Sunday 31 December 2017

കുടുംബം തിരുക്കുടുബം പോലെയാകാന്‍ !

REJOICE and be GLAD !

" Glory to God in the highest heaven ,
and on earth peace among those whom he favors " (Lk.2:14 )

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !
ഭൂമിയില്‍ ദൈവക്രുപ ലഭിച്ചവര്‍ക്കു സമാധാനം " ( ലൂകാ.2:14 )

സുറിയാനി പിതാക്ക്ന്മാര്‍ പാടി !

" തെശുബുഹത്തോ ലാലൊഹോ ബമരൌമേ
അല്‍ അറഒാ. ശ്ളോമോ ഉ ശൈനോ ഉ സബറോ തോബോ ലബ് നൈനോശോ "

ലത്തീന്‍ പിതാക്ക്ന്മാര്‍ പാടി !

" Soli Deo Gloriam "

ദൈവത്തിനു മാത്രം മഹത്വം

വിണ്ണില്‍ നിന്നും യേശു മണ്ണിലേക്കു വന്നതു മനുഷ്യനു സമാധാനവും സന്തോഷവും കൊടുക്കാനാണു !
അതിനാല്‍ ആനന്ദീച്ചു തുള്ളിചാടുവിന്‍ !

ഹ്രുദയം തുറന്നൂചിരിക്കുവീന്‍ !

മനുഷ്യന്‍റെ ചിരി !

കൊച്ചൂകുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചിരിക്കുന്നു.
മാലാഖാമാര്‍ ചിരിപ്പിക്കുകയാണെന്നുഅമ്മമാര്‍ പറയും !
കുഞ്ഞു വളരുമ്പോള്‍ ചിരീകുറഞ്ഞു കുറഞ്ഞു അവസാനം ചിലസമയത്തുമാത്രമാകുന്നു. അതായതു ഹ്രുദയം കടുക്കാന്‍ തുടങ്ങി.
മനുഷ്യനു ചിരിക്കണമെങ്കില്‍ ഹ്രുദയത്തില്‍ കപടമീല്ലാതെ സന്തോഷം ഉണ്ടാകണം . കപടംനിറഞ്ഞാലും ചിരിക്കും അതു കൊലചിരിയാണു.
സാധാരണ ഒരു മനുഷ്യന്‍ 20 പ്രാവശ്യത്തില്‍ കൂടുതല്‍ ചിരിക്കില്ലെന്നു പറയും
ചിലപ്പോള്‍ വെറും പുന്‍ചിരിമാത്രം മറ്റു ചിലാപ്പോള്‍ ഹ്രുദയം തുറന്നചിരി ചിരിക്കുന്നവരില്‍ ദൈവസാന്നിദ്ധ്യം ഉണ്ടു . കുഞ്ഞു ചിരിക്കുന്നതു മാലാഖായുടെ സാന്നിധ്യം ആണെല്ലോ ?

ദൈവം ആയിരിക്കുന്നിടം ദൈവാലയമാണു .
നമ്മൂടെഹ്രുദയം ദൈവത്തിനൂ വസിക്കാനുള്ള ഇടമാണു ഹ്രുദയം ദൈവാലയമാണു .
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും " ( യോഹ.15:4 )

ദൈവത്തില്‍ വസിക്കാത്തവര്‍
പണത്തിന്‍റെ പുറകെ ഓടുന്നവരാകാം ..

പണമ്മാണു എല്ലാമെന്നൂ ചിന്തിച്ചു പണസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നൂം അകലെയാണു. ചുങ്കക്കാരന്‍ അപ്രകാരം ആയിരുന്നല്ലോ ? എന്നാല്‍ അവന്‍ യേശൂവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ലാം ഉപേക്ഷിക്കുന്നു.അന്യായമായി എടുത്തതിന്‍റെ നാലിരട്ടി തിരികെ കൊടുക്കുന്നു.
സ്വത്തിന്‍റെ പകുതിപോലും കൊടുക്കുന്നു. യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ എല്ല്ലാം ഉപേക്ഷിക്കാന്‍ തയാറാകുന്നു.

പാപിനിയായ സ്ത്രീ .

അവളുടെ സമ്പാദ്യമായ സുഗന്ധ തൈലം ( വലീയ പണക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാണു ആ തൈലം അവിശുദ്ധ മാര്‍ഗത്തില്‍ കൂടിഅവള്‍ അമ്പാദിച്ചതാകാം ധനാഡ്യര്‍ ക്കൊടുത്തതാകാം ) അവള്‍ യേശുവിലായികഴിഞ്ഞപ്പോള്‍ യേശുവിന്റെ പാദാന്തീകത്തില്‍ ആ കുപ്പി തല്ലിപൊട്ടിക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു.

കനാന്‍ കാരിസ്ത്രീ .

യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ ജീവജലത്തിനുവേണ്ടി അവളുടെ കലവും ഉപേക്ഷിച്ചു ഓടുകയാണു.

