Friday 4 November 2016

മലങ്കര കത്തോലിക്കാ സഭയുടെ ആരാധനാവര്ഷാരംഭം

"കൂദോസ് ഈത്തോ " ഞായറും " ഹൂദോസ് ഈത്തോ " ഞായറും

ഒക്ടോബര്‍ 30 ഞായര്‍ കൂദോസ് ഈത്തോ (സഭയുടെ വിശുദ്ധീകരണം ) ആയിരുന്നു .അടുത്തതു നവമ്പര്‍ 6നു ഹൂദോസ് ഈത്തോ ( സഭയൂടെ നവീകരണം ) ഇതു രണ്ടും കൂടിചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം അതായതു മലങ്കര കത്തോലിക്കാ സഭയുടെ അരാധനാക്രമവല്സാരം ആരംഭീക്കുന്നു. അതായതു
സൂബോറോ ( വചനിപ്പുകാലം )

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണു ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ലസ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കുഞന്‍ തരും. നീഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും ." ( മത്താ.16: 18 - 19 )

കൂദോസ് ഈത്തോയിക്കു മലങ്കരസഭയുടെ ആരാധനാ വല്‍സരം ആരംഭിച്ചു.
കഴിഞ്ഞതു "കൂദോശീത്തോ" ഞായര്‍ സഭയുടെ വിശുദ്ധീകരണ ഞായര്‍.
അടുത്തതു "ഹൂദോശീത്തോ" ഞായര്‍ അതായതു നവീകരണഞായര്‍ .
ഇതു രണ്ടും കൂടി ചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം .

പത്രോസാകുന്ന പാറമേലാണു യേശുതന്‍റെ സഭയെ സ്ഥാപിച്ചതു. കെട്ടാനും അഴിക്കാനും ഉള്ള അധികാരവും യേശുപത്രോസിനുകൊടുത്തു.(മത്താ.16: 19 )

സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം

ദൈവജനത്തെ ഒന്നിച്ചുകൂട്ടാനായിട്ടാണു യേശു അയക്കപ്പെട്ടതു . ഇപ്രകാരം ഒന്നിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണു സഭ. " ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും " ( യോഹ.12: 32 ) കുരിശില്‍ ഉയര്ത്തപ്പെട്ട യേശു വിളിച്ചുകൂട്ടപ്പെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
" യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടു പറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആസ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വീകരിച്ചു.
(യോഹ.19:26 - 27 ) ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ചുരുക്കത്തില്‍ അമ്മയോടുകൂടിയ ഒരു കുടുംബമാണു സഭയെന്നുപറയാം .

സഭമിശിഹായുടെ മൌതീകശരീരം

ഇതു രണ്ടാം വത്തിക്കാന്‍ കൌണ്സിലിലെ ജനതകളുടെ പ്രകാശത്തിലും ( Lumen Gentium ) പന്ത്രണ്ടാം പീയൂസ് പാപ്പായുടെ "മൌതീകശരീരത്തിലും വ്യക്തമാക്കിയിട്ടുണ്ടു.

മൌതീകം എന്നവാക്കിനു നിഗൂഡമായ , രഹാസ്യത്മകമായ , കൌദീശകമായ എന്നൊക്കെയാണു അര്ത്ഥം
സാക്രമേന്തും ( Sacramentum ) എന്ന ലത്തീന്‍ പദത്തിന്‍റെ സുറിയാനിപരിഭാഷയാണു " കൂദാശ " ഇതിനര്ത്ഥം വിശുദ്ധീകരിക്കുന്ന കര്മ്മം എന്നാണു.
എന്നാല്‍ " മിസ്തേരിയം " എന്നപദം ലത്തീനില്‍ ഉപ്യോഗിച്ചതു ഗ്രീക്കില്‍ നിന്നും മിസ്തേരിയോന്‍ എന്നവാക്കു ലത്തീനിലേക്കു ഭാഷാന്തരം ചെയ്തപ്പോഴാണു. ഇതിനു രഹസ്യം എന്നാണു അര്ത്ഥം .ഇതില്‍ നിന്നുമാണു " മിസ്റ്ററി " എന്നവാക്കു ഇംഗ്ളീഷില്‍ ഉണ്ടായതു. ഇതിനോടു അടുത്തു വരുന്ന സുറിയാനി പദം " റാസ " യാണു.

