Saturday 19 November 2016

യേശുവിന്‍റെ തിരുഹ്രുദയം !

അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചു കഴിഞ്ഞുവെന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്ത്തില്ല്ല. എന്നാല്‍ പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടൂ കുത്തി.ഉടനെ അതില്‍ നിന്നും രക്തവും വെള്ളവും പ്പുറപ്പെട്ടു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപെടുത്തിയിരിക്കുന്നു.അവന്‍റെ സാക്ഷ്യം സത്യവുമാണു. ( യോഹ. 19:33 - 35 )

Image result for jesus sacred heart

തുറക്കപെട്ട ഹ്രുദയം = സ്നേഹം = കരുണ !

മനുഷ്യരക്ഷക്കുവേണ്ടി സ്വയം ബലിയായിതീര്ന്ന യേശുവിന്‍റെ തിരുഹ്രുദയം കുത്തി തുറക്കപെടു അതില്‍ നിന്നും രക്തവും വെള്ളവൂം പുറപ്പെട്ടു !

എന്താണു ഇതിന്റെ അര്ത്ഥം ??

1) അവസാനതുള്ളിരക്തം വരേയും ലോകരക്ഷക്കുവേണ്ടി ചിന്തിയ യേശു !
2) പെസഹാ കുഞ്ഞാടു ! . " നമ്മുടെ പെസഹാകുഞ്ഞാടായ ക്രിസ്തു ബലി അര്‍പ്പിക്കപെട്ടിരിക്കുന്നു. യോഹന്നാന്‍റെ വിവരണമനുസ്സരിച്ച് ജ്റുസലേം ദൈവാലയത്തില്‍ പെസഹാകുഞ്ഞാടു വധിക്കപെടുന്ന അതേ സമയം തന്നെ യേശുവിന്‍റെയും മരനം സംഭവിക്കുന്നു അതോടെ പഴയനിയമത്തിലെ പെസഹാകുഞ്ഞാടും ആചാരങ്ങളും അപ്രസക്തമായി. അവ പുതിയതിന്‍റെ പ്രതീകങ്ങള്‍ മാത്രമായി.
"തങ്ങള്‍ കുത്തി മുറിവേല്പ്പിച്ചവനെ അവര്‍ നോക്കും " ( 19:37 )
വിശ്വാസികള്‍ കുരിശിലെയേശുവിനെ ദു:ഖതോടെയല്ല നോക്കേണ്ടതൂ.
മഹത്വീകരിക്കപെട്ട യേശുവിനെ വിശ്വാസത്തോടെയാണു നോക്കേണ്ടതു.

3) മാമോദീസായേയും വി, കുര്ബാനയേയും സൂചിപ്പിക്കുന്നു.

പിതാക്കന്മാരുടെ അഭിപ്രായത്തില്‍ തിരൂ ഹ്രുദയത്തില്‍ നിന്നും പുറപെട്ട വെള്ളം മാമോദീസായെന്ന കൂദാശയെ കാണിക്കുന്നൂ.
രക്തം .വി. കുര്‍ബാനയെ കാണിക്കുന്നു.
ചുരുക്കത്തില്‍ മാമോദീസായെന്ന കൂദാശയുടേയും കുര്‍ബാനയെന്ന കൂദാശയുടെയും ആരംഭം കുറിക്കുന്നതായിട്ടാണു പിതാക്കന്മാര്‍ സാക്ഷിക്കുന്നതു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...