Tuesday 8 November 2016

ലൂസിഫറിന്‍റെ ആലോചനാ യോഗങ്ങള്‍ ! ( മുഴുവന്‍ ഒന്നായിചേര്‍ത്തതു )


Image result for mother mary

സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ !
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍
ശിരസില്‍ 12 നക്ഷത്രങ്ങളള്‍കൊണ്ടുള്ള കിരീടം
അവള്‍ ഗര്‍ഭിണി ആയിരുന്നു ( വെളി.12:1 )

ലൂസിഫര്‍ വലിയവായില്‍ കരഞ്ഞു.

സേവകരെല്ലാം ഓടിക്കൂടി കാര്യ്ം അന്വഷിച്ചു അപ്പോള്‍ ലൂസിഫര്‍ പറഞ്ഞു.
ഞാന്‍ അന്നേ പറഞ്ഞതല്ലേ ആ “ സ്ത്രീ “ ജനിക്കാന്‍ പാടില്ല. അതിനു അന്നാ ഗര്‍ഭിണി ആയിരുന്നപ്പോള്‍ അവളെ നശിപ്പിക്കണമെന്നു ? ആരെയായിരുന്നു ആ ചുമതല ഞാന്‍ ഏള്‍പ്പിച്ചിരുന്നതു ? എവിടെ ആ പെന്താ ?
പെന്താ ഉപചാരപൂര്‍വം ലൂസിഫറിന്‍റെ മുന്‍പില്‍ വന്നു . “ അടിയന്‍ “
അന്നു ഞാന്‍ പറഞ്ഞേല്പിച്ച ജോലിയില്‍ വന്ന പിഴവു എന്തായിരുന്നു ?
“ അന്നു ഒരു ദിവസം അങ്ങു എന്നേ വിളിച്ചു പറഞ്ഞായിരുന്നു. ആ “ സ്ത്രീ “ ജനിക്കാന്‍ പോകുന്നു." അന്നാ " ഗര്‍ഭിണിയാണു .ആ “സ്ത്രീ” ഒരു തരത്തിലും ജനിക്കാന്‍ പാടില്ല. അന്നായുടെ ഗര്‍ഭത്തില്‍ വെച്ചുതന്നെ ആ കുഞ്ഞു മരിക്കണം .അതിനു അന്നായിക്കു എന്തെങ്ങ്കിലും അപകടത്തില്‍ കൂടി ആകുഞ്ഞിനെ കൊല്ലണം ആ കുഞ്ഞു ജനിക്കാന്‍ പാടില്ല. ആ കുഞ്ഞാണു നമ്മുടെ ശത്രുവായ ആ “ സ്ത്രീ ”. ആ ചുമതല അങ്ങു എന്നെയാണു ഏല്പിച്ചതു !

ഞാന്‍ അതു സന്തോഷപൂര്‍വം ഏറ്റെടുത്തു. 9 മാസക്കാലം ഞാന്‍ ഉറക്കമിളച്ചു അന്നായുടെ ഭവനത്തിനരുകില്‍ ഉണ്ടായിരുന്നു. വളരെ യധികം കെണികള്‍ ഞാന്‍ ഒരുക്കിയിരുന്നു. പക്ഷേ ഒന്നും വിജയം കണ്ടില്ല. ദൈവത്തിന്‍റെ ആ നശിച്ചദൂതന്മാര്‍ അന്നായിക്കു വലിയ സംരക്ഷണമാണു നല്കിയിരുന്നതു ഒടുവില്‍ ഞാന്‍ അങ്ങയെ വിവരം ധരിപ്പിച്ചിരുന്നു. അങ്ങു ചില അടവുകള്‍ പറഞ്ഞുതന്നതു ഞാന്‍ പ്രയോഗിച്ചു കുറെയൊക്കെ വിഷമതകള്‍ അന്നായിക്കു ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ അവളും വിളഞ്ഞവിത്തായിരുന്നു. ഉണ്ടാകുന്ന കഷ്ടതകളെല്ലാം അപ്പഴപ്പോള്‍ ദൈവത്തിന്‍റെ കരങ്ങളില്‍ കൊടുക്കും ഉടനെ തന്നെ അതെല്ലാം കരിഞ്ഞു ചാരമാകുകയായിരുന്നു പതിവു .അങ്ങനെ നമ്മുടെ പ്ളാനെല്ലാം തകരുകയായിരുന്നു “

അങ്ങനെ ആ “ സ്ത്രീ “ യെ ജനനത്തിനു മുന്പു തന്നെ അവളെ നശിപ്പിക്കാനുള്ള പദ്ധതിയെല്ലാം പാളുകയായിരുന്നു. “
ഇന്നു പൊതുയോഗം കൂടുന്നതും ഭാവിപരിപാടികള്‍ക്കു രൂപം നല്കുന്നതുമാണെന്നു പറഞ്ഞു മീറ്റിംഗ് അവസാനിപ്പിച്ചു.

