Sunday 10 December 2017

ഒരു തിരിഞ്ഞു നോട്ടം !

1990 മുതല്‍ 2017 വരെയുള്ള 27 വര്ഷം!

സഭയില്‍ വലിയ വളര്‍ച്ചയുണ്ടായ കാല ഘട്ടം!

പള്ളികള്‍ക്കു വലിപ്പം കൂടി ചെറുതെല്ലാം വലുതായി.
സ്കൂളുകളും കോളേജുകളും,ഹോസ്പിറ്റലുകളും എല്ലാം.
ബലികളൊക്കെ വളരെ സിസ്റ്റമാറ്റിക്കായി.
അരാധനയില്‍ ധാരാളം ആളുകള്‍ സംബന്ധിക്കുന്നു.
വി.കുര്‍ബാന സ്വീകരണം 80 % എങ്കിലും വര്‍ദ്ധിച്ചു.
ധ്യാനകേദ്രങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു.
കരിസ്മാറ്റികു ധ്യാനവും സുവിശേഷപ്രസംഗവും വര്‍ദ്ധിച്ചു.
വി.കുര്‍ബാനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം പലതിനും നല്കിയോ? നൊവേനകള്‍, ചൊവ്വാഴ്ച്ച ആചരണം, എന്നുവേണ്ടാ ഒത്തിരി ഭക്തിപ്രകടനങ്ങള്‍ പെരുന്നാള്‍ പോലെയായി.

സഭയെ സംബധിച്ചു പറയുമ്പോള്‍ അപാരമായ വളര്‍ച്ച.

പക്ഷേ നമ്മുടെ ചെറുതലമുറയുടെ വിശ്വാസം എവിടെ?
നമുക്കുള്ള ( പഴയതലമുറക്കു ) വിശ്വാസം അവര്‍ക്കുണ്ടോ?

സഭയില്‍ ഇത്രയും വളര്‍ച്ചയുണ്ടായിട്ടു എന്തേ പുതുതലമുറ വിശ്വാസത്തില്‍ പിന്‍പോട്ടു പോയി?

എന്‍റെ ഒരു അനുഭവം പങ്കു വയ്ക്കാം!

ഞാന്‍ പോകാത്ത രാജ്യങ്ങള്‍ ഇല്ലെന്നു പറയാം. എന്നാല്‍ കരഞ്ഞുകൊണ്ടു പ്രാര്ത്ഥിക്കുന്ന സമൂഹത്തെ ഞാന്‍ റഷ്യയില്‍ മാത്രമേ കണ്ടിട്ടുള്ളു. ( 1960 നും 70 നും ഇടയില്‍ )
മറ്റൊരുകാര്യം ശ്രദ്ധിച്ചതു ഓര്ത്തഡോക്സ് പള്ളികളില്‍ ആരാധനക്കു നരച്ച തലകള്‍ മാത്രമായിരുന്നെങ്കില്‍ കത്തോലിക്കാ ദൈവാലയത്തില്‍ ആബാലവ്രുദ്ധം ജനങ്ങളെ ഞാന്‍ കണ്ടു. അതിനുള്ളകാരണം വീടുകളില്‍ അവര്‍ കൊടുത്ത മാത്രുകയും പ്രാര്ത്ഥനയും ആകാം.

വീണ്ടും വിഷയത്തിലേക്കു വരാം. എന്തേ പുതുതലമുറ വിശ്വാസത്തില്‍ പിന്നോക്കം പോയി?

" The family that prays together stays together "
ഒന്നിച്ചു പ്രാര്ത്ഥിക്കുന്നകുടുംബം ഒരുമയില്‍ നിലനില്ക്കുന്നു.

ഇന്നു കുടുംബത്തില്‍ പ്രാര്ത്ഥന കൈമോശം വന്നിരിക്കുന്നു. കുരിശുവരയും കുടുംബപ്രാര്ത്ഥനയും ,(യാമപ്രാര്ത്ഥന) അന്യം നിന്നതുപോലെയുള്ള അനുഭവം.

പിശാചുബാധ

യേശുവിന്‍റെ കാലത്തു ഒത്തിരി ആള്‍ക്കാരില്‍ നിന്നും പിശാചുക്കളെ പുറത്താക്കിയിരുന്നു. പക്ഷേ ഇന്നു പിശാചുബാധിതര്‍ ഇല്ലേ? ഒരു പിശാചും പുറത്തുപോകുന്നില്ല. ഇല്ലെന്നു പറയാന്‍ പറ്റുമോ?

എല്ലാവരും പള്ലിയില്‍ പോകുന്നവരും വി.കുര്‍ബാനയില്‍ സംബന്ധിക്കുന്നവരും ആകയാല്‍ പിശാചുക്കള്‍ ഇല്ലെന്നു പറയാമോ? പള്ലിയില്‍ ഇരുന്നു വചനം കേള്‍ക്കുകയും ആരാധനയില്‍ സംബന്ധിക്കുകയും ചെയ്യുന്നവരില്‍ പിശാചുബാധ ഉണ്ടാകില്ലേ?

