Sunday 1 July 2018

തായിതണ്ടിനോടു ചേരാത്ത ശാഖക്കു ജീവനില്ല !!!!!

" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും .മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതു പോലെ ,എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. " ( യോഹ.15:4 )

ഞാന്‍ ലേഖനം എഴുതുകയോ ,ക്ളാസുകള്‍ എടുക്കുകയോ ചെയ്യുമ്പോള്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ പറയുകയോ ,എഴുതുകയോ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശക്തമായി പറഞ്ഞുപോകുന്നതു ചില അവസരത്തില്‍ സഭയില്‍ ഉള്ളവര്‍ പോലും സഭയില്‍ നിന്നും അല്പം അകന്നു, അവരുടെ സ്വന്തമായ ചില തത്വങ്ങള്‍ക്കു ഊന്നല്‍ കൊടുക്കുന്നതുപോലെ തോന്നുമ്പോഴാണു.

എങ്ങനെ സുവിശേഷം പ്രഘോഷിക്കണം ?

സഭയോടു ചേര്ന്നു മാത്രം സുവിശേഷം പ്രഘോഷിക്കുക
സഭയുടെ പഠനങ്ങള്‍ക്കു അനുസ്രിതമായിരിക്കണം .
സ്വന്ത അനുഭവത്തില്‍ നിന്നും സുവിശേഷം പ്രഘോഷിക്കണം  .               
ഉത്തമബോധ്യത്തില്‍നിന്നും സുവിശെഷം പ്രഘോഷിക്കണം .
സുവിശേഷമായി ജീവിച്ചിട്ടു മാത്രം പ്രഘോഷണം .
പ്രസംഗവും പ്രവര്ത്തിയും ഒരുപോലെ ആയിരിക്കണം . പറയുന്നതിനു വിപരീതമായി ഒരിക്കലും പ്രവര്ത്തിക്കരുതു .പ്രവര്ത്തിച്ചാല്‍ അതു കപട സാക്ഷ്യമാകും.

വിശ്വാസം വെറും വൈകാരികാനുഭവമാണോ ?

ഒരിക്കലുമല്ല .അങ്ങനെ ആകാനും പാടില്ല. വൈകാരികതലമാണു വിശ്വാസത്തെ നിയന്ത്രിക്കുന്നതെങ്കില്‍ അതു നിലനില്ക്കില്ല. ചിലരുടെ സുവിശെഷപ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോള്‍ വൈകാരികമായി അവര്‍ കരയുകയോ,തുള്ലിച്ചാടുകയോ,ചാപല്ല്യങ്ങള്‍ ഒക്കെ കാണിക്കുകയോ ഒക്കെ ചെയ്തെന്നുവരാം  പ്രഘോഷണം   അവസാനിക്കുമ്പോള്‍ അവരിലെ വികാരവും കെട്ടുപോകും. അതല്ല വിശ്വാസം .!!!  അതിനാല്‍ സഭയോടു ചേര്ന്നു വിശ്വാസം ഉള്‍കൊള്ളണം 

സഭയോടു ചേര്ന്നു വിശ്വാസം ഉള്‍കൊള്ളുകയും , ജീവിതത്തില്‍ അതു പ്രാവര്ത്തികമാക്കുകയും വേണം .വെറുതെ പെട്ടെന്നു പ്രാവര്ത്തികമാക്കാന്‍ പറ്റില്ല. അതിനായി നാം പരിശ്രമിക്കണം .
ആദ്യം  മനസിനേയും ചിന്തകളേയും ക്രമപ്പെടുത്തണം .

വചനസ്വീകരണത്തിനു അനുസ്രിതമായി നമ്മുടെ മനസിനേയും,ചിന്തകളേയും ക്രമപ്പെടുത്തുവാന്‍ നമുക്കു കഴിയണം. അതോടുകൂടി നമ്മുടെ പ്രവര്ത്തികളേയും സുവിശേഷത്തിനു യോഗ്യമായ വിധത്തിലാക്കാന്‍ നമുക്കു കഴിഞ്ഞാല്‍ നാം വിജയിച്ചെന്നു പറയാം .

അങ്ങനെയുള്ള ഒരാള്‍ക്കു യേശു കാണുന്നതുപോലെ വസ്തുതകളെ വിലയിരുത്തുവാന്‍ സാധിക്കും. ആര്‍ക്കും ഒരുതരത്തിലുള്ള ഉപദ്രവും ഉണ്ടാകില്ല. എന്നുമാത്രമല്ല ദൈവസ്നേഹത്തില്‍ അധിഷ്ടിതമായ പരസ്നേഹത്തില്‍ കഴിയുവാനും ഒരുവനു സാധിക്കും !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...