പെന്തക്കോസ്തിലെ ഒരു അമ്മച്ചി കന്യാസ്രീ വേഷധാരിയായ ഒരു സ്ത്രീയെക്കൊണ്ടൂ അവരുടെ (പെന്തക്കോസ്തുകാരുടെ ) ആശയങ്ങള്‍ മസാലയൊക്കെ ചേര്ത്തു രൂപപ്പെടുത്തുന്നതു പരിശുദ്ധാത്മാവു അവരില്‍ ആവസിച്ചു പറയിപ്പിക്കുന്നതയി പറയുന്നതിനുള്ള മറുപടി !
മറുപടിപറയുന്നതിനു മുന്‍പു ചില യാധാര്‍ദ്ധ്യം കൂടിമനസിലാക്കുക
1) ഇതു ഒരു തട്ടീപ്പുബിസിനസാണു അതായതു മഠത്തില്‍ നിന്നും ഒരാള്‍ പുറത്തുപോയാല്‍ വ്രതമെടുക്കുമ്പോള്‍ അവര്‍ക്കുലഭിക്കുന്ന വസ്ത്രം ഉപേക്ഷിച്ചാണൂ പോകേണ്ടതു. വ്രതമെടുത്ത കന്യാസ്ത്രീകള്‍ക്കു മാത്രമാണു ആസഭയുടെ വസ്ത്രമണിയാനുള്ള അവകാശമുള്ളു.2) എന്തിനു ഈ വേഷം കെട്ടിയിരിക്കുന്നു? അവരുടെ പിച്ചച്ചട്ടിയില്‍ കൂടുതല്‍ ക്കാശു വീഴാനായും ആളുകളെ കബളിപ്പിക്കാനുമാണു. ഒരാള്‍ക്കു മഠത്തില്‍ നിന്നും പോകാന്‍ താല്പര്യം വന്നാല്‍ അവര്‍ക്കു അതു ഉപേക്ഷിക്കാം പോകുമ്പോള്‍അവര്‍ എതുവേഷത്തില്‍ വന്നോ ആ വേഷത്തിലാണൂ പോകുക. പോകാനുള്ള അനുവാദം ലഭിക്കും.
3) ഇതു വലിയ അടവാണു വലിയപെരുന്നാള്‍ സ്ഥലത്തു പിച്ചക്കാര്‍ പര്‍പ്പടകം വെച്ചുകെട്ടി കളര്‍ അടിച്ചുകഴിഞ്ഞാല്‍ വലിയ വ്രുണം പഴുത്തിരിക്കുന്നതായി തോന്നും അപ്പോള്‍ പിച്ച ചട്ടിയില്‍ ധാരാളം പണം വീഴും . അതുപോലെ ഈ വേഷം കെട്ടല്‍ പെര്ഷ്യന്‍ ഗല്ഫില്നിന്നു ധാരാളം പണം അവരുടെ പിച്ച ചട്ടിയിലും വീണുകൊണ്ടിരിക്കുന്നു. ( ഗള്ഫിലായിരുന്നു )
4) പെന്തക്കോസ്തിലെ ഉന്നതസ്ത്രീ ഇവരെ കൊണ്ടൂ നടന്നു പണം കൊയ്യുന്ന ആസ്ത്രീയാണു ഈ വേഷധാരി പറയുന്നതു കുറെക്കൂടിവ്യ്ക്തമാക്കികൊടുക്
5) പണം കൊയ്യാനുള്ള ഇവരുടെ അടവിനു മുന്‍പില്‍ സരിതയൊന്നും ഒന്നും ഇല്ലെന്നു പറയണം .സരിതയെയൊക്കെ വെല്ലുന്ന അടവുകളാണു ഇവര്‍ പ്രയോഗിക്കുന്നതു
ഇനിയും വിഷയത്തിലേക്കുവരാം .
“ വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്‍കോ.12: 24 )
തെറ്റായ വ്യാഖ്യാനങ്ങള്‍
“ മനസിലാക്കാന്‍ വിഷമമുള്ള ചിലകാര്യ്ങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ച്ന്‍ചലമനസ്കരുമായചിലര്‍ മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു ആകയാല്‍ പ്രിയപ്പെട്ടവരേ ഇക്കാര്യ്ം മുന്‍കൂട്ടിയറിഞ്ഞുകൊണ്ടു ദുഷ്ടരുടെതെറ്റിനെ അനുകരിച്ചു നിംഗള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍” ( 2പത്രോ 3 : 16—17 )
നാശത്തിലേക്കുള്ള നീക്കം
“ എന്നാല് പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന് പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള് കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .” ( ഫിലി. 3 : 18-19 )
ഇത്രയും കാര്യങ്ങളാമുഖം മാത്രം വലിയതായാല്‍ ആരും വായിക്കില്ല. ബാക്കി അടുത്തതില്‍
വേഷം ധരിച്ചാല്‍ കന്യാസ്ത്രീ ആകുമോ?
