Sunday 24 December 2017

ത്രിത്വൈക രഹസ്യം

യേശു പറഞ്ഞു ഞാന്‍ പിതാവിലും പിതാവു എന്നിലുമാണെന്നു . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. ( യോഹ 14:10 )

" പിതാവേ അങ്ങു എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനു ............. ( യോഹ.17:21 )

ഞാന്‍ ഇന്നലെ പരിശുദ്ധ ത്രീത്വത്തെക്കുറിച്ചു പറഞ്ഞതു പലര്‍ക്കും മനസിലായില്ല. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണെന്നു അറിയാവുന്നതുകൊണ്ടൂ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു. സഭയുടെ വിശ്വാസം എല്ലാം എല്ലാവര്‍ക്കും അറിയില്ല.

അവര്‍ക്കറിയാവുന്നതില്‍ നിന്നും വ്യത്യസ്ഥമായി പറയുമ്പോള്‍ ഈ മനുഷ്യനു സുഖമില്ലെന്നുതോന്നും എന്നാല്‍ ഇതു സഭയുടെ പഠനമാണെന്നു മനസിലാക്കില്ല. സഭയുടെ വിശ്വാസത്തിനു പുറത്തു ചാടി ഞാന്‍ ഒന്നും പറയാറില്ല.

വിശ്വാസം ഏറ്റുപറയുന്നതാണു വിശ്വാസപ്രമാണം .
വിശ്വാസം ആഘോഷിക്കുന്നതാണു ആരാധനാക്രമം .
വിശ്വാസം ജീവിക്കുന്നതാണു ധാര്മ്മികത .

ഇതു വിശ്വാസത്തിന്‍റെ മൂന്നു വശങ്ങളാണു .ഇതില്‍ ഒന്നിലും കുറവു സംഭവിക്കാന്‍ പാടില്ല.

പ്രിശുദ്ധത്രീത്വം

ഒരിക്കലും വേര്‍പിരിയാന്‍ സാധിക്കാത്ത ഒരു രഹസ്യമാണു.
പരിശുദ്ധത്രീത്വത്തില്‍ ഏതെങ്കിലും ഒരു പേരു പറഞ്ഞാലും അവിടെ ത്രീത്വമുണ്ടു.

മനുഷ്യാവതാരത്തിനു പുത്രനാണു അവതരി്ച്ചതെന്നു പരഞ്ഞാലും അവിടെ ത്രീത്വമുണ്ടു. ( ത്രീത്വമാണു അവതരിച്ചതെന്നു പറയാം ) മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നു അറിയാം .യേശുവിന്‍റെ മാമോദീസായുടെ സമയത്തു മൂന്നുപേരും ഒന്നായി വരുന്നുണ്ടു. അവിടെ സാക്ഷ്യപ്പെടുത്തുന്നു.

തത്ത്വമസി ക്രിസ്തീയവീക്ഷണത്തില്‍ !

യേശു ഉയര്ത്തു എഴുനേറ്റു സ്വര്‍ഗാരോഹണം ചെയ്തു പിതാവിന്രെ വലതു ഭാഗത്തിരിക്കുന്നുവെന്നു പറയുമ്പോള്‍ യേശു വിന്‍റെ മഹത്വീകരണത്തെ കാണിക്കുന്നു. അതുപോലെ മനുഷ്യന്രെ ദൈവപ്രവേശനത്തിനു അതു കാരണമായി. " അവരും നമ്മില്‍ ഒന്നാകേണ്ടതിനു " മനുഷ്യരും ദൈവത്തില്‍ ഒന്നാകും. എന്നുപറഞ്ഞാല്‍ നാം ഇല്ലാതായിത്തീരുകയല്ല. മനുഷ്യന്‍റെ വ്യക്തി ത്ത്വം നിലനിര്ത്തികൊണ്ടു തന്നെയാണു അതു.

തത്വമസി ഹിന്ദുവീക്ഷണത്തില്‍

ഭഗവാനും ഭക്തനും തമ്മിലുള്ല അകലം കുറഞ്ഞു അവസാനം അവന്‍ ഈശ്വരനില്‍ ലയിക്കുന്നു. ഭക്തന്‍ ഇല്ലാതാകുന്നു. ഉപ്പുകൊണ്ടുള്ള ഒരു പാവ കടലില്‍ അലിഞ്ഞു ഇല്ലാതാകുന്നതുപോലെ .പിന്നെ പാവയില്ല. കടല്‍ മാത്രം

ഇതല്ല ക്രിസ്തീയ വിശ്വാസം യേശുവിന്‍റെ മനുഷ്യത്വം സ്വ്ര്‍ഗാരോഹണത്തിനുശേഷം ദൈവത്തില്‍ ഒന്നായിരിക്കുന്നതുപോലെ ( ഇല്ലാതാകുകയല്ല. അതാണു വലതു വശത്തു ഇരിക്കുന്നുവെന്നു പറയുന്നതു. )

യേശുവിന്‍റെ ശരീരം മഹത്വീകരിക്കപ്പെട്ടതുപോലെ മനുഷ്യശരീരവും മഹത്വീകരിക്കപെട്ടു ദൈവത്തില്‍ ഒന്നാകും നമ്മുടെ വ്യക്ത്വിത്വം നിലനിര്ത്തികൊണ്ടു തന്നെ !

വല്ലതും മനസിലായെങ്കില്‍ സ്വീകരിക്കുക ഇല്ലെങ്കില്‍ വിട്ടുകളയുക.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...