Monday 16 March 2015

വിവരദോഷികളുടെ തലതിരിഞ്ഞ ബൈബിള്‍ വ്യാഖ്യാനം

നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം ?
                                                                                                                 
" ഒരു അധികാരി അവനോടു ചോദിച്ചു : നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? യേശു പറഞ്ഞു എന്തുകൊണ്ടാണു  നീ എന്നെ നല്ലവനെന്നു വിളിക്കുന്നതു? ദൈവമല്ലാതെ നല്ലവനായി മറ്റാരുമില്ല." ( ലൂക്ക . 18 : 18- 19 )

വിവരദോഷികള്‍ ഇതുകണ്ടാല്‍ പറയും യേശു ദൈവമല്ല.അതുപോലെ യേശു നല്ലവനും അല്ല. കാരണം  വളരെ വ്യക്തമായി തന്നെ യേശു അങ്ങനെ പറയുന്നുവെന്നു പറയും . അവര്‍ പരിശുദ്ധകന്യാമറിയത്തെ അവഹേളിക്കാന്‍ ഇതുപോലെഒരു സന്ദ്ര്‍ഭം ഉപയോഗിക്കുന്നുണ്ടു 

യേശുവിന്‍റെ അമ്മയും സഹോദരന്മാരും കാണാന്‍ ചെന്നപ്പോള്‍ യേശു ചോദിച്ചു ആരാണു എന്‍റെ അമ്മയും സഹോദരന്മാരും ? മത്തായിയും മര്‍ക്കോസും എഴുതി - കര്ത്താവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരരുമെന്നു, എന്നാല്‍ ലൂക്കോസിന്‍റേ സുവിശേഷത്തില്‍ പറഞ്ഞതു ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരന്മാരുമെന്നു. ഈ വാക്യങ്ങള്‍ എടുത്തുകൊണ്ടു വിവരദോഷികള്‍ പറയും യേശു അമ്മയേ നിഷേധിച്ചുവെന്നു .


ഈ പറഞ്ഞതെല്ലാം അതിന്‍റെ പൂര്ണതയില്‍ നിറവേറ്റിയതു പരിശുദ്ധകന്യാമറിയമായിരുന്നു. ഏതാണ്ടു മുപ്പതു വര്ഷത്തിനുമേല്‍ അവള്‍ വചനം ശ്രവിക്കുകയും അതു സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അമ്മയുടെ തൊപ്പിയില്‍ ഒരു തൂവല്കൂടി യേശു ചാര്‍ത്തുകയായിരുന്നു. 

നിത്യരക്ഷ അവകാശപ്പെടുത്താ്ന്‍ കല്പനകള്‍ പാലിക്കണം .കല്പനകളില്‍ ആദ്യത്തെ മൂന്നെണ്ണം ദൈവത്തെ സംബന്ധിക്കുന്നവ അവിടുന്നു പറഞ്ഞില്ല. മനുഷ്യനുമായി ബന്ധപ്പെടുന്നവയാണു യേശുപറഞ്ഞതു. അതിന്‍റെ കാരണം സഹോദരനില്‍ കൂടിയല്ലാതെ ഒരുവനു ദൈവത്തിങ്ങ്കലേക്കു വരാന്‍ സാധ്യമല്ല .അതാണു യേശു പറഞ്ഞതു ഈ ചെറിയവരില്‍ ഒരാള്‍ക്കു നിംഗള്‍ ചെയ്തതതെല്ലാം എനിക്കായി ചെയ്തുവെന്നു .

അവന്‍ കല്പനയെല്ലാം പാലിക്കുന്നുവെന്നുപറഞ്ഞപ്പോള്‍ യേശു പറഞ്ഞു "നിനക്കു ഒരു കുറവുണ്ടു. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കുകൊടുക്കുക.അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും .പിന്നെ വന്നു എന്നെ അനുഗമിക്കുക." ഇതുകേട്ടു ആചെരുപ്പക്കാരന്‍ ദുഖത്തോടെ തിരികെ പോകാന്‍ കാരണം അവനു വളരെ സമ്പത്തുണ്ടായിരുന്നു. അതിനാല്‍ സമ്പത്തുള്ളവരെല്ലാം നശിച്ചുപോകുമോ ? 