ഈ സ്ത്രീയെ സംബംന്ദിച്ചുപറഞ്ഞാല്‍ വേഷം മാത്രം ധരിച്ചുകുറെ നാള്‍ മഠത്തില്‍ നിന്നതല്ലാതെ ഒരിക്കലും ഒരു അനുഭവവും, ഒരനുഭൂതിയും അനുഭവിച്ചിട്ടില്ല. അവര്‍ക്കു ഉണ്ടായിട്ടില്ല. അവരുടെ വാക്കുകളില്‍ അതു വളരെ വ്യ്ക്തമാണു. കത്തോലിക്കാസഭയിലെ ഒരു കൊച്ചുകുട്ടിക്കുപോലും അറിയാം ആരാധന ദൈവത്തിന്മാത്രമുള്ളതാണെന്നു. സഭ ആരംഭം മുതല്‍ അങ്ങ്നെയാണു സഭാതനയരെ പഠിപ്പിക്കുന്നതു.
എന്തെല്ലാം അബദ്ധധാരണയാണു ഈ വേഷധാരിക്കു ഉള്ളതു? മാതാവിനെ ബഹുമാനിക്കാനായി സഭയുടെ ആധാരം കാനായിലെ കല്യാണമാണെന്നാണു ഇവര്‍ പറഞ്ഞു വയ്ക്കുന്നതു “ വാനരനെന്തറിയുന്നു വിഭോ?
“സഭയെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും ഇവര്‍ക്കറിഞ്ഞുകൂടാ. വെറുതെ വേഷം കെട്ടി നടന്നതു മിച്ചം! കന്യാമറിയ്ത്തെക്കുറിച്ചു ഇവര്‍ക്കോ പെന്തക്കോസ്തുകാര്‍ക്കോ അറിയാത്ത ബൈബിള്‍ ഭാഗങ്ങള്‍പിന്നിടു എഴുതാം ബൈബിള്‍ സഭയില്‍ വരുന്നതിനു മുന്‍പു സഭയില്‍ ഉള്ളതാണെല്ലോ വിശുദ്ധ പാരമ്പര്യ്ം .പരിശുദ്ധകന്യാമറിയം സഭയുടെ പാരമ്പര്യ്ത്തില്‍ നിറഞ്ഞു നില്ക്കുന്ന അളാണു.
“സഭയെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും ഇവര്‍ക്കറിഞ്ഞുകൂടാ. വെറുതെ വേഷം കെട്ടി നടന്നതു മിച്ചം! കന്യാമറിയ്ത്തെക്കുറിച്ചു ഇവര്‍ക്കോ പെന്തക്കോസ്തുകാര്‍ക്കോ അറിയാത്ത ബൈബിള്‍ ഭാഗങ്ങള്‍പിന്നിടു എഴുതാം ബൈബിള്‍ സഭയില്‍ വരുന്നതിനു മുന്‍പു സഭയില്‍ ഉള്ളതാണെല്ലോ വിശുദ്ധ പാരമ്പര്യ്ം .പരിശുദ്ധകന്യാമറിയം സഭയുടെ പാരമ്പര്യ്ത്തില്‍ നിറഞ്ഞു നില്ക്കുന്ന അളാണു.
