Friday 11 November 2016

ആധ്യ്യാത്മീകതയില്‍ എളുപ്പവഴിയോ ?


“ But the one who hears  and does not act is like a man who built a house on the ground without foundation  “ Lk. 6 : 49 ) 

എളുപ്പവഴിയില്‍ ക്രിയചെയ്യുക 

ചെറുപ്പത്തില്‍ സ്കൂളില്‍ പഠിക്കുമ്പൊള്‍ കണക്കിനു ചില ചോദ്യം ഇങ്ങനെ വന്നിരുന്നു എളുപ്പവഴിയില്‍ ക്രിയചെയ്യുക. 

ഭൌതീകശാസ്ത്രത്തിലെല്ലാം കാണുന്ന ഒരു പ്രത്യേകതയാണു “ എളുപ്പവഴി.” 

വീടുകളില്‍ 

പഴയകാലത്തു അരകല്ലില്‍ അരചു മണ്‍കലത്തില്‍ ,മണ്‍ചട്ടിയില്‍ വെച്ചിരുന്ന ആഹാരം എന്തു രുചിപ്രദമായിരുന്നു. ! എളുപ്പവഴിയില്‍ ക്രിയചെയ്യാന്തുടങ്ങിയപ്പോള്‍ കലവും ചട്ടിയും മാറി കല്ലേലുളള അര മാറി നെല്ലുകുത്തുമാറി .പണ്ടൊക്കെ കഞ്ഞിവെള്ളം  ആരൊഗ്യപ്രദമായിരുന്നു. ഇന്നു കഞ്ഞിവെള്ളാം  വിഷമാണു എല്ലാം വിഷമയമായി മാറി. മസാലകള്‍ എല്ലാം പൊടിയായി മാറി വിഷമായി മാറി                                                                                       ഇപ്പോള്‍ ആ എളുപ്പവഴി പാചകവും മാറി വീടുകളില്‍ പാചകം നാമമാത്രമായി എല്ലാവരും ഫാസ്റ്റ് ഫുഡിലേക്കു തിരിയുന്നു അതിനാല്‍ ഹോസ്പിറ്റലുകള്‍ ലാഭം കൊയ്യുന്നു. രോഗികളുടെ എണ്ണം അനുദിനം കൂടുന്നു. 

Image result for jesus

അധ്യാത്മീകതയിലും ഇന്നു ഫാസ്റ്റു ഫുഡോ ? 

എല്ലവര്‍ക്കും എളുപ്പവഴിയില്‍ ക്രിയചെയ്യണം .സമയം തീരെയില്ല. ബലിക്കു ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഉള്ളയിടത്തു ആള്ക്കാര്‍ കുറയുന്നു. 20 മിനിട്ടൊ അരമണിക്കൂറോ കൊണ്ടൂ തീരുന്നിടത്തേക്കു ആളുകള്‍ പോകുന്നു. സന്യാസികള്‍ പോലും സമയകൂടുതല്‍ ഉളള പള്ളികടന്നു സമയകുറവുള്ള പള്ളികളിലേക്കു ഓടുന്നതു ദൈവം കൌതുകപൂര്‍വം കാണുന്നുണ്ടാകാം 

എളുപ്പവഴിയില്‍ ക്രിയചെയ്തു ദൈവത്തെ കബളിപ്പിക്കാമോ ? 

ചിലമനുഷ്യര്‍ ദിവ്യബലിക്കുപോകാതെ നൊവേനക്കു മാത്രം പോയി അനുഗ്രഹം വാങ്ങാമെന്നു വിചരിക്കുന്നു .ഇതു മിധ്യയാണു. 

മറ്റുചിലര്‍ കുരിശില്‍ എണ്ണ ഒഴിക്കാന്‍ പോകുന്നു. ക്യൂവില്‍ നില്ക്കുന്നു മണിക്കൂറുകളോളം ക്യൂവില്‍ നില്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല അവസാനം ഒരു കപ്പു എണ്ണ കുരിശില്‍ ഒഴിച്ചിട്ടു ബലിക്കു പോകാതെ വീട്ടിലേക്കു മടങ്ങുന്നു. ചേര്പ്പുംകല്‍ പള്ളിയല്‍ ആദ്യവെള്ളിയാഴ്ചചെന്നാല്‍ ഇതു കാണാം ,ഇവര് ബലിക്കു വലിയ പ്രാധാന്യം കൊടുക്കാതെ ചെയ്യുന്ന ഈ പ്രവര്‍ത്തികളില്‍ കൂടി അനുഗ്രഹം പ്രാപിക്കമെന്നു കരുതുന്നു ?

യേശു പറഞ്ഞു 
“ എന്‍റെ അടുത്തു വന്നു എന്‍റെ വചനം കേള്ക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവന്‍ ആര്ക്കു സദ്രുസ്യനാനെന്നു ഞാന്‍ വ്യക്തമാക്കാം  അഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിത മനുഷ്യനോടു സദ്ര്യശനാണു അവന്‍, വെള്ളപൊക്കമുണ്ടാവുകയും ഒഴുക്കു അതിന്മേല്‍ ആഞ്ഞു അടിക്കുകയും ചെയ്തു.എന്നാല്‍ ആവീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. അതു ബലിഷ്ടമായി പണിയപെട്ടിരുന്നു.“  ( ലുകാ 6:47-48 )
വചനം അനുസരിക്കാത്തവന്‍ മണലില്‍ വീടുപണിതവനു തുല്യവും ആണെല്ലോ ?

