Tuesday 3 July 2018

പരസ്യപാപിയും രഹ്സ്യപാപിയും

ഞാന്‍ എപ്പോഴും സഭയുടെ വാക്താവായാണു പറയാറു.സഭയുടെ പഠിപ്പിക്കലില്‍ ഉറച്ചു നില്ക്കുന്നു. എന്നാല്‍ ഇതു എന്‍റെ സ്വന്തം അഭിപ്രായമാണു.  ആ വിധത്തിലെ ഇതിനെ കാണാവൂ.പക്ഷേ സഭക്കു എതിരാണെന്നു ധരിക്കുകയും അരുതു .

രഹസ്യപാപിയും പരസ്യപാപിയും !

രഹസ്യപാപിയെ ദൈവം വെറുക്കുന്നു. പരസ്യപപിയോടു ദൈവം കരുണകാണിക്കുന്നു.

ആരാണു രഹസ്യപാപി ?

ആളുകളുടെ മുന്‍പില്‍ നല്ലപിള്ളചമഞ്ഞു നടക്കുകയും രഹസ്യമായി കള്ളുകുടിയും പെണ്ണുപിടിയും ,വ്യഭിചാരത്തിനു വിധവകളേയും,പെണ്‍കുട്ടികളേയും പ്രേരിപ്പിക്കുകയും അതേ സമയം പരസ്യമായി സന്മാര്‍ഗം പഠിപ്പിക്കുകയും ,ഒരു പക്ഷേ സുവിശേഷം പ്രസംഗിക്കുകയും, ദിവ്യബലി അര്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നകൂട്ടരാണു രഹസ്യപാപികള്‍ .ഇക്കൂട്ടരെ ദൈവം വെറുക്കുന്നു. ഇവരെയാണു യേശു " വെള്ളയടിച്ച കുഴിമാടങ്ങളേ "  യെന്നു വിളിച്ചതു . ഈ കൂട്ടരെ ദൈവം വെറുക്കുന്നു. ഇവര്‍ക്കു മനുഷ്യന്‍റെ കണ്ണില്‍ മാത്രമേ പൊടിയിടാന്‍ സാധിക്കൂ !

ആരാണു പരസ്യപാപികള്‍ ?

ഇവര്‍ കള്ളുകുടിയും, പെണ്ണുപിടിയും, അടിപിടിയിലും, വ്യഭിചാരത്തിലും, ബലാല്‍ സംഘത്തിലും ഒക്കെ പ്രതിയായവരും വഴിയില്‍ വീണുകിടക്കുന്നവരുമൊക്കെ ആകാം. ഇവരെ പരസ്യപാപികളായി ജനം മുദ്രകുത്തുകയും ഒരു പക്ഷേ ഇവരെ ജനം ഭയപ്പെടുകയും ചെതെന്നു വരാം . ദൈവത്തിന്‍റെയും മനുഷ്യരുടേയും മുന്‍പില്‍ ഇവര്‍ പാപികളാണു. പക്ഷേ ദൈവം ഇവരോടു കരുണകാണിക്കും. കാരണം ഇവര്‍ക്കു മുഖം മൂടിയില്ല. ഒള്ളതു ഒള്ളതുപോലെ മനുഷ്യരേയും ദൈവത്തെയും കാണിക്കുന്നു. ഇവര്‍ മറ്റവരെക്കാള്‍ കൂടുതല്‍ തുറവിയുള്ളവരാണു.മറ്റേ കൂട്ടര്‍ എപ്പോഴും മുഖം മൂടി അണിഞ്ഞിരിക്കുന്നു. ചിരിക്കുന്ന മുഖത്തിനു പ്റകില്‍ ഇവര്‍ക്കു കടിച്ചു കീറുന്ന ഒരു മുഖം കൂടിയുണ്ടു .

ഹ്രുദയ പരമാര്ത്ഥതയില്ല. കുഞ്ഞുങ്ങളെ സല്സ്വഭാവം ഉള്ളവരായി വളര്ത്തണമെന്നു മാതാപിതാക്കളെ ഉപദേശിക്കുകയും ,അവരുടെ അസാന്നിധ്യത്തില്‍ കുഞ്ഞുങ്ങളെ പാപത്തിലേക്കു ആകര്ഷിക്കുകയും ചെയ്യും . ഇവരെ എപ്പോഴും ദൈവം വെറുക്കുന്നു. എന്നാല്‍ പരസ്യ പാപിനിയോടും, കനാന്‍ കാരിസ്ത്രീയോടും ,വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളോടും ഒക്കെ ദൈവം  കാരുണ്ണ്യപൂര്‍വമാണു പെരുമാറിയതു .

ഇന്നു സഭയില്‍ രഹസ്യപാപികളുടെ , മുഖം മൂടിധരിച്ച പാപികളൂടെ എണ്ണം കൂടീ വരുന്നു. ഇതു അല്മായരുടെ ഇടയില്‍ മാത്രമല്ല ,എല്ലാതലങ്ങളിലും കാണാന്‍ സാധിക്കുന്നു.

ദൈവമേ അങ്ങയുടെ ഇടപെടല്‍ അനിവാര്യമാണെല്ലോ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...