അതുപോലെ ആരാധനാക്രമത്തില്‍ പരിശുദ്ധ് കുര്‍ബാനയില്‍ ,മലങ്കര സഭയിലെ വി.കുര്‍ബാനാ ആരംഭിക്കുന്നതു തന്നെ മാതാവിനെ ഓര്ത്തുകൊണ്ടാണു
“കര്ത്താവേ നിന്നെ പ്രസവിച്ച മറിയാമും, നിനക്കു മാമോദീസാ നല്കിയ യോഹന്നാനും ഞങ്ങള്‍ക്കുവേണ്ടി നിന്നോടപേക്ഷിക്കും ,ഞങ്ങലോടു കരുണചെയ്യേണമേ “ ദിവ്യബലിയുടെ ആരഭം തന്നെ ഇങ്ങനെയാണു. ഇതെല്ലാം പറയാന്‍ പോയാല്‍ ലേഖനം ഒത്തിരി വലുതാകും സഭയുടെ വിശ്വാസമോ അടിസ്താനതത്വങ്ങളോ ഒന്നും അറിയാത്തൈ ഈവേഷധാരിയുടെ ജല്പനങ്ങള്‍ക്കു മറുപടി ചോദിച്ചതുകൊണ്ടു മാത്രം എഴുതുന്നു
ആരാധന
ഏറ്റവും വലിയ ആരാധനയും പ്രാര്ത്ഥനയും
ദിവ്യബലിയാണു ഏറ്റവും വലിയ പ്രാര്ത്ഥനയും ആരാധനയും.അതുകഴിഞ്ഞു പരിശുദ്ധകുര്‍ബാന പള്ളിയില്‍ സൂക്ഷിക്കുന്നതു ആരാധനക്കുവേണ്ടിയും അത്യാവ്ശ്യസമയങ്ങളില്‍ രോഗികള്‍ക്കും വേണ്ടിയാണെന്നു ഈ വേഷധാരി മനസിലാക്കിയിട്ടില്ല.
തിരുമണിക്കൂര്‍ ആരാധന, 13 മണിക്കൂര്‍ ആരാധന. പിന്നെ 24 ഒ 48 ഒ ഒക്കെ ആരാധന കുര്‍ബന പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചു നടത്തുന്നതുകൂടാതെ നിത്യാരാധന ഒരിക്കലും അവസാനിക്കാത്ത പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചുള്ള ആരാധനാ ഇതൊക്കെ പരസ്യമായി ആരാധിക്കുന്നതു കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളെയാണു.
ഈ ആരാധന നടക്കുമ്പോഴും നമ്മുടെ കര്ത്താവിന്‍റെ രക്ഷാകരപ്രവര്ത്ത്നങ്ങള്‍ ധ്യാന്‍ വിഷയമാക്കുന്നു. പരിശുദ്ധമറിയത്തോടു മാലാഖാ മനുഷ്യാവതാരത്തെക്കുറിച്ചു പറൌന്നതുമുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാര്യ്ങ്ങള്‍ ധ്യാനിക്കുവാനുള്ള അവസരം കൊടുക്കുന്നു.അതാണെല്ലോ ജപമാല്‍ അധവാ കൊന്തനമസ്കാരം! അന്നേരവും യേശുവിനെയാണു ആരാധിക്കുന്നതെന്നു ഈ വെഷധാരിക്കു മനസിലായില്ല. ബാക്കിയുള്ളവരൊക്കെ രക്ഷാകര രഹസ്യ്ങ്ങള്‍ ധ്യാനിക്കുമ്പോള്‍ ഇവര്‍ ജഡികകാര്യങ്ങളില്‍ ശ്രദ്ധചെലുത്തി ഒരനുഭവവും ഇല്ലാതെ സമയം കളഞ്ഞുകാണും .ഈപ്രാര്ത്ഥനയിലെങ്ങും മാതാവിനെ ആരാധിക്കുന്ന ഒരു ചടങ്ങും ഇല്ല.പരിശുദ്ധന്മാരോടും മാതാവിനോടും മാധ്യസ്ഥം ആരെങ്കിലും യാചിക്കുന്നെങ്കില്‍ അതു തികച്ചും വ്യ്ക്തിപരമാണു അവശ്യ്ക്കാര്‍ അതുംവിശ്വാസമുണ്ടെങ്കില്‍മത്രംചെയ്യുന്നു.
മാതാവിനോടുംവിശുദ്ധന്മാരോടും പ്രാര്ത്ഥിക്കണമെന്നു സഭ ആരെയും നിര്‍ബന്ധമായി പറയുന്നില്ല. അാവശ്യവും വിശ്വാസവും ഉള്ളവര്‍മാത്രം അങ്ങനെചെയ്യുന്നു. അതില്‍ ഒരു തെറ്റുമില്ല മാധ്യസ്ഥപ്രാര്ത്ഥനയെക്കുറിച്ചു പിന്നെ പറയുമ്പോള്‍ അതു മനസിലാകും .
