Thursday 1 December 2016

HOW DOES GOD DESIRE MAN TO BE ?

Image result for maryam, jesus mother

ദൈവം മനുഷ്യനെസ്രിഷ്ഠിച്ചതു ദൈവത്തിനു വസിക്കുവാനുള്ള ആലയമായിട്ടാണു.പാപത്തില്‍ വീഴുന്നതിനുമുന്‍പുള്ള ആദത്തെയും യേശുവിനെയും സുറീയാനിപിതാക്കാന്മാർ ഒരേ പദം കൊണ്ടു ( യീഹീദോയോ ) സംബൊധന ചെയ്തതു മനുഷ്യനെന്ന നിലയില്‍ രണ്ടുപേരുംതുല്യരായിരുന്നുവെന്നുകാണിക്കുവാനാണു. വിശുദ്ധിയില്‍ രണ്ടുപേരും തുല്യരായിരുന്നു.പരമപരിശുദ്ധനായ ദൈവതിരുമുന്‍പില്‍ ഏറ്റവും വിലപ്പെട്ട പുണ്യമാണു ജീവിതപരിശുദ്ധി . കന്യാമറിയത്തിനുണ്ടായിരുന്ന ഒരു വലിയഗുണമായിരുന്നു ജീവിതവിശുദ്ധി . ദൈവക്രുപ വന്നുനിറയുവാനുള്ള ഒരുചാനലാണു ജീവിതവിശുദ്ധി.

വെള്ളത്തില്‍ കമിഴ്ത്തിവച്ചിരിക്കുന്ന പാത്രത്തിലേക്കു ,എയര്‍ നിറഞ്ഞിരിക്കുമ്പള്‍ ഒരുതുള്ളിവെള്ളമ്പോലും കയറുകില്ലാ.ആ പാത്രത്തില്‍ “ വായ്ക്കും ” സ്രിഷ്ഠിച്ചല്‍ പാത്രം നിറയെവെള്ളമായിരിക്കും. ജലം ദൈവമായി സങ്കല്പിച്ചല്‍ പാത്രത്തില്‍ നിറയെ ദൈവമായിരിക്കും അധവാ ദൈവക്രുപയായിരിക്കും.അങ്ങനെ പാപത്തിന്‍റെ കണികപോലുമില്ലാതിരുന്ന പരിശുദ്ധ കന്യകയില്‍ ദൈവക്രുപനിറഞ്ഞിരുന്നു.അതു പിതവിന്‍റെ തന്നെ സാക്ഷ്യമാണു (വുശുദ്ധമായതു വിശുദ്ധിയുള്ളവര്‍ക്കു നല്‍കപ്പെടുനു.) പരമപരിശുദ്ധനായ ദൈവത്തെ ഹിക്കാന്‍ കഴിയുന്നതു പരമപരിശുദ്ധയായകന്യകയ്ക്കു മാത്രമാണു . (ഒരിക്കല്‍ ഒരു പെന്തക്കോസ്തു പറഞ്ഞു മറിയം സമ്മതിച്ചില്ലായിരുന്നെങ്കില്‍ മറ്റോരുവളോടു ചോദിക്കുമായിരുന്നെന്നു വിവരക്കേടെന്നാല്ലാതെ എന്തുപറയാന്‍ പറ്റും ? ) ഇന്നുലോകത്തില്‍നിന്നും നഷ്ടപ്പെട്ടുപോയതു “ ജീവിതവിശുദ്ധിയാണു “. അതെഴുതാനാണു ഒരുങ്ങുന്നതു!

Related image


യേശുവാണുഏകമദ്ധ്യസ്ഥന്‍.


കാരണം പൂര്‍ണമനുഷ്യനും പൂര്‍ണദൈവവും യേശുമാത്രമാണു.പുര്‍ണദൈവമായതുകൊണ്ടു ദൈവത്തോടും പൂര്‍ണമനുഷ്യനായതുകൊണ്ടു മനുഷ്യനോടും ഒരേസമയം ബന്ധപ്പെടാന്‍ പറ്റും. ഇതുപോലെ മറ്റൊരുമനുഷ്യനില്ലത്തതിനാല്‍ ഏക മദ്യസ്ഥന്‍ യേശുവാണു.മറ്റു മദ്യസ്ഥരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ യേശുവില്‍ക്കൂടിമാത്രമേ പിതാവിലേക്കു കരേറ്റപ്പെടുകയുള്ളു.യേശുവിന്‍റെ പ്രതിനിധിയായി ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ നില്‍ക്കുന്ന പുരോഹിതനും യേശുവിനെപ്പോലെ വിശുദ്ധിയില്‍ നിറഞ്ഞു നിലക്കണമെന്നുള്ളതു ദൈവികനീതിമാത്രമണു !

