Monday 16 July 2018

സ്ളീബാ വന്ദന എങ്ങനെ വിഗ്രഹാരാധനയാകും ?

സ്ളീബാ വന്ദന എങ്ങനെ വിഗ്രഹാരാധനയാകും ?

മനുഷ്യ മനസിനു സങ്കല്‍പിക്കാന്‍ പറ്റാത്ത ഒന്നില്‍ മനസിനെ പിടിച്ചു നിര്ത്താന്‍ പറ്റുമോ ?
ഉദാ.കാറ്റ് !

കാറ്റു എന്നു പറഞ്ഞാല്‍ എന്താണു . കാണാന്‍ പറ്റുമോ ? അരൂപിയായ ഒന്നിനെ എങ്ങനെ മനസില്‍ കൊണ്ടുവരാന്‍ പറ്റും ? കാറ്റിനെ ക്കുറിച്ചു എങ്ങനെ ധ്യാനിക്കും ? എന്നാല്‍ കാറ്റത്തു ഉലയുന്നതെങ്ങിനെ മനോദ്രിഷ്ടിയില്‍ ക്കൂടി കാണാന്‍ പറ്റും. കാറ്റത്തു പറന്നുപോകുന്ന സാധനങ്ങള്‍ മന്സില്‍ നിരൂപിക്കാം. അതിനാല്‍ കാറ്റു എന്നു പറഞ്ഞാല്‍ ആ ഉലയുന്നതെങ്ങാണോ ? കാറ്റു എന്നുപറഞ്ഞാല്‍ ആ പറന്നു പോകുന്ന സാധനങ്ങളാണോ ?

അല്ലയെന്നു തെങ്ങിനേയും ,സാധനങ്ങളേയും മനസില്‍ നിരൂപിച്ച വ്യക്തിക്കു നന്നായറിയാം .

പക്ഷേ മറ്റൊരുവന്‍ പറയുകയാണു കാറ്റ് എന്നു പറഞ്ഞാല്‍ വളഞ്ഞുകുത്തുന്ന തെങ്ങാണെന്നു ഇവന്‍ പറയുന്നുവെന്നു പറഞ്ഞാല്‍ " സത്യം " എവിടെ നില്ക്കുന്നു ?

ഇതുപോലെയാണു സഭയില്‍ നടക്കുന്ന " സ്ളീബാ വന്ദന " വിഗ്രഹാരാധനയാണെന്നു സഭാവിരോധികള്‍ പറയുന്നതു
അരൂപിയായ ദൈവത്തെ മനസില്‍ ധ്യാനിക്കാന്‍ സ്നേഹനിധിയായ ഒരു പിതാവിനെയോ ,മറ്റെന്തെങ്കിലും ഒരു പ്രതീകമോ സ്വീകരിച്ചാല്‍ ആ പ്രതീകമല്ല ദൈവം അതു ദൈവത്തിങ്കലേക്കു ഉള്ള ചൂണ്ടുപലക മാത്രമാണു . ഇതു മനസിലാക്കാത്തവര്‍ തലതിരിഞ്ഞ വിശദീകരണം നല്കും.

മോശകൊണ്ടുവന്ന ഇസ്രായേല്‍ ജനം അറിവില്ലാത്ത കാടന്മാരായിരുന്നു. കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടു ഇതാണു ദൈവമെന്നു പറഞ്ഞു അതിനെ ആരാധിച്ചു. എന്നാല്‍ മോശനാട്ടിയ പിത്തള സര്‍പ്പം ദൈവമാനെന്നു അവര്‍ പറഞ്ഞില്ല. അതു വിഗ്രഹാരാധനയായില്ല. എന്നാല്‍ കാളകുട്ടിയെ ആരാധിച്ചതു വിഗ്രഹാരാധനയായി.

ഇന്നു ഭൂമുഖത്തു ഉള്ളവര്‍ അറിവുള്ലവര്‍ ,വിദ്യാഭ്യാസമുള്ലവര്‍ അവരാരും കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടു ഇതാണു ഞങ്ങളുടെ
ദൈവമെന്നു പറയില്ല. ഒരു സ്ളീബാ എടുത്തിട്ടു ഇതാണു ദൈവമെന്നു പറയില്ല. പ്രതീകവും അടയാളവും സഭയില്‍ കൂദാശക്കു ധാരാളം ഉപയോഗിക്കും അതെല്ലാം യാധാര്ത്ഥ്യങ്ങളീലേക്കുള്ള ചൂണ്ടു പലകയാണു. അതു ശരിക്കും സഭാ തനയര്‍ക്കറിയാം .അവിടെ വിഗ്രഹാരാധനയാകില്ല. ,എന്നാല്‍ വളരെ കുറച്ചാളുകള്‍ അറിവില്ലാത്തവരും കാണാം .അവര്‍ക്കു തെറ്റു പറ്റില്ലെന്നു തീര്ത്തു പറയുന്നില്ല.

കുരിശിനെ ആരാധിക്കുകയല്ല. കുരിശിനെ വന്ദിക്കുകയാണു.ആ കുരിശില്‍ ക്കൂടി യേശുവിലേക്കു എത്തിചേരുന്നു .യേശുവിനെ ആരാധിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...