Wednesday 30 November 2016

The light of the body

“ Your eye is the lamp of your body .If your eye is healthy your whole body is full of light ;but if it is not healthy your body is full of darkness. “ ( Lk. 11: 34 )
കണ്ണു മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നു.
കണ്ണു ദുഷിച്ചതാണെങ്കില്‍ ഒരുവനെ ദുഷ്ടതയിലേക്കു നയിക്കും,കാരണം അവന്റെ ഹ്രുദയവും, മനസും ,ബുദ്ധിയുമെല്ലാം ദുഷിക്കാന്‍ കണ്ണു കാരണമാകുന്നു.

കണ്ണിനു കടിഞ്ഞാണ്‍ ആവശ്യമാണു

ഹവ്വായെ ചതിച്ചതും കണ്ണാണു .
“ ആ വ്രുക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൌതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്നു കണ്ടു അവള്‍ അതു പറിച്ചു തിന്നു “ ( ഉല്പ.3:6)

ലോത്തിന്‍റെ അടുത്തു രാത്രി തങ്ങിയ ദൂതന്‍ന്മാരെ കണ്ടീട്ടു അവരുമായി സുഖഭോഗങ്ങലില്‍ ഏര്പെടാന്‍ സോദോം നിവാസികള്ക്കു തോന്നിയതും കണ്ണിന്റെ ദുരാശയായിരുന്നില്ലേ ?

സ്ത്രീസൌന്ദര്യം പലരേയും നശിപ്പിച്ചിട്ടുണ്ടു .

“ രൂപവതിയില്‍ കണ്ണു പതിയരുതു , മറ്റൊരുവനു സ്വന്തമായ സൌന്ദര്യത്തെ അഭിലഷിക്കരുതു.സ്ത്രീസൌന്ദര്യം അനേകരെ വഴിതെറ്റിച്ചിട്ടുണ്ടൂ വികാരം അഗ്നിപോലെ ആളികത്തുന്നു. ( പ്രഭാ.9:8 )

ഒരു സ്ത്രീയുടെ നഗ്നത യാദ്രിശ്ചികമായി കണ്ടാല്‍ അതു പാപമാകുന്നില്ല.
ദാവീദു മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ യാദ്രിശ്ചികമായി ഒരു സുന്ദരി നഗ്നയായി കുളിക്കുന്നതു കണ്ടു അതു പാപമല്ല എന്നാല്‍ കണ്ണിന്‍റെ ദുരാശ അദ്ദേഹത്തെ വിണ്ടും വീണ്ടും അവളിലേക്കു വലിചു കൊണ്ടുപോയി. അവളുടെ നഗ്ന സൌന്ദര്യ്ം ആവോളം ആസ്വദിച്ചു. അതു അദ്ദേഹത്തെ പാപത്തിന്‍റെ ചാലുകളിലേക്കു നയിക്കുകയാണെല്ലോ ചെയ്തതു.

അരാധനാ സമയത്തുപൊലും വ്യഭിചാരം ചെയ്യുന്നവര്

അരാധന സമയത്തു കണ്ണടക്കം പാലിക്കാതെ വരുന്നതു അപകടകരമാണു.
അടക്കമൊതുക്കം ഇല്ലാതെ വസ്ത്രം ധരിച്ചു ആരാധനക്കു വരുന്ന സ്ത്രീകള്‍കാരണം ദുര്‍ബലരായ പുരുഷന്മാര്‍ ആരാധനാസമയത്തുപോലും വ്യഭിചാരം ചെയ്യാന്‍ ഇടയാക്കുന്നു.

“എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു “ ( മത്താ.5: 28 )
അങ്ങനെ പുരുഷന്മാര് തെറ്റില്‍ അകപെട്ടാല്‍ സ്ത്രികള്‍ കുറ്റക്കാരാണോ ?
പുരുഷന്മാര് ചെയ്യുന്ന ആതെറ്റില്‍ സ്ത്രീ നിരപരാധിയാണെങ്കില്‍ കൂടി അതിന്‍റെ ശിക്ഷയില്‍ നിന്നു അവള്‍ പൂര്ണമായും ഒഴിവാക്കപെട്ടുവെന്നു പറയാന്‍ പറ്റില്ല. കാരണം അങ്ങനെ ഒരു സാഹചര്യം ഒരുക്കിയതു അവള്‍ തന്നെയല്ലേ ?
യേശു പറഞ്ഞു ഇടര്‍ചയുണ്ടാകേണ്ടതു ആവശ്യമാണു പക്ഷേ ആരു മുഖാന്തിരം ഇടര്ച്ചയുണ്ടാകുന്നുവോ അവനു ഹാ കഷ്ടം അതിനാല്‍ സ്ത്രീ നിരപരാധിയാണെന്നു എങ്ങനെ പറയും ?