കിഴക്കന്‍ സഭയുടെ പാരമ്പര്യമനുസരിച്ചു ഒരു മെത്രാന്‍ സന്യാസിയാണു. അതിനാണു " റമ്പാന്‍ " പട്ടം കൊടുക്കുന്നതു.അതായതു മെത്രാന്‍ പട്ടം സ്വീകരിക്കുന്നതിനുമുന്‍പു അര്‍ഥി സന്യാസിയായി വ്രുതം സ്വീകരിക്കുന്നു. അങ്ങനെ ഒരു സന്യാസിക്കണു മെത്രന്‍ പട്ടം കൊടുക്കുന്നതു.അപ്പോള്‍ അദ്ദേഹം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു.ഇന്നു മനുഷ്യരുടെയിടയില്‍ ജീവിത വിശുദ്ധി കുറഞ്ഞു വരുന്ന ഒരു കാലഘട്ടമണു. അതിന്‍റെ തകര്‍ച്ച കുടുംബങ്ങളിലും, സന്യസ്ത്ഥരിലും, വൈദികരിലും മെത്രാന്മാരിലും കാണപ്പെടുന്നു.അതിനാണു ഫ്രാന്‍സീസ് പാപ്പാ വളരെ ശക്തമായിതന്നെ മുഖം നോക്കാതെ പറയുന്നതു. സഭയെ നയിക്കുന്നതു പരിശുദ്ധാത്മവാണു കാലാനുശ്രുതമയി സഭയെ നയിക്കാന്‍ വേണ്ടവരെ ആത്മവു തിരഞ്ഞെടുക്കുന്നു.

When we look back in history.

ആട്ടിടയനെ രാജാവാക്കി ഉയര്‍ത്തി പക്ഷേ അവന്‍ ദൈവത്തോടു വിശ്വസ്ഥത പുലര്‍ത്തിയില്ല.അവിശ്വസ്ഥത ദൈവം ഇഷ്ടപ്പേട്ടില്ല.അനുതപിച്ചിട്ടുപോലും ശിക്ഷ അനുഭവിക്കേണ്ടി വന്നു.ദാവീദിന്‍റെ കുഞ്ഞുമരിച്ചു.(2ശാമു.12:17)ദാവീദിന്‍റെ കണ്‍മുന്‍പില്‍ സ്വന്തം മകള്‍ സ്വന്തം മകനാല്‍ തന്നെ ബലാല്‍സഘം ചെയ്യപ്പെട്ടു. ( 2ശമു.13:14 ) " എന്നെ നിരസിച്ചു ഊറിയായുടെ ഭര്യയെ സ്വന്തമാക്കിയതുകൊണ്ടു നിന്‍റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല ” . (2ശമു.12:10) സ്വന്തം മകനെ ഭയപ്പെട്ടു ഒളിവില്‍ താമസിക്കേണ്ട ഗതികേടും ദാവീദിനുണ്ടാകുന്നു (2ശമു 15:13-16) മക്കള്‍ പരസ്പരം കൊല്ലുന്നു. (2ശമു 13:23-30 )വ്യഭിചാരത്തിനു ഭയങ്കര ശിക്ഷയാണു മോശയുടെ നിയമത്തില്‍ മരണശിക്ഷ ( നി.ആ.22:22 )
ഇവിടെയെല്ലാം നാം കാണുന്നതു മനുഷ്യശരീരം ദൈവാലയമാണു അതു അശുദ്ധമാക്കാന്‍ പാടില്ല.അശുദ്ധമാക്കിയാല്‍ കടുത്തശിക്ഷതന്നെ ഏറ്റുവാങ്ങേണ്ടിവരും. എന്നാല്‍ ജീവിതവിശുദ്ധി ദൈവതിരുമുന്‍പില്‍ വളരെ വിലപ്പെട്ടതാണു. ഇതാണു പരിശുദ്ധകന്യാമറിയത്തില്‍ നാം കാണുന്ന വലിയ ധനം ! അനാദിയിലെ ദൈവം ഇതു കണ്ടു അവളെ കൂടുതല്‍ വിശുദ്ധീകരിച്ചു. അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ അവള്‍ വിശുദ്ധീകരിക്കപ്പെട്ടു. യേശുവിന്‍റെ അമ്മയായി. ദൈവത്തിന്‍റെ അമ്മയായി ( പരി. ത്രീത്വത്തിന്‍റെയല്ല. ) അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. അവള്‍ ക്രുപനിറഞ്ഞവളാണെന്ന സത്യം പിതാവു തന്നെ ഉള്‍ഘോഷിച്ചു. ( ലുക്ക.1:28 )


