Wednesday 30 November 2016

എന്തുകൊണ്ടു ഒരു പുരോഹിതന്‍ സന്യാസിയായിരിക്കണം ?

ഒരു പ്രാദേശികസഭയുടെ തലവന്‍ മെത്രാനാണു.
പട്ടത്വത്തിന്റെ പൂര്ണതമെത്രാനിലാണു. സുവിശേഷപ്രഘോഷണം മെത്രാന്‍റെ ചുമതലയാണു. ( മാമോദീസാ സ്വീകരിച്ചവരെല്ലാം സുവിശേഷം ജീവിക്കേണ്ടവരാണു. എന്നാല്‍ സുവിശേഷ പ്രഘോഷണം മെത്രാന്‍റെ ചുമതലയിലും മേല്നോട്ടത്തിലും മാത്രം നടക്കേണ്ടതാണൂ. )
മെത്രാനെ സഹായിക്കാനായി നിയോഗിക്കപെട്ടവരാണു വൈദീകര്‍ മെത്രാന്‍റെ കൂട്ടായമയില്‍ മാത്രമേ അവര്‍ക്കു അധികാരം ഉള്ളു. മെത്രാന്‍ കൊടുക്കുന്ന അധികാരം മാത്രമേ അവര്‍ക്കുള്ളു ശൂസ്രൂഷാ പൌരോഹിത്യത്തില്‍. ആയതിനാല്‍ മെത്രാന്‍ സന്യാസി ആയിരിക്കുമ്പോള് സഹായിയും സന്യാസി ആയിരിക്കണം.

Image result for jesus sacred heart

തിരുസഭയുടെ തലവന്‍

ലോകത്തു രാജാക്കന്മാര്‍ വളരെയുണ്ടു എന്നാല്‍ ലോകമാസകലമുളള തിരു സഭയുടെ തലവനായി മാര് പാപ്പാ ഒന്നേയുള്ളു.
സഭയുടെ തലവന്‍ സന്യാസിയും എല്ലാവരുടേയും ദാസനും ആയിരിക്കണം
“ Servus Servorum Dei “ = ദാസന്മാരുടെ ദാസന്‍. ( ഇപ്പോഴത്തേപാപ്പാ അതിനു ഉദാഹരണം )

സന്യാസത്തെ കുറിച്ചു വി. അലോഷ്യസ് ഗൊണ്‍സാഗോ പറയുന്നു.
“ ആശാനിഗ്രഹവും പ്രാര്ത്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരേയാക്കുന്നതിനാണു ഞാന്‍ സന്യാസം ആശ്ളേഷിച്ചതു “
തോമസ് മൂറിനെപ്പോലെ ഒരു സന്യാസിക്കു പറയാന്‍കഴിയും
“ ദൈവത്തിന്‍റെ കാരുണ്യത്താലും ശക്തിയാലും, ഞാന്‍ മന:സാക്ഷിക്കെതിരായി ഒന്നും പ്രവര്ത്തിച്ചിട്ടില്ല. “
ഇങ്ങനെ പറയണമെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. അതില്ലാത്തവര്ക്കു ഇങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണു. ആയതിനാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടായിരിക്കണം.

വിശുദ്ധ റൊമുവാള്ഡു ഇപ്രകാരം പറയുന്നു.
“ പരിശുദ്ധാത്മാവിന്‍റെ പ്രേരണകള്ക്കു വിധേയരാകുകയാണെങ്കില്‍ ഏതുസാഹചര്യത്തിലും പരിശുദ്ധാത്മാവിനെ കണ്ടെത്താം “

ഒരു യഥാര്‍ത്ഥ പുരോഹിതന്‍

“ ഒരു യഥാര്ത്ഥപുരോഹിതന്‍ സര്‍വത്രിക രക്ഷകര കര്മ്മത്തിനുവേണ്ടി തന്‍റെ ജീവന്‍ ഉഴിഞ്ഞുവെച്ചവനായിരിക്കണം ശാശ്വതമല്ലാത്തതെന്തും നിത്യതയില്‍ വിലയില്ലാത്തതാണു. “ ( സി.എസ്. ലേവിസ് )
കന്യാത്വത്തിന്‍റെ വിലയെക്കുറിച്ചു വി.അപ്രേം ഇപ്രകാരം പറയുന്നു.
“ കന്യകാത്വം പാലിക്കുന്നവരെ ഏലിയായെ എന്നപോലെ കന്യകാത്വരഥം സ്വര്‍ഗത്തിലേക്കു ഉയര്ത്തും “
ഇങ്ങനെയുളളവര് സഹനത്തിലും സന്തോഷിക്കും.
സഹനത്തെകുറിച്ചു വി.ജോണ്‍ ഫ്രാന്‍സീസ് റേജിസ് ഇപ്രകാരം പറയുന്നു.
“ ഓ എന്‍റെ ദൈവമേ നിന്‍റെ നാമത്തെപ്രതി ഞാന്‍ ഇനിയും എത്രയോ സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. എന്തൊരാനന്ദം ! എത്ര സംത്രിപ്തപൂര്ണമായിട്ടാവും ഞാന്‍ മരണം പുല്കുക “

അവിവാഹിതരായ പുരോഹിതരാകാന്‍ ആള്‍ക്കാര്‍ കുറഞ്ഞാല്‍ ?

