Friday 4 November 2016

കരുണയുടെ വര്‍ഷത്തില്‍ കരുണയുള്ളവരാകു !

തിന്മയെ നന്മകൊണ്ടു ജയിക്കുക !

"ശത്രുക്കളെ സ്നേഹിക്കുവിന്‍ ,നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ദ്ധിക്കുവീന്‍ " ( ലൂക്കാ.6: 27 - 28 )
" നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക " ( 6:30 )

എല്ലാവൈദീകര്‍ക്കും പാപമോചനാധികാരം
ഗര്‍ ഭഛിദ്രം കൊലപാതകമായതിനാല്‍ പാപമോചനം മെത്രന്‍റെ അധിക്കാരത്തിന്‍ കീഴിലാണെല്ല്ലോ ?? പാപമോചനം മെത്രാനോ മെത്രാന്‍ അധികാരപ്പെടുത്തൂന്ന വൈദീകനും മാത്രമാണെല്ലോ ? എന്നാല്‍ കരുണയുടെ വര്ഷത്തില്‍ എല്ലാവൈദീകര്‍ക്കും ഡിസമ്പര്‍ മുതല്‍ ഒരു വര്ഷത്തേക്കു പ്രതേക്ക അധികാരം മാര്‍പ്പാപ്പാ കൊടുത്തു.
വിവാഹത്തിന്‍റെ അസാധൂകരണം
കത്തോലിക്കാസഭയില്‍ വിവാഹമൊചനം ഇല്ല.

Image result for god merciful

എന്നാല്‍ അതു അസാധുവാണെന്നു പ്രഖ്യാപിക്കാന്‍ സഭക്കു ,സഭാകോടതികള്‍കൂ അധികാരം ഉണ്ടു , അതു തെളിയിക്കപെടണം കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കപെടണം ( ഞാന്‍ അതിലേക്കു കടക്കുന്നില്ല. )
എന്നാല്‍ ഈ കരുണയൂടെ വര്ഷത്തില്‍ അതു അല്പംകൂടി വേഗത്തിലും ലളിതവും ആക്കാന്‍ പാപ്പാ ഒരു മാര്‍ഗ നിര്‍ദേശം വയ്ക്കുകയുണ്ടായി.
പൌളിയന്‍ പ്രിവിലേജുപോലെ ഒന്നു !

പാപ്പാ പറയുന്നതു ഭാര്യയും ഭര്‍ത്താവും ഒരുപോലെ ആവശ്യപെട്ടാല്‍ ,അതു അസാധുവാക്കാന്‍ അവരുടെ മെത്രാനു കാഴിയണമെന്നാണു.വളരെ നല്ലതും ഉന്നതവുമായ ഒരു കാഴ്ച്ചപ്പാടയി മാത്രമേ അതിനെ കാണുവാന്‍ സാധിക്കൂ.

ഒരു ഫാമിലി കൌണ്സിലര്‍ എന്നരീതീയില്‍ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
തുടര്‍ ജീവിതം ഒന്നിച്ചു അസാധ്യമായി രണ്ടുപേര്‍ക്കും ഒരുപോലെതോന്നിയാല്‍ പീന്നെ ഒരേകൂരയില്‍ അപരിചിതരേപോലെ എങ്ങനെ കഴിയും. ? നിയമം കൊണ്ടു രണ്ടുടപേരേ ഒന്നിച്ചുകെട്ടിയാല്‍ മുതിരയും പയറും പോലുള്ള യോജിപ്പല്ലേ അവീടെ കാണൂ ?

ആര്‍ക്കെങ്കിലും അതുകൊണ്ടു എന്തെങ്കിലും ഗുണം ഉണ്ടോ ? ദോഷം ഉണ്ടു താനും. ഒരു പക്ഷേങ്കീല്‍ രണ്ടുപേരുടേയും നാശത്തിനു അതുകാരണമായെന്നും വരാമെല്ലോ ??
മനുഷ്യജീവിതത്തെ സഹായിക്കുന്ന രണ്ടുബലി പീഠങ്ങള്‍ !

1) ദൈവാലയത്തിലെ ബലിപീഠം
2) ഭവനത്തിലെ ബലിപീഠം

ഇതില്‍ രണ്ടില്‍ നിന്നുമാണു ആവശ്യമുള്ള ഊര്‍ജം ലഭിക്കുക. രണ്ടാമത്തെ ബലിപീഠത്തില്‍ വരുന്ന പാളിച്ചകള്‍ ജീവിതം ദുഷകരമാക്കും . അപ്പോള്‍ രണ്ടു പേരും ഒരുപോലെ ആവശ്യപെട്ടാല്‍ മെത്രാന്‍ അതു അനുവദിച്ചു കൊടുക്കണമെന്നു പറയുന്നതു ഒരു പൌളിയന്‍ പ്രിവിലേജു പോലെ കരുതിയാല്‍ പോരേ ? ഏകപക്ഷീയമായി ഒരിക്കലും പാടില്ല.അതുപോലെ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ ഉത്തമവും ,ഉന്നതവുമായ തീരുമാനം ഉണ്ടാകണം. അങ്ങനെ കരുണയുടെ ഈ വര്ഷത്തില്‍ കുടുംബത്തോടു കൂടുതല്‍ കരുണയ്യും കരുതലും ഉണ്ടാകാണം. ആരും തന്നെ നഷ്ടപെട്ടുപോകാതെ എല്ലാവരേയും രക്ഷിക്കാനാണു നാം ശ്രമിക്കേണ്ടതു !

പാപ്പായുടെ ഉന്നതമായ കാഴ്ച്ചപ്പാടിന്‍റെ ഫലം കുടൂംബബന്ധത്തില്‍ വരുന്ന പാളിച്ചകള്‍ക്കു പരിഹാരമായിതീരട്ടേ  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...