Monday 14 November 2016

ഉപമ സംസാരത്തില്‍ കൂടി മാത്രമല്ല പ്രവര്‍ത്തിയില്‍ കൂടിയും നല്കാം

Parable by action
“ And they were filled with great awe and said to one another “ Who then is this that even the wind and sea obey him “ ( Mk.4: 41 )

ഉപമ സംസാരത്തില്‍ കൂടി മാത്രമല്ല പ്രവര്‍ത്തിയില്‍ കൂടിയും നല്കാം 

ഒരിക്കല്‍ ഒരു അച്ചന്‍ തോളേലും കഴുത്തേലും നെന്‍ചിലുമെല്ലാം ചങ്ങലകൊണ്ടു സ്വയം ബന്ധിചിട്ടു “ മദ്യം നിങ്ങളെ അടിമയാക്കുമെന്നു ഒരു പ്ളാക്കാര്ഡും കയില്‍ പിടിച്ചു പട്ടണത്തില്‍ കൂടി നിശബ്ദനായി നടന്നു. ബാക്കി അച്ചന്മാര് ചോദിച്ചു അച്ചന്‍ എന്താ ഈ കാണിച്ചെ ഒന്നും മിണ്ടാതെ ചങ്ങലയുമായി ? 

അചന്‍റെ മറുപടി ഇപ്രകാരമായിരുന്നു “ നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടില്ലെ ? അതില്‍ ധാരാളം കാര്യങ്ങള്‍ യേശു ഉപമയില്‍ കൂടി പറഞ്ഞിട്ടുണ്ടൂ അതുപോലെ ഉപമപ്രവര്ത്തിയില്‍ കൂടേയും നല്കിയിട്ടൂണ്ടൂ 

ഞാന്‍ ചെയ്തതും ഉപമയാണു . മദ്യം നിങ്ങളെ അടിമയാക്കുന്നുവെന്നു കാണിക്കാനായി പ്രവര്ത്തിയല്‍ കൂടെയുളള ഒരു ഉപമയാണു ഞാന്ചെയ്തതെന്നു
അക്കരക്കുപോകുന്നയേശു
അക്കരയെന്നു പറയുന്നതു വിജാതീയരുടെ സ്ഥലങ്ങളാണു .അവിടെ വചനം എത്തിയിട്ടില്ല അക്കരെ ചെല്ലുന്ന സ്ളീഹന്മാര്‍ക്കു വളരെ എതിര്‍പ്പുകള്‍ തിന്മയുടെ ശക്തികള്‍ അവരെ ശക്തമായി ആക്രമിച്ചെന്നു വരാം. അങ്ങനെ അവര്‍ അഭിമുഖികരിക്കേണ്ടിവരുന്ന തിന്മയുടെ ശക്തികളെ വചനംകൊണ്ടു അഭിമുഖീകരിക്കണമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു യേശു.

Image result for jesus calming the sea

വള്ളം അക്കരക്കാണു പോകുന്നതു അതായതു വിജാതീയരുടെ സ്ഥലത്തേക്കു
പെട്ടെന്നു കാറ്റും ഓളവും ഉണ്ടാകുന്നു. വള്ളം ഉലയുന്നു വെള്ളം കയറുന്നു
ഇതു പ്രതീകാല്മകമായി തിന്മയുടെ ശക്തികളെ പ്രതിനിധീകരിക്കുന്നു
പൈശാചിക ശക്തികളും, തിന്മയുടെ ശക്തികളും .
പക്ഷേ വചനം കൊണ്ടു യേശു അതിനെ നേരിടുന്നു 

ആ ശക്തികളൂടെമേല്‍ യേശു ആധിപത്യംസ്ഥാപിക്കുന്നതു വചനംകൊണ്ടാണു
വചനത്തിനു തിന്മയുടെ ശക്തിയുടെ മല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു യേശു ശിഷ്യന്മാര്‍ക്കു കാണിച്ചുകൊടുക്കുകയായിരുന്നു ഇവിടെ ! “ അവന്‍ ഉണര്‍ന്നു കാറ്റിനെ ശാസിച്ചുകൊണ്ടു കടലിനോടു പറഞ്ഞു :