പിന്നിടു ചേര്ന്നതു ഉന്നതാധികാര സമിതിയാണു.  ലൂസിഫറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര ആലോചനാ സമിതി .

ലൂസിഫര്‍ " പ്രിയരേ നിങ്ങളെ വിളിച്ചുകൂട്ടിയതു ചില ഗഹനമായ വിഷയങ്ങള്‍ സംസാരിക്കുവാനാണു. ഭാവിയും ഭൂതവും ദൈവത്തിനറിയാവുന്നതുപോലെ എല്ലാകാര്യവും എനിക്കും അറിയാം .ഞാന്‍ പറയാന്‍ പോകുന്നതു മനുഷ്യരെ സംബന്ധിച്ചു ഭാവികാര്യങ്ങളാണു. കഴിഞ്ഞമീറ്റിംഗില്‍ ഞാന്‍ പറഞ്ഞതുപോലെ കാര്യങ്ങള്‍ കൈവിട്ടുപോകയാണു. ആ " സ്ത്രീ " ജനിക്കുകതന്നെ ചെയ്യും . അവളില്കൂടിയാണു ആ രക്ഷകന്‍ ജനിക്കുക, അങ്ങേരു ദൈവപുത്രനായതുകൊണ്ടു മനുഷ്യരെ മുഴുവന്‍ രക്ഷിക്കുവാനാണു വരവു. അതു നടന്നാല്‍ നമ്മുടെ പാദ്ധതിമുഴുവന്‍ പാളും. ഏദന്‍ തോട്ടത്തില്‍ വച്ചു സംഭവിച്ച അപജയം മാറിപോകും അതായതു മനുഷ്യന്‍റെ ജന്മപാപത്തിനു പരിഹാരമാകും . അതാണു നമുക്കു എറ്റ വലിയ പ്രഹരം .
അതു ഒന്നുകൂടിപറയാമോ ? ജന്മപാപം ? നമ്മുടെ അറിവിനായി പറയാം അവരുടെ സഭ പഠിപ്പിക്കുന്ന കാര്യമല്ല പറയുന്നതു . സഭയോ ? അതെന്താണു ? അതു വരാന്‍ പോകുന്ന കാര്യമാണു. യേശു മനുഷ്യരുടെ രക്ഷക്കുവേണ്ടി ഭാവിയില്‍ സ്ഥാപിക്കുന്ന ഒരു കൂട്ടമാണു . ഇനിയും ചോദ്യം വേണ്ടാ കേള്‍ക്കുക മാത്രം മതി ! ജന്മപാപം മാത്രം പറയാം .അതു നമ്മുടെ നിര്‍വചനമാണു.നമുക്കു മാത്രം ഉള്ളതാണു.മനുഷ്യരുടെ നിര്‍ വചനം വേറെയാണു.

ആ സ്ത്രീ ജന്മപാപമില്ലാതെയാണു ജനിക്കുക. സ്നാപകനും യേശുവിനും ഒന്നും ജന്മ പാപമില്ല. ഒരു മരം വളരെ ആരോഗ്യത്തോടെ നേരേ മുകളിലേക്കു വളര്ന്നാല്‍ സാധാരണ കാറ്റിനു അതിനോടു ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഒരു വശത്തെക്കു ചരിഞ്ഞാണു ലില്ക്കുന്നതെങ്ങ്കില്‍ ആവശത്തേക്കു അതിനെ മറിച്ചിടാന്‍ എളുപ്പമാണു. അതുപോലെ മനുഷ്യന്‍ ജനിക്കുമ്പോള്‍ പാപത്തിലേക്കു ഒരു ചായവോടെ ജനിക്കുന്നു.അതു എദന്‍ തോട്ടത്തില്‍ വച്ചു അവനു ജന്മാവകാശമായി ലഭിച്ചതാണു .ജനനാല്‍ തന്നെ അവനു പാപത്തിലേക്കു ഒരു ചായ് വുണ്ടു അപ്പോള്‍ വളരെ എളുപ്പത്തില്‍ അവരെ വീഴിക്കാം .ആ "സ്ത്രീ"ക്കു ജന്മപാപമില്ലാത്തതിനാല്‍ ഒരുതരത്തിലും വീഴിക്കാന്‍ പറ്റില്ല. 

