Saturday 23 December 2017

വി. ഫ്രാന്സീസ് സേവ്യര്‍

ഓള്‍ഡു ഗോവയിലെ ബസലിക്കായില്‍ ഇന്നും പേടകത്തില്‍ വിശുദ്ധന്‍റെ ശരീരം സൂക്ഷിക്കുന്നു.
വാസ്കോ തുറമുഖത്തുനിന്നും അടുത്തായതിനാല്‍ ( ബസില്‍ പോകാം ) പലപ്പോള്‍ അവിടെ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ടു. ശരീരം ഉണങ്ങിയതുപോലെ തോന്നുമായിരുന്നു. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിനെ മാത്രമല്ല ശരീരത്തെയും കാത്തു സൂക്ഷിക്കുന്നു. അര സഹസ്രാബ്ദം അയിട്ടും ആശരീരം അഴുകാന്‍ ദൈവം അനുവദിക്കുന്നില്ല.
അദ്ദേഹം ഒരു സന്യാസി ആകാന്‍ ആഗ്രഹിച്ചിരുന്നില്ല. ലോകത്തിന്‍റെ തായ സൌഭാഗ്യങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മുന്‍പില്‍ . കോളജു വിദ്യാഭ്യാസം പൂര്ത്തിയായിക്കഴിഞ്ഞു അദ്ദേഹം എല്ലാം ഉപേക്ഷിച്ചു ഒരു സന്യാസി അകാന്‍ തീരുമാനിച്ചതു അദ്ദേഹത്തിന്‍റെ കര്ണപുടങ്ങളില്‍ മുഴങ്ങിയ ബൈബിള്‍ വാക്യമാണു.
ഒരാള്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ വന്നു നിന്നും കൊണ്ടു ഉറക്കെപറഞ്ഞു " ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്‍റെ ആത്മാവു നഷ്ടമായാല്‍ അവനു എന്തു ഫലം " ( ഈ വാക്യം മൂന്നു സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടെല്ലോ ? )
അദ്യമൊന്നും ഈ വാക്യം അദ്ദേഹത്തെ സ്പര്‍ശിച്ചില്ല .എന്നാല്‍ ഒരു ദിവസം ഈ വാക്യം കേട്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. അതേക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. അതു അദ്ദേഹത്തെ ആഴമായി സ്പര്‍ശിച്ചു. അദ്ദേഹം തീരുമാനം എടുത്തു സന്യാസാശ്രമത്തില്‍ ചേര്ന്നു. വൈദീകനായി. സുവിശേഷപ്രഘോഷണം ആരംഭിച്ചു. ഇന്‍ഡ്യയിലും വന്നു .ഗോവാമുതല്‍ തേക്കോട്ടു യാത്രചെയ്തു. മലബാറിലും വന്നു.
തീരപ്രദേശങ്ങള്‍ മുഴുവന്‍ സുവിശെഷം കേട്ടു ധാരാളം ആളുകള്‍ മാനസാന്തരപ്പെട്ടു. സഭയിലേക്കു ധാരാളം ആളുകള്‍ പുതുതായി ആനയിക്കപ്പെട്ടു .
അദ്ദേഹത്തിന്‍റെ വാക്കുകളായിരുന്നു :
" സ്വന്തം കാര്യം നോക്കാതെ ആത്മാര്ത്ഥമായി യേശുവിന്‍റെ താല്പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷനറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിനു ആളുകള്‍ മാനസാന്തരപ്പെടുമായിരുന്നു " ( വി.ഫ്രാന്സീസ് സേവ്യര്‍ )
നമുക്കും ചിന്തിക്കാം : " ഞാന്‍ ലോകം മുഴുവന്‍ നേടിയാലും എന്‍റെ ആത്മാവു നഷ്ടമായാല്‍ എന്തു ഫലം " ( വി.മത്താ.16:26 ; മര്‍ക്കോ.8:36 ; ലൂക്കാ.9:25 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...