Thursday 5 July 2018

ഒന്നും വലിച്ചെറിയരുതു

ഭക്ഷണസാധനങ്ങള്‍ ഒന്നും വലിച്ചെറിയരുതു !

അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.  ( യോഹ.6:12 ) പന്ത്രണ്ടുകുട്ട നിറയെ അവര്‍ ശേഖരിച്ചു

വിജനപ്രദേശത്തു ദിവസം മുഴുവന്‍ വചനം കേട്ടു തളര്ന്ന മനുഷ്യരെ പറഞ്ഞുവിടാന്‍ ശിഷ്യന്മാര്‍ പറഞ്ഞിട്ടുപോലും അവരെ പറഞ്ഞുവിടാന്‍ യേശുവിനു മനസുവന്നില്ല. അന്‍ചു അപ്പംകൊണ്ടു അയ്യായിരം പുരുഷന്മാരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും അവന്‍ തീറ്റിത്രിപ്തരാക്കി ബാക്കിവന്ന കഷണങ്ങള്‍ 12 കുട്ടനിറച്ചു എടുക്കുകയും ചെയ്തു.

നമ്മളാണെങ്ങ്കില്‍ എന്തു ചെയ്യുമായിരുന്നു ?

യാത്രചിലവിനുള്ള പണം കൈയില്‍ വെച്ചിട്ടു ബാക്കിയുള്ലതെല്ലാം ബക്കറ്റില്‍ നിക്ഷേപിച്ചിട്ടു എല്ലാവരും പിരിഞ്ഞുപോകണം. ബക്കറ്റു വോളന്‍ റ്റിയേഴ്സ് സൂക്ഷിച്ചു കൈകാര്യം ചെയ്യണം. തെള്ളൂണ്ടാകാതിരിക്കാന്‍ ബക്കറ്റു വിവിധ സ്ഥലങ്ങളില്‍ എത്തിക്കുക. ( അവര്‍ പോകുന്നതിനു മുന്‍പു അവസാനത്തെ പിഴിച്ചില്‍ കൂടി കഴിഞ്ഞേ വിടൂ)

എന്നാല്‍ യേശു പറഞ്ഞു അവര്‍ പോകേണ്ടതില്ല. വഴിയില്‍ അവര്‍ തളര്ന്നു വീണേക്കാം .അവര്‍ക്കു ഭക്ഷണം കൊടുത്തേ വിടാവൂ. ഇതാണു നമ്മള്‍ കണ്ടു പഠിക്കേണ്ടതു . അവരെ സഹായിക്കുന്നതിനു  പകരം   അവസരം കിട്ടുമ്പോഴെല്ലാം അവരെ പിഴിയുന്നതു യേശു വെറുക്കുന്നു.

മറ്റോരു വലിയകാര്യം യേശു പഠിപ്പിച്ചതു ആവശ്യം കഴിഞ്ഞുള്ലതൊന്നും വലിച്ചെറിയരുതു. വിശപ്പടക്കാന്‍   ഒരു അപ്പക്കഷണത്തിനുവേണ്ടി ആഗ്രഹിക്കുന്നവര്‍ ഈ ലോകത്തില്‍ ധാരാളം പേരുണ്ടൂ .എന്‍റെ വീട്ടില്‍ ഒരു വറ്റുപോലും നഷ്ടപ്പെടുത്തുകില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷനസാധനങ്ങള്‍ വലിച്ചെറിയുന്നതു കണ്ടു സങ്കടപ്പെടാറുണ്ടു. പലപ്പോള്‍ പറഞ്ഞു.ഇപ്പോള്‍ പറച്ചില്‍ നിര്ത്തി. പലവീടുകളിലും ഇതാണു കാണുന്നതു.

ഇന്നു വന്നു വന്നു ജീവനെപ്പോലും വലിച്ചെറിയുന്നു. ഒന്നോ രണ്ടോ കഴിഞ്ഞുള്ലതെല്ലാം ആവശ്യമില്ലാത്തതാണെന്നു കരുതി നിഷ്കരുണം വലിച്ചെറിയുന്നു. അതു കൊലപാതകമാണെന്നു പലരും അറിയുന്നില്ല. ജീവന്‍റെ വില അവര്‍ മനസിലാക്കുന്നില്ല. ഒരു പക്ഷേ വയസാകുമ്പോള്‍ അവരെനോക്കാനായി ദൈവം കൊടുത്ത ഒരു മകനെ ആയിരിക്കാം അവര്‍ വലിച്ചെറിഞ്ഞതു. അതുകാരണം അവരെ നോക്കാന്‍ ആളില്ലാതെ വയസാം കാലത്തു അവരും വല്ല അനാഥമംദിരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നു. സ്വയം കുഴിച്ച കുഴിയില്‍ സ്വയം വീഴുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...