Tuesday 29 November 2016

ആത്മനിയന്ത്രണം !


കഴിഞ്ഞ ആഴ്ച്ചയില്‍ ഒരാള്‍ എഴുതി ആന്യസ്ത്രീകളെ കണ്ടാല്‍ വികാരം ഉണ്ടാകാത്തവനാണു രോഗിയെന്നു ? ( ആരാപറഞ്ഞതെന്നു ഓര്‍ക്കുന്നില്ല. ) അതിനു മറുപടീഎഴുതണമെന്നു വിചാരിച്ചിരുന്നപ്പോള്‍ എന്‍റെമകന്റെ സ്കൂളില്‍ (Bangalore school of English ) അവിടെ പഠിക്കാനായി അച്ചന്മാരും ,സിസ്റെഴ്ഴ്സും ,അല്മായരും ഒക്കെയുണ്ടു . ഒരു ഹിന്‍ന്ദുസഹോദരന്‍ ഒരച്ചനോട്ടു ചോദിച്ചു നീങ്ങള്‍ എങ്ങനെയാണു control ചെയ്യ്യുന്നതെന്നു ? ഇതിനു രണ്ടിനും പറ്റുന്ന ഒരു മറുപടിയെഴുതാം.

ഒരു അല്പം വിശദമായി ചിന്തിക്കേണ്ടിയിരിക്കകന്നു.
ദൈവം ആത്മാവു മാത്രമാണു എന്നാല്‍ മനുഷ്യന്‍ ശരീരവും ആത്മാവും ചേര്ന്നവനാണു .
ആത്മാവാണു ജീവന്‍ നല്കുന്നതു ശരീരം ഒന്നിനും ഉപകരിക്കകന്നില്ല.

എപ്പോഴും ജഡവും അാത്മാവൂം തമ്മില്‍ ഒരു യുദ്ധമാണു.
ജഡമോഹങ്ങള്‍ ആത്മാവിനു എതിരാണു ആത്മാവിന്‍റെ ആഭിലാഷങ്ങള്‍ ജഡത്തിനും.എതിരാണു. ( ഗലാ.5:17 )
" ഞാന്‍ നിംഗളോടുപറയൂന്നു.ആത്മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരീക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും ത്രുപ്തിപെടുത്തരുതു " (ഗലാ.5:16).

അതിനാല്‍ ജഡത്തിനു അധികാരം കൊടുക്കരരതു.
" ജഡീകരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കകം. എന്നാല്‍ ശരീരത്തിന്‍ററ പ്രാണതാകളെ ആത്മാവിന്നാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നായിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്മാരാണു. (റോമ8:13 )
അന്യസ്ത്രീകളുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കണം

"ആരുടേയും ആകാര ഭംഗിനോക്കിയിരിക്കരുതു.സ്ത്രീകളുടെ ഇടയില്‍ ഇരിക്കകകയും അരുതു." ( പ്രഭാ.42:12 )

" വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു.." ( മത്താ.5: 27- 28 )

ആത്മാവു ശക്തിപ്രാപിച്ചാല്‍ ജഡീകപ്രവണതകളെ കിഴടക്കാം ..
എന്നാല്‍ ജഡമാണു ഭരിക്കുന്നതെങ്കില്‍ ആത്മാവിന്‍റെ ശക്തികുറയും .ജഡീകരായി ജീവിക്കും.
മനുഷ്യന്‍റെ പാപാവസ്തയാണു ആത്മാവിന്‍റെ ശക്തികെടുത്തുന്നതു അധവാ ദൈവത്തില്‍ നീന്നും മനുഷ്യനെ അകറ്റുന്നതു.
മനുഷ്യനു വീണ്ടും ശക്തിപകരുന്നതിന്നു യേശു സ്ഥാപിച്ചതാണു കൂദാശകള്‍ !
ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞന്നേയുള്ളു.

വിഷയത്തിന്‍റെ കാതലായാ ഭാഗത്തിലേക്കുകടന്നാല്‍

മനുഷ്യാത്മാവിനെ ശക്തിപെടുത്താന്‍ മനുഷ്യന്‍റ ഭക്ഷണമായി യേശൂ തന്‍റെ ശരീരവും രക്തവുമാണു ഭക്ഷണമായികൊടുത്തതു .അതു (യേശുവിനെ ) യോഗ്യതയോടെ ഭക്ഷിക്കുമ്പോള്‍യേശുവൂം മനുഷ്യനൂം ഒന്നായിതീരുന്നു. മനുഷ്യന്‍ യേശുവായി മാറണം .അവന്‍റ ശരീരം ,യേശുവിന്‍റെ ശരീരം പോലെയും ,ആത്മാവുപോലെയും, ചിന്തകളും വിചാരങ്ങളും യേശുവിന്‍റേതുപോലെയും ആകുമ്പോള്‍ ആത്മാവു ശക്തിപ്രാപിക്കുന്നു.അത്മാവു ശരീരത്തിന്‍ററ മേല്‍ ഭരണം നടത്തുന്നു . അപ്പോള്‍ പിന്നെ ഒരിക്കലും ജഡീകരല്ല ആത്മീയരാണു ..

ആ ഹിന്ദു സഹോദരന്‍റെ ചോദ്യത്തിനും മറുപടിയായല്ലോ ? പിന്നെ ഒന്നുകൂടി പറയാം ദിവസവും ബലിയര്‍പ്പിക്കുകയും തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുകയ്യും പാനം ചെയ്യൂകയും ചെയ്യുന്നവ്വര്‍ മറ്റൊരൂ ക്രിസ്തുവായി രൂപാന്താരപെടുന്നു. അവരുടെ ശരീരം അവരെ ഭരിക്കില്ല. ആത്മാവാണു ശക്തം .അങ്ങനെ ജഡീകവാസനകളെ നിഹനിക്കാന്‍ അവര്‍ക്കു ശക്തി ലഭിക്കുന്നു. അവര്‍ അാത്മീയരാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...