Saturday 2 December 2017

യേശു പറഞ്ഞു കൊയിത്തു വരെ കളകള്‍ കൂടെ വളരും

യേശുവിന്‍റെ കാലത്തും അപ്പസ്തോലന്മാരുടെ കാലത്തും വേദവിപരീതികള്‍ ഉണ്ടായിരുന്നു. അതു ഇന്നും തുടരുന്നു.

"ദൈവവചനത്തില്‍ മായം ചേര്ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ടു.അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ചു ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു. "( 2കോറ.2:17 )

എത്രയോ കാലം എത്രയോ പിതാക്ക്ന്മാര്‍ അവരുടെ മനുഷ്യായുസ് മുഴുവന്‍ ചിലവഴിച്ചു ,പ്രാര്ത്ഥനയിലും ധ്യാനത്തിലും മാത്രം ഇരുന്നുകൊണ്ടു രൂപപ്പെടുത്തിയതാണു ബൈബിള്‍ എന്നു ഈ വിപരീതികള്‍ മനസിലാക്കുന്നില്ല. ബൈബിള്‍ സഭയിലാണു രൂപപ്പെട്ടതു. അതു സഭയുടെ കുഞ്ഞാണു. സഭയില്‍ നിന്നും അതു അടര്ത്തിയെടുത്തു കൊണ്ടുപോയി തലയും വാലും മാറ്റി വചനത്തില്‍ മായം ചേര്ത്തു കച്ചവടം നടത്തുന്നവരെക്കുറിച്ചാണു വി.പൌലോസ് ശ്ളീഹാ ഇവിടെ പറഞ്ഞിരിക്കുന്നതു. ഒരേപേരില്‍ എത്രയോ സുവിശേഷങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ശേഖരിച്ചു അതില്‍നിന്നും ദൈവനിവേശിതം മാത്രം തിരഞ്ഞെടുത്തു കൂട്ടിയോജിപ്പിച്ചു ഇതാണു ബൈബിള്‍ എന്നു പറഞ്ഞു ലോകത്തിനു കൊടുത്തതു സഭയാണു.

ഇന്നു സഭയില്‍ നിന്നും അതു മോഷ്ടിച്ചു മായം ചേര്ത്തു കച്ചവടം നടത്തുന്ന കൂട്ടരെ ദൈവം ചിതറിക്കുന്നു. പീത്തവിരമുറിയുന്നതു പോലെ ആയിരങ്ങലും പതിനായിരങ്ങളും ലക്ഷങ്ങളുമായി മുറിഞ്ഞു പുതിയ പുതിയ കൂട്ടങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.

സഭാതനയര്‍ ഈ കൂട്ടരെ സൂക്ഷിക്കുക. അവര്‍ കൌശലക്കാരാണു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...