Tuesday 31 July 2018

നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു.
ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീക ജീവിതത്തിലേക്കാണു, ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ?
ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ?
അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു
ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...