മാതാവിനോടുംവിശുദ്
ഭക്താഭ്യാസങ്ങള്‍
ഇതു കൂടുതല്‍ ദൈവാനുഭവം ഉണ്ടാകുവാന്‍ സഹായിക്കുന്നതാണു. ഇതു ചെയ്യണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. ധ്യാനകേന്ദ്രങ്ങളില്‍ ചിലര്‍ ധ്യാനിക്കാന്‍ പോകുന്നു. അതു അവരുടെ ആത്മീയ വളര്‍ച്ചക്കു സഹായിക്കുമെന്നു തോന്നുന്നവര്‍ മാത്രം പോകുന്നു. ധ്യാന കേന്ദ്രങ്ങള്‍ കണ്ടിട്ടില്ലാത്തവരും സഭയില്‍ ഉണ്ടു ഞാന്‍ പറഞ്ഞതു ഇതൊക്കെ ആധ്യാത്മീകതയില്‍ വളരുവാനുള്ള ഉപാധികളാണു. വേണമെങ്കില്‍ വേണ്ടവര്‍ മാത്രം ചെയ്യുന്നു. ഇതെല്ലാം തന്നെ ദൈവാരാധനയിലേക്കുള്ള ചൂണ്ടുപലകകളാണു. വേണ്ടവര്‍ക്കു ചെയ്യാമെന്നു മാത്രം !
ഇതെല്ലാം കണ്ടീട്ടാണു ഇന്നലത്തെ മ്ഴയ്അത്തുകുരിത്ത സെക്‍റ്റുകാര്‍സഭക്കെതിരെ പിച്ചുമ്പേയും പറയുന്നതു
ബൈബീള്‍ വാക്യത്തില്‍ കടിച്ചുതൂങ്ങി ഞാണിന്മേല്കളി
എവിടെനിന്നെങ്കിലും ഒരു ബൈബിള്‍ വാക്യമെടുത്തു അതേല്‍ കടിച്ചുതൂങ്ങി സ്വന്തമായി പല്‍ അര്ത്ഥങ്ങളും കൊടുത്തു ദുര്വ്യാഖ്യാനം നടത്തുന്ന സെക്ടുകാരാണു പതിപ്പില്ലാത്തസഭാതനയരെ നാശത്തിലേക്കു നടത്തുന്നതു !
പുതിയനിയമം
ബൈബിള്‍ സഭയിലാണു ജനിച്ചതു .അതു സഭയുടെ കുഞ്ഞാണു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ആധികാരികമായി പറയാന്‍ സാധിക്കുന്നതു സഭമാത്രമാണു. പലസമയത്തുഎഴുതിയതെല്ലാം കൂട്ടിയോജിപ്പിച്ചു ഇതാണു ബൈബിളെന്നു ലോകത്തോടു പറഞ്ഞതു സഭയാണു. സഭയില്‍ നിന്നും മോഷ്ടിച്ചു കയും കാലും ശ്ചേദിച്ചു ഇഷ്ടമുള്ളവ്യാഖ്യാനവും കൊടുത്തു മനുഷ്യരെ ചതിക്കുഴിയിലേക്കു നയിക്കുന്നതു പുതിയ സെക്‍റ്റുകാരാണു.
സഭയില്‍ ബൈബിള്‍ വ്യാഖ്യാനം നടത്തിയതു എത്രയോ പുണ്യവാന്മാരും താപസന്മാരും പണ്ഡിതന്മാരും ജീവിതകാലം മുഴുവന്‍ഓരോവാക്കും അതിന്‍റെ കയ്യെഴുത്തുപ്രതികളുമായി ഒത്തുനോക്കി ആവാക്കു എതെല്ലാം അവസരങ്ങളില്‍ എതെല്ലാം അര്ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടു ? ഇവിടെ എതര്ത്ഥമാണു ഇങ്ങ്നെയെല്ലാം വിശകലനം ച്യ്താണു വ്യ്ഖ്യാനിക്കുന്നതു. അതിനുപകരം ഇവരുടെ വ്യാഖ്യാനം കാണുമ്പളാണു സര്‍ക്കസ്കാരുടെ ഞാണിന്മേല്‍ കളി ഓര്മ്മവരുന്നതു.
