Saturday 5 November 2016

വചനം പ്രകാശമാണു. അതു സ്വീകരിച്ചിട്ടു മറച്ചൂ വെയ്ക്കരുതു !

വചനം പ്രകാശമാണു. അതു സ്വീകരിച്ചിട്ടു മറച്ചൂ വെയ്ക്കരുതു !


" ആരും വിളക്കുകൊളുത്തി പാത്രം കൊണ്ടു മൂടുക്കയോ കട്ടിലിനടിയില്‍ വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ചു അകത്ത് പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ അതു പീഠത്തിന്മേല്‍ വയ്ക്കുന്നു ." ( ലൂക്കോം8: 16 )

വചനം പ്രകാശമാകുന്നു. ദൈവവചനത്തിന്റെ പ്രാധാന്യം കാണിക്കുന്ന മൂന്നൂ സൂക്തങ്ങ്ള്‍ ഇവിടെ കണിക്കുന്നു.അതായതു
8:16 = 11:33 (വെളിച്ചം മറക്കില്ല . കണ്ണാണു ശരീരത്തിന്‍റെ വിളക്കു )
മറഞ്ഞിരിക്കുന്നരഹസ്യമില്ല . 8:17 = 12:2 ( എല്ലാരഹസ്യങ്ങളും വെളിപെടും .

ഉള്ളവനു കൊടുക്കപെടും (8:18) = 19:26 ഉള്ളവന്നു കൊടുക്കപെടും ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപെടും.

Image result for bible

ഇതുശിഷ്യന്മാര്‍ക്കൂള്ള ഉപദേശവും താക്കീതൂമാണു.
ദൈവവചനം വഴിസ്വീകരിക്കുന്ന വിജ്ഞാനപ്രകാശം അവര്‍ മറ്റുസ്ഥലങ്ങളിലേക്കും പ്രസരിപ്പിക്കേണ്ടതൂണ്ടു.
വചനമാകൂന്ന പ്രകാശം മറഞ്ഞിരിക്കുവാനുള്ളതല്ല.

വചനത്തിനു സാക്ഷ്യം നല്കാത്തവരുടെ കുറ്റം പിന്നീടുവെളിവാക്കപെടും. ദൈവവചനം വഴിസ്വീകരിക്കേണ്ടിയിരുന്ന രക്ഷ അവര്‍ക്കു നഷ്ടമാകും. വചനം സ്വീകരിക്കുകയും അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നവര്‍ രക്ഷപെടും. വചനം സ്വീക്കരിക്കുകയ്യും അതിനു സാക്ഷ്യം നല്കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷിക്കപെടും

ഉള്ളവനു പിന്നേയും നല്കപ്പെടും , ഇല്ലാത്തവനില്‍ നിന്നു ഉള്ളതുകൂടേയും എടുക്കപെടും. (19:26 )

8:19 വചനം അനുസരിക്കുന്നവര്‍ യേശുവിന്‍റെ സഹോദരന്മാര്‍ .

ഒരുവനു യേശുവുമായുള്ള ബന്ധം വചനം അനുസരിക്കുന്നോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണു ഇരിക്കുന്നതു.( 8:19 - 21 )

വചനം സ്വീകരിക്കുകയും തദനുസരണം ജീവിക്കുക്കയും ചെയ്യുന്നവര്‍ ,യേശുവിന്‍റെ ,ദൈവമക്കളുടെ കുടുംബത്തില്‍ ഉള്‍പെടുന്നു.

ദൈവവചനം സ്വീകരിക്കുകയ്യൂം തദനുസരണം ജീവിക്കുകയും ചെയ്യുന്നതാണു ദൈവഹിതം ( മര്‍ക്കോ 3:35 ) = ദൈവത്തീന്‍റെഹിതം നിര്‍വഹിക്കുന്നവനാരോ അവനാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയും .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...