Sunday 13 November 2016

സ്നേഹത്തില്‍ സത്യവും മിഥ്യയും !


സ്നേഹം സ്വമനസാസഹിക്കുന്നൂ. ( വി. ഹീന്‍ട്രി ഹീത്തൂ )
സ്നേഹം സ്വമനസാ സഹിക്കുന്നു.ആരോടു താന്‍ സ്നേഹത്താല്‍ ബദ്ധനായിരിക്കുന്നുവോ ആ ക്രിസ്തുവിനു രക്തസാക്ഷി സാക്ഷ്യം വഹിക്കുന്നു . ( ccc 2473 )
ദൈവത്തിനു മുന്‍പില്‍ ,നമ്മീലുള്ള യോഗ്യതയുടെ മുഖ്യ സ്രോതസ് സ്നേഹമാണു . ( ccc 2026 )
ചുരുക്കത്തില്‍ സ്നേഹാണു അഖിലസാരമൂഴിയില്‍


പ്രിയപെട്ടവരെ സ്നേഹം ദൈവീകമാണു . ദൈവം സ്നേഹമാണു .
സ്നേഹമുണ്ടെങ്കില്‍ സ്നേഹിതനുവേണ്ടി , സ്നേഹിതക്കുവേണ്ടി നാം എന്തും സഹിക്കും. സ്നേഹിതനുവേണ്ടി മരിക്കുന്നതിലും വലിയ സ്നേഹം ഇല്ല.
യഥാര്ത്ഥ സ്നേഹമാണെങ്കില്‍ സ്നേഹിതനു ,സ്നേഹിതക്കു ,മാനസീകമോ,ശാരീരിക്കമൊ,അദ്ധ്യത്മികമോ ആയ ഒരു നഷ്ടവും സംഭവിക്കാന്‍ സമ്മതിക്കില്ല. എന്നാല്‍ അവര്‍ക്കു വേണ്ടി സ്വയം നഷ്ടങ്ങള്‍ ഏറ്റെടുക്കും.
അതുകൊണ്ടാണു യേശുവിനോടുള്ള അതിരറ്റ സ്നേഹത്താല്‍ പ്രേരിതരായി യേശുവിനു വേണ്ടി രക്തസാക്ഷിയാകാന്‍ സഹദേന്മാര്‍ക്കു ഒരു മടിയ്യും ഇല്ലാതിരുന്നതു. ഇതാണു യഥാര്ത്ഥ സ്നേഹം .

Image result for jesus is love

സ്വര്ണത്തീന്‍റെ മാറ്റൂ അറിയാന്‍ ഉരച്ചു നോക്കണം
ദൈവീകസ്നേഹത്തിന്‍റെ - ക്രിസ്തതയ സ്നേഹത്തിന്‍റെ മാറ്ററിയാന്‍ സഹനമാകുന്ന ഉരകല്ലില്‍ തന്നെ ഉരക്കണം
ഇതിനു ഒരു ഉദാഹരണ്ണമാണു ബൈബിളില്‍ കാണുന്ന ജോബിന്‍റെ സഹനം .
സഹനം ഉണ്ടാകുമ്പോള്‍ പൂച്ചുതെളിയും !


സ്നേഹത്തിന്‍റെ അടിയില്‍ ലാഭേശ്ചമാത്രമാണെങ്കീല്‍ സഹനം വരുമ്പോള്‍ ഇട്ടീട്ട് ഓടും .ധാരാളം പുരുഷന്മാര്‍ ത്ങ്ങളുടെ ഭര്യമാര്‍ക്കു എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഇട്ടിട്ടു ഓടുന്നവരുണ്ടൂ .അതുപോലെ സ്ത്രീകളും മറ്റുപുരുഷന്മാരുടെ കൂടെ ഓടുന്നവരും ഉണ്ടൂ .ഇവിടെയെല്ലാം നാം കാണുന്നതു മുഖം മൂടിധാരിച്ച സ്നേഹമാണു.
എന്നാല്‍ യധാര്ത്ഥസ്നേഹമാണെങ്കീല്‍ ഊണും ഉറക്ക്കവും ഉപേക്ഷ്ച്ചു തങ്ങളൂടെ പ്രിയരെ ശിസ്രൂഷിക്കുന്നു. ഇതാണു യധാര്ത്ഥ സ്നേഹം


സ്നേഹമേ, ആങ്ങു എത്ര സമ്പന്നവും ആര്‍ദ്രവും ശ്ക്തവുമാണു, അങ്ങയെ സ്വന്തമാക്കിയിട്ടില്ലാത്തവര്‍ക്കു യാഅതോന്നുമില്ല. ( വി.സെനോ )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...