സര്‍ക്കസ് കാണുമ്പോള്‍ ഉയരത്തില്‍ കെട്ടിയ വായില്‍ കൊള്ളുന്ന നാക്ക്കുപോലൊരുഅ സാധനം വായില്‍ കയറ്റി കടിച്ചു പിടിച്ചു അതേല്‍ തൂങ്ങികിടന്നു അതിവേഗം കറങ്ങും .കാണാന്‍ രസമാണു ഇതുപോലെ ഈ സെക്‍റ്റുകാരും ബൈബിള്‍ വാചകത്തില്‍ കടിച്ചുതൂങ്ങി കറങ്ങുന്നതു കാണാന്‍ രസമാണു. പക്ഷേ അറിവില്ലാത്തവരെ ഇവര്‍ ചതിയിലേക്കു നയിക്കുന്നു.
ഏക മധ്യസ്ഥന്‍
വളരെയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ഉന്ന ഒന്നാണു ഏക മധ്യസ്ഥന്‍
ഏക മധ്യസ്ഥന്‍കൊണ്ടു എന്താണു ഉദ്ദേശിക്കുക?
പാറേക്ലേത്താ = മധ്യസ്ഥന്‍
യോഹന്നാന്‍റെ സുവിശേഷത്തില്‍ പാരാക്ലേത്തോസ് = പരിശുദ്ധാത്മാവു
എന്നാല്‍ ഒന്നാം ലേഖനത്തില്‍ അതു യേശുവാണു
കുഞ്ഞുങ്ങള്‍ പാപം ചെയ്യരുതു. തന്‍റെ കുഞ്ഞുമക്കളായവിസ്വാസികളോടു യോഹന്നാന്‍ പറയുന്നതു പാപം ചെയ്യരുതെന്നാണു.പപം ദൈവം ക്ഷമിക്കുമെന്ന കാര്യം ഉറപ്പാണു. ഈ ഉറപ്പു പാപം ചെയ്യാന്‍ പ്രേരണയാകരുതു
യോഹന്നാന്‍റെ വീക്ഷണത്തില്‍ ക്രിസ്തീയജീവിതത്തില്‍ പാപത്തിനു സ്ഥാനമില്ല.അവര്‍ പരിശുദ്ധജീവിതത്തിനായി വിളിക്കപ്പെട്ടവരാണു. ഇനിയും പാപംച്യ്താലും ശരണം കൈവിടരുതു നമുക്കുവേണ്ടി നമ്മുടെ പ്രധാനപുരോഹിതനായ ക്രിസ്തു ദൈവസമക്ഷം മാധ്യസ്ഥം വഹിക്കും. (ഹെബ്ര. 7:25 ) ഒരിക്കല്‍ എന്നേക്കുമായി അവിടുന്നു പാപ പരിഹാരബലിയായി അവിടുന്നു സ്വയം അര്‍പ്പിച്ചു. നമുക്കു പാപത്തിനു പരിഹാരമായി അവിടുന്നു ഇന്നും നിലലൊള്ളുന്നു.
യേശു ദൈവമായതുകൊണ്ടൂ പാപങ്ങള്‍ ക്ഷമിക്കുവാനും അധികാരമുണ്ടു അങ്ങനെ മറ്റോരു മധ്യസ്ഥനില്ല.
അപരിമേയനായ ദൈവത്തെ പരിമിതിയുള്ള് മനുഷ്യനു സമീപിക്കാന്‍ പറ്റില്ല. എന്നാല്‍ യേശു ദൈവമായതുകൊണ്ടു പിതാവുമായി പൂര്ണ ഐ ക്യത്തിലാണു അതുപോലെ മനുഷ്യനാഅയതുകൊണ്ടു മനുഷ്യനുമായും പുര്ണമായി ഐക്യപ്പെടുവാന്‍ സാധിക്കുന്നു. അതായതു ദൈവവുമായും മനുഷ്യനുമായും പൂര്ണ ഐക്യ്ത്തില്‍ വരുവാന്‍ യേശുവിനുമാത്ര്മേ കഴിയൂ.എന്നു പറഞ്ഞാല്‍ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യത്തില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയുന്ന എകവ്യ്ക്തി യേശുമാത്രമാണു.
യേശുവിനു മുന്‍പു എത്രയോ നല്ലവരായ മനുഷ്യരുണ്ടായിരുന്നു. മരണം കാണാതെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവര്‍ഹെനോക്കുഎലിയാമുതലായവര്‍പക്ഷേ അവര്‍ക്കാര്‍ക്കും മനുഷ്യനെ രക്ഷിക്കാന്‍ കഴിവില്ലായിരുന്നു.
