Wednesday 30 November 2016

" Martha , Martha you are worried and distracted by many things: there is need of only one thing .Mary has chosen the better part ,which will not be taken away from her " ( Lk.10:41- 42 )

സെക്ടുകള്‍ക്കു എവിടെയാണു തെറ്റുപറ്റുന്നതു ?

( എന്‍റെ ആശയം അതേപടിമനസിലാക്കാന്‍ അല്പം ശ്രദ്ധിച്ചുവായിക്കുക )


ബൈബിള്‍ വ്യഖ്യാനത്തിലാണു അവര്‍ അടിതെറ്റിവീഴുന്നതു . ഒരു ഉദാഹരണം നോക്കാം ..മാര്ത്തായോടു പറയുന്ന ഭാഗം എടുക്കാം .
" മാര്ത്താ , മര്ത്താ നീപലതിനെക്കുറിച്ചും ഉല്കണ്ഠാകുലയും, അസ്വസ്ഥയുമായീരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളു. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അതു അവളില്‍ നീന്നു എടുക്കപെടുകയില്ല."
എന്താണു ഇതില്‍ നിന്നൂം മനസിലാക്കുക ?
യേശുവിന്‍റെ അടുത്തിരുന്നു ജ്ഞാനം സംബദിക്കുക അതുമാത്രം മതിയെന്നുതോന്നും.
യ്യേശുവിന്‍റെ അടുത്തേക്കു, ദൈവത്തിന്‍റെ അടുത്തേക്കു പോകാന്‍ മൂന്നു മാര്‍ഗമാണു ഉള്ളതു .
1) കര്‍മ്മമാര്‍ഗം
2) ജ്ഞാനമാര്‍ഗം .
3) ഭക്തി മാര്‍ഗം .

ഇതു മൂന്നുമാണു പത്താമധ്യായം 25 മുതല് പതിനൊന്നു 13 വരെ കാണുക.
വിവിധതരത്തിലുള്ള മൂന്നു സംഭവങ്ങളാണു.
ഇതുമൂന്നും കുട്ടിവായിച്ചെങ്ങ്കിലെ പൂര്‍ണമായി മനസിലാകുകയുള്ളു.

സഭവ്യാഖ്യാനിക്കുമ്പോള്‍
ഇതു മൂന്നും ഒന്നായീഎടുത്തു വ്യാഖ്യാനിക്കും. അപ്പോള്‍ ജ്ഞാന മാര്‍ഗം മതിയെന്നു പറയില്ല. ഇതൂമൂന്നും നല്ലതാണു. മൂന്നുമാര്‍ഗമാണു . എന്നാല്‍ മൂന്നും
(കര്മ്മവും,ജ്ഞാനവും, ഭക്തിയും ) ഒന്നായി ഉള്ളതാണു ഏറ്റവും നല്ല്ലതെന്നുപറയും.

സെക്ടുകാര്‍ വ്യാഖ്യാനീക്കുമ്പോള്‍

മര്‍ ത്താചെയ്തതിനു അല്ല വില മറീയം ചെതതാണു വിലയുള്ളതെന്നുപറയും അതുപോലെഒന്നാണു വിശ്വസിച്ചാല്‍ മാത്രം മതി ( ലൂഥറും അതൂ തന്നെപറഞ്ഞു ) സഭപറഞ്ഞു പ്രവര്‍ത്തിയില്ലാത്ത വിശ്വാസം കൊണ്ടൂ ഒരു ഫലവും ഇല്ല.. യാക്കോബു ശ്ളീഹായും അതുതന്നെപറഞ്ഞു. " പ്രവര്‍ത്തിയില്ലാത്താ വിശ്വാസം ചത്തതാനെന്നു ." (യാകോ.2::17 )

ഏതാണു ഈ മൂന്നുമാര്‍ഗങ്ങള്‍ ?

1)കര്മ്മമാര്‍ഗം .
നല്ലശമരിയാക്കാരന്‍റെ ഉപമ. ( ലൂക്ക.10 :25 - 37 )

2) ജ്ഞാനമാര്‍ഗം
മര്ത്തായും മറീയവും ( 38 - 42 )
ഇവിടെ മര്ത്താ കര്മമാര്‍ഗവും , മറിയം ജ്ഞാന മാര്‍ഗവും തിരഞ്ഞെടുക്കുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും ഭക്തിയും ഉണ്ടു.

3) ഭക്തി.മാര്‍ഗം
യേശു പഠിപ്പിച്ച പ്രാര്‍ത്ഥന .. ( ലൂക്കാ 11:1 - 4 )

ഇതുമൂന്നും ഒന്നായീ എടുത്താണു സഭയുടെ വ്യാഖ്യാനം . സഭയുടെ കുഞ്ഞിന്‍റെ എല്ലാ മര്‍മവും സഭക്കു അറിയാം .. ബൈബിളിലെ ഓരോവാക്കും എന്താണെന്നു സഭക്കു അറിയാം . എന്നാല്‍ സെക്ടുകള്‍ക്കു അറിയില്ല.
ഒരു ഉദാഹരണം നോക്കാം .

വിശുദ്ധകുര്‍ബാനയുടെ സ്ഥാപനം .അപ്പം എടുത്തുവാഴ്ത്തി ഇതെന്‍റെ ശരീമാണെന്നും ,വീഞ്ഞു എടുത്തുവാഴ്ത്തി ഇതെന്‍റെ രക്തമാണെന്നും , എന്‍റെ ശരീരം ഭക്ഷിക്കുക്കയും രക്തം പാനം ചെയ്യുകയ്യും ചെയ്യുന്നവന്നവന്‍ മരിക്കുകയില്ല. അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരരമാണു. എന്‍റെ ശരീരം ഭക്ഷിക്കൂകയും രക്തം പാനം ചെയ്യുകയും ചെയുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. അവനു നിത്യജീവനുണ്ടു .അവസാനദിവസം ഞാന്‍ അവനെ ഉയിപ്പിക്കും. ഇതെല്ലാം വിട്ടുകളഞ്ഞിട്ടു ,ഞാന്‍ വരുന്നതൂവരെ എന്‍റെ ഓര്മ്മക്കായി ഇതുചെയ്യുവിന്‍ എനുപറഞ്ഞതു മാത്രം എടുക്കും. ഇങ്ങനെയാണു അവരുടെ വ്യാഖ്യാനവും പഠനവും എല്ലാം തലതിരിഞ്ഞു മാത്രം മനസിലാകും.


സമയം കിട്ടുമ്പോള്‍ വിശുദ്ധ കുര്‍ബാനയെ സംബന്ധീച്ചു വീശദമായീഎഴുതാം,അപ്പോള്‍ വ്യക്തമാകും.    

Neither Father nor Son will judge you !

" The Father judges no one but has given all judgement to the Son" (Jn.5:22) .

" I do not judge anyone who hears my words and does not keep them,for I came not judge the world, but to save the world " ( Jn. 12:47 )

But there is one judge .

" The one who rejects me and does not receive my word has a judge on the last day the word that I have spoken will serve as judge." (Jn.12: 48 )

ജാഗ്രതാ !!

പിതവോ പുത്രനോ അല്ല നിന്നെ വിധിക്കുകു !
നിന്‍റെ മുഖം കണ്ടു അനുകമ്പതോന്നുമെന്നൂ ധരിക്കേണ്ടാ !
നിന്‍റെ വിധികര്ത്താവു യേശു പറഞ്ഞ " വചനം " തന്നെയാണു.
അതിനാല്‍ 100% നീതിയുക്തമായിരിക്കും വിധി.!.


അവിടെ ക്കരുണയില്ല. ഇതാണു കരുണയ്യുടെ സമയം !
ഇവിടെയാണു പാപമോചനം . ഇവിടെയാണു കരുണ !

അതിനാല്‍ പാപിയായ ഞാനും നീയും അനുതാപത്തിനു ഓടിയെത്തുക !
ഇവിടെ കരുണ ലഭിക്കും ,വിടുതല്‍ ലഭിക്കും, മോചനം ലഭിക്കും. !!
അതിനാല്‍ ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥയ്യില്‍ നിന്നും മാറി അവിടുത്തെ തിരു സന്നിധിയിലേക്കുവരിക !

ദൈവത്തിനു മഹത്വം ! ആമ്മീന്‍ !

The light of the body

“ Your eye is the lamp of your body .If your eye is healthy your whole body is full of light ;but if it is not healthy your body is full of darkness. “ ( Lk. 11: 34 )
കണ്ണു മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നു.
കണ്ണു ദുഷിച്ചതാണെങ്കില്‍ ഒരുവനെ ദുഷ്ടതയിലേക്കു നയിക്കും,കാരണം അവന്റെ ഹ്രുദയവും, മനസും ,ബുദ്ധിയുമെല്ലാം ദുഷിക്കാന്‍ കണ്ണു കാരണമാകുന്നു.

കണ്ണിനു കടിഞ്ഞാണ്‍ ആവശ്യമാണു

ഹവ്വായെ ചതിച്ചതും കണ്ണാണു .
“ ആ വ്രുക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൌതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്നു കണ്ടു അവള്‍ അതു പറിച്ചു തിന്നു “ ( ഉല്പ.3:6)

ലോത്തിന്‍റെ അടുത്തു രാത്രി തങ്ങിയ ദൂതന്‍ന്മാരെ കണ്ടീട്ടു അവരുമായി സുഖഭോഗങ്ങലില്‍ ഏര്പെടാന്‍ സോദോം നിവാസികള്ക്കു തോന്നിയതും കണ്ണിന്റെ ദുരാശയായിരുന്നില്ലേ ?

സ്ത്രീസൌന്ദര്യം പലരേയും നശിപ്പിച്ചിട്ടുണ്ടു .

