പരിഛേദനം പുതിയ നിയമത്തില്‍ സ്നാനമാണു.
ഇസഹാക്കിനു 8 ആം ദിവസവും, ഇസ്മായേലിനു 13 ആം വയസിലും പരിഛേദനം.
ക്രിസ്തുവില്‍ പരിച്ഛേദനം സ്വീകരിച്ചവര്‍ ക്രിസ്ത്യാനികള്‍ !
" ദൈവത്ത്വത്തിന്‍റെ പൂര്ണതമൂഴുവന്‍ അവനില്‍ മൂര്ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടേയും ,അധികാരങ്ങളുടേയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്ണതപ്രാപിച്ചിരിക്കുന്നതു.അവനില്‍ നിങ്ങളും പരിഛേദനം സ്വീകരിച്ചിരിക്കുന്നു. കൈകളാല്‍ നിര്‍വ്വഹിക്കുന്ന പരിഛേദനമല്ല, ശരീരത്തിന്‍റെ അധമവാസനകളെ നിര്മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്‍റെ പരിഛേദനം .ജ്ഞാനസ്നാനം വഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു ; മരിച്ചവരില്‍ നിന്നു അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. " കൊളോ.2:9 - 12 )
പ്രഘോഷണാധികാരം .
" നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാസ്രിഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ .വിശസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും ( മര്‍ക്കോ.16: 15 - 16 )
അങ്ങനെയെങ്കില്‍ ശിശുക്കള്‍ക്കു സ്നാനം കൊടുക്കാമോ ?
വിശ്വസിച്ചു സ്നാനം സ്വീകരിക്കണം .അതില്‍ മാറ്റം ഇല്ല എന്നാല്‍ ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ വിശ്വസിച്ചാല്‍ ഫലം ലഭിക്കുമോ ?
ലഭിക്കുമല്ലോ !
മോനിക്കാ തന്‍റെ മകനുവേണ്ടി 30 വര്ഷം പ്രാര്ത്ഥിച്ചപ്പോള്‍ അത്ഭുതം കണ്ടു.
ഭക്തരായ പലസ്ത്രീകളും അവരുടെ ഭര്ത്താക്ക്ന്മാര്‍ക്കുവേണ്ടി ഉപവാസത്തിലും, പ്രാര്ത്ഥനയിലും കണ്ണീരോടെ ചിലവഴിച്ചിട്ടു ഫലം കണ്ടതായി എനിക്കു അറിയാം .
അവിശ്വാസികളായ ,തെറ്റിപോയ മക്കളെ, വിശ്വസിച്ചു പ്രാര്ത്ഥിച്ചു വിശ്വാസത്തിലേക്കു കൊണ്ടു വന്ന അമ്മമാരും ഉണ്ടു .
ബൈബിളില്‍.
യേശു ഇരുന്ന വീടിന്‍റെ മേല്ക്കൂര പൊളിച്ചു തളര്‍വാ ദരോഗിയെ കട്ടിലോടെ യേശുവിന്‍റെ മുന്‍പിലേക്കു ഇറക്കിയപ്പോള്‍ അവരുടെ വിസ്വാസം കണ്ടു തളര്‍വാ ദരോഗിയുടെ പാപങ്ങള്‍ കഷമിക്കുകയും രോഗം സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു.
സിനഗോഗു അധികാരിയുടെ മകള്‍ക്കു ജീവന്‍ നല്കുന്നതു മകളുടെ വിശ്വാസത്താലല്ല, പിന്നെയോ ജയ്റോസിന്‍റെ വിശ്വാസമാണു ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതു.
നായിനിലെ വിധവയുടെ മകന്‍ ജീവന്‍ പ്രാപിച്ചതും അവന്‍റെ വിശ്വാസത്താലല്ല.
ഇതിന്‍റെയെല്ലാം ചുരുക്കം ഒരാളെ രക്ഷിക്കാന്‍ മറ്റൊരാളുടെ വിശ്വാസത്തിനും കഴിയും.
എന്നാലും ഇത്ര ചെറുപ്പത്തിലെ വേണോ ?
ഇസഹാക്കു ജനിച്ചു എട്ടാം ദിവസമാണു ദൈവകല്പനയനുസരിച്ചു അവനെ അബ്രാഹം പരിഛേദനം ചെയ്തതു.
"കുഞ്ഞു പിറന്നിട്ടു എട്ടാം ദിവസം ദൈവകല്പനപ്രകാരം അബ്രഹാം അവനു പരിഛേദനം നടത്തി " ( ഉല്പ.21: 4 )
എന്നാല്‍ ഇസ്മായേലിനെ പരിഛേദനം ചെയ്തതു 13ആം വയസിലായിരുന്നു. ഇന്നും പലരും ആറ്റിലും ഒക്കെ പോയി മുക്കുന്നതു ഏതാണ്ടു 13 ആം വയ്സിലൊ മറ്റൊ ആണു . ഇന്നാല്‍ ഇസഹാക്കിന്‍റെ പ്രായത്തിലാണു ,8 ദിവസം കഴിഞ്ഞു സഭ സ്നാനത്തിനായി കുഞ്ഞുങ്ങളെ ഒരുക്കുന്നതു.
അന്നു അവരുടെ മാതാപിതാക്കളോ ,തലതൊട്ടപ്പനൊ ,അമ്മയോ കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റു പറയുന്നു. പിന്നെ ഈ കുഞ്ഞു വളര്ന്നു കഴിഞ്ഞാല്‍ വിശ്വാസം ഏറ്റു പറയുന്നുണ്ടോ ? ഉണ്ടൂ . ആയിരം ,ആയിരം പ്രാവശ്യം വിശ്വാസം ഏറ്റുപറയുന്നു. ഒരു ദിവസം കുറഞ്ഞതു രണ്ടൂ പ്രാവശ്യമെങ്കിലും വിശ്വാസം ഏറ്റുപറയുന്നു. വീടുകളില്‍ യാമപ്രാര്ത്ഥനയിലും, പള്ളിയില്‍ വി,കുര്‍ബാനക്കും വിശ്വാസം ഏറ്റുപറയുന്നു.
എന്നാല്‍ ആറ്റില്‍ മുങ്ങുന്നവര്‍ ആ ഒറ്റപ്രാവശ്യമേ വിശ്വാസം ഏറ്റു പറയുന്നുള്ളു.
പ്രിയപ്പെട്ടവരെ നമുക്കു ഒരു കയ്യില്‍ വേദപുസ്തകവും ,മറ്റേകയ്യില്‍ സഭയുടെ വേദപഠനപ്പുസ്ത്കവും പിടിക്കാം .സഭ പറയുന്നതനുസരിച്ചു മുന്നേറാം .
ആമ്മീന്‍ ! ആമ്മീന്‍ ! ആമ്മീന്‍ !!!
No comments:
Post a Comment