ആ നില്ക്കുന്ന ചാഞ്ഞമരം കണ്ടോ ? നേറേ നില്ക്കുന മരവും കണ്ടോ ? ആ ചാഞ്ഞമരമാണു ജന്മപാപമെന്നു വിചാരിച്ചാല്‍ മതി . മനുഷ്യര്‍ക്കു വേറേ നിര് വചനമാണു . അതു നമുക്കുവേണ്ടാ. മനസിലായെല്ലോ?  

Image result for mother mary

ചിന്തിക്കാനുള്ള അജന്ണ്ടാ .
1) ആ സ്ത്രീയുടെ ജനന സമയത്തു അവളെ ഇല്ലാതാക്കാന്‍ അവസാനശ്രമം      
2) മംഗളവാര്ത്തക്കുമുന്‍പു വകവരുത്താന്‍ കഴിയുമോയെന്നു നോക്കണം 
3) ഏലിസബേത്തിനെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയില്‍ അപകടം വരണം   
4)ആ "സ്ത്രീ" യെ പാപത്തില്‍ വീഴിക്കാന്‍ പറ്റില്ല. ചതിയില്‍ കുടുക്കാന്‍ ശ്രമിക്ക.       5) യേശുവിന്‍റെ അടുത്തു ഒരുപണിയും നടക്കില്ല മരുഭൂമിയില്‍ ശ്രമിക്കണം    
6) അവസാനത്തെ നമ്മുടെ പണി യേശുവിന്‍റെ സഭയെ തകര്‍ക്കുക. 
7) കുറഞ്ഞപക്ഷം ഭിന്നതകള്‍ ഉളവാക്കി ചിതറിക്കാന്‍ കിണഞ്ഞു ശ്രമിക്ക      
8) രണ്ടു തരത്തിലുള്ള പോരാട്ടമാണു പ്രധാനമായും നമുക്കാവശ്യം  
9) സഭക്കകത്തുനിന്നുകൊണ്ടു അവരിലൊരാളായി വേഷം മാറി ലക്ഷ്യം കാണുക  
10 ) സഭക്കു പുറത്തുനിന്നുകൊണ്ടു ചതിക്കുഴിയിലൂടെ ലക്ഷ്യത്തിലെത്തണം 
11) അതിനു ഞാന്‍ തിരഞ്ഞെടുത്തതു എന്‍റെ വിശ്വസ്ഥരായ രണ്ടു സേനാ നായകന്മാരെയാണു മനോവും ,പെന്തയും , മനോവ് സഭക്കുള്ളില്‍ നിന്നുകൊണ്ടും  പെന്ത സഭക്കുപുറത്തു നിന്നുകൊണ്ടും വേണം പോരാട്ടം നയിക്കുവാന്‍ .അതിനു നിംഗളുടെ പേരില്‍ അല്പം വ്യത്യാസം വേണമെങ്ങ്കില്‍ വരുത്താം അക്ഷരങ്ങള്‍ കൂട്ടിയും അല്ലെങ്ങ്കില്‍ പുള്ളികള്‍ മാറ്റിയും ഒക്കെ നിംഗള്‍ക്കു അറിയപ്പെടാം .നിംഗള്‍ക്കു ആലോചിക്കാന്‍ ഇഷ്ടം പോലെ സമയം ഉണ്ടു ആ സ്ത്രീ ജനിക്കണം അവളില്‍ ഉണ്ണി പിറക്കണം പിന്നെ സഭ സ്ഥാപിക്കണം അതു വളരണം ഇതിനൊക്കെ ധാരാളം നൂറ്റാണ്ടുകള്‍ തന്നെയെടുക്കും.ബാക്കിയുള്ളവര്‍ക്കാണു ഇന്നുമുതല്‍ പണി.

ഇനിയും പോയി അവരവരുടെ ജോലിക്കു ആവശ്യമായ പദ്ധതികള്‍ തയാറാക്കി എന്നെ അറിയിക്കണം എല്ലാവര്‍ക്കുംപോകാം

ഉന്നതാഹധികാര സഭയുടെ മുന്നാം വട്ട സമ്മേളനം                 

രണ്ടാം ഹവ്വായോടൂം രണ്ടാമാദത്തിനോടും എങ്ങനെയെല്ലാം പൊരുതണമെന്നു  ഓരോരുത്തരും പ്ളാന്‍ ചെത കര്മ്മ പദ്ധതികള്‍  ഓരോരുത്തര്‍ അവതരിപ്പിച്ചതു വേണ്ടതിരുത്തലോടെ സഭപാസാക്കി. 

ഇനിയും കാലങ്ങള്‍ കഴിഞ്ഞുള്ളയുദ്ധം എങ്ങനെ പ്ളാന്‍ ചെയ്തെന്നു മനോവും ,പെന്തയും വിശദമായി അവതരിപ്പിച്ചു.