ആധ്യാത്മീകതയില്‍ എളുപ്പവഴിയില്ല 

ഭൌതീകശാത്സ്രത്തില്‍ എളുപ്പവഴിയുണ്ടൂ എന്നാല്‍ ആധ്യത്മീകതയില്‍, ദൈവശാസ്ത്രത്തില്‍ എളുപ്പവഴിയില്ല അഴത്തിലേക്കു ഇറങ്ങിചെന്നു പാറയില്‍ നിന്നും ആരംഭം കുറിക്കുന്നതാണു ആധ്യാത്മീകത. 

പടിഞ്ഞാറന്‍ ധ്യാനവും കിഴക്കന്‍ ധ്യാനവും 

പടിഞ്ഞാറന്‍ ഉപരിപ്ലവമായി പോകുമ്പോള്‍ കിഴക്കന്‍ധ്യാനം ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുന്നതാണു. 
പടിഞ്ഞാറന്‍ ലിറ്റര്ജി ഒരു സ്റ്റ്റയിറ്റു ലയിനില്‍ കൂടി ക്ലൈമാക്സിലേക്കു പോകുമ്പോള്‍  ഉദാഹരണത്തിനു പടിഞ്ഞാറന്‍ കുര്‍ബാനയില്‍ തിരുശരീരരക്തങ്ങളായി അപ്പവും വീഞ്ഞും രൂപാന്തരപെടുന്നതു ഇന്ന പോയന്റ്റിലാണെന്നു പറയുമ്പോള്‍ കിഴക്ന്‍ ലിറ്റര്ജിയില്‍ അതു ഇന്നപൊയന്റ്റിലെന്നു പറയുന്നില്ല കാരണം അവിടെ ആരംഭം മുതല്‍ തന്നെ എല്ലാ പ്രാര്‍ത്ഥനയും സൈക്കിളിക്കല്‍ ആണു ജനനം മരണം ഉത്ഥാനം ഇതു ആരംഭം മുതല്‍ ആവര്‍ത്തിക്കുന്നു എന്നാല്‍ പടിഞ്ഞാന്‍ രീതിയില്‍ അങ്ങനെയല്ല. 

മലബാര്‍ റീത്തില്‍ കാഴ്ചവയ്പിന്‍റെ സമയത്തു തന്നെ പാടുന്നതു 
“ മിശിഹാ കര്ത്താവിന്‍ 
തിരുമെയ് നിണവുമിതാ 
പാവന ബലിപീഠേ …………………………….. “ 
ഇവിടെ കുര്‍ബാന ആരംഭിക്കുന്നതു തന്നെ തിരുശരീര രക്തങ്ങളായി സങ്കല്പിചുകൊണ്ടാണു. ഇതു എന്‍റെ ശരീരമാകുന്നു. രക്തമാകുന്നു എന്ന സ്താപകവചനം ഉച്ചരിച്ചപ്പോള്‍തന്നെ അതു മാറികഴിഞ്ഞുവെന്നു പടിഞ്ഞാറന്‍ ലിറ്റര്ജിയില്‍ പറയുമ്പോള്‍ കിഴക്കന്‍ ലിറ്റര്‍ജിയില്‍ തറപ്പിച്ചു പറയുന്നില്ല അതുകഴിഞ്ഞു (സ്ഥാപക്കവചനം ) മലങ്കരക്രമത്തില്‍ ഈ അപ്പത്തേയും ഈ കാസായിലെ മിസ്രിതത്തേയും നിന്‍റെ തിരുശരീര രക്തങ്ങളാഅയി മാറ്റേണമേ എന്നാണു പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നതു .മലബാര്‍ റീത്തിലും അതുപോലെ പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാര്‍ത്തിക്കുന്നു ഈ കുര്ബാനയിലെ അപ്പത്തേയും വീഞ്ഞിനേയും തിരുശരീരരക്തങ്ങളായി പൂര്ത്തീകരിക്കപെടുവാന്‍ 
ചുരുക്കത്തില്‍ കിഴക്കന്‍ ആധ്യാത്മീകത പടിഞ്ഞാറിനെക്കാള്‍ വ്യത്യസ്ഥമാണു. അവിടെ വളരെ ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുന്നവയാണു. 


ചുരുക്കത്തല്‍ എളുപ്പവഴിയില്‍ ക്രിയ ചെത ആധ്യാതീകതയില്ല്ല. പലസന്യാസികള്‍ പോലും മനസിലാക്കാത്ത രഹസ്യമാനു ഇതെന്നു പറയാമോ ? 
യേശുവേ ! അങ്ങയുടെ വചനം കേള്‍ക്കുകയും അതനുസരിച്ചു പ്രര്‍ത്തിക്കുകയും ചെയ്യാന്‍ ഞങ്ങളെ അങ്ങു യോഗ്യരാക്കേണമേ ആമ്മിന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...