“ രൂപവതിയില്‍ കണ്ണു പതിയരുതു , മറ്റൊരുവനു സ്വന്തമായ സൌന്ദര്യത്തെ അഭിലഷിക്കരുതു.സ്ത്രീസൌന്ദര്യം അനേകരെ വഴിതെറ്റിച്ചിട്ടുണ്ടൂ വികാരം അഗ്നിപോലെ ആളികത്തുന്നു. ( പ്രഭാ.9:8 )

ഒരു സ്ത്രീയുടെ നഗ്നത യാദ്രിശ്ചികമായി കണ്ടാല്‍ അതു പാപമാകുന്നില്ല.
ദാവീദു മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ യാദ്രിശ്ചികമായി ഒരു സുന്ദരി നഗ്നയായി കുളിക്കുന്നതു കണ്ടു അതു പാപമല്ല എന്നാല്‍ കണ്ണിന്‍റെ ദുരാശ അദ്ദേഹത്തെ വിണ്ടും വീണ്ടും അവളിലേക്കു വലിചു കൊണ്ടുപോയി. അവളുടെ നഗ്ന സൌന്ദര്യ്ം ആവോളം ആസ്വദിച്ചു. അതു അദ്ദേഹത്തെ പാപത്തിന്‍റെ ചാലുകളിലേക്കു നയിക്കുകയാണെല്ലോ ചെയ്തതു.

അരാധനാ സമയത്തുപൊലും വ്യഭിചാരം ചെയ്യുന്നവര്

അരാധന സമയത്തു കണ്ണടക്കം പാലിക്കാതെ വരുന്നതു അപകടകരമാണു.
അടക്കമൊതുക്കം ഇല്ലാതെ വസ്ത്രം ധരിച്ചു ആരാധനക്കു വരുന്ന സ്ത്രീകള്‍കാരണം ദുര്‍ബലരായ പുരുഷന്മാര്‍ ആരാധനാസമയത്തുപോലും വ്യഭിചാരം ചെയ്യാന്‍ ഇടയാക്കുന്നു.

“എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു “ ( മത്താ.5: 28 )
അങ്ങനെ പുരുഷന്മാര് തെറ്റില്‍ അകപെട്ടാല്‍ സ്ത്രികള്‍ കുറ്റക്കാരാണോ ?
പുരുഷന്മാര് ചെയ്യുന്ന ആതെറ്റില്‍ സ്ത്രീ നിരപരാധിയാണെങ്കില്‍ കൂടി അതിന്‍റെ ശിക്ഷയില്‍ നിന്നു അവള്‍ പൂര്ണമായും ഒഴിവാക്കപെട്ടുവെന്നു പറയാന്‍ പറ്റില്ല. കാരണം അങ്ങനെ ഒരു സാഹചര്യം ഒരുക്കിയതു അവള്‍ തന്നെയല്ലേ ?
യേശു പറഞ്ഞു ഇടര്‍ചയുണ്ടാകേണ്ടതു ആവശ്യമാണു പക്ഷേ ആരു മുഖാന്തിരം ഇടര്ച്ചയുണ്ടാകുന്നുവോ അവനു ഹാ കഷ്ടം അതിനാല്‍ സ്ത്രീ നിരപരാധിയാണെന്നു എങ്ങനെ പറയും ?

ഒരു സംഭവം പറയാം

അശ്രദ്ധമായ വസ്ത്രധാരണം ബലാല്‍ സംഘത്തിലേക്കു നയിച്ചു.
പാവപെട്ട ഒരു വിധവ അവരുടെ കുട്ടികളെ രണ്ടാമത്തെ കുര്‍ബാനക്കു അയക്കാന്‍ വേണ്ടതൊക്കെ ചെയ്തിട്ട് ആദ്യത്തെ കുര്‍ബാനക്കു ഓടീപോകുമായിരുന്നു. വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല. സമയക്കുറവുകാരണം വസ്ത്രം വലിച്ചു വാരിഇട്ടു കൊണ്ടു ഓടുമായിരുന്നു.

ഒരിക്കല്‍ കുട്ടികള്‍ ഉറങ്ങികഴിഞ്ഞു കതകില് ആരോ മുട്ടുന്നു. ചുറ്റിലും അവരുടെ ബന്ധുക്കള്‍ തന്നെആയതിനാല്‍ ഭയപെട്ടിരുന്നില്ല. അവരായിരിക്കുമെന്നു കരുതി കതകു തുറന്നപ്പോള്‍ ഒരു അയല്ക്കാരന്‍ പെട്ടെന്നു അകത്തേക്കു കയറി കതകടച്ചു ശബ്ദം വെച്ചാല്‍ നീ എന്നെ വിളിച്ചു വരുത്തിയതാണെന്നു പറയുമെന്നു പരഞ്ഞു ഭയപെടുത്തി.എന്നിട്ടു അടുത്ത മുറിയിലേക്കു വലിച്ചിഴച്ചു ബലാല്‍ സംഘം ചെയ്തു.

ആ സ്ത്രീ ചോദിച്ചു അതിസുന്ദരിയായ ഒരു ഭാര്യയുള്ള നിങ്ങള്‍ എന്തിനാണു ഈ പാവപെട്ട എന്നോടൂ ഇങ്ങനെ ചെയ്തതെന്നു ?

അതിനു അയാള് കൊടുത്ത മറുപടി ഇതായിരുന്നു. ഞാന്‍ മട്ടുപാവില്‍ നിന്നപ്പോള്‍ യാദ്രിശ്ചികമായാണു നീപള്ളിയിലേക്കു വരുന്നതു കണ്ടതു ! നീ അടുത്തു വരുന്നതു വരെ നിന്നെ തന്നെ നോക്കിനിന്നു. നിന്റെ നടത്തലില്‍ ഒരു “ഓള”മുണ്ടായിരുന്നു. അതു എനിക്കു ഒത്തിരിയും ഇഷ്ടമായി ! എന്‍റെ ഭാര്യ നടന്നാല്‍ ഈ ഓളമില്ല. പിന്നെ പിന്നെ എല്ലാഞയറാഴ്ച്ചയും നീവരാനായി ഞാന്‍ കാത്തുനില്ക്കുമായിരുന്നു. ആ ഓളം കാണാന്‍ . ഇന്നലെയും ഞാന്‍ നിന്നെ കണ്ടിരുന്നു. എനിക്കു തലക്കു പിടിച്ചതുപോലെയായി അതിനാണു രണ്ടൂം കല്പിച്ചു ഇന്നു നിന്നെ ബലാല്‍ സംഘം ചെയ്യേണ്ടിവന്നതു .ഇതു നീ ആരോടും പറയരുതു എന്നു പറഞ്ഞിട്ടു ആമനുഷ്യന്‍ ഇറങ്ങിപോയെന്നാണു ആ സ്ത്രീ കൌണ്സിലിംങ്ങില്‍ എന്നോടു പറഞ്ഞതു .

ആ പാവപെട്ട സ്ത്രീയെ എങ്ങനെ കുറ്റം പറയും ? പക്ഷേ അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍, വലിയ ഓളം വെട്ടലില്ലാതെ നടക്കാന്‍ സാധിചേനേമായിരുന്നു. എങ്കില്‍ ഇങ്ങനെ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു.

ഇവിടേയും കണ്ണിന്‍റെ ദുരാശയാണു ആ മനുഷ്യനെ ചതിച്ചതു. യാദ്രിശ്ചികമായി ആ സ്ത്രീയെ കണ്ടപ്പോള്‍ അവളെ തന്നെനോക്കിനിന്നതും പിന്നീടു എല്ലാ ഞയറാഴ്ചയും അവള്‍ക്കുവേണ്ടി കാത്തിരുന്നതും കണ്ണിന്‍റെ ദുരാശയെ വര്ദ്ധിപ്പിച്ചു

ചുരുക്കത്തില്‍

കണ്ണാണു ശരീരത്തിന്‍റെ വിളക്കു.കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും. !
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു നമ്മേതന്നെ പരിശോധിക്കാം നമുക്കു എവിടെയാണു ചുവടുതെറ്റുന്നതു ? വിപരീതലിംഗത്തില്‍പെട്ടവരെ കാണുമ്പോള്‍ എനിക്കു തെറ്റു പറ്റുന്നുണ്ടോ ? ഉണ്ടെങ്കില്‍ യേശുവിങ്കലേക്കുതിരിയാം അവിടുന്നു കരുണാമയനാണു
ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്കു നമ്മേതന്നെ പരിശോധിക്കാം ആമ്മീന്‍ !

എന്തുകൊണ്ടു ഒരു പുരോഹിതന്‍ സന്യാസിയായിരിക്കണം ?

ഒരു പ്രാദേശികസഭയുടെ തലവന്‍ മെത്രാനാണു.
പട്ടത്വത്തിന്റെ പൂര്ണതമെത്രാനിലാണു. സുവിശേഷപ്രഘോഷണം മെത്രാന്‍റെ ചുമതലയാണു. ( മാമോദീസാ സ്വീകരിച്ചവരെല്ലാം സുവിശേഷം ജീവിക്കേണ്ടവരാണു. എന്നാല്‍ സുവിശേഷ പ്രഘോഷണം മെത്രാന്‍റെ ചുമതലയിലും മേല്നോട്ടത്തിലും മാത്രം നടക്കേണ്ടതാണൂ. )
മെത്രാനെ സഹായിക്കാനായി നിയോഗിക്കപെട്ടവരാണു വൈദീകര്‍ മെത്രാന്‍റെ കൂട്ടായമയില്‍ മാത്രമേ അവര്‍ക്കു അധികാരം ഉള്ളു. മെത്രാന്‍ കൊടുക്കുന്ന അധികാരം മാത്രമേ അവര്‍ക്കുള്ളു ശൂസ്രൂഷാ പൌരോഹിത്യത്തില്‍. ആയതിനാല്‍ മെത്രാന്‍ സന്യാസി ആയിരിക്കുമ്പോള് സഹായിയും സന്യാസി ആയിരിക്കണം.

