Sunday 20 November 2016

ദൈവീകദാനങ്ങളുടെ വിനിയോഗം .

മനുഷ്യന്‍റെ എല്ലാകഴിവുകളും ദൈവത്തിന്‍റെ ദാനം മാത്രമാണൂ. അവന്‍റെ സമ്പത്തും,, ആരോഗ്യവും ,ജോല്ലലയും, സമയവും എല്ലാം .
ദൈവവകദാനങ്ങളെ വളര്ത്തിയെടുക്കണം .ഇല്ലെങ്ങ്കില്‍ ഉള്ളതു കൂടി അവനില്‍ നിന്നും എടുക്കപെടും.

" I tell you , to all those who have more will be given, but from those who have nothing ,even what they have will be taken away " Lk.19:26.

Image result for jesus's talents

ഇത്രയും മാത്രം പറഞ്ഞിട്ടുവല്ലതും മനസിലായോ ?
അല്പം വിശ്ശദീകരിക്കാതെ വല്ല്ലതും മനസില്ലാക്കുമോ ? ചിന്തിക്കാം

മനുഷ്യന്‍റെ എല്ലാ കഴിവുകളും ദൈവത്തിന്‍റെ ദാനമാണു .
ആ കഴിവുകളെ വളര്‍ത്തി എടുക്കേണ്ടതു മനുഷ്യന്‍റെ ധര്മ്മമാണു .ദാനമായിക്കിട്ടിയതിനെ അരേയും കാണിക്കാതെ കുഴിച്ചിട്ടാല്‍ ആര്‍ക്കും ഒരു ഫലവും ഉണ്ടാകില്ലാ. ദൈവം തന്ന താലന്തുകളെ വര്‍ദ്ധിപ്പിക്കണം. എല്ല്ലാത്തിനും അവസാനം കണക്കുബോധിപ്പിക്കേണ്ടിവരും

ദാനങ്ങള്‍ പ്രയോജനപെടുത്തണം.

എല്ലാവരും അവസാനം താന്താങ്ങളുടെ പ്രവര്ത്തനങ്ങളുടെ കണക്കുകൊടുക്കേണ്ടവരാണു. കര്ത്താവിന്റെ രണ്ടാം വരവില്‍ ദൈവരാജ്ജ്യം അതിന്‍റെ പൂര്ണതയില്‍ പ്രത്യക്ഷപെടും. അതിനു മുന്‍പുള്ള കാലയളവില്‍ എല്ലാമനുഷ്യര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചുള്ള ദാനങ്ങള്‍ ( താലന്തുകള്‍ ) ദൈവം കൊടുക്കുന്നൂ. അതിനെ മാറ്റുള്ളവരുമായി പന്‍കു വെച്ച് വളര്ത്തിയെടുക്കണ്ണം. അവസാനവിധീയ്യില്‍ ഓരോരുത്തരുടേയും കണക്കു ബോധിപ്പിക്കേണ്ടി വരും .

മറ്റൊരര്‍ത്ഥത്തില്‍ താലന്തുകള്‍ സുവിശേഷമാണു.

സുവിശേഷം ദൈവത്തിന്‍റെദാനമാണു. ദാനമായി കിട്ടിയതൂ ദാനമായികൊടുക്കണം
എല്ലാവര്‍ക്കും ഒരുപോലെയല്ല സുവിശേഷവിജ്ഞാനം .വ്യത്യസ്ത് അളവിലാണു. അതിനനുസ്രുതമായി ഓരോരുത്തരും സുവിശേഷം ജീവിക്കണം . സുവിശേഷപ്രഘോഷണം എല്ലാവരുടേയും ധര്മ്മമാണു. കൂടുതല്‍ കിട്ടിയവര്‍ കൂടുതല്‍ ചെയ്യണം ..അവരാണു വലിയ പ്രഘോഷകര്‍ ,കുറചുകിട്ടിയവര്‍ കുറച്ചൂചെയ്യുകാ,എല്ല്ലാവരും ഒരുപോലെ ചെയ്യേണ്ടതാണു "സുവിശേഷം ജീവിക്കുക". യേശുവിന്റെ പ്രത്യാഗമനത്തില്‍ എല്ലാവരും കണക്കുബോധിപ്പിക്കണം അപ്പോള്‍ കിട്ടിയതാലന്തു ആരേയും കാണിക്കാതെ കുഴിച്ചീട്ടവര്‍ -- സുവിശേഷം ജീവിക്കാത്തവര്‍ ശിഷിക്കപെടും . " ഇല്ലാത്തവനില്‍ നിന്നും ഉള്ളതു കൂടി എടുക്കപെടും.. "

ആയതിനാല്‍ നമുക്കു ലഭിച്ച താലന്തു കളെ വര്‍ദ്ധിപ്പിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...