Friday 29 December 2017

നിത്യരക്ഷയും തത്ത്വമസിയും

ദൈവീക വെളിപാടില്‍ ക്കൂടി ലഭിച്ച " തത്ത്വമസ്യി " യും

ദൈവം നേരിട്ടു പഠിപ്പിച്ച നിത്യ " രക്ഷയും "


ദൈവം സ്നേഹമാകുന്നു .സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. (1യോഹ4:16 )

ഇതിനോടു അടുത്തബന്ധമല്ലേ " തത്ത്വമസി " ക്കും ?
തത്ത്വമസി = ഭഗവാനും ഭക്തനും തമ്മിലുള്ള അകലം ഇല്ലാതായി ഭഗവാനും ഭക്തനും ഒന്നാകുന്നതിനെയാണു ഹിന്ദു സഹോദരന്മാര്‍ താത്ത്വമസിയെന്നു പറയൂന്നതു . ശബരിമലയില്‍ 18ാഅംം പടി കഴിഞ്ഞുള്ള ശ്രീകോവിലിന്‍റെ മുകളില്‍ എഴുതിവച്ചിരിക്കുന്നു " തത്ത്വമസി " ഭഗവാന്‍റെ അടുത്തു എത്തിക്കഴിഞ്ഞിരിക്കുന്നു.
ഭഗവാനും ഭക്തനും ആയിട്ടുള്ള സംഗമം അവിടെ നടക്കുന്നുവെന്നു അവര്‍ വിശ്വസിക്കുന്നു. അവിടെ ഭക്തന്‍ ഇല്ലാതാകുന്നു.ഭഗവാനില്‍ ലയിച്ചു ഭക്തന്‍ ഇല്ലാതാകുന്നു.

ക്രിസ്ത്യീയവിശ്വാസം ഇതില്‍ നിന്നും വിഭിന്നമാണു , ഭക്തന്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. ദൈവവുമായി ഒന്നാകുന്ന സമയത്തും അവന്‍റെ വ്യക്തിത്വം നിലനില്ക്കുന്നു. അവന്‍ ഒരിക്കലും ഇല്ലാതാകുന്നില്ല.

യോഹന്നാന്‍ ശ്ളീഹാ പറയുന്നു സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലുമാണെന്നു .

വെളിപാടു പുസ്തകത്തില്‍ നാം കാണുന്നു. " ഇതാ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ .അവിടുന്നു അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്നു അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്നു അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചു നീക്കും. ഇനിയും മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. " ( വെളി.21:3 - 4 )

ചുരുക്കത്തില്‍ പിതാവും അവിടുത്തെ മക്കളുമ്പോലെ നിത്യമായ ഒരു ജീവിതം . അവിടെ ഒരിക്കലും മരണമോ വേര്‍പിരിയലോ ഉണ്ടാകുകില്ല. സ്നേഹകൂട്ടായ്മയായി പരസ്പരം ഒന്നായ ജീവിതം .

എല്ലാത്തിന്‍റെയും അടീസ്ഥാനം സ്നേഹം തന്നെയാണു .

" ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു ആരു നമ്മേ വേര്‍പെടുത്തും ? ക്ളേശമോ, ദുരിതമോ ,പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ? " ( റോമാ .8:35 )

" ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടതു ?
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ അരു നമുക്കു എതിരു നില്ക്കും ? (റോമ.8:31 )
പക്ഷേ ഇതൊന്നും മനസിലാക്കാതെ അഥവാ മനസിലാക്കിയിട്ടും അതില്‍ വിശ്വസിക്കാതെ ,ഇഹത്തിലെ നൈമിഷീകമായ ജീവിതത്തിനു മാത്രം പ്രാധാന്യം നല്കി ഇഹത്തിലെ സൌഭാഗ്യം ആവോളം ആശ്വദിച്ചു ,സഹോദരന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാതെ തന്‍കാര്യം മാത്രം നോക്കി ജീവിച്ചു നിത്യസൌഭാഗ്യം നഷ്ടമാക്കുന്നവര്‍ ,അല്മായര്‍ മാത്രമല്ല എല്ലാവിഭാഗത്തിലും ഉണ്ടു. അവര്‍ ഇഹത്തില്‍ ബാബേല്‍ ഗോപുരം പോലെ ,മണിമാളികകളും,അംബരചുംബികളായ സൌധങ്ങളും പണിതു മനുഷ്യരുടെ യിടയില്‍ വലിയവരും ,അവരുടെ മഹത്വവും നേടുന്നവരാണു. ദൈവത്തിനുവേണ്ടി പണിയിക്കപ്പെട്ട ജറുസലേം ദൈവാലയം പോലും കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപെടാന്‍ ദൈവം തിരുമാസായിയെന്നതു നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതല്ലേ ?

ഇതെല്ലാം കാണുമ്പോള്‍ ലോകരക്ഷകനെ ,യേശുവിനെ പ്രസവിച്ചു വളര്ത്തി നിത്യപിതാവിന്‍റെ തിരുഹിതം നിറവേറ്റിയ പരിശുദ്ധ കന്യാമറിയം വേദനിക്കുന്നതു സ്വഭാവീകം മാത്രമല്ലേ ? ലോകരക്ഷക്കുവേണ്ടി തന്‍റെ ഏകജാതനെ പിതാവു നല്കിയതുപോലെ പരിശുദ്ധകന്യാമറിയവും തന്‍റെ ഏകജാതനെ ബലിയുടെ പൂര്ത്തീകരണത്തിനായി വിട്ടുകൊടുത്തു. എന്നിട്ടും
അല്മായരും, സുവിശേഷപ്രഘോഷകരും, സന്യസ്ഥരും എന്നുവേണ്ടാ വൈദീകര്‍ പോലും നശിക്കാന്‍ ഇടയായാല്‍ അതു പരിശുദ്ധ അമ്മക്കു സഹിക്കാന്‍ ബുദ്ധിമുട്ടാകില്ലേ ?
ലോകം അതിവേഗം ദൈവത്തില്‍ നിന്നും അകലുന്നു .അല്മായര്‍ മാത്രമല്ല എല്ലാ വിഭാഗത്തിലും ഇതു ദ്രിശ്യമല്ലേ ?

അതിനാല്‍ എല്ലാവരും ദൈവത്തിങ്കലേക്കു തിരിയാനായി പ്രാര്ത്ഥിക്കാം !! വര്ഷാവസാനം ഇതു നമുക്കു ഒരു തപസ്യയായി ഏറ്റെടുക്കാം .ദൈവം അനുഗ്രഹിക്കട്ടെ !

സ്നേഹമാണു അഖിലസാരമൂഴിയില്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...