ശിഷ്യന്മാരും.

എല്ലാം ഉപേക്ഷിച്ചു യേശുവിന്‍റെ പുറകേ പോകുന്നു. യേശുവില്‍ ആയികഴിഞ്ഞ ഒരാള്‍ക്കു ഈ ലോകത്തിന്‍റെ സുഖം ഒന്നും അവനെ പിന്തീരിപ്പിക്കില്ല.

പരിശുദ്ധാകന്യാമറിയം .

ഈ ലോകത്തില്‍ ഒരു മനുഷ്യനും ഇതു വരെ ലഭിക്കാഞ്ഞതും ഇനിയും ലഭിക്കാത്തതുമായ സൌഭാഗ്യമാണു അവള്‍ക്കൂലഭിച്ചതു. അതുക്കൊണ്ടാണു പരിശൂദ്ധാത്മാവു ഏലിസബേത്തീല്‍ കൂടി ഉത്ഘോഷിച്ചതു സ്ത്രീകളില്‍ അനുഗ്രഹീതയെന്നു ..
അതേ അവള്‍ യേശുവിലും യേശു അവളിലും ആയിരുന്നു.
33 വര്ഷം അവള്‍ യേശുവിനെ പരിപാലിച്ചു.
ചെറുപ്രായത്തില്‍ അവള്‍ അവനെ (യേശുവിനെ ) നല്ലതു പഠിപ്പിച്ചു .
പിന്നെ യേശൂ അവളെ പഠിപ്പിച്ചു.. ( അവള്‍ എല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു )
33 വര്ഷം കൂടെയിരുന്നു എല്ലാം ഗ്രഹിച്ചവള്‍ .
നീണ്ട വര്ഷങ്ങള്‍ എല്ലാം ക്ഷമയോടെ സഹിച്ചവള്‍
നിത്യകന്യകയും ദൈവമാതാവും .
നാരകീയ ശക്തികളെ തകര്‍ക്കാന്‍ സഹായിച്ചവള്‍
ലൂസിഫറിന്‍റെയും അവന്‍റെ അനുയായികളുടേയും ശത്രു.
സെക്ടുകളുടെ ( പെന്തകോസ്തുകളുടെ ) ശത്രു
എല്ലാതലമുറകളും അവളെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും ( ലൂക്കാ.1: 48 ) എന്നാല്‍ പെന്തക്കോസ്തുകാരും ലൂസിഫറും അവള്‍ക്കു എതിരാണു .

മനുഷ്യരായ നമ്മള്‍ !

യേശുവിനെ നമ്മൂടെ ഉള്ളത്തില്‍ സ്വീകരിക്കാം
നമ്മൂടെ ഹ്രുദയം ഉണ്ണിയേശുവിനു തുറന്നുകൊടുക്കാം
നമ്മുടെ ഹ്രുദയം ഉണ്ണിയെ സ്വീകരിക്കാന്‍ തക്കദൈവാലയമാക്കിമാറ്റാം !
അങ്ങനെ ഉണ്ണിയേശു എല്ലാവരുടേയും ഹ്രുദയത്തില്‍ ജനിക്കട്ടെ !

കുടുംബം തിരുക്കുടുംബം ആകുവാന്‍

പിതാവിന്‍റെ പ്രതീകമായ ഭര്ത്താവും,പരിശുദ്ധാത്മാവിന്‍റെ പ്രതീകമായ ഭാര്യയും പുത്രന്‍റെ പ്രതീകമായ കുഞ്ഞുങ്ങളും ചേര്ന്നാല്‍ , കുടുംബം തിരുക്കുടുംബമാകും

അതിനു ശ്രദ്ധിക്കേണ്ടതു

ഭര്ത്താവു തലയുടെ സ്ഥാനത്തും, ഭാര്യ സ്നേഹത്തിന്‍റെ ഇരിപ്പടമായ ഹ്രുദയത്തിന്‍റെ സ്ഥാനത്തുമാകണം .

അതു തിരിച്ചായാല്‍ അപകടമാണു,അതുപോലെ തന്നെ അപകടമാകാവുന്ന മറ്റൊരു വിശേഷമാണു ഭാര്യ കഴുത്തിന്‍റെ സ്ഥാനം ഏറ്റെടുത്താലും.കഴുത്തു തിരിയുന്നിടത്തേക്കു മാത്രമേ തലതിരിക്കാന്‍ പറ്റ്റ്റൂ. എങ്ങോട്ടെങ്കിലും തലക്കു സ്വതന്ത്രമായി തിരിയാന്‍ പറ്റില്ല.അതിനാല്‍ ഭര്യ തലയും കഴുത്തുമാകാതെ ഹ്രുദയത്തിന്‍റെ സ്ഥാനം മാത്രം എടുക്കുക.

എല്ലാവര്‍ക്കും ക്രിസ്തുമസിന്‍റെയും പുതുവല്സരത്തിന്‍റെയും
സര്‍വ വിധ മംഗളങ്ങളും നേരുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...