ഇല്ല. പിന്നെ ഇവന്‍ സമ്പത്തിനെ ദൈവത്തേക്കാള്‍ അധികം സ്നേഹിച്ചിരിക്കാം . സമ്പത്തു ദൈവം തന്നതാണെന്നും അതു ന്യായമായി ചിലവഴിക്കുകയും ആവശ്യക്കാര്‍ക്കു ആവശ്യാനുസരണം കൊടുക്കുകയും ചെയ്യുമ്പോള്‍ സമ്പത്തു നമുക്കു ഉപദ്രവകാരിയായിമാറുകില്ല. എന്നാല്‍ അതു എനിക്കുമാത്രമുള്ളതാണു എന്‍റെ കഴിവുകൊണ്ടു ഞാന്‍ സമ്പാദിച്ചാതാണെന്നുവിചാരിച്ചു ദൈവത്തെപ്പോലെ അതിനേയും സ്നേഹിക്കുന്നവര്‍ക്കു സമ്പത്തു തിന്മയായി ഭവിക്കാം 

അതിനാല്‍ ബൈബിള്‍ സഭയോടൊത്തു പഠിക്കുകയും ചിന്തിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതാണു . വിവരദോഷികള്‍ അവരുടെ നാശത്തിനായി ബൈബിള്‍ വചനങ്ങള്‍ അവരുടെ താല്പര്യം അനുസരിച്ചു വ്യാഖ്യാനിക്കും. അതുകാരണം സാത്താന്‍ അവരില്‍ കൂടി പ്രവര്ത്തിക്കും എപ്പോഴും അവര്‍ സഭയേയും സഭാതനയരേയും സഭാപിതാക്കന്മാരേയും ,സഭാനിയമത്തേയും ,കൂദാശകളേയും എല്ലാം നിഷേധിക്കും.                             

വിവരദോഷികളുടെ തലവന്‍റെ തലതിരിഞ്ഞ പരാമര്‍ശം !  

 കുര്‍ബാന യേശുവിന്‍റെ ഒര്‍മ്മക്കാണു അതില്‍ മറ്റാരേയും ഒര്‍ക്കാന്‍ പാടില്ലെന്നു ?

ഒന്നാമത്തെ കാര്യം പരിശുദ്ധകുര്‍ബാനയെ കുറിച്ചു പറയാന്‍ ഇവര്‍ക്കു എന്തധികാരം ? വിശുദ്ധകുര്‍ബാന എന്നാല്‍ എന്താണെന്നുപോലും അറിയാത്തവര്‍ വിശ്വാസികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതു ചെകുത്താന്‍ വേദമോദുന്നതുപോലെയല്ലേ ?

ഇനിയും സംഭവം പറയാം. കഥാനായകന്‍ മണര്‍കാടു പള്ളിക്കരികില്‍ താമസിക്കുന്ന ഒരു യാക്കോബായാക്കാരനെന്നു അവകാശപ്പെടുന്നു. പള്ളിക്കരികില്‍ താമസിച്ചതുകൊണ്ടു കോളേജുപഠനം കഴിയുന്നതുവരെ വിശ്വാസമോ പള്ളിയില്‍പോക്കോ ഇല്ലായിരുന്നു. പിന്നീടു സത്യം മനസിലായി പെന്തക്കോസ്തു ഉപദേശിമാര്‍ പറഞ്ഞതല്ല.സ്വയം ബൈബിള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ കുര്‍ബാനയേശുവിന്‍റെ തിരുശരീരരക്തനളാണെന്നു മനസിലായി. അങ്ങനെ ദിവസവും പള്ളിയില്‍ പോയി കുര്‍ബാനസ്വീകരിക്കുമായിരുന്നു.     

ഒരുദിവസം ഒരുകൂട്ടുകാരന്‍ ചോദിച്ചു നീന്തിനാ ഇന്നുപള്ളിയില്‍ വന്നതു ? ഇന്നു എന്‍റെ വലിയപ്പന്‍റെ ഒര്മകുര്‍ബാനയാണു. അതു വലിയ വിഷമമായി. കുര്‍ബാനയില്‍ യേശുവിനെ മാത്രം ഓര്‍ക്കുവാനുള്ളതാണു .എന്തുകൊണ്ടു മരിച്ചവരെ ഓര്‍ക്കുന്നു ? യേശുവിന്‍റെ ഓര്മ്മക്കായിചെയ്യാനാണു യേശുപറഞ്ഞതു അതിനാല്‍ മറ്റാരേയും ഓര്‍ക്കാന്‍ പാടില്ല. അന്നു നിര്‍ത്തി പള്ളിയില്‍ പോക്കു. ഇപ്പ്പ്പോള്‍ പേര്ഷ്യന്‍ ഗള്ഫിലാണു .ഉപദേശം !