" അടങ്ങുക ,ശാന്തമാവുക." കാറ്റു ശമിച്ചു. പ്രശാന്തത്യുണ്ടായി. ( മര്കൊ4:39 )
ഇതും പ്രവര്‍ത്തിയില്കൂടിയുള്ള ഒരു ഉപമയായിചിത്രീകരിക്കാന്‍സാധിക്കും
ചിത്രത്തില്‍ കൂടി ചരിത്രം
ചിത്രത്തില്കൂടി ഉപമയെന്നു പറയാമോയെന്നു അറിയില്ല പക്ഷേ ഞാന്‍ അങ്ങനെ പറയുന്നു തെറ്റാണെങ്കില്‍ ക്ഷമിക്കുകയോ തിരുത്തുകയോചെയ്യാം
നാളെ ആരംഭിക്കുന്നചരിത്രപ്രസിദ്ധമായ അരുവിതുറപെരുന്നാളിന്‍റെ കാര്യം ഓര്ത്തപ്പോഴാണു ഇതെഴുതാന്‍ തൊന്നിയതു
ഗീവര്ഗീസ് സഹദായുടെ ചിത്രം


പട്ടാളവേഷത്തില്‍ ഗീവര്ഗീസ് കുതിരപ്പുറത്തിരുന്നുകൊണ്ടു ഒരു സര്‍പ്പത്തിന്‍റെ വായില്‍ ശൂലം കൊണ്ടു കുത്തുന്നു.അകലെ കൊട്ടര വാതുക്കല്‍ സുന്ദരിയായ രാജകുമാരി നില്ക്കുന്നു.
ഇങ്ങനെ ഒരു ചിത്രം വരക്കാന്‍ ചിത്രകാരനു പ്രചോദനം നല്കിയതു എന്താണു ? അധവാ ഈ ചിത്രത്തില്കൂടി ചിത്രകാരന്‍ എന്തു സന്ദേശമാണു നല്കുക. ?

സഭവളരെ യധികം പീഡിപ്പിക്കപെട്ട സമയത്തു ,ചക്രവര്‍ത്തിമാര്‍സഭക്കെതിരേ തിരിഞ്ഞപ്പോള്‍ ധാരാളം അബദ്ധ സിദ്ധാന്തങ്ങള്‍, അബദ്ധോപദേശങ്ങള്‍ ,പാഷണ്ഠതകള്‍ ഒക്കെ സഭാവിരുദ്ധമായിതീര്‍ന്നപ്പോള്‍ സഭയാകുന്നരാജകുമാരിയെ ഈ അബദ്ധ സിദ്ധാന്തങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതു ആവശ്യമായി വന്നു. അപ്പൊള്‍ ഈ പാഷണ്ഡതക്കെതിരേ സര്‍വശക്തിയോടും കൂടെ തന്‍റെ മൂര്‍ചയേറിയനാവുകൊണ്ടൂ യുദ്ധം തുടങ്ങി.അവസാനം പാഷണ്ഡതയാകുന്ന സര്‍പ്പത്തെ തന്‍റെ നാവാകുന്ന ശൂലം ഉപയോഗിച്ചു കുത്തീ ഇല്ലാതാക്കിയ്യിട്ടു സഭയാകുന്നരാജകുമാരിയെ രക്ഷിക്കുന്ന സംഭവമാണു ചിത്രകാരന്‍ മനോഹരമായി വരച്ചു ഒരു മനോഹരചിത്രമാക്കിയതു.

ഈ ചിത്രം കണ്ട ചരിത്രകാരന്മര്‍ അവരുടെ ഹിതാനുസരണം കഥകള്‍ മെനഞ്ഞു .പലതരത്തിലുള്ള കഥകളും ഇന്നു നിലവില്‍ ഉണ്ടൂ 
ഈ ചിത്രവും എന്‍റെ കാഴ്ച്ചപാഡില്‍ ഒരു ഉപമയായിതോന്നുന്നു. അതായതു ചിത്രത്തില്‍ കൂടിയുള്ള ഒരു ഉപമ 
ചുരുക്കത്തില്‍ ഉപമ പലവിധത്തില്‍ അവതരിപ്പിക്കാം 
യേശുവേ ! അങ്ങു ഉപമയില്‍ കൂടി പഠിപ്പിച്ച ക്കര്യങ്ങളെല്ലാം ഗ്രഹിക്കുവാനും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഞങ്ങളെ അങ്ങു സഹായിക്കേണമേ ! ആമ്മീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...