സഭതന്നെ ഒരു രഹസ്യമാണു .
ദൈവത്താല്‍ സ്ഥാപിതമായതിനാലും , മിശിഹായുടെ പിന്തുടര്‍ച്ച എന്ന നിലയിലും സഭ ഒരു രഹസ്യമാണു. ഉടലാകുന്ന സഭയുടെ ശിരസ് മിശിഹായാണു. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വം ഒരു ദിവ്യരഹസ്യമാണു. ആയതിനാല്‍ അവിടുത്തെ തുടര്‍ച്ചയായ സഭയിലും ഈ രഹസ്യാത്മകത നിലനില്ക്കുന്നു.

ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ സഭയും വിശുദ്ധമായിരിക്കണം .എല്ലാവരും വിശുദ്ധിയിലേക്കാണു വിളിച്ചിരിക്കുന്നതു . ( കഴിഞ്ഞദിവസത്തെ ലേഖനത്തില്‍ പറഞ്ഞതുകൊണ്ടു വിവരിക്കുന്നില്ല. )

വിശുദ്ധിയിലേക്കു വളരാന്‍ തടസമായി നില്‍ക്കുന്ന മൂന്നു " സ " കള്‍
1) സമ്പത്തു
2) സുഖം
3) സല്പേരു

ഇതുമൂന്നുമാണു മനുഷ്യന്‍റെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ തടസമായി നില്ക്കുന്നതു.
സമ്പത്തിന്‍റെ സമ്പാദനത്തില്‍ വളരെയധികം പാപം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു. എതുവിധേനയും പണം എന്ന ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കും.
സുഖം .അനുഭവിക്കാനുള്ളനെട്ടോട്ടത്തില്‍ പലപ്പോഴും മനുഷ്യന്‍ മനുഷ്യനല്ലാതായിതീരും
സല്പേരു നിലനിര്ത്താനുള്ള ശ്രമവും ഇതുപോലെ പാപത്തിലേക്കു നയിക്കാന്‍ ഇടയായിതീരുന്നു.

ഇത്തരുണത്തില്‍ അലക്സാണ്ടര്‍ ചക്രവര്ത്തി മരണക്കിടക്കയില്‍ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കണം
1) എന്‍റെ ശവപേടകം ചുമക്കുന്നതു പ്രശസ്ത വൈദ്യന്മാരാകണം .
2) എന്‍റെ സമ്പാദ്യം ശവമന്‍ചം പോകുന്ന വഴിയില്‍ നിരത്തണം
3) എന്‍റെ കൈ രണ്ടും പെട്ടിയുടെ പുറത്തിടണം

അദ്യം അവര്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീടുമനസിലായി
1) മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു വൈദ്യനും സാധിക്കില്ല.
2) സമ്പാദിച്ചതൊക്കെ ഉപേക്ഷിക്കുന്നു
3) വെറും കയ്യോടെ വന്നു .വെറും കയ്യോടെ പോകുന്നു.

നമുക്കും ചക്രവര്ത്തി കാണിച്ചുതന്നതില്‍ നിന്നും പാഠം പഠിച്ചു വിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കാം .ഇന്നത്തെ ദിവസം വിശുദ്ധീകരണത്തിനുള്ളതാണെല്ലോ. സകലമരിച്ചവരേയും സഭഓര്‍ക്കകന്നദിവസത്തില്‍ നമുക്കൂം മരണത്തേക്കുറിച്ചും, അലക്സാണ്ടര്‍ ചക്രവര്‍ത്തി കാണിച്ചുതന്നതഇനെ കുറിച്ചും ഓര്‍ക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...