കുര്‍ബാന ആരംഭിക്കുന്നതുതന്നെ മറിയത്തെയും യോഹന്നാനേയും ഓര്ത്തുകൊണ്ടാണു .അതുതെറ്റാണു. പള്ളിയില്‍ പോകുന്നവരോടാണു ഇയാളുടെ ഉപദേശം.!
ഫയിസ് ബുക്കില്‍ ഇയാളുടെ പ്രസംഗമാണു തലതിരിഞ്ഞ ഉപ്ദേശമാണു വിശ്വാസികള്‍ക്കുകൊടുക്കുക. അയാളെപ്പോലെ ജീവിതകാലം മുഴുവന്‍ പള്ളിയില്‍ പോകാതിരുന്നവര്‍ക്കു ഇതു രുചിക്കും 

പുള്ളിക്കാരന്‍റെ ക്വാളിഫിക്കേഷന്‍

1) യാക്കോബായപള്ളിയോടു ചേര്ന്നാണുവീട് (മണര്‍കാട് )
2) പള്ളിയിലെ കുര്‍ബാനവീട്ടിലിരുന്നുകേള്‍ക്കാം അവിസ്വാസിയാണു.
3) ഒരിക്കലും പള്ളിയില്‍പോയിരുന്നില്ല.
4) സഭയെക്കുറിച്ചോ വിശ്വാസസാത്യങ്ങളെക്കുറിച്ചോ ഒരിക്കലും പഠിച്ചില്ല  
5) പെന്തക്കോസ്തു ഉപദേശിയുടെ പ്രസംഗം കേട്ടില്ലെന്നുപറയുന്നതും പള്ളിയില്‍പോയി കുര്‍ബാനസ്വീകരിക്കാന്‍ തുടങ്ങിയെന്നും പറയുന്നതു പച്ചകള്ളവും അടവുമാകാനാണു സാധ്യത,പള്ളിയില്‍ പോകുകയോ സണ്ഡേസ്കൂളില്‍ പഠിക്കുകയോ ചെയ്യാത്ത ഒരുമനുഷ്യന്‍ 
6) കുര്‍ബാനയില്‍  യേശുവിന്‍റെ തിരുശരീരരക്തനളാണെന്നു പറയുന്നതു പുള്ളിക്കാരന്‍റെ വിശ്വാസത്തില്‍ നിന്നുമല്ല.വിശ്വാസികളെ കുടുക്കാനുള്ള പുതിയ അടവുമാത്രമാകാനാണു സാധ്യത. 

ചെകുത്താന്‍റെ വേദാന്തം

പരിശുദ്ധകുര്‍ബാന അര്‍പ്പിക്കേണ്ടതെനനെയെന്നാണു ഈ മനുഷ്യന്‍ വിശ്വാസികളോടു പ്രസംഗിക്കുക. അതുകേട്ടാല്‍ വിവരക്കേടുമാത്രമേ തലവനു പറയാനുള്ളു. 

സഭയുടെ പഠനം 

എന്താണു വിശുദ്ധകുര്‍ബാന.? 

1) പ്രാര്ത്ഥനകളൂടെ പ്രാര്ത്ഥനയാണു.ഏറ്റവും വലിയ പ്രാര്ത്ഥന.
2) പെസഹാ ആചരണമാണു (മര്‍കോ.14:12 )
3) വിരുന്നാണു .അപ്പം മുറിക്കലാണു  ( അപ്പ.20:7 )
4) വിശുദ്ധകുര്‍ബാന ഒരു ഓര്‍മ്മയാചരണമാണു ( ലൂക്കാ 22: 19 )
5 ) വി. കുര്‍ബാന ഒരു പരിഹാര ബലിയാണു. (എഫേസ്യ.5 :2 ,ഗലാ.2: 20 ) 

6 ) കുര്‍ബാനയില്‍ കര്ത്താവിന്‍റെ യധാര്ത്ഥ സാന്നിധ്യം 1.കോറി 11:27 , യോഹന്നാന്‍ 6: 51 ,53 

ഇതൊന്നും മനസിലാക്കാതെ , ഏതെങ്കിലും ഒരു വാക്യത്തില്‍ തൂങ്ങികിടന്നു  ഞാണിന്മേല്‍ കളിനടത്തുന്നവരാണു കോട്ടുധാരികളായ ഈ മഹാന്മാര്‍ .ഇവരാണു കുര്‍ബാനയില്‍ യേശുവിനെയല്ല ഒര്‍ക്കുന്ന്നതു മറിയത്തെയും യോഹന്നാനേയുമാണു ആരംഭത്തില്‍ ഓര്‍ക്കുന്നതെന്നു .അവരെ ഓര്‍ക്കുകമാത്രമല്ല അവര്‍ ഞ്ങ്ങള്‍ക്കുവേണ്ടി നിന്നോടു അപേക്ഷിക്കുമെന്നാണു പറയുന്നതു. ഇവരോടോക്കെ അന്തിയോളം പറഞ്ഞാലും ഒരു പ്രയോജനവും ഉണ്ടാകില്ല. വിവരദോഷികളാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...