Tuesday 22 November 2016

ലോകത്തിലെ അരൂപികള്‍ !

1) ദൈവാരൂപി.
2)ലോകാരൂപി.
3) ദുഷ്ടാരൂപി.

ലോകാരൂപിയുടേയോ ദുഷ്ടാരൂപിയുടേയോ പിടിയില്‍ അകപെട്ടവര്‍ക്കു ക്രിത്യമായി ലൌകീയ കാര്യങ്ങളും ,ദൈവവകകാര്യങ്ങളും പറയാന്‍ സ്സാധിക്കും .

അതിനാല്‍ ആരു പറഞ്ഞു എന്തു പറഞ്ഞൂ എന്നതിലല്ല. ഏതു അരൂപിയ്യില്‍ പറഞ്ഞു എന്നതാണു പ്ര്രധാനം . സഭപലാസമയത്തും പലരേയും പുറത്താക്കാറുണ്ടു . ചിലകരിസ്മാറ്റിക്കുകാരെയും , ചില സംഘടനകളേയും ,അടുത്തകാലത്ത് കെസിബീസി പുറത്താക്കിയതാണെല്ലോ സ്പിരിറ്റു ഇന്‍ ജീസസ് കാരെ.

പലരും ഇങ്ങനെയുള്ലവരുടെ പുറകെപോയി ചതിക്കുഴിയില്‍ വീഴാറുണ്ടു. അതിനാല്‍ എല്ലാം വിവേചിച്ചറീയണം

ഒരു പെണ്ണു സത്യമായ ദൈവീകകാര്യങ്ങള്‍ പറഞ്ഞതു കേട്ടിട്ടു ശ്ളീഹാ അസ്വസ്തനാകുന്നു

പൌലോസും തിമോതെയോസും സീലാസും പ്രാര്ത്ഥനക്കയി പോകുമ്പോള്‍ ഒരു അടിമപെണ്ണു ഇപ്രകാരം വിളീച്ചുപറയുമായിരുന്നു. " ഈ മനുഷ്യര്‍ അത്യുന്നതനായ ദൈ വത്തിന്‍റെ

ദാസരാണു.അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു. " ( അപ്പ.16:17 )

ഇതില്‍ എന്താണു തെറ്റു ? ഒരുതെറ്റുമില്ല്ല. പറഞ്ഞ്ജതു സത്യമാണു. പലദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തപ്പോള്‍ പൌലോസിനെ ഇതു അസഹ്യപെടുത്തി. ആവന്‍ തിരിഞ്ഞു അവളിലെ ആത്മാവിനോട് പറഞ്ഞു അവളില്‍ നിന്നും പുറത്തുപോകാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. തല്ക്ഷണം അതു പൂറത്തു പോയി ( അപ്പ.16: 18 )

 പക്ഷേ ആ പെണ്ണീനെകൊണ്ടു പണമ്മുണ്ടാക്കിയവര്‍ പൌലോസിനേയും സീലാസിനേയും പിടികൂടി .

ചുരുകകകത്തില്‍ ആരൂ പറഞ്ഞു എന്തു പറഞ്ഞു എന്നതില്ലല്ല പിന്നെയോ ഏതരൂപിയില്‍ പറഞ്ഞു എന്നതാണു പ്രധാനം . അതു വിവേചിച്ചറിയാത്തതുകൊണ്ടു പണസമ്പാദനത്തിനായി പലരും മറ്റു അരൂപികളെ കൊണ്ടു പ്രവ്വര്ര്ത്തിപ്പ്പിച്ചു ദൈവാഅരൂപിയാണെന്നു പറഞ്ഞു പറ്റിക്കുന്നുനു. ധരാളം ആളുകള്‍ വീണുപോകുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...