പള്ളിക്കകത്തുപിശാചുകയറില്ലെന്നു ഉറപ്പുപറയാമോ? സിനഗോഗില്‍ നിന്നാനെല്ലോ പിശാചുബാധിതനെ യേശു സുഖപ്പെടുത്തിയതു. സിനഗോഗില്‍ പ്രാര്ത്ഥനക്കു വന്നവരിലും പിശാചുബാധയുണ്ടായിരുന്നു. ( മക്കോ.1:21 - 28 )

എങ്കില്‍ ഇന്നും ധാരാളം ആളുകള്‍ പിശാചുബാധയുള്ലവരായി കാണില്ലേ? ഒന്നു പരിശൊധിച്ചാലോ?

എന്താണു അതിനുള്ള അടയാളം?

1) യേശുവേ എന്തിനു നീ ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ( മര്ക്കോ. 1: 24 )
എന്‍റെ കാര്യത്തില്‍ ആരുടേയും ഇടപെടല്‍ ആവശ്യമില്ലെന്നു തോന്നുകയും പള്ലിയേയും പള്ളിക്കാരേയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരില്‍ ഇതിന്‍റെ ആരഭം അക്കാം. അറിയില്ല.

2) ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നതു?
ഈ ഒരു തോന്നല്‍ ദൈവം എന്നെ നശിപ്പിച്ചുകളയുമെന്നു ഞാന്‍ നശിക്കുമെന്നും ഉള്ള തോന്നലുള്ളവര്‍ക്കും പിശാചു ബാധയില്ലെന്നു പറയാന്‍ പറ്റില്ല.

1യോഹ.3: 8 ല്‍ ഇപ്രകാരം പറയുന്നു.

" പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നു ഉള്ലവനാണു. എന്തെന്നാല്‍ പിശാചു ആദിമുതലെ പാപം ചെയ്യുന്നവനാണു. പിശാചിന്‍റെ പ്രവര്ത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായതു. "

മനുഷ്യനെ നശിപ്പിക്കുവാനല്ല. പക്ഷേ അവനിലുള്ല പൈശാചികപ്രവര്ത്തികലെ നശിപ്പിക്കാനാണു യേശു വന്നതു. അപ്പോള്‍ നീ ജങ്ങളെ നശിപ്പിക്കാനാണെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ പിശാചുബാധിതനാകാം.

3) " നീ ആരാണെന്നു എനിക്കറിയാം ദൈവത്തിന്‍റെ പരിശുദ്ധന്‍ " ( 1:24 )

ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു യേശുവിനെ അറിഞ്ഞതുകൊണ്ടുമാത്രം വിശേഷമില്ല. അവിടുത്തെ നാമം വിളിച്ചു പറഞ്ഞു ഉച്ചത്തില്‍ ആരാധിച്ചതുകൊണ്ടു മാത്രവും ഒന്നും സംഭവിക്കനമെന്നില്ല. കാരണം പിശാചും അതുതന്നെ ചെയ്യുന്നു. യേശുവിനെ അറിയുന്നു. പരിശുദ്ധനാനെന്നും ,ദൈവപുത്രനാനെന്നും വിളിച്ചു പറഞ്ഞു അവനും പ്രഘോഷിക്കുന്നു. അതു വെറും അധരവ്യായമമായാല്‍ അവനില്‍ പിശാചു ബാധയില്ലെന്നു പറയാന്‍ പറ്റില്ല. മത്തങ്ങായുടെ പുറത്തെ കുരിശുപോലെയാകാം. പള്ലിക്കുള്ള മത്തങ്ങായില്‍ പുറത്തു വരക്കുന്ന കുരിശു പുറത്തുമാത്രമുള്ള അടയാളമായി ത്തീരുന്നു.അകത്തേക്കു ഇറങ്ങില്ല.

ഇന്നു പലപ്പോഴും ഭക്തി വെറും ബാഹ്യപ്രകടനം മാത്രമായി രൂപാന്തരപ്പെട്ടാല്‍ നാമും ആ പിശാചുബാധിതനെപ്പോലെ മാത്രം ആകില്ലേ ?

ചുരുക്കത്തില്‍ കാലം മാറി കോലവും മാറി.

രാജാക്കന്മാരുടെ കഴുത്തിലെ മാല.

വലിയ പരിപാടിക്കു അവര്‍ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ അവര്‍ക്കു എടുക്കാന്‍ പറ്റാത്ത വലിയ സ്വ്ര്നമാല കഴുത്തില്‍ അണിയും. അതു അല്പനേരത്തേക്കു മാത്രം. പരിപാടി കഴിഞ്ഞാല്‍ അതു ഉടനെ അഴിച്ചുവയ്ക്കും.

ക്രിസ്ത്യാനി അണിയുന്ന വിശ്വാസത്തിന്‍റെ മാല.

ഞയറാഴ്ച്ച ദിവസം അവന്‍ അണിയുന്ന വിശ്വാസത്തിന്‍റെ വലിയ മാല അന്നത്തേക്കുമാത്രം
അതുകഴിഞ്ഞാല്‍ അതുമാറ്റി സാധാരണജീവിതത്തിലേക്കു കടന്നുവരുന്നു. പിന്നെ പിന്നത്തെ ഞയറാച മാത്രം വീണ്ടും അണിയും. ഇതാണോ ഇന്നത്തെ വിശ്വാസം?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...