Friday 27 July 2018

ഒരു പ്രധാനപ്പെട്ട ചോദ്യം !!!

വി.ഗീവര്‍ഗീസ് സഹദായുടെ പടത്തില്‍ ഒരു രാജകുമാരിയും, സര്‍പ്പത്തെ കുത്തികൊല്ലുന്ന സഹദായും .ഇതു അന്ധവിശ്വാസമാണോ ? ഒന്നു വിശദീകരിക്കാമോ?
ഇതിനു മുന്‍പു ഞാന്‍ എഴുതിയിട്ടുണ്ടൂ . ചുരുക്കമായി എഴുതാം .
എന്തുകൊണ്ടു വിശ്വാസസംരക്ഷണത്തിനായി ഒരാള്‍ രക്തസാക്ഷിത്വം സ്വീകരിക്കുന്നു എന്നു പറഞ്ഞിട്ടു വിഷയത്തിലേക്കു വരാം .
“ മനുഷ്യരുടെ മുന്‍പില്‍ എന്നെ എറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും എറ്റുപറയും മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും “ ( മത്താ. 10; 32-33 )
അതുകൊണ്ടല്ലേ ശ്ളീഹാ ചോദിക്കുന്നതു ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്‍ക്കു എന്നെ വേര്‍പെടുത്താന്‍ കഴിയും ? പട്ടിണിയോ ? വാളോ ? നഗ്ന്നതയോ ?
ഇതൊന്നും എന്നെ എന്‍റെ രക്ഷകനില്‍ നിന്നും വേര്‍പെടുത്തുകയില്ല.
രക്തസാക്ഷികളാകാന്‍ മടിയില്ലാത്ത ക്രിസ്ത്യാനികള്‍ !
“ തൂക്കപ്പ്ട്ടുമരത്തില്‍ – വിലാവുതുറ- ന്നാചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ സഹദേന്മാര്‍
കണ്ടങ്ങോടി മരി – പ്പാ – നായ്
കര്‍ത്താവിന്‍പേര്‍ക്കെ – ല്ലാരും “ ( മലങ്ങ്കര കുര്‍ബാനയില്‍ ഒരുക്കം )
അതേ ! കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രക്തം വെള്ളം പോലെ ഒഴുകുന്നതു കണ്ടിട്ടു മരിക്കാനായി ഒരു ഭയവും കൂടാതെ ഓടിക്കൂടുന്ന
സഹദേന്മാരുടെ ഓര്‍മ്മയാണു ഇവിടെ അനുസ്മരിക്കുക.
അങ്ങനെയുള്ള സഹദേന്മാരിലൊരാളായിരുന്നു . “ വിശുദ്ധ് ഗീവര്ഗീസ് “
ഗീവര്‍ഗീസ് എന്നുപറഞ്ഞാല്‍ ക്രിഷിക്കാരനെന്നാണു അര്‍ത്ഥം
( ഗീവര്ഗീസ് = ക്രിഷിക്കാരന്‍ )
ക്രിഷിക്കാരന്‍ പട്ടാളക്കാരനായി, പട്ടാളക്കാരന്‍ ,രക്തസാക്ഷിയായി.
രക്തസാക്ഷി വിശുദ്ധനായി !
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നല്ലക്രിഷിക്കാരായിരുന്ന കുടുംബത്തിലാണു ഗീവര്‍ഗീസ് ( 370 - 394 ) ജനിച്ചതു .14 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. പക്ഷേ അവര്‍ കൈമാറി കൊടുത്ത സത്യവിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടില്ല. ഗീവര്‍ഗീസ് പട്ടാളക്കാരനായി. സമര്ത്ഥനായ നായകനായി. കൂട്ടുകാരിലേക്കു ക്രിസ്തീയവിശ്വാസം അദ്ദേഹം പകര്ന്നു നല്കിയിരുന്നു.
ഡൈയോക്ളേഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളക്കാരനയ ഗീവര്‍ഗീസ് മിടുമിടുക്കനായിരുന്നു.
ആസമയം തലപൊക്കിയ പാഷ്ന്ധതക്കെതിരായി വളരെ ശക്തമായി സഭയുടെ എതിരാളികള്‍ക്കെതിരായി യേശുവിനുവേണ്ടി സുവിശേഷപ്രഘോഷണത്തിനു കുതിരപ്പുറത്തുയാത്രചെയ്തു ശത്രുക്ക്കളുടെ നാവിനെ തന്‍റെ നാവിന്‍റേ ശക്തിയാല്‍ കീറിമുറിച്ചു. അങ്ങനെ ശത്രുക്കളുടെ കയ്യില്‍ നിന്നും ധാരാളം ആത്മാക്കളെ ദൈവത്തിന്നായി നേടിയെടുത്ത ഒരു മഹാപുരുഷനായിരുന്നു.ഗീവര്‍ഗീസ്.
