നീതിമാനും,ക്രുപനിറഞ്ഞവളും,അനു സരനമുള്ലകുട്ടിയും ചേരുന്ന കുടുംബമാണു തിരുക്കുടുംബം .അങ്ങനെ യുള്ള കുടുംബങ്ങളാണു ഇന്നിന്‍റെ ആവശ്യം .
നീതിമാനായ യൌസേപ്പ്പിതാവു.
വെറും പേരുമാത്രമല്ലായിരുന്നു.യൌസേപ് പു 100% വും നീതിമാനായിരുന്നു.
യൌസേപ്പുമായി വിവാഹവാഗ്ദാനം കഴിഞ്ഞിരുന്ന മറിയം ഗര്‍ഭിണിയായി കാണപ്പെട്ടപ്പോള്‍ യൌസേപ്പു കുഴങ്ങി. എന്തു ചെയ്യണം ?
നീതിമാനായ യൌസേപ്പിനു നീതിയായിട്ടുള്ളതു മാത്രമേ ചെയ്യാന്‍ കഴിയൂ. അവളെ കല്ലെറിഞ്ഞുകൊല്ലാനാണു നിയമം അനുശാസിക്കുന്നതു. ( നിയ.ആവ. 22 : 22 മുതല്‍ ഇതു വ്യക്തമാക്കുന്നു. ) പക്ഷേ നീതിമാനായ യൌസേപ്പിനു ആ മരണത്തിനു കൂട്ടുനില്ക്കാന്‍ സാധിക്കില്ല. ഒരു തരത്തിലും അവളെ അപകീര്ത്തിപ്പെടുത്താന്‍ യൌസേപ്പിനു സാധിക്കില്ല. അതിനാല്‍ ആരും അറിയാതെ അവളെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു .ആസമയത്തു സ്വര്‍ഗം ഇടപെട്ടു. അവളെ സ്വീകരിക്കുന്നതില്‍ ശങ്കിക്കേണ്ട കാര്യമില്ലെന്നും അവള്‍ പരിശുദ്ധാത്മാവിലാണു ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നും, കര്ത്താവിന്രെ ദൂതന്‍ ഉറക്കത്തില്‍ യൌസേപ്പിനോടു പറഞ്ഞു.അതിന്‍ പ്രകാരം യൌസേപ്പു അവളെ ഭാര്യയായി സ്വീകരിക്കുന്നു.
ദൈവക്രുപ നിറഞ്ഞവള്‍ .
ലോകസ്ഥാപനത്തിനു മുന്‍പേ അവള്‍ ദൈവകുമാരന്രെ അമ്മയാകാന്‍ വേണ്ടി പിതാവുതിരഞ്ഞെടുത്തതിനാല്‍ പരമ പരിശുദ്ധയായിരിക്കാന്‍ ജന്മപാപത്തില്‍ നിന്നുപോലും അവളെ സംരക്ഷിക്കുന്നു. ആദവും ഹവ്വായും കഴിഞ്ഞാല്‍ ജന്മപാപം ഇല്ലാതെ ജനിച്ചവളാണു പരിശുദ്ധ കന്യാമറിയം .മറിയം ദൈവതിരുമുന്‍പില്‍ ദൈവക്രുപകണ്ടെത്തിയവളാണു.
അനുസരണമുള്ള മകന്‍.
ആദത്തിന്‍റെ അനുസരണക്കേടു തീര്‍ക്കാനായി പൂര്ണ അനുസരണമുള്ലവനായിട്ടാണു യേശു ജീവിച്ചതു. മരണത്തോളം പിതാവിനു പൂര്ണമായി കീഴ്വഴങ്ങിയാണു യേശു ജീവിച്ചതും സ്വയം ബലിയായി തീര്ന്നതും.
തിരുക്കുടുംബം .
നീതിമാനും, ക്രുപനിറഞ്ഞവളും, അനുസരണമുള്ല കുട്ടിയും ചേര്ന്നപ്പോള്‍ ലോകത്തിലുള്ള എല്ലാകുടുംബത്തിനും മാത്രുകയായി! .നമുക്കും ആകുടുംബത്തെ അനുകരിക്കാന്‍ ശ്രമിക്കാം .ഈ യല്‍ദാ ക്കാലത്തു അതിനുള്ള അനുഗ്രഹം ലഭിക്കാനായി നമുക്കു പ്രാര്ത്ഥിക്കാം
No comments:
Post a Comment