Monday 2 July 2018

പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു

കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കു വിപരീതമായി ചില സഹോദരങ്ങള്‍ ചിന്തിക്കുകയും ,പ്രസംഗിക്കുകയും ചെയ്യുന്നു.

യേശുവിന്‍റെ വരവോടെ പഴയതെല്ലാം അവസാനിച്ചു പുതിയതു വന്നുഅതിനാല്‍ പഴയനിയമം നോക്കേണ്ടാ,വായിക്കേണ്ടാ, പഠിക്കേണ്ടാ, പുതിയനിയമം മാത്രം മതിയെന്നു .

ഇതു സഭയുടെ പഠിപ്പിക്കലിനു വിപരീതമാണു.

സഭ യുടെ പഠിപ്പിക്കല്‍      പഴയതിനും പുതിയതിനും  ഒരുപോലെ പ്രാധാന്യം നല്കുന്നു

പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു . രണ്ടും ഒരുപോലെ ദൈവനിവേശിതമാണു. രണ്ടൂം ഒരുപോലെ ബഹുമാനിക്കപ്പെടേണ്ടതാണു.

ccc 121 മുതല്‍ 142 വരെ പരിശോധിച്ചാല്‍ മനസിലാകും സഭ എന്തുമാത്രം പ്രാധാന്യം രണ്ടു പുസ്തകത്തിനും നല്കുന്നുവെന്നു.യേശുവന്നതു ഒന്നും കളയുവാനോ നിരാകരിക്കാനോ അല്ല പൂര്ത്തിയാക്കാനാണു.

യേശുവിന്‍റെ കാലത്തു തന്നെ ഇതിനെപറ്റി ചിലര്‍ക്കു സംശയമുണ്ടായപ്പോള്‍ യേശു കൊടുത്ത മറുപടി ശ്രദ്ധേയമാണു.യേശു വന്നതു പഴയതിനെ ഇല്ലാതാക്കുവാനാണെന്നു ധരിച്ചവരോടാണു പറഞ്ഞതു
" നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുതു .അസാധുവാക്കാനല്ല പൂര്ത്തിയാക്കാനാണു ഞാന്‍ വന്നതു . ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ , സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. " ( മത്താ.5: 17 - 18 )

ഇതുതന്നെയാണു സഭയും പഠിപ്പിക്കുന്നതു .ഉല്പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങള്‍ എല്ലാം തന്നെ ദൈവനിവേശിതമാണു. അതില്‍ നിന്നു ഒരു വാക്കുപോലും കളയാനോ വിപരീതമായി പഠിപ്പിക്കുവാനോ ആര്‍ക്കും സാധിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവന്‍ ചെറിയവനെന്നു വിളിക്കപ്പെടും .

" ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസാരമായ ഒന്നു ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ലവരെ പ ഠിപ്പി ക്കുകയോ  ചെയ്യുന്നവന്‍ സ്വ്ര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും.എന്നാല്‍ അതു അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും ."  (മത്താ.5:19 )

സഭപഠിപ്പിക്കുന്ന മറ്റൊരു പ്രധാപ്പെട്ട വിവരമാണു പരിശുദ്ധകുര്‍ബാനക്കു നാം കൊടുക്കുന്ന ആദരവിനും ബഹുമാനത്തിനും തുല്ല്യമായിതന്നെ ദൈവവചനത്തിനും ( ബൈബിളിനും ) നാം ആദരവും ബഹുമാനവും കൊടുക്കുന്നു.

ലിറ്റര്‍ജിക്കു പഴയനിയമവും ,പുതിയനിയമവും ഒരുപോലെ ഉപയോഗിക്കുന്നു.

ഇത്രയും നേരം ഞാന്‍ പറഞ്ഞതു പഴയതു കഴിഞ്ഞുപോയി പുതിയതു വന്നു അതിനാല്‍ പഴയതിനു ഇനിയും പ്രാധാന്യമില്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ അ്തു കത്തോലിക്കാസഭയുടെ പ്രബോധനമല്ല.
ദൈവത്തിനു മഹത്വം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...