Monday 7 November 2016

ലോകത്തിലുള്ള എല്ലാജാനപദങ്ങളേയും സ്രിഷ്ടിച്ചതു ദൈവം ഒരുവന്‍ !

" ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി അവിടുന്നു ഒരുവനീല്‍ നിന്നു എല്ലാജനപദങ്ങളേയും സ്രിഷ്ടിച്ചു.: അവര്‍ക്കൂ വിഭിന്നകാലങ്ങളും വാസഭൂമീയും നിശ്ചയിച്ചുകൊടുത്തു .ഇതു അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരു പക്ഷേ അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണു. എങ്കിലും അവിടുന്നു നമ്മിലാരിലും നിന്നു അകലെയല്ല. എന്തെന്നാല്‍ അവിടുന്നില്‍ നാം ജീവിക്കുന്നു. ചരിക്കുന്നു; നിലനില്ക്കുന്നു.നാം അവിടുത്തെ സന്താനങ്ങളാണു ." ( അപ്പ.17: 26- 28 ). 

എല്ലാജനപാദങ്ങളും ദൈവത്തെ അന്വേഷിക്കുന്നു.
അനുഭവങ്ങളില്‍ കൂടി  ദൈവത്തെ കണ്ടുപിടിക്കുന്നു.
വ്യത്യസ്ഥ അനുഭവങ്ങള്‍ , വ്യത്യസ്ഥ അറിവുകള്‍ !
വ്യത്യസ്ത കണ്ടെത്തലൂകള്‍ !

Image result for jesus way, truth, life,

ഭാരതീയര്‍ ദൈവത്തെ അന്വഷിച്ചു നടന്നു ;

അസതോമാ സത്ഗമയാ
തമസോമാ ജോതിര്‍ ഗമയാ ,
മ്രുത്യോമാ അമ്രൂതം ഗമയാ .


അതിനു മറുപടിയെന്നോണം യേശു പറഞ്ഞു 

ഞാനാണു വഴിയും സാത്യവും ജീവനും .
ദൈവത്തെ അന്വേഷീക്കുന്നവര്‍ക്കു ദൈവം സാമീപസ്ഥനാണു. 

രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞു എല്ല്ലാമതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍  ചിതറിക്കകടക്കുന്നു. 
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാപറഞ്ഞു  എല്ലാമതവുമായി സംവാദത്തില്‍ ഏര്‍പെടണം .
ഫ്രാന്‍സീസ്  പാപ്പാ പറഞ്ഞു എല്ലാമതങ്ങളേയും ആദരിക്കണമെന്നു.

ഇതു മനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല . മനസിലാക്കാത്തവര്‍  കൊഞ്ഞനം കാണിക്കും. 

ഇനിയും ദൈവം എന്താണു ചെയ്ക ? 

"അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല.. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്നു അവിടുന്നു ആജ്ഞാപിക്കുന്നു. "    ( അപ്പ.17:30 )    

അക്രൈസ്തവരായ മാതാപിതാക്കളില്‍ നിന്നും ഞാന്‍ ജനിച്ചിരുന്നെങ്കില്‍ ? ഞാന്‍ അക്രൈസ്തവനായി ജീവിക്കും  അപ്പോള്‍ ഞാനും അജ്ഞതയുടെ കാലഘട്ടത്തില്‍ ജീവിക്കുന്നു. ഞാനറിയുന്നദൈവത്തേയും മനൂഷ്യരേയും സ്നേഹിച്ചു നന്മചെയ്തു  കടന്നുപോയാല്‍ ദൈവം എങ്ങനെ എന്നേ ശിക്ഷിക്കൂം ?
എന്റെ  കുറ്റം കൊണ്ടല്ല ഞാന്‍ അക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചതു !
ദൈവം നീതിമാനാണു .അവിടുന്നു പറഞ്ഞു എനിക്കൂ ഈ ആലയില്‍ പെടാത്ത ആടുകളും ഉണ്ടെന്നു. ഒരു മനുഷ്യനും നഷ്ടപെടാന്‍  ദൈവം ഇഷ്ടപെടുന്നില്ല. 

പാപ്പാ പറഞ്ഞു അന്യമതസ്തരേയും ആദരിക്കണമെന്നു. ഇതു മനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.  ദൈവക്രുപവേണം 

ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...