അസമയത്തു ആളുകളെല്ലാം ദൈവത്തെ ആരാധിക്കുന്നതു ഡൈയോ ക്ളേഷ്യന്‍ ചക്രവര്‍ത്തിക്കു രുചിച്ചില്ല. ജനങ്ങള്‍ തന്നെക്കുടി ആരാധിക്കണമെന്നു പറഞ്ഞതു പലരും അനുസരിച്ചില്ല.
പ്ട്ടാളക്കാരനായ ഗീവര്ഗീസും രാജകല്പനയെ ധിക്കരിക്കുകയും രക്തസാക്ഷി മകുടം അണിയുകയും ചെയ്തു.
ചരിത്രകാരന്മാര്‍ ചരിത്രമെഴുതിയപ്പോള്‍ പട്ടാളക്കാരനായ ഗീവര്ഗീസ് സഭയില്‍ ഉടലെടുത്ത പാഷണ്ഢതയ്ക്കു എതിരായി പോരാടുകയും അതില്‍ അകപ്പെട്ട ധാരാളം ആളുകളെ ആ പാഷണ്ഡികളുടെ കയ്യില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യാനായി ഗീവര്‍ഗീസ് തന്‍റെ മൂര്‍ച്ചയുള്ള വചനത്താല്‍ കര്‍ത്താവിന്‍റെ രാജകുമാരിയായ ആത്മാക്കളെ ശത്രുക്കളുടെ വായില്‍ നിന്നും രക്ഷിച്ചുവെന്നു എഴുതി ചരിത്രമുണ്ടാക്കി.
അതു വായിച്ച ചിത്രക്കാരന്‍ അ സംഭവം ചിത്രത്തില്‍കൂടി ഒരു സത്യം വിവരിക്കാന്‍ ശ്രമിച്ചപ്പോള്‍ സഭയുടെ ശത്രുക്കളെ ഒരു പാമ്പായും മൂര്‍ച്ചയുള്ള വചനത്തെ കൂര്‍ത്ത ഒരു ശൂലമായും രക്ഷിക്കപ്പെട്ട ആത്മാക്കളെ ഒരു രാജകുമരിയായും ചിത്രീകരിച്ചു. അങ്ങനെ സഹദായുടെ നാവാകുന്ന മൂര്‍ച്ചയുള്ള ശുലത്താല്‍ ശത്രുവാകുന്ന പാമ്പിന്‍റെ ദുഷ്പ്രചരണമാകുന്ന നാവിനെ കുത്തികീറുന്നതായും ചിത്രം വരച്ചു.
അതാണു ഗീവ്ര്‍ഗീസ് സഹദായുടെ ചിത്രത്തില്‍ രാജകുമാരിയുടെ പടവും, കുതിരപ്പുറത്തിരിക്കുന്ന സഹദാ പാമ്പിന്‍റെ നാവിനെ കുത്തികീറുന്നതും കാനുന്നതു.
ആ ചിത്രത്തിനു വീണ്ടും ചരിത്രം !
കാലക്രമത്തില്‍ ഈചിത്രത്തിനു ചരിത്രകാരന്മാര്‍ വീണ്ടും അവരുടെ ഭാവനയില്‍ നിന്നും ചരിത്രം കുറിച്ചു.
ഒരു രാജ്യത്തൂ-ഒരു വലിയവ്യാളി ഉണ്ടായിരുന്നു. അതു മനുഷ്യരെയും മ്രുഗങ്ങളെയും യധേഷ്ടം തിന്നൊടുക്കി . അതിനാല്‍ രാജാവും പ്രജകളും ആ വ്യാളിയുമായി ഒരു ഉടമ്പടിചെയ്തു.
ടേണ്‍ അനുസരിച്ചു ഒരു ദിവസം ഒരു മനുഷ്യനും മറ്റു ഭക്ഷണസാധനങ്ങളും തന്നുകൊള്ളാം മനുഷ്യരെയും മ്രുഗങ്ങളെയും ഉപദ്രവിക്കരുതു . അങ്ങനെ ടേണ്‍ അനുസരിച്ചൂ-ഓരോരുത്തര്‍ പോകണം . ഒരു ദിവസം രാജാവിന്‍റെ മകളുടെ ടേണ്‍ ആയി എല്ലാവര്‍ക്കും സങ്കടമായി ദുഖിച്ചിരുന്നപ്പോള്‍ അതാ ഒരു പടയാളി അദ്ദേഹത്തിന്‍റെ ശൂലവുമായി വന്നു ആ വ്യാളത്തെ കൊന്നു രാജകുമാരിയെ രക്ഷിച്ചു.
ഒരു സത്യത്തെ പ്രതീകത്മകമായി ചിത്രീകരിച്ചതാണു അരൂപം .ആ രൂപത്തെ ആസ്പ്ദമാക്കി മറ്റോരു കഥയായി പിന്നീടു പ്രത്യക്ഷപ്പെട്ടതു യാഥാര്‍ദ്ധ്യത്തില്‍ നിന്നും വളരെ അകലെയായിപ്പോയില്ലേ ?
ഒരു ചരിത്ര സത്യമാണു സത്യവിശ്വാസത്തിനുവേണ്ടിയുള്ള ഗീവര്ഗീസ് സഹദായുടെ രക്തസാക്ഷിത്വം. !
ക്രിസ്ത്യാനികളായ നമ്മളെല്ലാവരും യേശുവിനു സാക്ഷ്യം വഹിക്കേണ്ടവരാണു. രക്തസാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണു. അപ്പസ്തോലന്മാരെല്ലാവരും യോഹന്നാന്‍ ഒഴികെ രക്തസാക്ഷിത്വം സ്വീകരിച്ചവരാണു.
പക്ഷേ നമ്മുടെ ജീവിതം യേശുവിനെ വിഷമിപ്പിക്കുന്നില്ലേ ? ????????

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...