Saturday 23 December 2017

ദൈവജനം സഭക്കുവേണ്ടിയോ ? അതോ സഭ ദൈവജനത്തിനുവേണ്ടിയോ ?

കാന്‍ചിയാറ്റില്‍ ഒരു പള്ളിയിലെ വിവാഹത്തിനു ബന്ധുവായ അച്ചന്‍ കെട്ടിക്കാന്‍ വരുന്നു. അപ്പോള്‍ അച്ചന്‍റെ കൊയറിനേയും കൊണ്ടുവരുന്നു.

വികാരിയച്ചന്‍ പറഞ്ഞു ആരുവന്നാലും ഇവിടുത്തെ കൊയറിന്‍റെ 3000 രൂപാ അടക്കണം .വീട്ടുകാര്‍ പറഞ്ഞു അടക്കാം സംഗീതോപകരനങ്ങള്‍ വരുന്നവര്‍ക്കു ഉപയോഗിക്കാന്‍ കൊടുക്കണം .അച്ചന്‍ സമ്മതിച്ചില്ല.വരുന്നവര്‍ അതു ദൂരെനിന്നും കൊണ്ടു വരണം . എങ്ങ്കില്‍ 3000 രൂപാ അടക്കണമോ ? അതു അടക്കണമെന്നു വികാരിയച്ചന്‍ .പിഴിയാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും നഷ്ടപ്പെടുത്തില്ല.

മാര്‍പാപ്പായുടെ വാക്കുകള്‍ " സഭ കരുണയുടെ ലേപനമാകണം . വൈദികര്‍ അവര്‍ക്കു ദൈവജനത്തിനു ശുസ്രൂഷ ചെയ്യുന്നവരാകണം . പക്ഷേ ഇന്നും അവര്‍ രാജക്കന്മാരും ദൈവജനം അവരുടെ ശുസ്രൂഷകരുമാനെന്നാണു പലരും ധരിച്ചു വെച്ചിരിക്കുന്നതു . യേശു എന്തിനാണു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതു ? ത്ന്‍റെ പിന്‍ഗാമികള്‍ ശുസ്രൂഷകരാകനമെന്നു യേശുവിനു നിര്‍ബന്ധമുണ്ടു. അതു തന്നെയാണു ഫ്രാന്സീസ് പാപ്പാ പരയുന്നതു. തന്‍റെ മുറിയുടെ മുന്‍പില്‍ നിന്ന പട്ടാളക്കാരനു ഇരിക്കാനുള്ള കശേര സ്വ്യം ചുമന്നു ്അവന്‍റെ മുന്‍പില്‍ വെച്ചപ്പോഴും, രാവിലെ കാപ്പിയും റ്റോസ്റ്റും അയാള്‍ക്കു കൊടുത്തപ്പോഴും അയാള്‍ അതിശയത്തോടെ നോക്കുകയും ഐസാകുകയും ചെയ്തു കാണാം . ഇതാണു " Servus servorum Dei " എന്നു പറയുന്നതു.

എനിക്കു സങ്കടം തോന്നിയ ഒരു അവസരം .

ബാങ്ങ്ളൂരില്‍ ഒരു ധ്യാനകേദ്രത്തില്‍ നേരത്തെ മുറ്റത്തെങ്ങും പ്രതിമകള്‍ ഇല്ലായിരുന്നു. പിന്നെ ചെന്നപ്പ്പ്പോള്‍ ലൈനായി പത്തിരുപതു വിശുദ്ധരുടെ രൂപങ്ങള്‍ വെച്ചിരിക്കുന്നു. കൊള്ളമെന്നു തോന്നി. പിന്നെ സൂക്ഷിച്ചപ്പ്ഴാണു എല്ലാരൂപത്തിനും മുന്‍പില്‍ നേര്‍ച്ചപെട്ടിവച്ചിരിക്കുന്നു. എനിക്കു അതു അംഗീകരിക്കാന്‍ പറ്റുന്നില്ല.

പിന്നെ നാട്ടില്‍ വന്നപ്പോള്‍ ഇവിടേയും പലയിടത്തും ഈ പരിപാടികണ്ടു .ഒരു പള്ളിക്കു ഒരു നേച്ചപെട്ടിപോരേ ? എല്ലാ രൂപങ്ങളുടേയും മുന്‍പില്‍ എന്തിനാണു ഓരോ പെട്ടിവയ്ക്കുന്നതു ?

മലയാറ്റൂരൊക്കെ പോകുമ്പോള്‍ ധര്മ്മക്കാര്‍ ലൈനായി മുന്‍പില്‍ തുണിയും വിരിച്ചു ഇരിക്കുന്നതു പോലെ വിശുദ്ധ്ന്മാരെ ഇരുത്തി മുന്‍പില്‍ നേര്‍ച്ചപെട്ടിയും വച്ചുള്ള ഇരുപ്പു അവര്‍ സ്വര്‍ഗത്തില്‍ ഇരുന്നു കാണുമ്പോള്‍ അവര്‍ക്കും നാണം വരുമായിരിക്കും ?

ഇതിനെല്ലാം വിപരീതമായി ഒരച്ചന്‍ ഇന്നു പ്രതീകരിച്ചു കണ്ടു !

" പള്ളി പുതുക്കി പണിയണമെങ്കില്‍ ഇടവകയില്‍ ഉള്ള എല്ലാവര്‍ക്കും ഭവനം ഉണ്ടാകണം .അതുപോലെ വികാരിയച്ചനായി പണിയിച്ച ഭവനത്തിലേക്കു മാറിതാമസിക്കണമെങ്കില്‍ എല്ലാ ഭവനങ്ങളിലും ശൌചാലയം ഉണ്ടാകണം "

ഇതുപൊലെയുള്ലവൈദീകരെ യാണു ഇന്നത്തെ പാപ്പായിക്കു ആവശ്യം . അതു നടക്കുമോ ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...