Thursday 10 November 2016

ദൈവത്തിന്‍റെ മുഖം കരുണയുടെ മുഖമാണു !

ദൈവത്തിന്‍റെ ഭാഷയും കരുണയുടേതാണു. !
സുവിശേഷത്തിന്‍റെ ചുരുക്കവും കരുണയുടേതാണു. !!
പിതാവിന്‍റെ കരുണ വിളിച്ചറിയിക്കുന്നതാണു രക്ഷാകര പ്രവര്ത്തി !
നമ്മുടെ കര്ത്താവിന്‍റെ ശക്തമായ സന്ദേശമാണു കരൂണയുടേതു !
കരുണ ,നീതി, സ്നേഹം ഇവയാണു പ. ത്രിത്വത്തിന്‍റെ മുഖം !
കരുണയും നനതിയും എപ്പോഴും ഒന്നിച്ചുപോകും.
ദൈവത്തിന്റെ നീതിയാണു പുത്രനെമരണത്തിനു ഏള്‍പ്പിച്ചതു
അതു മനുഷ്യനോടുള്ള കരുണമാത്രമാണു. നീതി നടപ്പായി !
തന്നെ സമീപിച്ചവരുടെ ഹ്രുദയങ്ങളെ യേശു കരുണകൊണ്ടൂ വായിച്ചൂ. ! .
"കരുണ " നിര്വചനങ്ങള്‍ക്കു അതീതമാണു !
കരുണ ,നീതി, സ്നേഹം ,വിശ്വാസം ഇതില്‍ എല്ല്ലാം അടങ്ങിയിരിക്കുന്നു.
ഈ ലോകത്തില്‍ എല്ല്ലാവര്‍ക്കും ഒരു ഐഡന്‍റ്റിറ്റിയുണ്‍റ്റു അധാവാ ഐഡന്‍റ്റിറ്റീ കാര്‍ഡുണ്ടു .

Image result for god mercy



ദൈവത്തിന്‍റെ ഐഡന്‍റ്റിറ്റി കാര്‍ഡാണു കരുണ .

ദൈവമക്കളെ തിരിച്ചറിയാനുള്ള ഒരു ക്ളൂവാണു കരുണ. !
"കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ക്കു കരുണലഭിക്കും . ( ഗിരി പ്രഭാഷണം )
ശിക്ഷയും ശിക്ഷണവും നാം മനസിലാക്കണം .ശിക്ഷണമാണു ദൈവം ആഗ്രഹിക്കുന്നതൂ. ശിക്ഷയില്‍ കൂടി ശിക്ക്ഷണത്തിലേക്കു വരുന്നു.
കരുണയുടെ ലക്ഷ്യം !

കരുണയുടെ ലക്ഷ്യം മനുഷ്യരെ മാനസാന്തരത്തിലേക്കു കൊണ്ടുവരികയാണു
ഔദാര്യം കാണിക്കല്‍ മാത്രമല്ല കരുണ മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുന്നതും കരുണയാണു. !
വ്യഭിചാരിണിയായ സ്ത്രീയോടു കരുണ കാണിച്ചതു അവളെ മാനാസാന്തരാത്തിലേക്കു നയിക്കുവാനാണു. അതിലൂടെ അവളെ ,,അവളുടെ ആത്മാവിനെ നേടിയെടുത്തു. അവിടെ കൂടിയിരുന്ന പുരുഷന്മാരോടും ദൈവം കരൂണകാണിച്ചു (അതു ബൈബിളില്‍ എഴുതിയിട്ടില്ല ) എങ്ങനെയാണു പുരുഷന്മാരോടും കരുണകാണീച്ചതു ?.
യേശു കുനിഞ്ഞിരുന്നു എഴൂതിയതൂ അവളുമായി പാപം ചെയ്തു അവിടെ നില്ക്കുന്നവരുടെ പേരുകളാണെന്നു ചില പണ്ഡിത അഭിപ്രായം ഉണ്ടു .
അതു കണ്ടവര്‍ കണ്ടവര്‍ അവിടെ നിന്നും ഓടികളഞ്ഞു.

ക്ഷമിക്കണം
ഇത്രയും എഴുതാന്‍ ആഗ്രഹിച്ചല്ല തുടങ്ങിയതു. ഒരു കാര്യം കൂടി പറഞ്ഞു നിര്ത്താം .
സുറിയ്യാനി കുര്‍ബാനമുഴുവന്‍ കരുണയുടതല്ലേ ?

Image result for god mercy

" റാഹെം " റഹമോ ,
മൊറിയോ രാഹെം അലയിന്‍ ഉ വാദാറൈന്‍
എസ്രാഹം അലൈന്‍ ,
കുറീയേലായിസോന്‍ ( ഗ്രീക്കു ) ഇതെല്ലാം കരുണയാണു. ഞാന്‍ ഇതുവരെ എണ്ണിനോക്കിയിട്ടില്ല എന്നാലും തക്സായില്‍ ഒരു കുര്‍ബാനക്ക് ആയിരക്കണക്കിനു " കരുണ'യെന്ന പദം കാണും .

ചുരുക്കത്തില്‍ പാപ്പാ പറഞ്ഞതു ഇപ്രകാരമായിരുന്നാല്ലോ അതായതു
"കാര്‍ക്കസ്യത്തിന്‍റെ അയുധമല്ല്ല കരുണയ്യുടെ ഔഷധമാഅണു സഭ എടുക്കേണ്ടതെന്നു "



അതിനാല്‍ പ്രിയപെട്ടവരേ നമുക്കും കരുണയുളളവരാകാം അതു വാക്കുകളില്‍ മാത്രമല്ല. പ്രവര്ത്തികളില്‍ ആകട്ടേ !!!!!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...