പാപ പരിഹാരബലിയാകാന്‍ യേശുവിനു മാത്രമേ കഴിയൂ. ഈ പറഞ്ഞതൊക്കെയാണു ഏക മധ്യ്സ്ഥന്റെ അര്ത്ഥം .
പരിശുദ്ധകന്യാമറിയമോ, മറ്റു മധ്യസ്ഥന്മാരോ ദൈവമല്ല്. പാപപരിഹാരബലിയാകാന്‍ പറ്റില്ല. ( യേശുവിന്‍റെ സഹനത്തോടു ചേര്ത്തു കാഴ്ച്ചവയ്ക്കുമ്പോള്‍ വിലയുള്ളതാകും ) പാപങ്ങള്‍ മോചിക്കാന്‍ അവര്‍ക്കുപറ്റില്ല. പക്ഷേ നമുക്കു വേണ്ടീ യേശുവിനോടു മാധ്യസ്ഥം അപേക്ഷിക്കാന്‍ അവര്‍ക്കു കഴിയും .
അതുകൊണ്ടാണൂ എല്ലാപ്രാര്ത്ഥനകളും അവസാനിക്കുമ്പോള്‍ “ ഈ പ്രാര്ത്ഥനകള്‍ ഒക്കെയും യേശുക്രിസ്തു വഴിയായി പിതാവായദൈവമേ അങ്ങേക്കു സമര്‍പിക്കുന്നുവെന്നു പറയുന്നതു
മാധ്യസ്ഥപ്രാര്ത്ഥന
ശ്ളീഹായും മറ്റും എത്രയോ പ്രാവശ്യ്ം പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടുണ്ടു ദിവ്യ്ബലി അര്‍പ്പിക്കുമ്പോള്‍ പോലും ജനങ്ങളൂടെ പ്രാര്ത്ഥനാ സഹായം വൈദികന്‍ യാചിക്കുന്നു.
നമ്മള്‍ ഓരോരുത്തരും എത്രയോ പ്രാവശ്യ്ം മറ്റുള്ളവരുടെ പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടൂണ്ടൂ?
ജോബിന്‍റെ കൂട്ടുകാരുടെ പാപം ക്ഷമിക്കണമെങ്കില്‍ ജോബു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനാണു ദൈവം അവരോടു പറഞ്ഞതു (ജോബ് 42: 8—10 )
ഏലീഷാ മരിച്ചുകഴിഞ്ഞിട്ടും പ്രവചിക്കുകയും അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തു “ ഒന്നും അവനു ദുസാധ്യമായിരുന്നില്ല. മരിച്ചിട്ടും അവന്‍ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അല്ഭുതങ്ങള്‍ പ്രവര്ത്തിച്ചു. ( പ്രഭാ.48 :13-14 )
ഏലിയാ യുടെ അസ്ഥികളെ സ്പ്ര്‍ശിച്ച ശവശ്രീരം ജീവന്‍ പ്രാപിച്ചു എഴുനേറ്റുനിന്നു.( 2രാജാ.13:20-21 )
ഇവിടെയൊക്കെ നാം കാണുന്നതു മാധ്യസ്ഥപ്രാര്ത്ഥന ജീവിച്ചാലും മരിച്ചാലും സാധിക്കുന്നു. അധവാദൈവത്തിലായിരിക്കുന്നവര്‍ മരിച്ചാലും ജീവിക്കും. അവര്‍ എപ്പോഴും ദൈവത്തോടുകൂടെയാണു
അതുകൊണ്ടാണൂ യേശുപറഞ്ഞതു എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുന്നവന്‍ , എന്നോടു കൂടെ ആയിരിക്കുന്നവന്‍ , ആര്‍ എന്നിലും ഞാന്‍ അവനിലുമായിരിക്കുന്നുവോ അവന്‍ മരിക്കില്ല. മരിച്ചാലും ജീവിക്കും
ദൈവം മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണു .
“ഞാന്‍ അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണു “ അതേ അവരെല്ലാം ദൈവത്തോടുകൂടെയാണു.
യേശുവിന്‍റെ രണ്ടാം വരവില്‍ മരിച്ചവരുടെ ശരീരവും ഈ ജീവിക്കുന്ന ആത്മാവോടു ചേരും .
നല്ലകള്ളന്‍ അന്നു തന്നെ യേശുവിനോടുകൂടെ പറുദീസായിലാണു.
