Tuesday 1 November 2016

" ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു "

ഫ്രാന്സ്സീസ് പാപ്പായുടെ ഉപദേശം തെറ്റിധരിക്കുന്നവര്‍ക്കുവേണ്ടി എന്‍റെ മനസില്‍ കൂടി കട്ടന്നു പോയ ചില ചിന്തകള്‍ പങ്കുവയ്ക്കാം !

" ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു " ( യോഹ. 10:16 )

വളരെപ്പേര്‍ പറഞ്ഞൂ അവന്നില്‍പ്പിശാചുണ്ടു..

ഇന്നു വളരെ പേര്‍ പറഞ്ഞേക്കാം ഫ്രാന്സീസ പാപ്പയില്‍ പിശാചുണ്ടെന്നു ! യേശുവിനെ പറയാമെങ്കില്‍ പാപ്പായെക്കുറിച്ചും പറയും .സാരമില്ല.

Image result for francis pappa

യേശു ജീവന്‍ അര്‍പ്പിച്ചതു ആടുകള്‍ക്കകവേണ്ടിയാണു .ഉദാഹരണത്തിനു ഇന്‍ഡ്യതന്നെയെടുക്കാം ..
ഇവിടെയുള്ള 3% പേര്‍ക്കുവേണ്ടിയാണു യേശു ബലിയായി ജീവന്‍ അര്‍പ്പിച്ചതു ബാക്കി 97 % ആളുകളും നഷ്ടപെടുമെങ്കില്‍ യേശു ഒരു മണ്ടനായിരുന്നോ ? യേശുവിന്‍റെ ബലിയാല്‍ ഇന്‍ഡ്യയിലുള്ള എല്ലാമക്കളും രാക്ഷയുടെ പാതയിലാണു. ഈ തൊഴുത്തില്‍ പെടാത്തവരും യേശുവിന്‍റെ സ്വന്തം ആകേണ്ടവര്‍ തന്നെയാണു.

യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചീല്ല്ല. എല്ലാമതസ്തരേയ്യും ,മതങ്ങളേയും ആദരിക്കാന്‍ പറയുപോള്‍ അവരവരൂടെ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാനോ ,മറ്റുമതത്തില്‍ പെട്ടവരുടെ വിശ്വാസവൂമായി ഒത്തുതീര്‍പ്പു ഉണ്ടാക്കുവാനോ ,അല്ല്ല അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ മറ്റു മതത്തെ അദരിക്കാന്‍ കഴിയണ്ണം .

ഉദാഹരണത്തിനു എന്‍റെ അനുഭവം .ശബാരിമലയിലെ പ്രസാദം .അവിടെ ന്നിന്നും ക്കൊണ്ടുവരുന്ന ഉണ്ണിയപ്പമോ ,പായ്യസമോ വളരെ ഭക്തിയോടെ ,ആദരവോടെ അവര്‍ ഭക്ഷിക്കൂമ്പോള്‍ സ്നേഹിതന്‍ അതു എനിക്കുവീട്ടില്‍ കൊണ്ടുവന്നു തന്നാല്‍ ഞാന്‍ അതു ഒരു ഭക്ഷണമായി അതു ഭക്ഷിച്ചാല്‍ അതില്‍ ഒരുതെറ്റും ഞാന്‍ ചയ്തില്ല. (1കോറ്.8 )

" ഇസ്രായേലില്‍ നിന്നും പുറം തള്ളപെട്ടവരെ തിരികെകൊണ്ടുവരുന്ന ദൈവമായ കര്ത്താവു അരുള്‍ചെയ്യുന്നു:ഇതുവരെ ശേഖരിച്ചതുകടാതെ ബാക്കിയുള്ളവരേയും ഞാന്‍ ശേഖരിക്കും " (ഏശ.56:8 )

ജനത്തിനുവേണ്ടി മാത്ര്രമല്ല ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുമാണു യേശുമരിച്ചതു ( യോഹ.11:52 )

ഇന്‍ഡ്യയിലെ 3% അളുകളെമാത്രമല്ല ചിതറികക്കകിടക്കുന്ന ദൈവമക്കള്‍ അന്യ മതങ്ങളില്‍ ഉണ്ടു അവരുടെ രക്ഷയും ദൈവത്തിനു വളരെ പ്രാധാനപെട്ടാതാണു . അതിനാല്‍ അരുടെ മതവുമായി സൌഹാര്‍ദ്ദത്തില്‍ വരുന്നതിനേയും ,അവരുമായി സംവാദം നടത്തുന്നതിനേയും നാം പ്രോല്സാഹിപ്പിക്കണം . അതുകൊണ്ടു നമ്മുടെ വിശ്വാസം ബലികാഴീക്കണമെന്നു ധരിക്കുന്നതു മിഥ്യയാണു.

