Tuesday 29 November 2016

സഭയെ കേള്‍ക്കുന്നവന്‍ യേശുവിനെ കേള്‍ക്കുന്നു

" I have come in my Father,s name and you do not accept me: if another comes in his own name , you will accept him " ( Jon.5: 43 )

ഇപ്പോള്‍ ഒരുകൂട്ടര്‍ക്കു യേശുസ്ഥാപിച്ച സഭയിലല്ല വിശ്വാസം .മനുഷ്യ സ്ഥാപിതമായ സഭയിലാണു അവരുടെ വിശ്വാസം .ഈ പഴന്‍ചന്‍ സഭ ആര്‍ക്കുവേണം ? പൂതിയ പുതിയ സഭകള്‍ അരീകൂണുപോലെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അവിടെയാണു അല്ഭുതങ്ങള്‍ നടക്കൂന്നതു. അതുമതി..

പിതാവുകൊടുത്ത അധികാരമാണു പുത്രനുള്ളതു. പുത്രന്‍റെ അധിക്കാരമാണു അപ്പസ്തോലന്മാരില്‍ കൂടി സഭയില്‍ ഇന്നും നിലനില്ക്കുന്നതു. കെട്ടാനും അഴിക്കാനുമുള്ള അധികാരമാണു അപ്പസ്തോലന്മാര്‍ക്കു ഉള്ളതു. ലോകാവസാനത്തോളം യേശു സഭയോടൊത്തു ഉണ്ടു. അവിടുത്തെ ആത്മാവാണു സഭയെ നയിക്കുന്നതൂ ..ഏതെങ്ങ്കിലും സമയത്തു സഭയില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ അതു കാലാകാലങ്ങളില്‍ തിരുത്തപെടും. അതു പരിശുദ്ധാത്മാവാണു നിര്‍വഹിക്കുക.

സഭയെ കേള്‍ക്കുന്നവന്‍ യേശുവിനെ കേള്‍ക്കുന്നു. യേശുവിനെ കേള്‍ക്കുന്നവന്‍ പീതാവീനെ ക്കേള്‍ക്കുന്നു. സഭയില്‍ കൂടിയല്ലാതെ ഒരുവന്‍ യേശുവിന്‍റെ അടുത്തേക്ക്കുപോകുന്നില്ല, യേശുവില്‍ കൂടിയല്ലാതെ ഒരുവന്‍ പിതാവിന്‍റെ അടുത്തേക്കൂം പോകുന്നില്ല.

സഭയില്‍ നിന്നും ചാടി നേരിട്ടു യേശുവിന്‍റെ അടുത്തേക്കുപോകുന്നവന്‍ അവിടെ യെത്തുന്നില്ല. ആ വഴിവളരെ വിശാലമാണു ,,അവിടെ ദൈവപുത്രനെ കാണില്ല.

അവരുടെ പുതിയ അടവാണു യേശു ദൈവമല്ല.

യേശു ദൈവമല്ല. അതിനാല്‍ യേശുവിന്‍റെ അമ്മ ദൈവമാതാവല്ല്ല. യേശുവിന്‍റെ ദൈവത്വത്തില്‍ വീശ്വസിക്കാത്തവന്‍ ദൈവത്തിലും വിശ്വസിക്കുന്നില്ല,,

ഇവരെകുറിച്ചാണു യേശു പറഞ്ഞതു

"പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നും വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിംഗള്‍ക്കു എങ്ങനെ വിശ്വസിക്കാന്‍ കഴിയും ? " ( യോഹ.5:44 )

ഇവരെ സൂക്ഷിക്കുക.

യോഹന്നാന്‍ തന്‍റെ ലേഖനത്തിലും ഇവരെ കുറിച്ചു പറയുന്നു.
" ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനീല്ക്കാതെ അതീനെ അതിലംഘിച്ചു മുന്‍പോട്ടു പോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രന്നും ഉണ്ടു. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു .എന്തെന്നാല്‍ അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണു." ( 2യോഹ.9 -11 )

അടയാളങ്ങളും അല്‍ഭുതങ്ങളും കാണിക്കും. !

സാഭാതനയരെ വഴിതെറ്റിക്കാന്‍ അവര്‍ അടയാളങ്ങളും അല്ഭുതങ്ങളും രോഗശാന്തിയുമൊക്കെ കാണിക്കും. അതിനാല്‍ പലരും അവന്‍റെ വലയില്‍
കുടുംങ്ങും .അതു വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ടു .
" ഇതാ ക്രിസ്തു ഇവിടെ ,അതാ അവിടെ യെന്നു ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുതൂ. കാരണം കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപെടൂം.സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപെട്ടവരെ വഴിതെറ്റിക്കുന്നതിനു അടയാളങ്ങളും അല്ഭുതങ്ങളും അവര്‍ പ്രവര്ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ .എല്ലാം ഞാന്‍ മുന്‍കൂട്ടീ നിങ്ങളോടു പറഞ്ഞിരിക്കുന്നു "
( മര്‍ക്കോ.13:21 --23 )

അതിനാല്‍ സഹോദരന്മാരേ സഭയില്‍ ന്നിന്നും ചാടി സ്ഥാനമാനങ്ങള്‍ക്കും ഭൌതീകനേട്ടാത്തിനുമായി പോയിട്ടു പ്രമോഷന്‍ ലഭിക്കാനായി കുറെ പേരെ ചാക്കിട്ടുപിടിക്കാന്‍ വരുന്ന ഈ കള്ള പ്രവാചകന്മാരെ സസക്ഷിക്കുക  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...