Image result for jesus sacred heart

തിരുസഭയുടെ തലവന്‍

ലോകത്തു രാജാക്കന്മാര്‍ വളരെയുണ്ടു എന്നാല്‍ ലോകമാസകലമുളള തിരു സഭയുടെ തലവനായി മാര് പാപ്പാ ഒന്നേയുള്ളു.
സഭയുടെ തലവന്‍ സന്യാസിയും എല്ലാവരുടേയും ദാസനും ആയിരിക്കണം
“ Servus Servorum Dei “ = ദാസന്മാരുടെ ദാസന്‍. ( ഇപ്പോഴത്തേപാപ്പാ അതിനു ഉദാഹരണം )

സന്യാസത്തെ കുറിച്ചു വി. അലോഷ്യസ് ഗൊണ്‍സാഗോ പറയുന്നു.
“ ആശാനിഗ്രഹവും പ്രാര്ത്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരേയാക്കുന്നതിനാണു ഞാന്‍ സന്യാസം ആശ്ളേഷിച്ചതു “
തോമസ് മൂറിനെപ്പോലെ ഒരു സന്യാസിക്കു പറയാന്‍കഴിയും
“ ദൈവത്തിന്‍റെ കാരുണ്യത്താലും ശക്തിയാലും, ഞാന്‍ മന:സാക്ഷിക്കെതിരായി ഒന്നും പ്രവര്ത്തിച്ചിട്ടില്ല. “
ഇങ്ങനെ പറയണമെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. അതില്ലാത്തവര്ക്കു ഇങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണു. ആയതിനാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടായിരിക്കണം.

വിശുദ്ധ റൊമുവാള്ഡു ഇപ്രകാരം പറയുന്നു.
“ പരിശുദ്ധാത്മാവിന്‍റെ പ്രേരണകള്ക്കു വിധേയരാകുകയാണെങ്കില്‍ ഏതുസാഹചര്യത്തിലും പരിശുദ്ധാത്മാവിനെ കണ്ടെത്താം “

ഒരു യഥാര്‍ത്ഥ പുരോഹിതന്‍

“ ഒരു യഥാര്ത്ഥപുരോഹിതന്‍ സര്‍വത്രിക രക്ഷകര കര്മ്മത്തിനുവേണ്ടി തന്‍റെ ജീവന്‍ ഉഴിഞ്ഞുവെച്ചവനായിരിക്കണം ശാശ്വതമല്ലാത്തതെന്തും നിത്യതയില്‍ വിലയില്ലാത്തതാണു. “ ( സി.എസ്. ലേവിസ് )
കന്യാത്വത്തിന്‍റെ വിലയെക്കുറിച്ചു വി.അപ്രേം ഇപ്രകാരം പറയുന്നു.
“ കന്യകാത്വം പാലിക്കുന്നവരെ ഏലിയായെ എന്നപോലെ കന്യകാത്വരഥം സ്വര്‍ഗത്തിലേക്കു ഉയര്ത്തും “
ഇങ്ങനെയുളളവര് സഹനത്തിലും സന്തോഷിക്കും.
സഹനത്തെകുറിച്ചു വി.ജോണ്‍ ഫ്രാന്‍സീസ് റേജിസ് ഇപ്രകാരം പറയുന്നു.
“ ഓ എന്‍റെ ദൈവമേ നിന്‍റെ നാമത്തെപ്രതി ഞാന്‍ ഇനിയും എത്രയോ സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. എന്തൊരാനന്ദം ! എത്ര സംത്രിപ്തപൂര്ണമായിട്ടാവും ഞാന്‍ മരണം പുല്കുക “

അവിവാഹിതരായ പുരോഹിതരാകാന്‍ ആള്‍ക്കാര്‍ കുറഞ്ഞാല്‍ ?

അതിനു കാള്‍ കാര്ഡിനല്‍ ലേമാന്‍ പറയുന്നതു ശ്രദ്ധേയമാണു
“ഒരു ഉല്പന്നത്തിനു ആവശ്യക്കാര്‍ കുറയുമ്പോള്‍ പകരം മറ്റൊന്നു ഉല്പാദിപ്പിക്കുന്ന വ്യവസായം പോലെ പെരുമാറാന്‍ സഭക്കു സാധ്യമല്ല. “

ചുരുക്കത്തില്‍ ലോകത്തിലെ എല്ലാസുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നവര്‍ ഒരു തൊഴിലുപോലെ ശുസ്രൂഷ പൌരോഹിത്യവും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ദൈവത്തിനുവേണ്ടി കുറെ സുഖങ്ങള്‍ മാറ്റിവെച്ചു ത്യഗമനോഭാവത്തില്‍ ദൈവത്തിനുവേണ്ടി തന്നെ തന്നെ സമര്‍പ്പിക്കുമ്പോള്‍ സ്വര്ഗരാജ്യത്തെപ്രതി തന്നെതന്നെ ഷ്ണ്ഡന്മാരാക്കുന്നവരും ഉണ്ടെന്നു യേശു പറഞ്ഞതു ഇവരെ പറ്റിയാണു.
യേശുവും ,ഏലിയായും, യോഹന്നാന്‍ അപ്പസ്തോലനും, പൌലോസ്ശ്ളീഹായും ഒക്കെ കാണിച്ചുതന്നമാത്രുക സന്യാസത്തിന്‍റെതാണു

അയതിനാല്‍ കലപ്പയില്‍ കൈവെച്ചിട്ടു തിരിഞ്ഞുനോക്കാതിരിക്കട്ടെ !
രണ്ടു വള്ളത്തില്‍ കാല് വെച്ചു യാത്രചെയ്യുന്നതു അപകടകരമാണു.
ക്രിസ്തുവില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കു സ്വര്‍ഗം സ്വന്തമാക്കാം .
രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കാം അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല.
ശുസ്രൂഷാ പൌരോഹിത്യത്തില്കൂടി എല്ലാമനുഷ്യരുടെയും രക്ഷയാണു നേടേണ്ടതു. ക്രിസ്തു തന്‍റെ കുരിശില്കൂടി നേടിയെടുത്തരക്ഷയാണതു.
ശുസ്രൂഷാ പൌരോഹിത്യത്തില്കൂടി പാപികളുടെ അനുരഞ്ജനമാണു നടക്കേണ്ടതു അതിനു പരിശുദ്ധാത്മനിറവാണു ആവശ്യം
“ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ വഴിയും ,സഭയുടെ പ്രാര്ത്ഥനയും ശുസ്രൂഷയും വഴിയും പാപികളുടെഅനുരഞ്ജനം സാക്ഷാത്ക്രുതമാകുന്നു". " . ( CCC – 1449 )
ഇതരുണത്തില്‍ വി. പത്രോസ് ശ്ളീഹായുടെ ഉപദേശം കൂടി ശ്രദ്ധിക്കാം
“ കറയും കളങ്കവും കൂടാതെ സമാധാനത്തോടെ കര്‍ത്താവിന്‍റെ മുന്‍പില്‍ പ്രത്യക്ഷപെടാന്‍ ഉല്സാഹിക്കുവിന്‍” ( 2 പത്രോ.3: 14 )

ചുരുക്കത്തില്‍ പുരോഹിതന്‍ സന്യാസി ആയിരിക്കേണ്ടതാണു ആവശ്യം
യേശു മനുഷ്യരക്ഷനേടിയതു സുഖത്തില്‍ കൂടിയല്ല.സഹനത്തില്‍ കൂടിയാണു.
“ ക്രിസ്തു തന്‍റെ മഹത്വപൂര്‍ണമായ കുരിശുവഴി എല്ലാമനുഷ്യരുടേയും രക്ഷനേടി “ ccc – 1741 .

Tuesday 29 November 2016

ചൊരക്കായും വിധിയും.

ചൊരക്കാ നല്ലഒരു പച്ചക്കറിയാണു. പുറംതോടിന്‍റെ കട്ടികാരണം അകം എങ്ങനെയിരിക്കുന്നുവെന്നു പുറമേ നോക്കിയാല്‍ അറിയില്ല. ഒരിക്കാല്‍ ജ്യേഷ്ടത്തിയും അനുജത്തിയും പച്ചക്കറിവാങ്ങാന്‍ കടയില്‍ പോയി. വെള്ളരിക്കാകണ്ടപ്പോള് പുറമേ അല്പം കേടുകണ്ടതിനാല്‍ ജ്യേഷ്ടത്തി അതു വാങ്ങിയില്ല. അനുജത്തി അതുവാങ്ങി.ജ്യേഷ്ടത്തി കണ്ടാല്‍ മേനിയുള്ളതും ഒരുകേടും ഇല്ലാത്തചുരക്കായും വാങ്ങി.രണ്ടുപേരും വീടുകളില്‍ എത്തി അനുജത്തി വെള്ളരിക്കാമുറിച്ചു പുറമേ കേടുപോലെ തോന്നിയതു അകത്തേക്കു ഇല്ലായിരുന്നു. എന്നാല്‍ ജ്യേഷ്ടത്തി ചൊരക്കാമുറിച്ചപ്പോള്‍ അകത്തു ഒന്നുമില്ല. വെറും വെള്ളം കാമ്പുഎല്ലാം കലങ്ങി അകത്തു കിടന്നു. ദൂരെ കളഞ്ഞിട്ടു അനുജത്തിയുടെ കേടായ വെള്ളരിക്കാഎങ്ങനെയുണ്ടെന്നുനോക്കാന്‍ ചെന്നു. കണ്ട കാഴ്ച അല്ഭുതപ്പെടുത്തി.ഒരുകേടുമില്ല. പുറമേ കാണുന്നതു വെച്ചു ആരേയും വിധിക്കരുതു

അന്യരെ വിധിക്കരുതു.

“ നിങ്ങള്‍ വിധിക്കരുതു :നിങ്ങളും വിധിക്കപെടുകയില്ല. കുറ്റാരോപണം നടത്തരുതു നിങ്ങളുടെമേലും കുറ്റം ആരോപിക്കപെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപെടും. “ ( ലൂകാ.6:37 )

അഴകുളള ചക്കയില്‍ ചുളയില്ല.

