Thursday 17 November 2016

പരിശുദ്ധകന്യാമറിയം മലങ്കര കുബാനയുടെ ആരംഭത്തില്‍ !


വിശുദ്ധിയും , മഹത്വവും, വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയം !
പൌരസ്ത്യ സഭകള്‍ എന്നും ദൈവമാതാവായ കന്യാമറിയത്തെ ബഹുമാനിച്ചിരുന്നു. എഫേസൂസ് സൂനഹദോസില്‍ വെച്ചാണു "ദേയോതോക്കോസ് " ദൈവമാതാവു എന്ന അഭിസംഭോധന നടത്തിയതു .

പടിഞ്ഞാറന്‍ സഭകള്‍ അതു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു 1850ല്‍ ഒന്‍പതാം പീയൂസ് പാപ്പായാണു. അതിനുമുന്‍പു തന്നെ സഭയില്‍ ഉള്ള വിശ്വാസം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കാനുള്ള കാരണം പരിശുദ്ധ അമ്മയേ പ്രൊട്ടസ്റ്റന്‍റ്റുകാര്‍ തീരെ വിലമതിക്കാതെ വന്ന അവസരത്തിലാണു ഒന്‍പതാം പീയൂസ് പാപ്പാ അതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതു .

പൌരസ്ത്യസഭകളിലെ ലിറ്റര്‍ജിയില്‍ കന്യാമറിയം
പരിശുദ്ധകുര്‍ബാന ആരംഭിക്കുന്നതുതന്നെ ഈ വിവരമെല്ലാം ഉത്ഘോഷിച്ചുകൊണ്ടാണു . പരസ്യ ശുശ്രുഷയില്‍ ഇപ്രകാരം ജനം ചൊല്ലുന്നു
" സ്വഭാവപ്രകാരം മരണമില്ലാത്തവ്നും ,ക്രുപയാല്‍ മനുഷ്യ വര്‍ഗം മുഴുവന്‍റെയും ജീവനും രക്ഷക്കും വേണ്ടി വിശുദ്ധിയും , മഹത്വവും , വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയാമില്‍ നിന്നു ഭേദം കൂടാതെ മനുഷ്യനായി തീര്ന്നവനും ........................................... എല്ല്ലാവരോടും കരുണചെയ്യണമേ "

വിശുദ്ധിയും ,മഹത്വവും , വെടിപ്പും സൂചിപ്പിക്കുന്നതു . അവളുടെ പരിശുദ്ധിയേയും, കന്യാത്വത്തേയും ,ആത്മാവും ശരീരവും സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതിനെയാണു മഹത്വം കാണിക്കുന്നതു. ദൈവമാതാവെന്നുള്ളതു എഫേസൂസില്‍ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.
ഇതു പുതിയ ഒരു കണ്ടു പിടുത്തമല്ല ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യ്നൂറ്റാണ്ടു മുതല്‍ തന്നെ ഈ വിശ്വാസം സഭയില്‍ ഉണ്ടായിരുന്നതാണു.


Image result for mother mary

ഇനിയും വി.കുര്‍ബാന ദൈവമാതാവിന്‍റെ ബഹുമാനാര്ത്ഥമാണു അര്‍പ്പിക്കുന്നതെങ്കില്‍ പരസ്യ് ശുശ്രൂഷക്കുമുന്‍പുള്ള അന്സ്മരണ പ്രാര്ത്ഥനയില്‍ വൈദികന്‍ ഇപ്രകാരം ചൊല്ലുന്നു. (രഹസ്യപ്രാര്ത്ഥന )

" ദൈവമാതാവായ പരിശുദ്ധമറിയാമിന്‍റെ ബഹുമതിക്കായി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ അവളെ ഞങ്ങ്ള്‍ പ്രത്യേകമായി സ്മരിക്കുന്നു ."
പിന്നെ അച്ചന്മാരുടെ സ്കീമോ നമസ്കാരത്തിലും മാതാവിന്‍റെ ജനനപ്പെരുന്നാളിന്‍റെ സെദറയിലുമെല്ലാം ഇതു കാണാം

മുള്‍ മരമെരിയാതെരുതീ തന്‍ നടുവില്‍ ............................................. മറിയാമില്‍ നിന്നു ശരീരം പൂണ്ടു . അവള്‍ വെടിപ്പുള്ളവളാണു അതു അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ നിത്യ കന്യകയായിരുന്നുവെന്നു കാണിക്കുന്നതാണു .
സഭാതനയരുടെ വിശാസജീവിതത്തില്‍ പരിശുദ്ധ അമ്മാകു നല്ല സ്വാധീനമുണ്ടു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...