അതിനു കാള്‍ കാര്ഡിനല്‍ ലേമാന്‍ പറയുന്നതു ശ്രദ്ധേയമാണു
“ഒരു ഉല്പന്നത്തിനു ആവശ്യക്കാര്‍ കുറയുമ്പോള്‍ പകരം മറ്റൊന്നു ഉല്പാദിപ്പിക്കുന്ന വ്യവസായം പോലെ പെരുമാറാന്‍ സഭക്കു സാധ്യമല്ല. “

ചുരുക്കത്തില്‍ ലോകത്തിലെ എല്ലാസുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നവര്‍ ഒരു തൊഴിലുപോലെ ശുസ്രൂഷ പൌരോഹിത്യവും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ദൈവത്തിനുവേണ്ടി കുറെ സുഖങ്ങള്‍ മാറ്റിവെച്ചു ത്യഗമനോഭാവത്തില്‍ ദൈവത്തിനുവേണ്ടി തന്നെ തന്നെ സമര്‍പ്പിക്കുമ്പോള്‍ സ്വര്ഗരാജ്യത്തെപ്രതി തന്നെതന്നെ ഷ്ണ്ഡന്മാരാക്കുന്നവരും ഉണ്ടെന്നു യേശു പറഞ്ഞതു ഇവരെ പറ്റിയാണു.
യേശുവും ,ഏലിയായും, യോഹന്നാന്‍ അപ്പസ്തോലനും, പൌലോസ്ശ്ളീഹായും ഒക്കെ കാണിച്ചുതന്നമാത്രുക സന്യാസത്തിന്‍റെതാണു

അയതിനാല്‍ കലപ്പയില്‍ കൈവെച്ചിട്ടു തിരിഞ്ഞുനോക്കാതിരിക്കട്ടെ !
രണ്ടു വള്ളത്തില്‍ കാല് വെച്ചു യാത്രചെയ്യുന്നതു അപകടകരമാണു.
ക്രിസ്തുവില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കു സ്വര്‍ഗം സ്വന്തമാക്കാം .
രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കാം അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല.
ശുസ്രൂഷാ പൌരോഹിത്യത്തില്കൂടി എല്ലാമനുഷ്യരുടെയും രക്ഷയാണു നേടേണ്ടതു. ക്രിസ്തു തന്‍റെ കുരിശില്കൂടി നേടിയെടുത്തരക്ഷയാണതു.
ശുസ്രൂഷാ പൌരോഹിത്യത്തില്കൂടി പാപികളുടെ അനുരഞ്ജനമാണു നടക്കേണ്ടതു അതിനു പരിശുദ്ധാത്മനിറവാണു ആവശ്യം
“ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ വഴിയും ,സഭയുടെ പ്രാര്ത്ഥനയും ശുസ്രൂഷയും വഴിയും പാപികളുടെഅനുരഞ്ജനം സാക്ഷാത്ക്രുതമാകുന്നു". " . ( CCC – 1449 )
ഇതരുണത്തില്‍ വി. പത്രോസ് ശ്ളീഹായുടെ ഉപദേശം കൂടി ശ്രദ്ധിക്കാം
“ കറയും കളങ്കവും കൂടാതെ സമാധാനത്തോടെ കര്‍ത്താവിന്‍റെ മുന്‍പില്‍ പ്രത്യക്ഷപെടാന്‍ ഉല്സാഹിക്കുവിന്‍” ( 2 പത്രോ.3: 14 )

ചുരുക്കത്തില്‍ പുരോഹിതന്‍ സന്യാസി ആയിരിക്കേണ്ടതാണു ആവശ്യം
യേശു മനുഷ്യരക്ഷനേടിയതു സുഖത്തില്‍ കൂടിയല്ല.സഹനത്തില്‍ കൂടിയാണു.
“ ക്രിസ്തു തന്‍റെ മഹത്വപൂര്‍ണമായ കുരിശുവഴി എല്ലാമനുഷ്യരുടേയും രക്ഷനേടി “ ccc – 1741 .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...