ഓറൊ മനുഷ്യരേയും നാം കാണുന്നതുപോലെ അവര്‍ ആയിരിക്കണമെന്നില്ല .അവരുടെ സ്വഭാവവും പ്രവര്ത്തിയുമൊക്കെ മനസിലാകുന്നതു അടുത്തിടപഴകുമ്പോളായിരിക്കും. ചിലമനുഷ്യര്‍ വളരെ മര്‍ക്കടമുഷ്ടിയായിതോന്നാം പക്ഷേ അടുത്തിടപെട്മ്പോള്‍ അവര്‍ വളരെ നല്ലവരാണെന്നു മനസിലാകും .മറ്റുചിലര്‍ വളരെ നല്ലവരായി പുറമേ തോന്നും അടുത്തിടപെടുമ്പോള്‍ മാത്രമായിരിക്കും അവരുടെ തനിനിറം മനസിലാകൂ. ചിലപെണ്കുട്ടികള്‍ ചതിയില്‍ പെടുന്നതു ഇപ്രകാരം ആയിരിക്കും, പുറമേ ശാന്തനായ കുഞ്ഞാടിനെപോലെ ഇടപെടും തരം കിട്ടുമ്പോള്‍ അവര്‍ കടിച്ചുകീറുന്നചെന്നായ്ക്കള്‍ ആയി തനിനിറം പുറത്തുവരും.

ദൈവം മനുഷ്യനെ വിധിക്കുമോ ?

“ പിതാവു ആരേയും വിധിക്കുന്നില്ല. വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏള്പ്പിച്ചിരിക്കുന്നു. ( യോഹ. 5: 22 )
“ മനുഷ്യ പുത്രനായതുകൊണ്ടു വിധികാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5: 27 )

Image result for jesus sacred heart

എന്നാല്‍ പുത്രന്‍ ആരേയെങ്കിലും വിധിക്കുമോ ?

“ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണു. എന്നാല്‍ എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്‍ത്താവുണ്ടു. ഞാന്‍ പറഞ്ഞ ഈ വചനം തന്നെ അന്ത്യ ദിനത്തില് അവനെ വിധിക്കും. ( യോഹ. 12 : 47 – 48 )
പിതാവോ പുത്രനോ വിധിക്കുന്നില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ വിധിക്കണമോ ?

മാര്‍പാപ്പാ വിധിക്കണമോ ?
As pope Francis said"who am I to judge".

പണ്ഡിതനും, പുണ്യവാനും, മഹാത്മാവുമായ ഫ്രാന്‍സീസ് മാര്‍പാപ്പാ. അടുത്തകാലത്തു, സ്വവര്‍ഗഭോഗികളുടെ കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞതു
"who am I to judge".

അവരെ വിധിക്കുവാന്‍ ഞാനാരാണു ? പിതാവു വിധിക്കുന്നില്ല, പുത്രനും വിധിക്കുന്നില്ല, പിന്നെ അവരെ വിധിക്കാന്‍ ഞാനാരാണെന്നുചോദിച്ചപ്പോള്‍ പാപ്പാ അതിനെ അനുകൂലിക്കുന്നുവെന്നുപറഞ്ഞു വെറുതെ വലിയ കോലാഹലം നടന്നതു ഞാന്‍ ഓര്‍ക്കുകയായിരുന്നു.
പഴയനിയമമനുസരിച്ചു വ്യഭിചാരകുറ്റത്തിനു കല്ലെറിഞ്ഞുകൊല്ലണം.

യേശു വ്യഭിചാരകുറ്റത്തിനു പിടിക്കപെട്ടസ്ത്രീയെ വിധിക്കുന്നുമില്ല.
“ യേശു നിവര്‍ന്നു അവളോടുചോദിച്ചു സ്ത്രീയേ അവര്‍ എവിടെ ? ആരും നിന്നെ വിധിച്ചില്ലേ ? അവള്‍ പറഞ്ഞു ഇല്ല കര്ത്താവേ ! യേശു പറഞ്ഞു ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക ഇനിയും മേല്‍ പാപം ചെയ്യരുതു. “ ( യോഹ. 8: 10 – 11 )
ഇവിടെ വ്യഭിചാരകുറ്റത്തിനുപോലും യേശു ഒരു വിധിയാളന്‍ ആകുന്നീല്ല.
ഫ്രാന്സീസ് പാപ്പാ നീതിമാനും ,മഹാത്മാവും, പുണ്യവാനുമാണു. അദ്ദേഹം വിധിപറയാത്തതുകൊണ്ടൂ അദ്ദേഹം സ്വവര്‍ഗഭോഗികളെ അനുകൂലിച്ചുവെന്നു വിധിക്കാന്‍ കഴിയുന്നവര്‍ എത്രത്തോളം വിവരക്കേടാണു പറയുന്നതെന്നു സ്വയം ചിന്തിച്ചിരുന്നെങ്കില്‍ !

നിത്യരക്ഷ ലഭിക്കാന്‍ വിശ്വസിച്ചാല്‍ മാത്രം മതിയോ ?

" വിശ്വാസത്തിലൂടെ നീതീകരണം "  ഗലാ.2:15-- 21

നിയമാനുഷ്ടാനം വഴി ഒരുവനും നീതീകരിക്കപ്പെടുന്നില്ല  യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസത്താലാണു ഒരുവന്‍ നീതീകരിക്കപ്പെടുന്നതു  എന്നുള്ളതു ശരിക്കും മനസിലാക്കാതെ ദുര്‍വ്യാഖ്യാനം ചെയ്തു വിശ്വാസം മാത്രം മതിയെന്നും പറഞ്ഞു നടന്നാല്‍ രക്ഷപെടുകില്ല.

ഒരാള്‍  വിശ്വാസത്തിലായി കഴിഞ്ഞു മാമോദീസാ സ്വീകരിച്ചുകഴിയുമ്പോള്‍ തന്നെ അവന്‍ നിയമാനുഷ്ടാനത്തില്‍ നിന്നും പുറത്തുവന്നുകഴിഞ്ഞു. .യേശുവിനെ ക്രൂശിച്ചതുപോലും അവരുടെ നിയമാനുഷ്ടാനം മൂലമായിരുന്നല്ലോ ? നിയമാനുഷ്ടാനം മൂലം നീതീകരണമുണ്ടായിരുന്നെങ്കില്‍  യേശു കുരിശില്‍ മരിക്കേണ്ടക്കര്യം ഇല്ലായിരുന്നല്ലോ ? ചുരുക്കത്തില്‍ പരിശ്ചേദനം മുതലായ നിയമാനുഷ്ടാനത്തില്‍ കൂടി നീതീകരണം ലഭിക്കില്ലെന്നാണു പറഞ്ഞിരിക്കുന്നതു.
അതിനാല്‍ ഇനിയും വിശ്വാസം മാത്രം മതി നിയമങ്ങള്‍  ഒന്നും പാലിക്കേണ്ടതില്ലായെന്നു പറഞ്ഞാല്‍ അതു ശരിയാകില്ല.

ദൈവം വിളിച്ചവിളിക്കനുസരിച്ചു നാം അധ്വാനിക്കണം
“ ഞാന്‍ എന്തായിരിക്കുന്നോ അതു ദൈവക്രുപയാലാണു. എന്‍റെ മേല്‍ ദൈവം ചൊരിഞ്ഞക്രുപ നിഷഫലമായിപോയില്ല. നേരേ മറിച്ചു മറ്റെല്ലാവരേയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ളദൈവക്രുപയാണു അധ്വാനിച്ചതു “ ( 1കോറ.15 : 10 )
അതെ ദൈവം നല്കുന്ന ക്രുപക്ക് ആനുപാതികമായി നാം അധ്വാനിക്കണം അല്ലെങ്ങ്കില്‍  ആക്രുപ നിഷ് ഫലമായിപോകും.

പരിശുദ്ധകന്യാമറിയം അവള്‍ക്കു ക്രുപ ലഭിച്ചെന്നു മനസിലാക്കിയപ്പോള്‍ തന്നെ അവള്‍  ശൂസ്രൂഷയിലേക്കു കടന്നുവരുന്നതു നമുക്കു കാണാം  നമ്മള്‍  പറഞ്ഞുവന്നതു അധ്വാനിക്കാതെ ഒരുവനു ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കില്ല

ധനവാനെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ . ( തെറ്റിധരിക്കേണ്ടാ )

യേശു പറഞ്ഞു ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതു ദുഷ്കരമെന്നു.          ( മര്കോ.:10: 23 )  അതു ഭൌതീകസമ്പത്തിനെകുറിച്ചാണു പറഞ്ഞതു .     ഇവിടെ ഞാന്‍ പറഞ്ഞസമ്പത്തു ആദ്ധ്യാത്മീക സമ്പത്താണു. അതുകൂടുന്നതിനു അനുസരിച്ചു അവന്‍ സ്വര്‍ഗത്തിലെ വലിയവനാകും.
                                                                                                                                      “ഉള്ളവനു നല്കപ്പെടും അവനു സമ്രുദ്ധി ഉണ്ടാകുകയും ചെയ്യും "                      ( മത്ത.25: 28-29)                                                                                "ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപ്പെടും  പ്രയോജനമില്ലാത്ത ആ ഭ്രുത്യനെ  പുറത്തു അന്ധകാരത്തിലേക്കു തള്ളികളയുക. "     ( മത്താ.25:30 )

സ്വര്‍ഗരാജ്യം ബലവാന്മാരുടേതാണോ ?

