Tuesday 9 January 2018

പുരൊഹിതന്‍

നിത്യപുരോഹിതനായ യേശുക്രിസ്തുവിനോടു ചേര്ന്നു പ്രവര്ത്തിക്കുന്നു.യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്കാളികളാകാന്‍ വിളിക്കപെട്ടവരാണു പുരോഹിതര്‍ .ഇതു ഒരു വലിയ ദൈവവിളിയാണു.ഒരു വലിയ ദൈവീകതിരഞ്ഞെടുപ്പാണു. അതിനാല്‍ നമുക്കു അതില്‍ കാര്യമില്ലെല്ലോ ? ദൈവത്തിനു ആവശ്യമുള്ളവരെ അവിടുന്നു വിളിക്കുന്നു.പൂച്ചക്കു പൊന്നുരുക്കുന്നിടത്തു എന്തു കാര്യം എന്നാണോ ചിന്തിക്കേണ്ടതു ? നമുക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ ? ഉണ്ടെങ്കില്‍ എന്താണു ?

വിളവധികം വേലക്കാരോ ചുരുക്കം !

യേശു തന്‍റെ ശിഷ്യന്മാരെ നോക്കിപറഞ്ഞു. വിളവധികം; വേലക്കാരോചുരുക്കം .അതിനാല്‍ തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്ത്ഥിക്കുവിന്‍ .( മത്താ.9:37- 38 )

നമുക്കു വലിയ ഒരു ഉത്തരവാദിത്വമുണ്ടൂ . പ്രാര്ത്ഥിക്കണം .ഇന്നു നാം പ്രാര്ത്ഥിക്കുന്നില്ല. അതിന്‍റെ വലിയ കുറവു കാണാന്‍ സാധിക്കുന്നു.

ശിഖരങ്ങള്‍ തായിത്തടിയോടു ചേര്ന്നു നില്ക്കുന്നില്ലെങ്കില്‍ ഫലം പുറപ്പെടുവിക്കില്ല.
" മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ , എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണു " . ( യോഹ.15:3 - 4 )

അതുപോലെ കൂടുതല്‍ ഫലം പുറപ്പെടുവിക്കാന്‍ ആണ്ടുതോറും വെട്ടിഒരുക്കണം.സഹനം കൂടാതെ വെട്ടിഒരുക്കല്‍ നടക്കില്ലെല്ലോ ?

മനുഷ്യമക്കളെ ദൈവമക്കളാക്കാന്‍ ദൈവം മനുഷ്യനായി ഭൂമിയിലേക്കു ഇറങ്ങിവന്നു .ഒരിക്കല്‍ മാത്രം ബലി അര്‍പ്പിച്ചു മനുഷ്യനെ രക്ഷിച്ചു. ആ ബലിയുടെ കൌദാശീക ആവര്ത്തനമാണു ഇന്നു പുരോഹി തരില്‍ ക്കൂടി നടക്കുക,

അതിനു സ്വര്‍ഗം വരെ എത്തുന്ന ഒരു ഏണി ആവശ്യമാണു. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കും ഭൂമിയില്‍ നിന്നു സ്വര്‍ഗത്തിലേക്കും ഇറങ്ങുകയും കയറുകയും ചെയ്യാവുന്ന ഏണി ആവശ്യമാണൂ.

യാക്കോബു നിദ്രയില്‍ കണ്ട ഏണി.

അതില്ക്കൂടി മാലാഖമാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നതു യാക്കോബു നിദ്രയില്‍ കണ്ടു.

ഫുള്‍ട്ടന്‍ ജെ ,ഷീന്‍ വി.ബലിയെ വിവരിക്കുന്നതു ഈ ഏണിയോടു ഉപമിച്ചാണു.ഈ ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തുന്നതു.

ഈ ബലി അര്‍പ്പണത്തിനാണു പുതിയതായി വൈദീകരെ അഭിഷിക്തരാക്കുന്നതു .നമുക്കു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാം

ദൈവം അനുഗ്രഹിക്കട്ടെ .ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...