Thursday 3 November 2016

മരിച്ചവരോടുള്ള കടമ മറക്കരുതു

" ജീവിച്ചിരിക്കൂന്നവര്‍ക്കു ഉദാരമായി നല്കുക മരിച്ചാവരോടുള്ള കടമ മറക്കരുതു " ( പ്രഭാഷകന്‍ 7: 33 ) മരിച്ചവരോടുള്ള കടമ മറക്കരുതു . " നാം ദൈവത്തിന്‍റെ മക്കളായിതീരുവാന്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും നാം ഓര്‍ക്കണം " ( മലങ്കാര പ്രഭാത പ്രാര്ത്ഥന )

 മലങ്കര കത്തോലിക്കാസഭയൂടെ ഉരുക്കു മനുഷ്യനായിരൂന്ന അഭി.മാര്‍ അത്തനാസിയോസ് തിരുമേനിയുടെ ഓര്മ്മപെരുന്നാള്‍ ഇന്നായിരുന്നു ചെങ്ങരൂര്‍ മഹത്തായ സെയിന്‍റ്റ് ജോര്‍ജു ദേവാലയത്തില്‍ ബഹൂ.ഫിലിപ്പു പയ്യം പള്ള്ലിലച്ചന്‍റ പ്രധാന കാര്മ്മികത്വത്തില്‍ 15 ല്‍ പരം സഹകാര്മ്മിക്കരോടോത്തുഅര്‍പ്പിച്ച ബലിയില്‍ പിതാവിനുവേണ്ടി ധൂപപ്രാര്്ത്ഥന നടത്തി ( ബലി അച്ചന്രെ അമ്മയുടെ ഓര്മ്മയായിരൂന്നു ) തിരുവല്ലാരൂപതയുടെ മൂന്നാമത്തെ മെത്രാനായിരൂന്ന വിദ്ദഗ്ധ ശില്പി ! പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി ! (തിരുമേനിയേക്കുറിച്ചു നേരത്തെ എഴുതിയിട്ടുള്ളതിനാല്‍ വിശദീകരിക്ക്കുന്നില്ല. ))

 മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. ( ഈവാനിയോസ് തിരുമേനിയുടെ കാലശേഷമുള്ള സമയമാണു ) 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ ബലത്തില്‍ ശൂദ്ധീകരണം ആരംഭിക്കൂകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്ര്രമുഖരേയും അവര്‍ക്കുക കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതീരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങാള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധീച്ചു. 

തിരുമേനിക്കു പിന്‍ബലമാഅയി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്ക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു. ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്നു. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു. 

നമ്മുക്കു.തിരുമ്മേനിക്കുവേണ്ടി പ്രാര്ത്ഥിക്കാം ! തിരുമേനി നമുക്കുവേണ്ടിയും പ്രാര്ത്ഥിക്കും. തിരുമേനി എന്നെ സ്നേഹത്തോടെ വിളിച്ചിരുന്നപേരാണു കപ്പല്‍ ! അത്തനാസിയോസ് തിരുമേനീ ഞങ്ങള്‍ക്കു വേണ്ടിപ്രാര്ത്ഥിക്കണമേ

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...