യോഹന്നാനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു
“ നിയമവും പ്രവാചകന്മാരും യോഹന്നാന്‍ വരെയായിരുന്നു. അതിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുന്നു.” ( ലുക്കാ 16: 16 )

ബലവാന്‍ സ്വര്‍ഗരാജ്യം ബലം ചെയ്തു കരസ്ഥമാക്കുമെന്നു പറഞ്ഞാല്‍ മനസിലായില്ലെന്നു വരാം .പെന്തക്കോസ്തുകാരും ലൂധരന്മാരും ഒക്കെപറയും വിശ്വസിച്ചാല്‍ മാത്രം മതിയെന്നു . അതിനു മറുപടിയായി പറയാനുള്ളതു പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസം ചത്തതാണെന്നു യാക്കോബ് ശ്ളീഹാ പറയുന്നു. ഇവരൊക്കെ ഒരു താലന്തു കുഴിച്ചിട്ടിട്ടു ഇരിക്കുന്നകൂട്ടരാണു.
പത്തുകിട്ടിയവന്‍ അധ്വാനിച്ചു പത്തുകൂടെ ഉണ്ടാക്കണം

.സല്‍പ്രവര്‍ത്തികള്‍ കൂടാതെ സ്വര്‍ഗം ലഭിക്കുമെന്നു പഠിപ്പിക്കുന്നവര്‍ അബദ്ധസിദ്ധാന്തമാണു പഠിപ്പിക്കുക ,അവരുടെ വിളക്കില്‍ എണ്ണയില്ലാതെ മണവാളനെ എതിരേല്ക്കാന്‍ ഉറങ്ങിയിരിക്കുന്ന വരാണു ഈകൂട്ടര് .                          " പാപം വര്ദ്ധിച്ചിടത്തുക്രുപയും വര്‍ദ്ധിച്ചു .അതിനാല്‍ ക്രുപവര്‍ദ്ധിക്കാനായി പാപത്തില്‍ ജീവിക്കണമോ ?

Image result for holy qurbana


രക്ഷ ദൈവത്തിന്‍റെദാനമാണു .  

  ദൈവത്തിന്‍റെ ക്രുപയാലാണു നാം രക്ഷിക്കപ്പെട്ടതു .ഇനിയും ആ രക്ഷ ഓരോരുത്തരും അവരവരുടെ സ്വന്തമാക്കണം .അതിനു നല്ലതുപോലെ അധ്വാനിക്കണം . രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ അവിടെ തന്നെ കിടക്കാം .

ഉദാഹരണം

വലിയഅാഴക്കടലില്‍ ആയിരുന്നനിന്നെ യേശുവിന്‍റെ ബലിയില്‍ അവിടുത്തെ യോഗ്യതയാല്‍ തീരത്തു എത്തിച്ചിരിക്കുന്നു . ഇനിയും നീ ശ്രമിച്ചാല്‍ ആരക്ഷ നിനക്കു സ്വായത്തമാക്കാം .വെറുതെ നടന്നു കരക്കുകയറാം .രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു അവിടെതന്നെ കിടന്നാല്‍  തിരമാലകള്‍ നിന്നെ ആഴത്തിലേക്കു തെന്നിവീഴാന്‍ ഇടയാക്കിയെന്നുവരം .

ഇത്രയും കാലം ആഴക്കടലില്‍ കിടന്ന നിനക്കു ജീവന്‍ ലഭിക്കാനായി യേശുതന്‍റെ തിരുശരീര രക്തങ്ങള്‍  ഭക്ഷണപാനീയമായി തന്നിട്ടുണ്ടൂ.  അതു കഴിച്ചാല്‍  നിനക്കു രക്ഷപെടാനുള്ള ജീവന്‍, ബലം , ഊര്‍ജം , ഇവ ലഭിക്കും അല്ലെങ്ങ്കില്‍ നിനക്കു നിന്നില്‍ തന്നെ ജീവനില്ലാതെ നശിച്ചുപോകും .

യേശുപറഞ്ഞു " ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല ."  (യോഹ. 6" 35 )
" എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. "  ( യോഹ. 6: 56 )

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവമുള്ള അപ്പം ഞാനാണു .ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു ."  (യോഹ. 6:51 )

ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചുകഴിയുമ്പോള്‍ ജീവന്‍ നിലനില്ക്കും . അവനു അവന്‍  ആയിരിക്കുന്ന കടല്‍ കരയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുന്നു.


എന്നേക്കുമുള്ള ഏകബലി.

യേശു രക്തം ചിന്തി ഗോഗുല്‍ത്താമലയില്‍ ഒരിക്കല്‍ മാത്രം എന്നേക്കുമായി പിതാവായ ദൈവത്തിനു സമര്‍പ്പിച്ച എകബലി  അതു അതുപോലെ പുനരവതരിപ്പിക്കപ്പെടുകയില്ല.
കുര്‍ബാന സ്വര്‍ഗീയ ശുസ്രുഷയാണു.                                                                      “ ഈ സമയത്തു നാമെല്ലാവരുടേയും ബോധങ്ങളൂം വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാന്‍ ഇരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം “ എന്നുപറഞ്ഞുകൊണ്ടാണു ബലിയുടെ പ്രധാന ഭാഗം  ആരംഭിക്കുന്നതു.

നിത്യബലി

ക്രിസ്തുവിന്‍റെ ഉത്ഥാനത്തോടെ താന്‍ അര്‍പ്പിച്ചബലിയുടെ അനശ്വരതയാണു പിന്നിടുകാണുക. അതായതു യേശുവിന്‍റെ ബലി നിത്യബലിയായിതീരുകയും ദൈവത്തെ നിത്യമായി മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതിലാണു യേശുവിന്‍റെ മണവാട്ടിയായ സഭയും  പങ്കുചേരാന്‍ യേശുവിളിച്ചിരിക്കുന്നതു . അതിനുള്ള പ്രത്യുത്തരമാണു സഭയില്‍ അര്‍പ്പിക്കുന്ന കുര്‍ബാന .                           അതില്‍ പങ്ങ്കുചേരുകവഴി വിശ്വാസികള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങളെതന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ആ ബലിയര്‍പ്പണം സഭയുടെ തലവനും നായകനും സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്ന നിത്യപുഹിതനായ ക്രിസ്തുവാണു നിര്വഹിക്കുന്നതു . അതായതു അര്‍പ്പകനും അര്‍പ്പിതവും ഒരാള്‍ തന്നെയാണു.

ചുരുക്കത്തില്‍ സ്വര്‍ഗത്തില്‍ നടക്കുന്ന നിത്യബലിയുടെ കാര്‍ബണ്‍ പതിപ്പാണു സഭയില്‍ നടക്കുന്ന ബലി.അതില്‍ സന്നിഹിതനാകുന്ന ക്രിസ്തു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി തന്‍റെ തിരു ശരീരരക്തങ്ങള്‍ ദാനമായി കൊടുക്കുന്നു. ഇതിന്‍റെ ബലത്തിലാണു തന്‍റെ മണവാട്ടിയായ സഭക്കു നിത്യജീവന്‍ ലഭിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക. .

രക്ഷപെടാന്‍ വിശ്വസിച്ചതുകൊണ്ടു മാത്രം പറ്റില്ല. 

ആത്മനിയന്ത്രണം !


കഴിഞ്ഞ ആഴ്ച്ചയില്‍ ഒരാള്‍ എഴുതി ആന്യസ്ത്രീകളെ കണ്ടാല്‍ വികാരം ഉണ്ടാകാത്തവനാണു രോഗിയെന്നു ? ( ആരാപറഞ്ഞതെന്നു ഓര്‍ക്കുന്നില്ല. ) അതിനു മറുപടീഎഴുതണമെന്നു വിചാരിച്ചിരുന്നപ്പോള്‍ എന്‍റെമകന്റെ സ്കൂളില്‍ (Bangalore school of English ) അവിടെ പഠിക്കാനായി അച്ചന്മാരും ,സിസ്റെഴ്ഴ്സും ,അല്മായരും ഒക്കെയുണ്ടു . ഒരു ഹിന്‍ന്ദുസഹോദരന്‍ ഒരച്ചനോട്ടു ചോദിച്ചു നീങ്ങള്‍ എങ്ങനെയാണു control ചെയ്യ്യുന്നതെന്നു ? ഇതിനു രണ്ടിനും പറ്റുന്ന ഒരു മറുപടിയെഴുതാം.

ഒരു അല്പം വിശദമായി ചിന്തിക്കേണ്ടിയിരിക്കകന്നു.
ദൈവം ആത്മാവു മാത്രമാണു എന്നാല്‍ മനുഷ്യന്‍ ശരീരവും ആത്മാവും ചേര്ന്നവനാണു .
ആത്മാവാണു ജീവന്‍ നല്കുന്നതു ശരീരം ഒന്നിനും ഉപകരിക്കകന്നില്ല.

എപ്പോഴും ജഡവും അാത്മാവൂം തമ്മില്‍ ഒരു യുദ്ധമാണു.
ജഡമോഹങ്ങള്‍ ആത്മാവിനു എതിരാണു ആത്മാവിന്‍റെ ആഭിലാഷങ്ങള്‍ ജഡത്തിനും.എതിരാണു. ( ഗലാ.5:17 )
" ഞാന്‍ നിംഗളോടുപറയൂന്നു.ആത്മാവിന്‍റെ പ്രേരണയനുസരിച്ചു വ്യാപരീക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും ത്രുപ്തിപെടുത്തരുതു " (ഗലാ.5:16).

അതിനാല്‍ ജഡത്തിനു അധികാരം കൊടുക്കരരതു.
" ജഡീകരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കകം. എന്നാല്‍ ശരീരത്തിന്‍ററ പ്രാണതാകളെ ആത്മാവിന്നാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നായിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്മാരാണു. (റോമ8:13 )
അന്യസ്ത്രീകളുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കണം

"ആരുടേയും ആകാര ഭംഗിനോക്കിയിരിക്കരുതു.സ്ത്രീകളുടെ ഇടയില്‍ ഇരിക്കകകയും അരുതു." ( പ്രഭാ.42:12 )

" വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു.." ( മത്താ.5: 27- 28 )

ആത്മാവു ശക്തിപ്രാപിച്ചാല്‍ ജഡീകപ്രവണതകളെ കിഴടക്കാം ..
എന്നാല്‍ ജഡമാണു ഭരിക്കുന്നതെങ്കില്‍ ആത്മാവിന്‍റെ ശക്തികുറയും .ജഡീകരായി ജീവിക്കും.
മനുഷ്യന്‍റെ പാപാവസ്തയാണു ആത്മാവിന്‍റെ ശക്തികെടുത്തുന്നതു അധവാ ദൈവത്തില്‍ നീന്നും മനുഷ്യനെ അകറ്റുന്നതു.
മനുഷ്യനു വീണ്ടും ശക്തിപകരുന്നതിന്നു യേശു സ്ഥാപിച്ചതാണു കൂദാശകള്‍ !
ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞന്നേയുള്ളു.

