Sunday 8 July 2018

ക്രിസ്തീയ സ്നേഹം

ആലന്‍ചേരില്‍ പിതാവു കാണിച്ച മാത്രുക !

ജോര്‍ജു ആലന്‍ ചേരിലച്ചന്‍ പി.ഒ.സി.യുടെ ഡിറക്ടര്‍ ആയിരുന്നപ്പോള്‍ ഞാന്‍ ധാരാളം സെമിനാരൂകള്‍ക്കു പോയിരുന്നു അന്നേ അച്ചനുമായി നല്ല പരിചയം ആയിരുന്നു.

താണവരോടുള്ള അച്ചന്‍റെ സമീപനം

ഞങ്ങള്‍ ഭക്ഷണം കഴിച്ച അതേ മേശയില്‍ പറമ്പില്‍ ജോലി ചെയ്തിരുന്ന ചേട്ടനും ഭക്ഷണം കൊടുക്കുന്നതു കണ്ടീട്ടു അന്നു ഞാന്‍ അച്ചനോടു ചോദിച്ചു അച്ചാ ഇത്രയും വേണോ ? മറ്റൊരു മുറിയില്‍ കൊടുത്താല്‍ പോരേ ? അച്ചന്‍ പറഞ്ഞു ഇങ്ങനെ തന്നെവേണമെന്നു !

ആ മാത്രുക ജീവിതത്തില്‍ പകര്ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ശ്രമിച്ചിട്ടുണ്ടൂ. അപ്പോഴാണു എന്‍റെ ചെറുപ്പത്തിലെ സംഭവം ഓര്‍ മ്മയില്‍ വരിക. അന്നൊക്കെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ജാതിപ്പേര്‍ ചേര്ത്താണു വിളിക്കുക. പേരിനോടു ചേര്‍ത്തു ,നായര്‍ ,പിള്ള, മാപ്പിള, പുലയന്‍, പറയന്‍, ആശാരി, എന്നിങ്ങനെയായിരുന്നു വിളി . ഇന്നു എന്‍റെ പഴയ ഒരു പോസ്റ്റു കൂടിചേര്ത്തു നോക്കാം

Mea Culpa . Mea Culpa . Mea maxima Culpa !

മര്‍ക്കോസ് പറയനും ,യോഹന്നാന്‍ പറയനും .

എന്‍റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീടിനടുത്തുണ്ടായിരുന്ന ര്ണ്ടുകൊച്ചു വീടുകളാണു മര്‍ക്കോസ് പറയന്‍റെയും യോഹന്നാന്‍ പറയന്‍റെയും വീടുകള്‍ . അവര്‍ ക്രിസ്ത്യാനിയായതാണു . അവരുടെ മാമോദീസാപ്പേരായിരുന്നു മര്‍ക്കൊസും യോഹന്നാനും. പക്ഷേ അവരെ ക്രിസ്ത്യാനികള്‍ ആ പേരിലല്ല വിളിച്ചതു .

ക്രിസ്ത്യാനി ആയിട്ടും അവരുടെ അധക്രുതത്തിനു മാറ്റം വന്നില്ല. അതുകൊണ്ടാകാം അവരെ അവരുടെ പേരിനോടു ചേര്ത്തു പറയന്‍ എന്നുകൂടി വിളിച്ചതു. അതില്‍ അവര്‍ക്കു ഒരു കുറവും അനുഭവപ്പെട്ടുമില്ല. അക്കാലത്തു എല്ലാവരേയും ജാതിപ്പേര്‍  ചേര്‍ത്താണു വിളിച്ചിരുന്നതു.               
                                             
അവര്‍ ക്രിസ്ത്യാനി ആയതുകൊണ്ടു അവരുടെ വീടിനോ ,സമ്പത്തിനൊ ഒരു വ്യത്യാസവും വന്നില്ല . പക്ഷേ അവരുടെ പേരു മാറി എന്നകാരണത്താല്‍ അവര്‍ക്കു ലഭിച്ചിരുന്ന എല്ലാ ആനുകുല്ല്യവും സര്‍ക്കാര്‍ എടുത്തു കളഞ്ഞിരിക്കണം ! ( അതു അറിയില്ല. )

സര്‍ക്കര്‍ അത്രയും ചെയ്തതു അന്യായമാണെന്നു തോന്നാം .പക്ഷേ ക്രിസ്ത്യാനിയായിട്ടും അവരെ സഹോദരരെ പ്പോലെ കരുതാന്‍ കഴിയാഞ്ഞ ക്രിസ്ത്യാനികളോടു ദൈവം  എന്താകും ചെയ്യുക. അവര്‍ക്കു വേറേ പള്ളിവെച്ചുകൊടുത്തു വേറേ മാറ്റിയതും ദൈവം ക്ഷമിക്കുമോ ?

അവരുടെ കൊച്ചുമകന്‍ വടക്കേ ഇന്‍ഡ്യയില്‍ പോയി മിഷ്യനില്‍ ചേര്ന്നു അച്ചനായി വന്നപ്പോള്‍ ആ അച്ചന്‍റെ കയ്യില്‍ നിന്നും കുര്‍ബാന സ്വീകരിക്കാനും കുമ്പസാരിക്കാനും വരെ മടിച്ചവരെ ദൈവം എന്തു ചെയ്യും. ?

ഈ സമയത്താണു ബഹുമാനപ്പെട്ട ജോര്‍ജ് ആലന്‍ചേരി അച്ചന്‍ കാണിച്ചുതന്ന വിലപ്പെട്ട മാത്രുകാ ക്രിസ്ത്യാനികള്‍ കണ്ടു പഠിക്കേണ്ടതു .ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന ഒരു മാത്രുകാ പിതാവാണു ആലന്‍ചേരില്‍ പിതാവു.  ബ. ജോസ് ആലന്‍ചേരി അച്ചനുമായും നല്ല ബന്ധമാണു എനിക്കു . ജോസച്ചന്‍ എന്‍റെ അദ്ധ്യാപകനാണു. അച്ചനാണു കൌണ്സിലിംഗ് പഠിപ്പിച്ചതു .  പക്ഷേ ക്രിസ്തീയ സ്നേഹം പകരാന്‍ പഠിപ്പിച്ചതു ജോര്‍ജച്ചനായിരുന്നു. തക്കലനിന്നും വന്ന രൂപതക്കാരുടെ സ്നേഹം കാണേണ്ടതായിരുന്നു.
അഭിവന്ദ്യ  ആലന്‍ ചേരിപിതാവു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പു മാത്രമല്ല കത്തോലിക്കാ സഭയുടെ അഭിമാനം കൂടിയാണു. പക്ഷേ അതു തകര്‍ക്കാനാണു വിമത അച്ചന്മാരും പിതാക്ക്ന്മാരും പരിശ്രമിക്കുന്നതു.

ദൈവം കരുണാമയനാണെങ്കില്‍ ദൈവമക്കളും കരുണയുള്ളവരാകേണ്ടേ ?

Mea Culpa , Mea Culpa  Mea maxima Culpa !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...