Tuesday 24 July 2018

പരിശുദ്ധ ത്രീത്വം ഒരു ദൈവീക രഹസ്യം

ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ അല്പം അപാകതയുണ്ടോയെന്നു സംശയിക്കുന്നു.

പഴയനിയമത്തില്‍ " യാഹ്വേ " എന്നു പറഞ്ഞിരുന്നതു തന്നെയാണു പുതിയനിയമത്തില്‍ ത്രീത്വമായി നാം മനസിലാക്കുന്നതു. പഴയതില്‍ ദൈവം പറഞ്ഞു "ആയിരിക്കുന്നവന്‍ ഞാനാകുന്നു " I am who am "

ഇതു തന്നെ യേശു പുതിയനിയമത്തില്‍ യോഹ.6: 20 ല്‍ പറയുന്നുണ്ടൂ " ഇതു ഞാനാണു "  പക്ഷേ ഞാന്‍ ആരാണെന്നു പറഞ്ഞില്ല.
പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതില്‍ നാം കാണുക. പുതിയതില്‍ യേശു പിതാവെന്നാണു സംബോധനചെയ്യുന്നതു, അതുപോലെ " പിതാവിന്‍റെ  മടിയിലിരിക്കുന്ന ഏകജാതനല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ലെന്നും പറയുന്നു.

അല്പം വിശദമായി ചിന്തിച്ചാല്‍ .ഒറ്റദൈവമേയുള്ളു. അതില്‍ മൂന്നു ആളുകള്‍ ഉണ്ടു .പക്ഷേ ഇവരെ വേര്‍പെടുത്താന്‍ സാധിക്കില്ല. നമ്മള്‍ പലപ്പോഴും ഇവരെ മൂന്നു വ്യത്യസ്ത ആളുകളായി അഥവാ മൂന്നു വേര്‍പെട്ട ആളുകളായി കാണുന്നതാണു അബദ്ധമാകുന്നതു.
ചുരുക്കം പരിശുദ്ധാത്മാവു വന്നുവെന്നു പറഞ്ഞാല്‍ പരിശുദ്ധത്രീത്വം തന്നെയാണു വന്നതു. പുത്രനെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.പിതാവെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.

സ്രിഷ്ടി പിതാവിന്‍റെയാണെന്നു പറയുമ്പോഴും മൂന്നുപേരും ചേര്ന്നാണു അതു നടത്തുക.(നമുക്കു നമ്മുടെ ഛായയിലും സാദ്രിശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം )

രക്ഷാകര്മ്മം പുത്രന്‍റെയാണെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു .

വിശുദ്ധീകരണം പരിശുദ്ധാത്മാവിന്‍റെ യാണെന്നു പറയുമ്പോഴും ത്രീത്വമാണു വിശുദ്ധീകരിക്കുന്നതു.

ഇനിയും പരിശുദ്ധകന്യകയുടെമേല്‍ പരിശുദ്ധാത്മാവു വന്നു അവളുടെ ഉദരത്തില്‍ യേശു ജനിച്ചുവെന്നു പറയുമ്പോഴും അവിടേയും പരിശുദ്ധത്രീത്വമാണു പ്രവര്ത്തിക്കുക.
നാല്പതാം നാള്‍ ശ്ളീഹന്മാരുടെ മേല്‍ പരിശുദ്ധാത്മാവു തീനാവിന്‍റെ സാദ്രിശ്യത്തില്‍ ഇറങ്ങി വന്നുവെന്നു പറയുമ്പോഴും അവിടേയും പരി.ത്രീത്വമാണു പ്രവര്ത്തിക്കുക.

( ഇനിയത്തെ ഉദാഹരണം തെറ്റാണെങ്കില്‍ ക്ഷമിക്കണം ഞാന്‍ ഒരു സൈയ്ന്‍റ്റിസ്റ്റല്ലെല്ലോ  വെള്ളം = H2o ; നീരാവി =  H2o  ;    ഐസ് =  H2o. ഇതുപോലെ പിതാവ് = പരി. ത്രിത്വം ; പുത്രന്‍ = പരി. ത്രിത്വം ; പരിശുദ്ധാത്മാവു = പരി .ത്രിത്വം . )

കാരണം . ഏക സത്യ ദൈവം എന്നു പറയുന്നതു പരി .ത്രിത്വമാണു. എന്നാല്‍ ഒരിക്കലും വേര്‍പിരിയാത്ത ഒരു സത്യവും, ദൈവിക രഹസ്യവുമാണു.

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .ഇതു ഒരു ദൈവീകരഹസ്യമാണു. ഇതില്‍ ഒരു സംവാദത്തിനു ആരും തുനിയരുതു. ഇതില്‍ വെള്ലം ചേര്‍ക്കാന്‍ പറ്റില്ല.

മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ക്ഷമിക്കുക

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...