വിഷയത്തിന്‍റെ കാതലായാ ഭാഗത്തിലേക്കുകടന്നാല്‍

മനുഷ്യാത്മാവിനെ ശക്തിപെടുത്താന്‍ മനുഷ്യന്‍റ ഭക്ഷണമായി യേശൂ തന്‍റെ ശരീരവും രക്തവുമാണു ഭക്ഷണമായികൊടുത്തതു .അതു (യേശുവിനെ ) യോഗ്യതയോടെ ഭക്ഷിക്കുമ്പോള്‍യേശുവൂം മനുഷ്യനൂം ഒന്നായിതീരുന്നു. മനുഷ്യന്‍ യേശുവായി മാറണം .അവന്‍റ ശരീരം ,യേശുവിന്‍റെ ശരീരം പോലെയും ,ആത്മാവുപോലെയും, ചിന്തകളും വിചാരങ്ങളും യേശുവിന്‍റേതുപോലെയും ആകുമ്പോള്‍ ആത്മാവു ശക്തിപ്രാപിക്കുന്നു.അത്മാവു ശരീരത്തിന്‍ററ മേല്‍ ഭരണം നടത്തുന്നു . അപ്പോള്‍ പിന്നെ ഒരിക്കലും ജഡീകരല്ല ആത്മീയരാണു ..

ആ ഹിന്ദു സഹോദരന്‍റെ ചോദ്യത്തിനും മറുപടിയായല്ലോ ? പിന്നെ ഒന്നുകൂടി പറയാം ദിവസവും ബലിയര്‍പ്പിക്കുകയും തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുകയ്യും പാനം ചെയ്യൂകയും ചെയ്യുന്നവ്വര്‍ മറ്റൊരൂ ക്രിസ്തുവായി രൂപാന്താരപെടുന്നു. അവരുടെ ശരീരം അവരെ ഭരിക്കില്ല. ആത്മാവാണു ശക്തം .അങ്ങനെ ജഡീകവാസനകളെ നിഹനിക്കാന്‍ അവര്‍ക്കു ശക്തി ലഭിക്കുന്നു. അവര്‍ അാത്മീയരാണു.

സഭയെ കേള്‍ക്കുന്നവന്‍ യേശുവിനെ കേള്‍ക്കുന്നു

" I have come in my Father,s name and you do not accept me: if another comes in his own name , you will accept him " ( Jon.5: 43 )

ഇപ്പോള്‍ ഒരുകൂട്ടര്‍ക്കു യേശുസ്ഥാപിച്ച സഭയിലല്ല വിശ്വാസം .മനുഷ്യ സ്ഥാപിതമായ സഭയിലാണു അവരുടെ വിശ്വാസം .ഈ പഴന്‍ചന്‍ സഭ ആര്‍ക്കുവേണം ? പൂതിയ പുതിയ സഭകള്‍ അരീകൂണുപോലെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അവിടെയാണു അല്ഭുതങ്ങള്‍ നടക്കൂന്നതു. അതുമതി..

പിതാവുകൊടുത്ത അധികാരമാണു പുത്രനുള്ളതു. പുത്രന്‍റെ അധിക്കാരമാണു അപ്പസ്തോലന്മാരില്‍ കൂടി സഭയില്‍ ഇന്നും നിലനില്ക്കുന്നതു. കെട്ടാനും അഴിക്കാനുമുള്ള അധികാരമാണു അപ്പസ്തോലന്മാര്‍ക്കു ഉള്ളതു. ലോകാവസാനത്തോളം യേശു സഭയോടൊത്തു ഉണ്ടു. അവിടുത്തെ ആത്മാവാണു സഭയെ നയിക്കുന്നതൂ ..ഏതെങ്ങ്കിലും സമയത്തു സഭയില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ അതു കാലാകാലങ്ങളില്‍ തിരുത്തപെടും. അതു പരിശുദ്ധാത്മാവാണു നിര്‍വഹിക്കുക.

സഭയെ കേള്‍ക്കുന്നവന്‍ യേശുവിനെ കേള്‍ക്കുന്നു. യേശുവിനെ കേള്‍ക്കുന്നവന്‍ പീതാവീനെ ക്കേള്‍ക്കുന്നു. സഭയില്‍ കൂടിയല്ലാതെ ഒരുവന്‍ യേശുവിന്‍റെ അടുത്തേക്ക്കുപോകുന്നില്ല, യേശുവില്‍ കൂടിയല്ലാതെ ഒരുവന്‍ പിതാവിന്‍റെ അടുത്തേക്കൂം പോകുന്നില്ല.

സഭയില്‍ നിന്നും ചാടി നേരിട്ടു യേശുവിന്‍റെ അടുത്തേക്കുപോകുന്നവന്‍ അവിടെ യെത്തുന്നില്ല. ആ വഴിവളരെ വിശാലമാണു ,,അവിടെ ദൈവപുത്രനെ കാണില്ല.

അവരുടെ പുതിയ അടവാണു യേശു ദൈവമല്ല.

യേശു ദൈവമല്ല. അതിനാല്‍ യേശുവിന്‍റെ അമ്മ ദൈവമാതാവല്ല്ല. യേശുവിന്‍റെ ദൈവത്വത്തില്‍ വീശ്വസിക്കാത്തവന്‍ ദൈവത്തിലും വിശ്വസിക്കുന്നില്ല,,

ഇവരെകുറിച്ചാണു യേശു പറഞ്ഞതു

"പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നും വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിംഗള്‍ക്കു എങ്ങനെ വിശ്വസിക്കാന്‍ കഴിയും ? " ( യോഹ.5:44 )

ഇവരെ സൂക്ഷിക്കുക.

യോഹന്നാന്‍ തന്‍റെ ലേഖനത്തിലും ഇവരെ കുറിച്ചു പറയുന്നു.
" ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനീല്ക്കാതെ അതീനെ അതിലംഘിച്ചു മുന്‍പോട്ടു പോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രന്നും ഉണ്ടു. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു .എന്തെന്നാല്‍ അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണു." ( 2യോഹ.9 -11 )

അടയാളങ്ങളും അല്‍ഭുതങ്ങളും കാണിക്കും. !

സാഭാതനയരെ വഴിതെറ്റിക്കാന്‍ അവര്‍ അടയാളങ്ങളും അല്ഭുതങ്ങളും രോഗശാന്തിയുമൊക്കെ കാണിക്കും. അതിനാല്‍ പലരും അവന്‍റെ വലയില്‍
കുടുംങ്ങും .അതു വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നുണ്ടു .
" ഇതാ ക്രിസ്തു ഇവിടെ ,അതാ അവിടെ യെന്നു ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുതൂ. കാരണം കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപെടൂം.സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപെട്ടവരെ വഴിതെറ്റിക്കുന്നതിനു അടയാളങ്ങളും അല്ഭുതങ്ങളും അവര്‍ പ്രവര്ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ .എല്ലാം ഞാന്‍ മുന്‍കൂട്ടീ നിങ്ങളോടു പറഞ്ഞിരിക്കുന്നു "
( മര്‍ക്കോ.13:21 --23 )

അതിനാല്‍ സഹോദരന്മാരേ സഭയില്‍ ന്നിന്നും ചാടി സ്ഥാനമാനങ്ങള്‍ക്കും ഭൌതീകനേട്ടാത്തിനുമായി പോയിട്ടു പ്രമോഷന്‍ ലഭിക്കാനായി കുറെ പേരെ ചാക്കിട്ടുപിടിക്കാന്‍ വരുന്ന ഈ കള്ള പ്രവാചകന്മാരെ സസക്ഷിക്കുക  

Monday 28 November 2016

അമ്മയുടെ സങ്കടം !!!!! " കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ ! "

അമ്മയുടെ പൊന്നോമനമകള്‍ !! സുന്ദരികുട്ടി ! ബഹുമിടുക്കി !സഹായം ആര്‍ക്കൂവേണമെങ്ങ്കിലും ഓടിനടന്നുചെയ്യും !നടന്നും ,സൈക്കിളില്ലും എത്രദൂരം വേണമെങ്ങ്കിലൂം സന്‍ചരിക്കുമായിരുന്നു. ആധ്യാത്മികമായും ഭൌതതകമായും പിന്നോക്കം നില്ക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗവും ചെയ്യുമായിരുന്നു. ഇതിന്‍റെ യൊക്കെ ഇടയിലും അവളുടെ പ്രാര്‍ത്ഥനക്കും പഠനത്തിലും ഒരൂ കുറവും വാരുത്തീയിരൂന്നില്ല. യേശുവിന്‍റെ കാല്പാടുകള്‍ പിന്‍ചെല്ലുവാന്‍ അവള്‍ക്കുള്ള കഴിവു അവളുടെ ഒരു പ്രത്യേകതയായിരുന്നു.. മകളെകുറിച്ചുള്ള അമ്മയുടെ സ്വപ്നം വാഅനോളം ഉയര്ന്നതായിരുന്നു. ആ നല്ല്ല അമ്മ ദൈവത്തെ മഹത്വപ്പെടുത്തീ.കുഞ്ഞു പ്രായത്തിലൂം വിവേകത്തിലും ,ജ്ഞാനത്തിലും,ദൈവത്തിന്‍റെയും ,മനുഷ്യരുടേയും പ്രീതിയിലും വളന്നുവന്നു.

