Tuesday 10 July 2018

കുപ്പയില്‍ നിന്നും ഉയര്‍ത്തുന്ന ദൈവം !

കുപ്പയില്‍ നിന്നും ഉയര്‍ത്തുന്ന ദൈവം !

മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി മാറ്റുന്ന ദൈവം.
ഏറ്റവും താഴ്ന്ന മ്രുഗമായ കഴുതക്കുട്ടിയുടെ മുകളിലേറിയവനായ ദൈവം !
എല്ലാവരാലും പുശ്ചിച്ചു തള്ളപ്പെട്ട  കുരിശിനെ മഹത്തരമായ വിജയക്കൊടിയായി രൂപപ്പെടുത്തിയ ദൈവം .
അടിമയെ സ്വതന്ത്രനാക്കുന്ന ദൈവം !

നൂറ്റാണ്ടുകള്‍ ഈജിപ്തില്‍ അടിമപ്പണിചെയ്ത ഇസ്രായേല്ക്കാരെ സ്വതന്ത്രരാക്കി പാലും തേനും ഒഴുകുന്ന നാട്ടിലാക്കിയ ദൈവം
പക്ഷേ എന്നേയും നിന്നേയും രക്ഷിക്കാന്‍ സ്വയം ബലിയായിതീര്‍ന്ന ദൈവം നമ്മേ കാണിച്ചു തരുന്നതു ദൈവീക നീതിയാണു. അതായതു പാപപരിഹാരം രക്തത്താല്‍ തന്നെ നേടണം . പക്ഷേ ഒരു പാപിക്കു രക്തം ചിന്തി ആരേയും രക്ഷിക്കാന്‍ സാധിക്കില്ല.
ഇസ്രായേല്‍ ജനം ഊനമറ്റ കുഞ്ഞാടിന്‍റെ മേല്‍ ജനത്തിന്‍റെ പാപം ആരോപിച്ചു അതിനെ ബലി അര്‍പ്പിച്ചിരുന്നതു വെറും പ്രതീകം മാത്രമായിരുന്നു.അതുകൊണ്ടു ആരുടേയും പാപം മോചിക്കാന്‍ സാധ്യമല്ലായിരുന്നു.യേശുവിന്‍റെ ബലിയുടെ പ്രതീകമായിരുന്നു ആ കുഞ്ഞാടിന്‍റെ ബലി.

എന്നാല്‍ ലോകത്തിന്‍റെ പാപം മുഴുവന്‍ തന്നില്‍ ഏറ്റെടുത്തുകൊണ്ടു പാപമില്ലാത്തവന്‍ പാപമായിതീര്ന്നു സ്വയം ബലിയായി തീര്ന്നപ്പോള്‍ ദൈവിക നീതി നടപ്പിലാക്കുകയായിരുന്നു. എന്നെയും നിന്നെയും രക്ഷിക്കാനാണു ദൈവം തന്നെ ബലിയാടായി തീര്ന്നതു.

മ്രുഗങ്ങളുടെ രക്തം തളിച്ചു ആണ്ടു തോറും ഇസ്രായേല്‍  ജനം പാപപരിഹാരം നേടിയിരുന്നെങ്കില്‍ ഇവിടെ യേശുവിന്‍റെ ബലി ഒരിക്കല്‍ മാത്രം അര്‍പ്പിച്ചുകൊണ്ടു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷയുടെ പാതയിലാക്കി.

അതിന്‍റെ ഓര്മ്മയാണു നാം ഈ ആഴ്ച്ചയില്‍ കൊണ്ടാടുന്നതും ധ്യാനിക്കുന്നതും !

ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹമാണു നമ്മില്‍ നിന്നും ബഹിര്‍ സ്പുരിക്കേണ്ടതു .

നമുക്കു പ്രതികാരമില്ല. സഹോദരസ്നേഹം നിറഞ്ഞു നില്ക്കണം.ആരേയും കുറ്റപ്പെടുത്തേണ്ടാ. എന്നാല്‍ തെറ്റിനെ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുകയും വേണം .

നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു നല്ല ഒരു കുമ്പസാരം നടത്തി ദൈവികസ്നേഹത്തിലേക്കു നമുക്കു അടുത്തു വരാം !!!!!

ദൈവത്തിനു മഹത്വം !   
ആമ്മീന്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...