നമ്മള്‍ ഏകമാധ്യസ്ഥന്‍റെ കാര്യം പറഞ്ഞപ്പോള്‍ മരിച്ചവരുടെ മധ്യ്സ്ഥം കൂടെ പറഞ്ഞതുകൊണ്ടാണു ഇതുകൂടെ പറയേണ്ടിവന്നതു .പക്ഷേ ഇതും ഉത്തരത്തില്‍ വരേണ്ടതാണു.
യേസുവിന്‍റെ അമ്മയായ പരി കന്യാമറിയം
യേസുവിന്‍
ഇന്നലെ വരെ മറിയയെന്നും, മുട്ടതോടെന്നും, വിത്തുകെട്ടിയ വട്ടിയെന്നും പറഞ്ഞു നടന്ന പെന്തക്കോസ്തുകാര്‍ക്കു അല്പം വിവേകമുദിക്കാന്‍ തുടങ്ങി
കന്യാസ്ത്രിയുടെ വേഷം കെട്ടിയ സ്ത്രീയേയും കൊണ്ടു നടക്കുന്ന സ്ത്രീ അവരുടെ വീഡിയോയില്‍ പറഞ്ഞതു.
(പെന്തക്കോസ്തിന്റെ വക അല്പം അലവന്‍സ് )
ഞങ്ങള്‍ക്കും അമ്മയുണ്ടു പെന്തകോസ്തു ദിനത്തില്‍ 120 പേരോടുകൂടി അമ്മയും ഉണ്ടായിരുന്നു. എല്ലാവര്ക്കും പരി ആത്മാവിനെ ലഭിച്ചല്ലോ ?ചുരുക്കത്തില്‍ 120 പേരുടെ കൂടെ അമ്മയും ഉണ്ടായിരുന്നെന്നു അതുമാത്രം അവര്‍ ഒര്‍ക്കുന്നു.
പെന്തക്കോസ്തുകാര്‍ മറന്ന സ്ംഭവങ്ങള്‍
1) മറിയാം യേശുവിന്റെ അമ്മയായി അനാദിയിലെതിരഞ്ഞെടുക്കപ്പെട്ടു
2) പരിശുദ്ധിയില്‍ വളര്‍ന്നു വന്ന കന്യാമറിയത്തെ തന്‍റെ മാലാഖയെ അയച്ചു പിതാവായദൈവം അഭിവാദ്യം അറിയിക്കുന്നു.
3) “ശ്ളോം ലേക് മറിയാം മലിയാസ് തൈബൂസോ മൊരാന്‍ ആമേഖ് “
(ദൈവക്രുപനിറഞ്ഞവളേ സ്വസ്തി കര്‍ത്താവു നിന്നോടുകൂടെ )
4) പരിശുദ്ധാത്മാവു നിന്റേമേല്‍ വരും അത്യഉന്നതന്‍റെ ശക്തി നിന്‍റെമേല്വരും
5) മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്റെ ഉദരത്തില്‍ ശിശുകുതിച്ചുചാടി
6) ഏലിസബേത്തു പരിശുദ്ധാന്മാവുകൊണ്ടു നിറഞ്ഞു ഉല്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയ്അണു.
7) എന്‍റെ കര്ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ളഭാഗ്യ്ം
8) കാനയിലെ കല്യാണത്തിനു സമയം ആകഅഞ്ഞിട്ടുകൂടെ അമ്മയുടെ മാധ്യസ്ഥം യേശുസ്വീകരിക്കുന്നു.
9) തന്‍റെ പരസ്യജീവിതം ആരംഭിക്കുമ്പോള്‍ അമ്മയുടെ സാന്നിധ്യം
10) പരസ്യജീവിതത്തിന്‍റെ അന്ത്യത്തില്‍ കുരിശിന്ചുവട്ടില്‍ അമ്മയുണ്ടായിരുന്നു,
11) പട്ടണത്തില്‍ശിഷ്യന്മാര് താമസിച്ചിരുന്നകെട്ടിടത്തില്‍ യേശുവിന്റെ അമ്മയായ മറീയത്തോടുകൂടെ ഏകമനസായി പ്രാര്ത്ഥിച്ചുകൊണ്റ്റിരുന്നു.
12) പരിശുധാത്മാവിനെ സ്വീകരിക്കുമ്പോള് അമ്മയും അവരോടൊത്തു
അവര്‍ പറയുന്ന ംറ്റൊരുകാര്യം അവിടെ ആരും അമ്മയോടു മാധ്യസ്തം ആവശ്യ്പ്പെട്ടില്ലെന്നു .ആര്‍ക്കും യേശുവിനെപറ്റിയോ അമ്മയെ പറ്റിയോ വിശദമായി അറിയില്ല. തന്‍റെ പരസ്യ്ജീവിതം ആരംഭിച്ചിരുന്ന്ല്ല.