Image result for mother and daughter

കൌമാരപ്രായം കഴിഞ്ഞു യൌവ്വനത്തിലേക്കു പ്രവേശിച്ചു. സൈക്കിള്‍ മാറ്റി സ്കൂട്ടര്‍ ആയി,, അതുകഴിഞ്ഞു കാര്‍ ആയി,, കുറേശ അവളുടെ സ്വഭാവത്തീല്‍ മാറ്റം വന്നുതുടങ്ങി. ആഡംബര ജീവിതത്തിലേക്കുകുറേശ തെന്നിമാറി. ഇന്നു ചെറുപ്പത്തിലുണ്ടായിരുന്ന നല്ലഗുണങ്ങള്‍ മാറിതുടങ്ങി .ജീവിതശൈലിയില്‍ മാറ്റം വന്നു.സന്‍ചാരം കാറില്‍ മാത്രമായി . ആവളുടെ പ്രായത്തിലുള്ള ബാക്കികുട്ടികളെപ്പോലെ അവളും പണസമ്പാദനത്തിലാണു കൂടുതല്‍ ശ്രദ്ധിക്കുന്നതു .ഇതെല്ലാം മനസിലാക്കിയ ആ അമ്മ പറയുകയായിരുന്നു

" കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ ! "

1919 ആഗസ്റ്റുമാസം 15ആം തീയതി മുണ്ടന്‍ മലയിലായിരുന്നു ആ കുഞ്ഞിന്‍റെ ജനനം .പെരുന്നാട്ടിലെ മുണ്ടന്‍ മലയിലെ പര്ണാശ്രമത്തില്‍ ആ കുഞ്ഞു ജനിച്ചു. ക്രൈസ്തവ സന്യാസദര്‍ശന്നങ്ങളും , ആര്ഷാഭാരതസന്യാസചര്യകളും ഉള്‍ചേര്ന്ന സ്വഭാവശുദ്ധിയുള്ള ഈ കുഞ്ഞു മിശിഹാനുകരണസന്യാസി സമൂഹമെന്നു പേര്‍ വിളിക്ക്കപെട്ടു. അതിന്‍റെ ഓമനപ്പേര്‍ " ബധനി ആശ്രമ്മം " എന്നായീരുന്നു.

ആ കുഞ്ഞിന്‍റെ അമ്മയായിരുന്ന ഫാദര്‍ പി.റ്റി.ഗീവര്‍ഗീസ്സ് 1925 മേയ് മാസത്തില്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്ന നാമത്തില്ല് മെത്രാനായി..
1930 സെപ്റ്റാംബര്‍ മാസം 20 നു കൊല്ല്ലത്തുവെച്ചു കത്തോലിക്കാസഭയിലേക്കു പുനരൈക്യ്പെട്ട അമ്മ തന്‍റെ കുഞ്ഞിനെ 1930 ന്നവംബര്‍ 6നു വെണ്ണീകുളത്തു പുല്ല്ലാട്ടു പുതുതായിനിര്മ്മിച്ച ആശ്രമത്തിലേക്കുമാറ്റി.

1932 ഡിസംബര്‍ 14നൂ ന്നാലാം ചിറയില്‍ ആശ്രമത്തിനുവേണ്ടി സ്ഥലം വാങ്ങി
1933 ജജണ്‍ മാസത്തീല്‍ തന്‍റെ കുഞ്ഞിനെ പുല്ലാട്ടുനിന്നും നാലംചിറ ആസ്രമത്തിലേക്കുമാറ്റി. അവ്വിടെനിന്നുകൊണ്ടു ആകൊച്ചുമിടുക്കി നടന്നും സൈക്കിളിലും നാലാംചിറമുതല്‍ പാറശാലവരെ ആ കൊച്ചുമിടുക്കി സുവിശേഷപ്രഘോഷണം നടത്തി ധാരാളം അളുകള്‍ക്കു അത്താണിയ്യായി പ്രവര്ത്തിച്ചു.


Image result for mother and daughter

1952 ല്‍ രോഗബാധയെ തുടര്ന്നു ആ നല്ല അമ്മ നാലാം ചിറ ആശ്രമത്തില്‍ വിശ്രമ്മത്തിനായി വന്നു. 1953 ജൂലയ് 15നു ആ നല്ലയമ്മ തന്‍റെ മകളുടെ എല്ലാ പ്രവര്ത്തനവും കണ്ടു സംത്രിപ്തിയോടെ സ്വര്‍ഗഗേഹം പൂകി.

സ്വരത്തിലിരുന്നൂ തന്‍റെ മകള്‍ വളര്ന്നു വരുന്നതും കണ്ടു ദൈവഥ്തെ മഹത്വപെടുത്തീ. പക്ഷേ അവള്‍ വളര്ന്നുപന്തലിച്ചു. പഴയ മാര്‍ഗത്തില്‍ നിന്നും അല്പം വേറിട്ടു സന്‍ചരിക്കുന്നതുകണ്ടപ്പോള്‍ മകളെ നോക്കിപറയുകയാണു .

" കുഞ്ഞേ നീ വളരാതിരുന്നെങ്കില്‍ "

ഭാര്യയേയും മക്കളേയും ഉപേക്ഷിക്കാമോ ?

" യേശു പ്രതിവചിച്ചു : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും സുവീശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരേയോ സഹോദരീമാരേയോ മാതാവിനെയോ പിതാവിനെയോ, മക്കളേയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവെച്ചുതന്നെ നൂറിരട്ടിലഭിക്കാതിരിക്കില്ല. - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും, മാതാക്കളും മക്കളും വയലുകളും, അവയോടോപ്പം ,പീഠനങ്ങളും : വരാനിരിക്കൂന്നാകാലത്തു നിത്യജീവനും .." ( മര്‍കോ.10: 30 )
ദൈവകല്പനയേ സ്വന്ത ഇഷ്ടത്തിനു വ്യഖ്യാനിക്കുന്നവര്‍
സ്സെക്ടുകാര്‍ മാത്രമല്ല.പഴയകാലത്തും ഇതു കാണാം ,

യഹൂദന്മാര്‍ , മാതാപിതാക്കന്മാര്‍ക്കു കൊടുക്കാനുള്ളതു കുര്‍ബാനായി കൊടുത്തുവെന്നുപറഞ്ഞാല്‍ പിന്നെ കടപ്പാടില്ല്ല. കൊടുക്കുകയൂം വേണ്ടാ ?
ഇതിനെ യേശു കടുത്തഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടു.

ഇതുപോലെ ഭാര്യയോട് ഇഷ്ടമില്ലെന്‍കില്‍ ഉപേക്ഷിച്ചിട്ടു സുവിശേഷത്തെപ്രതിയാണെന്നു പറഞ്ഞാല്‍ ? ശരിയല്ലെല്ലോ ?

പിന്നെ എന്താണു ഇതിന്‍റെ അര്ത്ഥം ?

ഉപേക്ഷിക്കൂകയെന്നൂ പറഞ്ഞാല്‍ പടിക്കുപുറത്താക്കി പിണ്ഠം വയ്ക്കുകയെന്നല്ല..

പത്രോസും എല്ലാം ഉപേക്ഷിച്ചൂ .എന്നിട്ടും വീടുമായുളള ബന്ധത്തില്‍ നിന്നും, കടപ്പാടില്‍ നിന്നും ഒഴിഞ്ഞുമാറിയില്ല. യേശുവിനോടുകൂടീ വീട്ടില്‍ പോകയും അമ്മായി അമ്മയുടെ അസ്സുഖം (പനി) മാറ്റുകയും ചെയ്തല്ലോ ?

ഉപേക്ഷിക്കുകയെന്നുപറഞ്ഞാല്‍ എന്‍റെ മക്കളും ഭാര്യയ്യും, മാതാക്കാളും മാത്രം എന്നുകരുതി അവരില്‍ മാത്രം തന്നെ കെട്ടിയിടുന്നതുമാറ്റി ,ആ കെട്ടുപാടുകള്‍ മറ്റി പുറത്തുചാടി.ദൈവത്തേയും സുവിശേഷത്തേയും ഒന്നാം സ്ഥാന്നത്തു നിര്ത്തി. തന്‍റെ കൊച്ചുകുട്ടുംബം ഉണ്ടായ്യിരുന്ന കൊച്ചുവളയത്തില്‍ ,മനുഷ്യമക്കളെ മുഴുവന്‍ ഉള്‍കൊള്ളിച്ചു ഒരു മ്മഹാകുടുംബം കെട്ടിപടുക്കുമ്പോള്‍ അതിന്‍റെ കേന്ദ്ര്രബിന്ദു ദൈവം ആകും. അതേസമയം കടപ്പാടുകള്‍ക്കു കുറവില്ലതാനും. അപ്പോള്‍ ഉപേക്ഷിക്കുകയെന്നുപറഞ്ഞാല്‍ ദൈവവുമായികകടുതല്‍ ആടുക്കുകയെന്നാണു .

അല്ലാതെ കുടുംബകോടതികള്‍ അവരെ പിരിച്ചുവിട്ടുകയെന്നല്ല്ല.
ഈലോകത്തില്‍ വെച്ചുതന്നെ നൂറുമടങ്ങു തിരികെ കിട്ടുകയാണെങ്കില്‍ പിന്നെ ഉപ്പേക്ഷിക്കണോ ?

ഒരുഭാര്യയെ പോറ്റാന്‍ പറ്റാത്തവനു 100 ഭാര്യമാര്‍ ഒന്നിച്ചു വന്നാലോ ?
പീഠനവും ഉണ്ടെന്നു പറഞ്ഞതു ഇനിയും അതാണോയെന്നു സംശയിക്കേണ്ടാ
പീഠനവും ആവശ്യമാണെന്നു 1പത്രോ.4:: 12 മുതല്‍ വായിക്കൂക ,

Sunday 27 November 2016

യുഗാന്ത്യം !

എന്താണു ഈ പള്ളിക്കുദാശക്കാലത്തിന്‍റെ പ്രത്യേകത ? നാലു അഴ്ച്ചകളുള്ള ഈ കാലഘട്ടത്തില്‍ സ്വര്‍ഗസൌഭാഗ്യത്തെ കുറിച്ചു ചിന്തിക്കുന്നു. യുഗാന്ത്യത്തില്‍ സ്രിഷ്ടലോകം പൂര്ണതയില്‍ എത്തിചേരും. പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. സഭ മണവറയില്‍ പ്രവേശിക്കും ദൈവദര്‍ശനമെന്ന നിത്യ സൌഭാഗ്യം അനുഭവിക്കും. ഇങ്ങനെയുള്ള സ്വര്‍ഗീയാനന്ദമാണു ഈ കാലത്തിന്‍റെ ചൈതന്യം ! മനുഷ്യന്‍ മാത്രമല്ല സ്രിഷ്ട പ്രപന്‍ചം മുഴുവന്‍ യേശുവില്‍ ഒന്നാകുന്ന അനര്‍ഘനിമിഷം !! .

വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്‍റെ ആവശ്യം എന്തു ?

നാം സ്വീകരിക്കുന്നതെന്തോ അതായി രൂപാന്തരപ്പെടുകയെന്നതല്ലാതെ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലിനു മറ്റൊരു ല്ലക്ഷ്യവുമില്ലാ .---- ലിയ്യോ പാപ്പാ .

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു . ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടീ ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " ( യോഹ. 6:51 )

സഭയാകുന്ന മണവാട്ടിയോടു കൂടെ ആയിരിക്കുന്നതീനും ,യുഗാന്ത്യം വരെ അവളുടെ ആധ്യാത്മീക വളര്‍ച്ചക്കും അവളുടെ സൌന്ദര്യ വര്‍ദ്ധനക്കും വേണ്ടി മണവാളന്‍ നല്കുന്നതു സ്വന്തശരീരം തന്നെയാണു .അതില്‍കൂടി മണവാട്ടിക്കു മണവാളന്റെ സാമിപ്യം അനുഭവ വേദ്യമാകുന്നു .

Tuesday 22 November 2016

ലോകത്തിലെ അരൂപികള്‍ !

1) ദൈവാരൂപി.
2)ലോകാരൂപി.
3) ദുഷ്ടാരൂപി.

ലോകാരൂപിയുടേയോ ദുഷ്ടാരൂപിയുടേയോ പിടിയില്‍ അകപെട്ടവര്‍ക്കു ക്രിത്യമായി ലൌകീയ കാര്യങ്ങളും ,ദൈവവകകാര്യങ്ങളും പറയാന്‍ സ്സാധിക്കും .

അതിനാല്‍ ആരു പറഞ്ഞു എന്തു പറഞ്ഞൂ എന്നതിലല്ല. ഏതു അരൂപിയ്യില്‍ പറഞ്ഞു എന്നതാണു പ്ര്രധാനം . സഭപലാസമയത്തും പലരേയും പുറത്താക്കാറുണ്ടു . ചിലകരിസ്മാറ്റിക്കുകാരെയും , ചില സംഘടനകളേയും ,അടുത്തകാലത്ത് കെസിബീസി പുറത്താക്കിയതാണെല്ലോ സ്പിരിറ്റു ഇന്‍ ജീസസ് കാരെ.

പലരും ഇങ്ങനെയുള്ലവരുടെ പുറകെപോയി ചതിക്കുഴിയില്‍ വീഴാറുണ്ടു. അതിനാല്‍ എല്ലാം വിവേചിച്ചറീയണം

ഒരു പെണ്ണു സത്യമായ ദൈവീകകാര്യങ്ങള്‍ പറഞ്ഞതു കേട്ടിട്ടു ശ്ളീഹാ അസ്വസ്തനാകുന്നു

പൌലോസും തിമോതെയോസും സീലാസും പ്രാര്ത്ഥനക്കയി പോകുമ്പോള്‍ ഒരു അടിമപെണ്ണു ഇപ്രകാരം വിളീച്ചുപറയുമായിരുന്നു. " ഈ മനുഷ്യര്‍ അത്യുന്നതനായ ദൈ വത്തിന്‍റെ

ദാസരാണു.അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു. " ( അപ്പ.16:17 )

ഇതില്‍ എന്താണു തെറ്റു ? ഒരുതെറ്റുമില്ല്ല. പറഞ്ഞ്ജതു സത്യമാണു. പലദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തപ്പോള്‍ പൌലോസിനെ ഇതു അസഹ്യപെടുത്തി. ആവന്‍ തിരിഞ്ഞു അവളിലെ ആത്മാവിനോട് പറഞ്ഞു അവളില്‍ നിന്നും പുറത്തുപോകാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. തല്ക്ഷണം അതു പൂറത്തു പോയി ( അപ്പ.16: 18 )

 പക്ഷേ ആ പെണ്ണീനെകൊണ്ടു പണമ്മുണ്ടാക്കിയവര്‍ പൌലോസിനേയും സീലാസിനേയും പിടികൂടി .

ചുരുകകകത്തില്‍ ആരൂ പറഞ്ഞു എന്തു പറഞ്ഞു എന്നതില്ലല്ല പിന്നെയോ ഏതരൂപിയില്‍ പറഞ്ഞു എന്നതാണു പ്രധാനം . അതു വിവേചിച്ചറിയാത്തതുകൊണ്ടു പണസമ്പാദനത്തിനായി പലരും മറ്റു അരൂപികളെ കൊണ്ടു പ്രവ്വര്ര്ത്തിപ്പ്പിച്ചു ദൈവാഅരൂപിയാണെന്നു പറഞ്ഞു പറ്റിക്കുന്നുനു. ധരാളം ആളുകള്‍ വീണുപോകുന്നു.

Sunday 20 November 2016

ദൈവീകദാനങ്ങളുടെ വിനിയോഗം .

മനുഷ്യന്‍റെ എല്ലാകഴിവുകളും ദൈവത്തിന്‍റെ ദാനം മാത്രമാണൂ. അവന്‍റെ സമ്പത്തും,, ആരോഗ്യവും ,ജോല്ലലയും, സമയവും എല്ലാം .
ദൈവവകദാനങ്ങളെ വളര്ത്തിയെടുക്കണം .ഇല്ലെങ്ങ്കില്‍ ഉള്ളതു കൂടി അവനില്‍ നിന്നും എടുക്കപെടും.

" I tell you , to all those who have more will be given, but from those who have nothing ,even what they have will be taken away " Lk.19:26.

Image result for jesus's talents

ഇത്രയും മാത്രം പറഞ്ഞിട്ടുവല്ലതും മനസിലായോ ?
അല്പം വിശ്ശദീകരിക്കാതെ വല്ല്ലതും മനസില്ലാക്കുമോ ? ചിന്തിക്കാം

മനുഷ്യന്‍റെ എല്ലാ കഴിവുകളും ദൈവത്തിന്‍റെ ദാനമാണു .
ആ കഴിവുകളെ വളര്‍ത്തി എടുക്കേണ്ടതു മനുഷ്യന്‍റെ ധര്മ്മമാണു .ദാനമായിക്കിട്ടിയതിനെ അരേയും കാണിക്കാതെ കുഴിച്ചിട്ടാല്‍ ആര്‍ക്കും ഒരു ഫലവും ഉണ്ടാകില്ലാ. ദൈവം തന്ന താലന്തുകളെ വര്‍ദ്ധിപ്പിക്കണം. എല്ല്ലാത്തിനും അവസാനം കണക്കുബോധിപ്പിക്കേണ്ടിവരും

ദാനങ്ങള്‍ പ്രയോജനപെടുത്തണം.

എല്ലാവരും അവസാനം താന്താങ്ങളുടെ പ്രവര്ത്തനങ്ങളുടെ കണക്കുകൊടുക്കേണ്ടവരാണു. കര്ത്താവിന്റെ രണ്ടാം വരവില്‍ ദൈവരാജ്ജ്യം അതിന്‍റെ പൂര്ണതയില്‍ പ്രത്യക്ഷപെടും. അതിനു മുന്‍പുള്ള കാലയളവില്‍ എല്ലാമനുഷ്യര്‍ക്കും അവരവരുടെ കഴിവിനനുസരിച്ചുള്ള ദാനങ്ങള്‍ ( താലന്തുകള്‍ ) ദൈവം കൊടുക്കുന്നൂ. അതിനെ മാറ്റുള്ളവരുമായി പന്‍കു വെച്ച് വളര്ത്തിയെടുക്കണ്ണം. അവസാനവിധീയ്യില്‍ ഓരോരുത്തരുടേയും കണക്കു ബോധിപ്പിക്കേണ്ടി വരും .

മറ്റൊരര്‍ത്ഥത്തില്‍ താലന്തുകള്‍ സുവിശേഷമാണു.

സുവിശേഷം ദൈവത്തിന്‍റെദാനമാണു. ദാനമായി കിട്ടിയതൂ ദാനമായികൊടുക്കണം
എല്ലാവര്‍ക്കും ഒരുപോലെയല്ല സുവിശേഷവിജ്ഞാനം .വ്യത്യസ്ത് അളവിലാണു. അതിനനുസ്രുതമായി ഓരോരുത്തരും സുവിശേഷം ജീവിക്കണം . സുവിശേഷപ്രഘോഷണം എല്ലാവരുടേയും ധര്മ്മമാണു. കൂടുതല്‍ കിട്ടിയവര്‍ കൂടുതല്‍ ചെയ്യണം ..അവരാണു വലിയ പ്രഘോഷകര്‍ ,കുറചുകിട്ടിയവര്‍ കുറച്ചൂചെയ്യുകാ,എല്ല്ലാവരും ഒരുപോലെ ചെയ്യേണ്ടതാണു "സുവിശേഷം ജീവിക്കുക". യേശുവിന്റെ പ്രത്യാഗമനത്തില്‍ എല്ലാവരും കണക്കുബോധിപ്പിക്കണം അപ്പോള്‍ കിട്ടിയതാലന്തു ആരേയും കാണിക്കാതെ കുഴിച്ചീട്ടവര്‍ -- സുവിശേഷം ജീവിക്കാത്തവര്‍ ശിഷിക്കപെടും . " ഇല്ലാത്തവനില്‍ നിന്നും ഉള്ളതു കൂടി എടുക്കപെടും.. "

ആയതിനാല്‍ നമുക്കു ലഭിച്ച താലന്തു കളെ വര്‍ദ്ധിപ്പിക്കാം

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...