Saturday 23 December 2017

ദൈവത്തിന്‍റെ മുഖം !

ദൈവത്തിന്‍റെ മുഖം കാണാന്‍ ആഗ്രഹിക്കുന്നവര്‍ മനുഷ്യന്‍റെ മുഖത്തേക്കു നോക്കുക നിനക്കു ദൈവത്തിന്‍റെ മുഖം ദര്‍ശിക്കാന്‍ കഴിയും കാരണം മനുഷ്യന്‍ ദൈവഛായയാണു.
ദൈവത്തെ മ്രുഗങ്ങളില്‍ കാണാന്‍ പറ്റുമോ ?
ദൈവത്തെ മനുഷ്യരില്‍ കാണാന്‍ പറ്റാത്തവര്‍ മ്രുഗങ്ങളില്‍ കാണുന്നു. അതു വലിയ അപകടമാണു.
അങ്ങനെ യുള്ളവര്‍ മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ കൊല്ലുകയും ജീവനോടെ കത്തിക്കുകയും ചെയ്യുന്നു.
ഇന്നലെ വടക്കൈന്‍ഡ്യയില്‍ (ലക്നോ) 16 വയസുള്ള ക്യാന്സര്‍ രോഗിയായ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി. വഴിയരികില്‍ കിടന്ന പെണ്‍കുട്ടി അതിലെ ബൈക്കില്‍ വന്നയാളിനോടു സഹായം ചോദിച്ചു അയാളും സഹായിക്കാതെ അവളെ വീണ്ടും മാനഭ്ംഗത്തിനിരയാക്കി കടന്നുകളഞ്ഞു.
അതേ സമയം മ്രുഗങ്ങളോടു വളരെ കരുണകാണിക്കുന്നു. തെരുവ് നായ്ക്കളോടു കരുണകാണിക്കുന്നു. ഗോക്കളെ ദൈവത്തെപ്പോലെയും കാണുന്നു. പക്ഷേ മനുഷ്യരോടു മ്രുഗത്തേപ്പോലെയും പെരുമാറുന്നു. മനുഷ്യനു ഒരു വിലയും ഇല്ല.
മനുഷ്യന്‍ രണ്ടുതരം .
1) ദൈവത്തിന്‍റെ ഛായയും ദൈവീകസ്നെഹവും ഉള്ളവനാണു "മനുഷ്യന്‍ "
2) മനുഷ്യന്‍റെ ഛായയും (കോലവും) അഹവും സ്വാര്‍ദ്ധതയും നിറഞ്ഞവന്‍ .
അദ്യത്തെകൂട്ടര്‍ ദൈവത്തെ സ്നേഹിക്കുന്നതു മനുഷ്യരെ സ്നേഹിച്ചുകൊണ്ടാണു
രണ്ടാമത്തെകൂട്ടര്‍ അവരുടെ ദൈവത്തെ ( പിശാചിനെ ) സ്നേഹിക്കുന്നതു മനുഷ്യനെ.കൊന്നുകൊണ്ടാണു .
ക്രിസ്ത്യാനികള്‍ .
ക്രിസ്ത്യാനിയുടെ മുഖമുദ്ര സ്നേഹമാണു . അവനു ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വ്യത്യാസം പാടില്ല. " അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഇല്ലായ്യിരുന്നു." ( അപ്പ്.4:34 )
റീത്തീന്‍റെ പേരീല്‍ കലഹിക്കുന്നവര്‍ ദൈവമക്കളല്ല.
തിരൂസഭയില്‍ 23 റീത്തൂകള്‍ ഉള്ളതു യേശുവിന്‍റെ ശരീരത്തിലെ 23 അവയവങ്ങളാണു . ഏതെങ്ങ്കിലും ഒന്നു ഛേദിച്ചുകളഞ്ഞാല്‍ അതൂവലിയ കുറവാണു. ഏതെങ്കിലും ഒന്നിനെ വളരാന്‍ അനുവദിക്കാതെയിരുന്നാല്‍ അതു യേശുവിന്‍റെ ശരരരത്തിലെ വലിയ കൂറവാണു.
എല്ലാ അവയവവും കൂട്ടായി പ്രവര്ത്തിക്കുമ്പോളാണു വിജയിക്കുക..
റീത്തിന്‍റെ പേരീല്‍ കലഹിക്കുന്നവര്‍ യേശുവിന്‍റെ ഗാത്രത്തീല്‍ വീണ്ടും മുറിവേല്‍പ്പിക്കുന്നവരാണു..
വെറും ബാലിശം
ഏതെങ്കിലും ഒരു റീത്തു മറ്റുറീത്തുകളുടെ മേല്‍ അധിപത്യം സ്ഥാപിച്ചാല്‍ അതു നീതിക്കു നിരക്കാത്തതും യേശുവിനെ അടക്കി ഭരിക്കാന്‍ തുനിയുന്നവരുമാണു
ലോകത്തിനു മാത്രുകയാകുക.
മനുഷ്യന്‍ ദൈവഛായയിലാകയാല്‍ ഒരു മനുഷ്യനോടു എന്തു ചെയ്താലും അതു ദൈവത്തോടു ചെയ്യുന്നതിനു തുല്യമാണു.
യേശു പറഞ്ഞു " ഈചെറിയവരീല്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോഴൊക്കെയും എനിക്കുതന്നെ ചെയ്തുവെന്നു ".
ഈ ലോകത്തില്‍ പലപേരുകളില്‍ പെട്ട ഒരേമതത്തിലുളളവരുടെ തല ഒരുകൂട്ടര്‍ അവരുടെ ദൈവത്തിന്‍റെ പേരില്‍ അറുത്ത്മാറ്റുന്നതൂ ദൈവത്തിനു വേണ്ടിയോ ? രക്തം കുടിക്കുന്നദൈവമുണ്ടോ ?
ഇവര്‍ക്കൊക്കെ നാല്ല മാത്രുകകാണിക്കേണ്ടവരാണു ക്രിസ്ത്യാനികള്‍ . പരസ്സ്പരം സ്നേഹിച്ചുകൊണ്ടും റീത്തുകള്‍ പരസ്പരം സ്നേഹിച്ചും ,ബഹുമാനിച്ചും, അംഗീകരിച്ചും വേണം ഇതു നടപ്പാക്കാന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...