ചുരുക്കത്തില്‍ മനുഷ്യകുലത്തിന്‍റെ രക്ഷക്കുവേണ്ടി ബലിയയി തീര്‍ന്നയേശു തന്‍റെ ശിഷ്യരോടു ആവ്ശ്യപ്പെടുന്നതു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവാനാണു.അതായതു യേശുപരിശുദ്ധനായിരികുന്നതുപോലെ അപ്പസ്തോലന്മാരും, അവരുടെ പിന്‍ ഗാമികളും,അവരുടെ സഹായികളായ വൈദികരും,ദൈവജനവും, ചുരുക്കത്തില്‍ യേശു പരിശുദ്ധനായിരിക്കുന്നതുപോലെ മണവാട്ടിയായ സഭയും പരിശുദ്ധയായിരിക്കണം ! അതാണു ദൈവതിരുഹിതം. " നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവു പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരയിരിക്കുവിന്‍ " ( മത്താ.5:48 ) യേശുആഗ്രഹിക്കുന്നതു അവരുമായി , സഭയുമായി, ഒന്നായിരിക്കുവാനാണു. " അവന്‍ പൂര്‍ണമായും ഒന്നാകേണ്ടതിനു ഞാന്‍ അവരിലും അവിടുന്നു എന്നിലും ആയിരിക്കുന്നു." ( യോഹ17:23 ) അങ്ങനെ പിതാവും പുത്രനും വന്നു വസിക്കണമെങ്കില്‍ പരി.കന്യാമറിയത്തേപ്പോലെ സഭയും പരിശുദ്ധയായിരിക്കണം.
എന്നാല്‍ ഇന്നു സഭയില്‍ തിന്മകളുടെ സ്വാധീനം വളരെ ശക്തമാകുന്നുണ്ടു.അതിനാല്‍ ഫ്രാന്‍സീസ് പാപ്പായില്‍ ക്കൂടി പരി.ആത്മാവു വളരെ ശക്തമായിതന്നെ പ്രവര്‍ത്തിക്കുന്നു.ചിലപ്പോള്‍ പലമെത്രാന്മാരും,വൈദികരും കുറെക്കാലം പുറത്തിരിക്കേണ്ടിവനേക്കാം .അതു സഭയുടെ നവീകരണത്തിനുവേണ്ടി പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നതാണു.

രണ്ടാമത്തെ മരണം.അതു ഒരിക്കലും ദൈവം ആഗ്രഹിക്കുന്നില്ല.യേശുവിന്‍റെ രക്തത്താല്‍ രക്ഷിക്കപ്പെട്ട മനുഷ്യവര്‍ഗത്തില്‍ ഒരാള്‍ പൊലും രണ്ടാമത്തെ മരണം കാണാന്‍ ഇടയാകരുതെന്നാണു ദൈവം ആഗ്രഹിക്കുന്നതു.അതിനു ദൈവത്തിന്‍റെ ഭാഗത്തുനിന്നും ചെയ്യേണ്ടതു ചെയ്തു ഇനിയും മനുഷ്യന്‍ അതു സ്വായത്തമാക്കുകയാണുവേണ്ടതു.അതിനു ജീവിതവിശുദ്ധി ആവശ്യമാണു. അതില്ലെങ്കില്‍ രണ്ടം മരണം സുനിശ്ചയമാണു. " എന്നാല്‍ ഭീരുക്കള്‍,അവിശ്വാസികള്‍,ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍,മന്ത്രവാദികള്‍,വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമയിരിക്കും. ഇതാണു രണ്ടാമത്തെ മരണം. ( വെളി.21 : 8 ) ഇന്നു പലരുടെയും പോക്കു കണ്ടാല്‍ നശ്വരമായ അപ്പത്തിനുവേണ്ടി മാത്രമുള്ള ഓട്ടമായി തൊന്നിപ്പോകും.യേശുപറഞ്ഞു " നശ്വരമായാപ്പത്തിനുവേണ്ടിഅധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍ " ( യോഹ.6:27 )

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...