ഫ്രാന്സീസ് മാര്‍പ്പാപ്പയെ മനസിലാക്കാത്തവര്‍ സഭയിലും ഉണ്ടു

" നിങ്ങളേക്കാള്‍ മുന്‍പു വ്യഭിചാരികളും ചുങ്കക്കാരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും. "
യേശു ചുങ്കക്കാരോടും പാപികാളോടും കൂടെ ഇരുന്നു ഭക്ഷണം കഴികച്ചതിനെ അന്നത്തെ നിയമജ്ഞരും പ്രീശരും അപലപിച്ചു. അതു മനസീലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ദൈവത്തെ സ്നേഹിക്കുന്നവനു അപരനെ സ്നേഹിക്കാതെ ഇരിക്കാന്‍ സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.
യേശു ആരേയ്യും പാര്സ്വവല്ക്കരിച്ചില്ല .സമരിയാക്കാരിസ്ത്രീയേയും രക്ഷപെടുത്താനായിരുന്നു അവിടുന്നു ശ്രമിച്ചതു .

വിഗ്രഹങ്ങള്‍ക്കു അര്‍പ്പിച്ച ഭക്ഷണവും വ്വെറും ഭക്ഷണം പോലെ കഴിക്കൂന്നതിനും അമ്പലത്തില്‍ അവരോടോപ്പം ഭക്ഷണം കഴ്ഴിക്കുന്നതിനും ശ്ളീഹായിക്കു വിലക്കില്ല്ലായിരുന്നു. ഇവിടെയൊക്കെ ധാരണപിശകു ഉണ്ടാകാം . ശരിയായി ഗ്രഹിക്കുന്നില്ലെങ്കില്‍ വിപരീതഫലം ഉളവാക്കും .

മാര്‍പ്പാപ്പാ ഒരുമതത്തേയും തള്ളിപറയുന്നില്ല. എല്ലാമതത്തിലും എന്തെങ്കിലും നന്മ കാണുവാന്‍ സാധിക്കുന്നു. ഒരു നന്മയും ഇല്ലാത്ത മതങ്ങള്‍ കാണുമോ ??

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ച്ചപാടില്‍ എല്ലാമതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.

യേശുവിന്‍റെ ത്യാഗവും സ്വയബലിയും (മഹാബലി ) മനുഷ്യരായിപിറന്ന എല്ലാവര്‍ക്കൂം വേണ്ടിയായിരുന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തിനുവേണ്ടിയായിരുന്നില്ല. എല്ലാവരും ദൈവമക്കളാണു .

അതായതു " ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു എന്നാല്‍ അവന്രെ സങ്കീര്ണ പ്രശനങ്ങള്‍ അവന്രെ സ്വന്തം സ്രിഷ്ടിയാണു "
ദൈവം അവനില്‍ നിന്നും അകലുകയല്ല അവന്‍ സ്വയം അകലുന്നു. അവന്‍ അകന്നാലും അവന്‍ ദൈവത്തിന്‍റമകന്‍തന്നെയാണൂ.

കായേന്‍ ഹാബേലിനെ കൊന്നിട്ടും ദൈവം അവനെ ഉപേക്ഷിച്ചില്ലാ. ആദവും ഹവ്വായും ദൈവകല്പന ലംഘിച്ചിട്ടും ,ശിക്ഷിക്കപെട്ടിട്ടും ദൈവം അവരെ ഉപേക്ഷിച്ചില്ല. അവര്‍ക്കു സ്വയം പരിഹാരം ചെയ്യാനൂള്ള കഴിവില്ലാഞ്ഞിട്ടു ദൈവം തന്നെ മനുഷ്യനായി അവതരിച്ചൂ മനുഷ്യന്‍റെ പാപം സ്വയം തോളിലേറ്റി പരിഹാഅരം ചെയ്തു മനുഷ്യസമൂഹത്തെ മുഴുവന്‍ രക്ഷ്ഹയുടെ പാതയിലേക്കു നയിച്ചു. അരേയും ഒഴിവാക്കിയില്ല. അതിനാല്‍ നാം ഒരു മതത്തേയും താറടിക്കുകയോ ,പാര്‍ശ്വവല്ക്കരിക്കയോ ചെയ്യാന്‍ പാടില്ല.

എല്ലാ മതസമൂഹവുമായും സംവാദ്ദത്തില്‍ ഏര്‍പ്പെടാം .അവരൂമായി സഹകരിക്കാം സഹോദരഭാവേന .

മാര്‍പാപ്പായുടെ കാഴ്ച്ചപാടിനെ സ്വാഗതം ചെയ്യാന്‍ നമുക്കു സാധിക്കണം.

മറ്റൂമതക്കാരെ സഹോദരന്മാരായി സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ സ്വര്‍ഗത്തില്‍ ചെന്നാലും സമാധാനം ലഭിക്കില്ല കാരണം അവ്ര്‍ അവിടേയും കാണും !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...