മനോവു.

ഞാന്‍ ലോകം മുഴുവന്‍ നിറഞ്ഞു നിന്നു പ്രവര്ത്തിക്കാന്‍ തീരുമാനിച്ചു. ഓരോ രാജ്യത്തും ഓരോ പേരുകള്‍ സ്ഥലകാല സാഹചര്യ്ം അനുസരിച്ചു സ്വീകരിക്കാമെന്നു തീരുമാനിച്ചു. സഭക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സഭക്കെതിരായി പ്രവര്ത്തിക്കാനാണു തീരുമാനം .വേണ്ടിവന്നാല്‍ സഭാനേത്രുത്വം വരെ എറ്റെടുക്കാമെന്നാണു വിചാരിക്കുന്നതു . അതിനു ചിലമാര്‍പാപ്പാമാര്‍ അയോഗ്യരായിരുന്നെന്നും അതു അംഗീകരിക്കാതെ ആ സ്ഥാനത്തേക്കു ഞങ്ങളെ തന്നെ നോമൊനേറ്റു ചെയ്യണമെന്നും അതിനുവേണ്ടി നല്ലഒരു കൂട്ടം വിശ്വാസികളെ സ്വാധീനിക്കാനും തീരുമാനിച്ചു. സഭയുടെ തീരുമാനങ്ങള്‍ എതെങ്ങ്കിലും വശത്തുകൂടി എതിര്ത്തു തോല്പ്പിക്കണം .ഒരിക്കലും പിടികൊടുക്കാതിരിക്കാനുള്ളമുന്‍കരുതലുകള്‍ എടുക്കുന്നുണ്ടൂ അതും അല്പം ഭേദഗതിയോടെ പാസായി.

പെന്‍ന്ത.

ഇതുവരെ ലോകം കണ്ടിട്ടില്ലാത്തപുതിയ അടവാണു ഞ്ങ്ങള്‍ സ്വീകരിച്ചതു. 
അതായാതു ജന്മം തന്നെ മാറ്റിയെടുത്തു ." പീത്തവിരയുടെ ജന്മം " എടുക്കുവാനാണു ഞങ്ങള്‍ തീരുമാനിച്ചതു .അതായതു പിളരുക . പീത്തവിര കഷണങ്ങളാകുന്നതു പോലെ കഷണങ്ങളാകുക. " അതായതു വളരും തോറൂം പിളരുക , പിളരും തോറും വളരുക " അങ്ങനെ ഞ്ങ്ങള്‍ ലോകം മുഴുവന്‍ നിറഞ്ഞു നിന്നു സഭയോടുപോരാടുക. സഭയില്‍ ഉള്ളവര്‍ സഭയുടെ ആരംഭം മുതല്‍ ആ "സ്ത്രീ " യോടു വളരെ ഭക്തിയിലാണു . അവരാണു പുത്രനില്‍ നിന്നും ധാരാളം അനുഗ്രഹങ്ങള്‍ വാരികോരി സഭാ മക്കള്‍ക്കുകൊടുക്കുന്നതു . അതിനാല്‍ ആ  "സ്ത്രീ" യില്‍ നിന്നും സഭയെ അകറ്റുക. ഇതാണു ഞങ്ങളുടെ മുഖ്യ ആയുധം .അതിനു ആ സ്ത്രീയെ പുലഭ്യം പറഞ്ഞു നാറ്റിക്കുക. അതുപോലെ സഭയിലെ കൂദാശകളെയെല്ലാം എതിര്‍ക്കുക. പോപ്പാണു അന്തിക്രിസ്തുവെന്നു പറയുക. പിന്നെ സ്ഥലകാലസാഹചര്യമനുസരിച്ചു അടവുകള്‍ മാറ്റുക. പിന്നെ ഞ്ങ്ങളുടെ പേരു ലോകം മുഴുവന്‍ ഒന്നു മതിയെന്നു തീരുമാനമേടുത്തു സഭയെന്നു പറഞ്ഞാല്‍ ഞങ്ങളാണെന്നു വരുത്തിതീര്‍ക്കുക. അതില്‍കൂടി ലക്ഷ്യത്തിലെത്താമെന്നാണു കണക്കുകൂട്ടുന്നതു. കൊള്ളാം ! ഇതു ലൂസിഫറിനു വളരെ ഇഷ്ടപ്പെട്ടു. 

ഇനിയും അവരവരുടെ ജോലിയില്‍ വ്യാപിരുതരായികൊള്ളുക. ഉടനെ ഇനിയും മീറ്റിംഗു കൂടുന്നതല്ല. എല്ലാവരെയും അനുഗ്രഹിച്ചു ലൂസിഫര്‍ പോയി..

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...