Sunday 27 November 2016

യുഗാന്ത്യം !

എന്താണു ഈ പള്ളിക്കുദാശക്കാലത്തിന്‍റെ പ്രത്യേകത ? നാലു അഴ്ച്ചകളുള്ള ഈ കാലഘട്ടത്തില്‍ സ്വര്‍ഗസൌഭാഗ്യത്തെ കുറിച്ചു ചിന്തിക്കുന്നു. യുഗാന്ത്യത്തില്‍ സ്രിഷ്ടലോകം പൂര്ണതയില്‍ എത്തിചേരും. പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. സഭ മണവറയില്‍ പ്രവേശിക്കും ദൈവദര്‍ശനമെന്ന നിത്യ സൌഭാഗ്യം അനുഭവിക്കും. ഇങ്ങനെയുള്ള സ്വര്‍ഗീയാനന്ദമാണു ഈ കാലത്തിന്‍റെ ചൈതന്യം ! മനുഷ്യന്‍ മാത്രമല്ല സ്രിഷ്ട പ്രപന്‍ചം മുഴുവന്‍ യേശുവില്‍ ഒന്നാകുന്ന അനര്‍ഘനിമിഷം !! .

വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്‍റെ ആവശ്യം എന്തു ?

നാം സ്വീകരിക്കുന്നതെന്തോ അതായി രൂപാന്തരപ്പെടുകയെന്നതല്ലാതെ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലിനു മറ്റൊരു ല്ലക്ഷ്യവുമില്ലാ .---- ലിയ്യോ പാപ്പാ .

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു . ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടീ ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " ( യോഹ. 6:51 )

സഭയാകുന്ന മണവാട്ടിയോടു കൂടെ ആയിരിക്കുന്നതീനും ,യുഗാന്ത്യം വരെ അവളുടെ ആധ്യാത്മീക വളര്‍ച്ചക്കും അവളുടെ സൌന്ദര്യ വര്‍ദ്ധനക്കും വേണ്ടി മണവാളന്‍ നല്കുന്നതു സ്വന്തശരീരം തന്നെയാണു .അതില്‍കൂടി മണവാട്ടിക്കു മണവാളന്റെ സാമിപ്യം അനുഭവ വേദ്യമാകുന്നു .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...