എന്നാല്‍ അമ്മക്കു അറിയാമായിരുന്നു തന്‍റെ മകന്‍ നോക്കിയാല്‍ അവരുടെ നാണക്കേടില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയുമെന്നു. അതിനാല്‍ ആരും പറയാതിരുന്നിട്ടും അമ്മ അവിടുത്തെ കുറവുനികത്താന്‍ മകനോടു ആവശ്യ്പ്പെടുന്നു. ഇവിടെയാണു അമ്മയുടെ മഹത്വം മനസിലാക്കേണ്ടതു.
ഇതിനൊന്നും അവര്‍ (സെക്ടുകാര്‍ )വിലകല്പിക്കുന്നില്ല.എന്താണു അതിനുള്ളകാരണം ? ഇതു ലൂസിഫറിനും അവന്‍റെ അനുയായഇകള്‍ക്കും ഇഷ്ടമല്ല.അതിനുള്ളതെളിവാണു ഉല്പത്തിയില്‍ ദൈവം സ്ത്രീയും അവനും തമ്മില്‍ ശത്രുത ഉളവാക്കി. വെളിപാടിലും സ്ത്രീയുടെ നേരേ അവന്‍റെ കോപം നാം കാണുന്നു
“ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. “ ( വെളി. 12: 17 )
സ്ത്രീയുടെ കാര്യം പറയുന്നതു അവനും അവന്‍റെ അനുചരന്മാര്‍ക്കും ഇന്നും അലോരസം ഉളവാക്കും .
ഇപ്പോള്‍ അലപം മയമുണ്ടു മറിയവും 120 പേരുടെ കൂടെ അവിടെ എതോകോണീക്കു നില്പ്പുണ്ടായിരുന്നു. അതുകൊണ്ടു ഞങ്ങളും മറിയത്തെ ബഹുമാനിക്കുന്നു എന്നു ആ വേഷധാരിയെയും കൊണ്ടു നടക്കുന്ന സ്ത്രീരഗ്നം പറയുന്നതു കേള്‍ക്കാന്‍ രസമാണു.
അവര്‍ പറഞ്ഞ എല്ലാകാര്യത്തിനും മറുപടി ആയെന്നു തോന്നുന്നു. അതിനാല്‍ നിര്‍ത്തുന്നു. എന്തെങ്ങകിലും വിട്ടുപോയങ്കില് പറഞ്ഞാല്‍ എഴുതാം.
പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും
“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിട്ഉന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ 8: 31 )
“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായ്ഇരിക്കുവിന്‍ “ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിംഗ്ള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്ത്തികൊള്ളും “ (1പത്രോ 5: 6 )
ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.
“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (ലൂക്കാ. 1:48 )
മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശ്ഉദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയത്ഉകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു
പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ ?
ലോകത്തില്‍ നിന്നു അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)
“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും ( 1കോറ.15:52 )
ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി. അമ്മയ്ക്കുണ്ടോ ?
2) ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3) ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?
അവളില്‍ വിളങ്ങുന്ന മഹത്വം
1) യേശ്ഉവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍2) പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ് ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3) പാപത്തിനു മുന്‍പെ ഹവ്വായിക്കു ഉല്ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുന്ള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4) അതു കന്യാമറിയ്ത്തിനു ലഭിക്കുന്നതു ത്ന്‍റെ പുത്രന്‍റെ യോഗ്യ്തകളാല്‍ അമ്മാക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5) ദൈവത്തിനു തന്നെ തന്നെ പൂര്ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക്‍ ഗര്‍ഭിണിയായ്അല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ ) പരിശുദ്ധകന്യകക്കു ലഭിച്ച പ്ര്ത്യേക അനുഗ്ര്‍അഹമാണു അവളുടെ “അമലോല്ഭവം “
6) ഉല്ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.
7) പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.
അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “ (മര്‍ക്കോ 3:13 )
അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു ( ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു “ ( വെളി.12: 17 )
അതിനാല്‍ അവന്‍റ്എ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു ( മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവുന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു .
1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു ( യോഹ.21:15-19 )
No comments:
Post a Comment