Saturday 14 July 2018

ഒരു മനുഷ്യന്‍റെ മുഖ്യശത്രുക്കള്‍ !

ഒരു മ്നുഷ്യനു പ്രധാനമായും 4 ശത്രുക്കള്‍ ഉണ്ടെന്നു പറയാം .

ഒന്നു ഈ ലോകം തന്നെ .

എങ്ങനെയാണു ദൈവം സ്രിഷ്ടിച്ച ഈ സുന്ദരമായ ലോകം അവന്‍റെ ശത്രുവാകുക ? ദൈവമില്ലാത്ത ലോകമാണു ശത്രുവാകുക. വെറും ലൌകായികനായി ,ദൈവത്തെ മാറ്റിനിര്ത്തി ,ലൌകീകസുഖങ്ങളില്‍ മാത്രം കണ്ണും നട്ടു സ്വാര്ത്ഥനായി ജീവിക്കുമ്പോള്‍ അവിടെ ദൈവം ഇല്ല. ദൈവത്തെ മാറ്റി നിര്ത്തിയുള്ള ജീവിതത്തില്‍ ലോകം അവന്‍റെ ശത്രുവാകുന്നു

രണ്ടൂ. ശരീരം .

ഈ സുന്ദരമായ ശരീരം എങ്ങനെയാണു ശത്രുവാകുക ?

ശരീരം ദൈവത്തിന്‍റെ ആലയമാണു.ദൈവത്തിനു വസിക്കാനുള്ള ആലയമാണു ശരീരം .ആത്മാവിനു വസിക്കാനുള്ള കൂടാരവും ശരീരമാണു.പിന്നെ എങ്ങനെ യാണു നമ്മുടെ ശത്രുവായിതീരുക ?

ജഡീകകാര്യങ്ങള്‍ക്കു മുന്തൂക്കം കൊടുത്തു വെറും ജഡീകരായി ജീവിക്കുമ്പോള്‍ അവിടെ ദൈവത്തിനു വസിക്കാന്‍ പറ്റാതെ വരും. അധവാ നാം ദൈവത്തെ അകറ്റി ജഡീകസുഖങ്ങള്‍ക്കു മാത്രം പ്രാമുഖ്യം നല്കുമ്പോള്‍ ദൈവീകചൈതന്യം നില നില്ക്കാത്ത ജഡം നമ്മുടെ ശത്രുവായിതീരുന്നു.

മൂന്നു . പിശാചു .

അവന്‍ എപ്പോഴും മനുഷ്യനെ ചതിയില്‍ കുടുക്കാന്‍ ശ്രമിക്കും. കഴിയുമെങ്കില്‍ രോഗമോ ,മറ്റു ശാരീരിക പീഡനങ്ങളോ വഴിയും അവന്‍ മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റും.അസഹനീയമായ വേദന വരുമ്പോള്‍ മനുഷ്യന്‍ ദൈവത്തെ ഉപേക്ഷിച്ചെന്നും വരാം   യേശുവിനെ ഇത്രയധികം പീഡിപ്പിക്കാന്‍ പീഡകരുടെ മനസ് കടുപ്പിച്ചതു  ഒരു മനുഷ്യനു സഹിക്കാവുന്നതില്‍ കൂടുതല്‍ സഹിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ ഏതെങ്കിലും ഒരു അവസരത്തില്‍ എന്തെങ്കിലും ലഭിക്കുമോയെന്നു അവന്‍ നോക്കുകയായിരുന്നു.

നാലു.  മരണം .

മരണവും മനുഷ്യന്‍റെ ശത്രുവാണു.അതിനാണു യേശു തന്‍റെ മരണം കൊണ്ടു മരണത്തെ മരിപ്പിച്ചതു (കൊന്നതു ) ഇനിയും നമ്മള്‍ ചാകുകയോ , മരിക്കുകയോ ഒന്നുമല്ല .കര്ത്താവില്‍ നിദ്ര പ്രാപിക്കുകയാണു ചെയ്യുന്നതു. അതിനു നമ്മള്‍ ഭയപ്പെടേണ്ടതില്ല. കര്ത്താവില്‍ ചെന്നു ചേരുകയാണു. നാം ഓരോരുത്തരും ദൈവത്തില്‍ നിന്നും വന്നു.ദൈവത്തില്‍ തന്നെ ചെന്നു ചേരുന്നു. ഹിന്ദു സഹോദരന്മാര്‍ പറയുന്ന മുക്തിയും അതു തന്നെയായിരിക്കും. ഒരു വ്യത്യാസം ഉള്ളതു മുക്തി പ്രാപിച്ചുകഴിഞ്ഞാല്‍ ,ഈശ്വരനില്‍ ലയിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷൈക്കുന്നതു ഈശ്വരന്‍ മാത്രം നമ്മള്‍ ഇല്ലാതാകുന്നു.

