Sunday 3 December 2017

സാര്‍വത്രിക സഭയും വ്യക്തിഗത സഭയും !

വിവിധസഭകളുടെ (വ്യക്തിഗത സഭയുടെ) കൂട്ടായമയാണു സാര്‍വത്രിക സഭ .എന്നുപറഞ്ഞതുകൊണ്ടു ഒരേ സഭയുടെ വിവിധഭാഗങ്ങലെന്നു പറഞ്ഞാല്‍ ശരിയല്ല.

16ആം നൂറ്റാണ്ടില്‍ മെനേസീസ് മെത്രാനു പറ്റിയ അബദ്ധം ഇതാണു. ഇവിടെ വന്നു സുറിയാനി സഭകണ്ടപ്പോള്‍ ഇവര്‍ സാര്‍ വത്രിക സഭയുടെ കൂട്ടായമയല്ലെന്നും ലത്തീന്‍ സഭമാത്രമാണു സാര്വത്രികസഭയെന്നും തെറ്റിധരിച്ചു സുറിയാനി സഭയെ ലത്തീനീകരണത്തിലേക്കു കൊണ്ടുവരാനുള്ള  തെറ്റായ പരിശ്രമം സുറിയാനി സഭയെ ശിധിലീകരണത്തിലേക്കു നയിച്ചു.

എന്നാല്‍ പിന്നെ സാര്‍വത്രീകസഭയെന്നു പറഞ്ഞാല്‍ എന്താണു ?

1) സാര്‍വത്രികസഭയെന്നാല്‍ തനതായ വ്യക്തിത്വമുള്ള സഭകളുടെ കൂട്ടായമയാണു.( Communion of Individual Churches )

2) ഒരു ക്രൈസ്തവ സമൂഹത്തിന്‍റെ ക്രിസ്തനുഭവമാണു ഓരോവ്യ്ക്തിഗതസഭയുടേയും ഉത്ഭവത്തിനടിസ്ഥാനം .അപ്പസ്തോലിക കാലത്തു തന്നെ ക്രിസ്തുവിന്‍റെ സഭ അന്ത്യോക്ക്യ, കേസറിയാ, എഫേസൂസ്, കോറിന്തോസ്, റോം എന്നീ പട്ടണങ്ങളെ കേന്ദ്രമാക്കി വളര്ന്നുവന്നു. ( അപ്പ.11:26 ; 15:3 ; 14:27 ; രോമാ 16:5 )

3) ഒരേ സഭയുടെ വിവിധഭാഗങ്ങള്‍ എന്ന ധാരണയിവിടെയില്ല. ഓരോ സ്ഥലത്തേയും സഭ പൂര്ണമാണു.

4) ദൈവികരഹസ്യം ഓരോ സഭയിലും പൂര്ണമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

5) രക്ഷാകര സന്ദേശം യേശുവില്‍നിന്നു അനുഭവിച്ചറിഞ്ഞ ശ്ളീഹന്മാരും അറിയിപ്പുകാരും സ്വ്ന്തമായ വ്യക്തിത്വമുള്ള ആളുകളായിരുന്നു. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ഗ്രഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു. സുവിശേഷങ്ങളുടെ രൂപീകരണത്തില്‍ ഇതു വ്യക്തമായിക്കാണാം.

6)  അപ്പസ്തോലന്മാരില്‍നിന്നും അവരുടെ പിംഗാമികളില്‍നിന്നും വിശ്വാസം സ്വീകരിച്ചു അതാതു സ്ഥലത്തെ സംസകാരവും പ്രത്ത്യേകതകളും ഉള്‍കൊണ്ടു അവ വളര്ന്നുവന്നു. ഇപ്രകാരം പുഷ്ടിപ്പെട്ട സഭകളാണു വ്യക്തിഗത സഭകളായി രൂപം കൊണ്ടതു .ദൈവാരാധന, ആധ്യാത്മീകത, ദൈവശാസ്ത്രം, സ്വ്ന്തമായ ഭരണ സംവിധാനം എന്നിവ വ്യക്തിഗത സഭയുടെ പ്രത്യേകതകളാണു.

സൂര്യപ്രകാശം ഒരു പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍ സപ്ത വര്ണങ്ങളായി മാറുന്നതുപോലെ ക്രിസ്തു സംഭവം --- ക്രിസ്തനുഭവം വിവിധറീത്തുകളിലായീ --- വിവിധവ്യക്തിഗത സഭകളിലായി --- അതിന്‍റെ ചാരുത വര്‍ദ്ധിക്കുന്നു.

ചുരുക്കത്തില്‍ വിവിധ വ്യക്തിഗത സഭകളുടെ കൂട്ടായമയാണു സാര്‍വത്രികസഭ.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...