ഒരു സംഭവം പറയാം

അശ്രദ്ധമായ വസ്ത്രധാരണം ബലാല്‍ സംഘത്തിലേക്കു നയിച്ചു.
പാവപെട്ട ഒരു വിധവ അവരുടെ കുട്ടികളെ രണ്ടാമത്തെ കുര്‍ബാനക്കു അയക്കാന്‍ വേണ്ടതൊക്കെ ചെയ്തിട്ട് ആദ്യത്തെ കുര്‍ബാനക്കു ഓടീപോകുമായിരുന്നു. വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. സമയക്കുറവുകാരണം വസ്ത്രം വലിച്ചു വാരിഇട്ടു കൊണ്ടു ഓടുമായിരുന്നു.

ഒരിക്കല്‍ കുട്ടികള്‍ ഉറങ്ങികഴിഞ്ഞു കതകില് ആരോ മുട്ടുന്നു. ചുറ്റിലും അവരുടെ ബന്ധുക്കള്‍ തന്നെആയതിനാല്‍ ഭയപെട്ടിരുന്നില്ല. അവരായിരിക്കുമെന്നു കരുതി കതകു തുറന്നപ്പോള്‍ ഒരു അയല്ക്കാരന്‍ പെട്ടെന്നു അകത്തേക്കു കയറി കതകടച്ചു ശബ്ദം വെച്ചാല്‍ നീ എന്നെ വിളിച്ചു വരുത്തിയതാണെന്നു പറയുമെന്നു പരഞ്ഞു ഭയപെടുത്തി.എന്നിട്ടു അടുത്ത മുറിയിലേക്കു വലിച്ചിഴച്ചു ബലാല്‍ സംഘം ചെയ്തു.

ആ സ്ത്രീ ചോദിച്ചു അതിസുന്ദരിയായ ഒരു ഭാര്യയുള്ള നിങ്ങള്‍ എന്തിനാണു ഈ പാവപെട്ട എന്നോടൂ ഇങ്ങനെ ചെയ്തതെന്നു ?

അതിനു അയാള് കൊടുത്ത മറുപടി ഇതായിരുന്നു. ഞാന്‍ മട്ടുപാവില്‍ നിന്നപ്പോള്‍ യാദ്രിശ്ചികമായാണു നീപള്ളിയിലേക്കു വരുന്നതു കണ്ടതു ! നീ അടുത്തു വരുന്നതു വരെ നിന്നെ തന്നെ നോക്കിനിന്നു. നിന്റെ നടത്തലില്‍ ഒരു “ഓള”മുണ്ടായിരുന്നു. അതു എനിക്കു ഒത്തിരിയും ഇഷ്ടമായി ! എന്‍റെ ഭാര്യ നടന്നാല്‍ ഈ ഓളമില്ല. പിന്നെ പിന്നെ എല്ലാഞയറാഴ്ച്ചയും നീവരാനായി ഞാന്‍ കാത്തുനില്ക്കുമായിരുന്നു. ആ ഓളം കാണാന്‍ . ഇന്നലെയും ഞാന്‍ നിന്നെ കണ്ടിരുന്നു. എനിക്കു തലക്കു പിടിച്ചതുപോലെയായി അതിനാണു രണ്ടൂം കല്പിച്ചു ഇന്നു നിന്നെ ബലാല്‍ സംഘം ചെയ്യേണ്ടിവന്നതു .ഇതു നീ ആരോടും പറയരുതു എന്നു പറഞ്ഞിട്ടു ആമനുഷ്യന്‍ ഇറങ്ങിപോയെന്നാണു ആ സ്ത്രീ കൌണ്സിലിംങ്ങില്‍ എന്നോടു പറഞ്ഞതു .

ആ പാവപെട്ട സ്ത്രീയെ എങ്ങനെ കുറ്റം പറയും ? പക്ഷേ അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍, വലിയ ഓളം വെട്ടലില്ലാതെ നടക്കാന്‍ സാധിചേനേമായിരുന്നു. എങ്കില്‍ ഇങ്ങനെ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു.

ഇവിടേയും കണ്ണിന്‍റെ ദുരാശയാണു ആ മനുഷ്യനെ ചതിച്ചതു. യാദ്രിശ്ചികമായി ആ സ്ത്രീയെ കണ്ടപ്പോള്‍ അവളെ തന്നെനോക്കിനിന്നതും പിന്നീടു എല്ലാ ഞയറാഴ്ചയും അവള്‍ക്കുവേണ്ടി കാത്തിരുന്നതും കണ്ണിന്‍റെ ദുരാശയെ വര്ദ്ധിപ്പിച്ചു

ചുരുക്കത്തില്‍

കണ്ണാണു ശരീരത്തിന്‍റെ വിളക്കു.കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും. !
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു നമ്മേതന്നെ പരിശോധിക്കാം നമുക്കു എവിടെയാണു ചുവടുതെറ്റുന്നതു ? വിപരീതലിംഗത്തില്‍പെട്ടവരെ കാണുമ്പോള്‍ എനിക്കു തെറ്റു പറ്റുന്നുണ്ടോ ? ഉണ്ടെങ്കില്‍ യേശുവിങ്കലേക്കുതിരിയാം അവിടുന്നു കരുണാമയനാണു
ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു നമ്മേതന്നെ പരിശോധിക്കാം ആമ്മീന്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...