എന്നാല്‍ ക്രിസ്തീയ  വിശ്വാസം അതല്ല.നാം ദൈവത്തില്‍ ചെന്നു ചേര്ന്നാലും നാം ഇല്ലാതാകില്ല. ദൈവൈക സൌഭാഗ്യം അനുഭവിച്ചുകൊണ്ടു നാം എപ്പോഴും അവിടുത്തെ തിരുമുന്‍പില്‍ ഉണ്ടാകും.  എല്ലാ മനുഷ്യരും ദൈവത്തില്‍ തന്നെ ചെന്നു ചേരണമെന്നും ഒരുവന്‍ പോലും നശിച്ചുപോകെരുതന്നുമാണു അവിടുന്നു ആഗ്രഹിക്കുക.

അതിനു ദൈവം നല്കുന്ന മുന്നരിയിപ്പുകള്‍ !

കായേന്‍ നശിച്ചു പോകാതിരിക്കാന്‍ അവിടുന്നു അവനു മുന്നറിയിപ്പു കൊടുക്കുന്നു." എന്തേ നിന്‍റെ മുഖം വാടിയിരിക്കുന്നു " ? നല്ലതു പ്രവര്ത്തിച്ചാല്‍ നീയും സ്വീകാര്യനാകില്ലേ ? പിന്നീടും അവനെ ഉപദേശിക്കുന്നു. നിന്നെ പ്രതീക്ഷിച്ചു പാപം വാതില്‍ പ്പടിക്കല്‍ തന്നെയുണ്ടു സൂക്ഷിച്ചില്ലേല്‍ വീണുപോകും !

അതുപോലെ യൂദാസിനെ മൂന്നു തവണ യേശു പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. നിംഗളില്‍ ഒരുവന്‍ എന്നെ ഒറ്റികൊടുക്കും.  ആരാണെന്നു അവന്‍ തന്നെ ചോദിക്കുമ്പോള്‍ നീതന്നെ പറഞ്ഞുവെല്ലോ ? എന്നും ,പിന്നീടു എന്നോടുകൂടി താലത്തില്‍ കൈ യിടുന്നവന്‍ എന്നൊക്കെ പറഞ്ഞു അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. യേശുവിനു മരിക്കാതിരിക്കാനല്ല യേശു അങ്ങനെ പറഞ്ഞതു.യേശു മരിക്കാനാണു വന്നതു.മരണത്തില്‍ കൂടി മനുഷ്യവര്‍ഗത്തെ രക്ഷിക്കാനാണു വന്നതു .പക്ഷേ ഒറ്റികൊടുക്കുന്നതു നിംഗള്‍ തന്നെ വേണ്ടെല്ലോ ? യേശുവിനെ എല്ലാവര്‍ക്കും അറിയാം ഒറ്റികൊടുത്തില്ലെങ്കിലും അവര്‍ പിടിക്കും .പക്ഷേ ആപാപം നിങ്ങള്‍ തന്നെ ചെയ്യേണ്ടെല്ലോ ? അതിനാണു അവനെ പിന്തിരിപ്പിക്കാന്‍ യേശു അവസാനം വരേയും ശ്രമിക്കുന്നതു .

നമ്മളും സഹോദരനെതിരായി ചെയ്യുന്നതെല്ലാം യേശുവിനു എതിരായിചെയ്യുന്നുവെന്നു മനസിലാക്കി നമുക്കും ഒരു മാനസാന്തരത്തിന്‍റെ അവസ്ഥയിലേക്കു കടന്നുവരാം !

നീണ്ടൂ പോയോ ? ഇത്രയും വലിയ ലേഖനം എഴുതാന്‍ ഉദ്ദേശിച്ചില്ല സമയം ഉള്ളവര്‍ വായിക്കുക.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...