Wednesday 30 November 2016

" Martha , Martha you are worried and distracted by many things: there is need of only one thing .Mary has chosen the better part ,which will not be taken away from her " ( Lk.10:41- 42 )

സെക്ടുകള്‍ക്കു എവിടെയാണു തെറ്റുപറ്റുന്നതു ?

( എന്‍റെ ആശയം അതേപടിമനസിലാക്കാന്‍ അല്പം ശ്രദ്ധിച്ചുവായിക്കുക )


ബൈബിള്‍ വ്യഖ്യാനത്തിലാണു അവര്‍ അടിതെറ്റിവീഴുന്നതു . ഒരു ഉദാഹരണം നോക്കാം ..മാര്ത്തായോടു പറയുന്ന ഭാഗം എടുക്കാം .
" മാര്ത്താ , മര്ത്താ നീപലതിനെക്കുറിച്ചും ഉല്കണ്ഠാകുലയും, അസ്വസ്ഥയുമായീരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളു. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അതു അവളില്‍ നീന്നു എടുക്കപെടുകയില്ല."
എന്താണു ഇതില്‍ നിന്നൂം മനസിലാക്കുക ?
യേശുവിന്‍റെ അടുത്തിരുന്നു ജ്ഞാനം സംബദിക്കുക അതുമാത്രം മതിയെന്നുതോന്നും.
യ്യേശുവിന്‍റെ അടുത്തേക്കു, ദൈവത്തിന്‍റെ അടുത്തേക്കു പോകാന്‍ മൂന്നു മാര്‍ഗമാണു ഉള്ളതു .
1) കര്‍മ്മമാര്‍ഗം
2) ജ്ഞാനമാര്‍ഗം .
3) ഭക്തി മാര്‍ഗം .

ഇതു മൂന്നുമാണു പത്താമധ്യായം 25 മുതല് പതിനൊന്നു 13 വരെ കാണുക.
വിവിധതരത്തിലുള്ള മൂന്നു സംഭവങ്ങളാണു.
ഇതുമൂന്നും കുട്ടിവായിച്ചെങ്ങ്കിലെ പൂര്‍ണമായി മനസിലാകുകയുള്ളു.

സഭവ്യാഖ്യാനിക്കുമ്പോള്‍
ഇതു മൂന്നും ഒന്നായീഎടുത്തു വ്യാഖ്യാനിക്കും. അപ്പോള്‍ ജ്ഞാന മാര്‍ഗം മതിയെന്നു പറയില്ല. ഇതൂമൂന്നും നല്ലതാണു. മൂന്നുമാര്‍ഗമാണു . എന്നാല്‍ മൂന്നും
(കര്മ്മവും,ജ്ഞാനവും, ഭക്തിയും ) ഒന്നായി ഉള്ളതാണു ഏറ്റവും നല്ല്ലതെന്നുപറയും.

സെക്ടുകാര്‍ വ്യാഖ്യാനീക്കുമ്പോള്‍

മര്‍ ത്താചെയ്തതിനു അല്ല വില മറീയം ചെതതാണു വിലയുള്ളതെന്നുപറയും അതുപോലെഒന്നാണു വിശ്വസിച്ചാല്‍ മാത്രം മതി ( ലൂഥറും അതൂ തന്നെപറഞ്ഞു ) സഭപറഞ്ഞു പ്രവര്‍ത്തിയില്ലാത്ത വിശ്വാസം കൊണ്ടൂ ഒരു ഫലവും ഇല്ല.. യാക്കോബു ശ്ളീഹായും അതുതന്നെപറഞ്ഞു. " പ്രവര്‍ത്തിയില്ലാത്താ വിശ്വാസം ചത്തതാനെന്നു ." (യാകോ.2::17 )

ഏതാണു ഈ മൂന്നുമാര്‍ഗങ്ങള്‍ ?

1)കര്മ്മമാര്‍ഗം .
നല്ലശമരിയാക്കാരന്‍റെ ഉപമ. ( ലൂക്ക.10 :25 - 37 )

2) ജ്ഞാനമാര്‍ഗം
മര്ത്തായും മറീയവും ( 38 - 42 )
ഇവിടെ മര്ത്താ കര്മമാര്‍ഗവും , മറിയം ജ്ഞാന മാര്‍ഗവും തിരഞ്ഞെടുക്കുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും ഭക്തിയും ഉണ്ടു.

3) ഭക്തി.മാര്‍ഗം
യേശു പഠിപ്പിച്ച പ്രാര്‍ത്ഥന .. ( ലൂക്കാ 11:1 - 4 )

ഇതുമൂന്നും ഒന്നായീ എടുത്താണു സഭയുടെ വ്യാഖ്യാനം . സഭയുടെ കുഞ്ഞിന്‍റെ എല്ലാ മര്‍മവും സഭക്കു അറിയാം .. ബൈബിളിലെ ഓരോവാക്കും എന്താണെന്നു സഭക്കു അറിയാം . എന്നാല്‍ സെക്ടുകള്‍ക്കു അറിയില്ല.
ഒരു ഉദാഹരണം നോക്കാം .

വിശുദ്ധകുര്‍ബാനയുടെ സ്ഥാപനം .അപ്പം എടുത്തുവാഴ്ത്തി ഇതെന്‍റെ ശരീമാണെന്നും ,വീഞ്ഞു എടുത്തുവാഴ്ത്തി ഇതെന്‍റെ രക്തമാണെന്നും , എന്‍റെ ശരീരം ഭക്ഷിക്കുക്കയും രക്തം പാനം ചെയ്യുകയ്യും ചെയ്യുന്നവന്നവന്‍ മരിക്കുകയില്ല. അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരരമാണു. എന്‍റെ ശരീരം ഭക്ഷിക്കൂകയും രക്തം പാനം ചെയ്യുകയും ചെയുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. അവനു നിത്യജീവനുണ്ടു .അവസാനദിവസം ഞാന്‍ അവനെ ഉയിപ്പിക്കും. ഇതെല്ലാം വിട്ടുകളഞ്ഞിട്ടു ,ഞാന്‍ വരുന്നതൂവരെ എന്‍റെ ഓര്മ്മക്കായി ഇതുചെയ്യുവിന്‍ എനുപറഞ്ഞതു മാത്രം എടുക്കും. ഇങ്ങനെയാണു അവരുടെ വ്യാഖ്യാനവും പഠനവും എല്ലാം തലതിരിഞ്ഞു മാത്രം മനസിലാകും.


സമയം കിട്ടുമ്പോള്‍ വിശുദ്ധ കുര്‍ബാനയെ സംബന്ധീച്ചു വീശദമായീഎഴുതാം,അപ്പോള്‍ വ്യക്തമാകും.    

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...