Friday 8 December 2017

ഒരാളുടെ മരണം വരെ വേര്‍പെടുത്താന്‍ പറ്റാത്ത ബന്ധം !

ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം ഭര്ത്ത്അവിനാണു. അതുപോലെതന്നെ  ഭര്ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല ഭാര്യക്കാണു അധികാരം. (1കോറ.7:4 ) എന്നു പറഞ്ഞാല്‍ അവള്‍ പറയുന്നു ഇതു ഞാനല്ല ഭര്ത്താവാണു. അവന്‍ പറയുന്നു ഇതു ഞാനല്ല ഭാര്യയാണു. ഇതുതന്നെയാണു ആദവും പറഞ്ഞതു ഭാര്യയെ കണ്ടിട്ടു എന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമെന്നു. അതായതു ആ നില്ക്കുന്നതു ഞാന്‍ തന്നെയാണെന്നു. അതാണു അവര്‍ ഏകശരീരമാണെന്നു പറയുന്നതു. അവര്‍ രണ്ടല്ല ഒന്നാണു.

എന്താണു ഈ ഏകശരീരം ?

പലപ്പോഴും നാം ചിന്തിക്കാറില്ല. അവര്‍ ഏകശരീരമാണു. അവര്‍ ഒന്നിച്ചു ജീവിക്കുന്നു. ഒരു ശരീരം പോലെ ജീവിക്കുന്നു. പ്രവര്ത്തിക്കുന്നു. എന്നു പറഞ്ഞാല്‍ അവര്‍ മരണം വരെ വേര്‍പിരിയലില്ല. ഭര്ത്താവു തന്‍റെ ശരീരത്തെ എന്നതുപോലെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നു. ആരും സ്വന്തം ശരീരത്തെ  വെറുക്കുന്നില്ലെല്ലോ (എഫേ.5:28).

" ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനേയും മാതാവിനേയും വിട്ടു ഭാര്യയോടു ചേരും അവര്‍ രണ്ടാളും ഒന്നാവുകയും ചെയ്യും. " ( എഫേ.5:31 ) എന്നാല്‍ ഇതുതന്നെ വി. മത്തായി 19:5 ല്‍ നാം വായിക്കുന്നു അവര്‍ ഏകശരീരമായിത്തീരും. ഈ ഏകശരീരമാണു നമ്മുടെ ചിന്താവിഷയം. ഇതു വലിയ കൂട്ടായ്മയെയാണു കാണിക്കുക. ദൈവത്തിന്‍റെ ഛായയിലും സാദ്രിശ്യ്ത്തിലും സ്രിഷ്ടിക്കപ്പെട്ടമനുഷ്യന്‍, ഏറ്റവും വലിയ കൂട്ടായമയായ ദൈവം കഴിഞ്ഞാല്‍ അടുത്ത കൂട്ടായ്മ മനുഷ്യനാണു. സ്ത്രീയും പുരുഷനും ചേര്ന്ന കുടുംബമാണു. അതിനാലാണു കുടുംബം എന്നു പറയുന്നതു സ്വര്‍ഗത്തിന്‍റെ ചെറുപതിപ്പാണെന്നു പറയുക. കുടുംബത്തില്‍ അവര്‍ ഏകശരീരമായി ജീവിക്കാനുള്ളവരാണു. ഇവിടെ ശരീരത്തെ ജീവിതത്തോടു ഉപമിക്കാം.

ഞാന്‍ ഇതു എഴുതാന്‍ കാരണം ഒരു പ്രധാനാധ്യാപിക കണ്ണിരോടെ പറഞ്ഞ അവരുടെ കതന ജീവിതവും ബോംബയില്‍ സ്ഥിരതാമസമാക്കിയ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചതും അടിസ്ഥാനമാക്കിയാണു. രണ്ടുപേരും പറഞ്ഞതു ഏതാണ്ടു ഒന്നുതന്നെ ഭര്ത്താവിനു കിട്ടിന്ന ശമ്പളം എന്തുചെയ്യുന്നുവെന്നു അറിയില്ല. പെണ്‍മക്കളെ കെട്ടിക്കാനുള്ള പണംപോലും ഇവര്‍ കണ്ടെത്തുന്നു. ഏറ്റവും വലിയ സങ്കടം ഭര്ത്താക്കന്മാര്‍ ഇവരുടെ അടുത്തുപോലും വരില്ല. ഭക്ഷണം ഉണ്ടാക്കിവിളമ്പികൊടുത്താല്‍ കഴിച്ചിട്ടുപോകും.

പൌലോസ് ശ്ളീഹാപറയുന്നു. " പ്രാര്ത്ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറെക്കാലത്തേക്കല്ലാതെ പര്‍്അസ്പരം നല്കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുതു. അതിനുശേഷം ഒന്നിച്ചു ചേരുകയും വേണം. അല്ലാത്തപക്ഷം നിംഗളുടെ സമ്യമനക്കുറവുനിമിത്തം പിശാചു നിങ്ങളെ പ്രലോഭിപ്പിക്കും. "( 1കോറ.7:5 )

കുടുംബജീവിതത്തിലെ വിജയത്തിനു പൌലോസ് ശ്ളീഹാ നല്കുന്ന അതിപ്രധാനമായ ഒരു ഉപദേശമാണു ഇതു. ഇതാണു പല ഭര്ത്താക്ക്ന്മാരും ഭാര്യയെ സങ്കടപ്പെടുത്താനായി, വേദനിപ്പിക്കാനായി, ഭാര്യക്കു എതിരായി ഉപയോഗിക്കുന്ന വലിയ ആയുധം. അയാള്‍ക്കു പലവഴികളും കാണും. പാവം സ്ത്രീ എന്തുചെയ്യും. പ്രാര്ത്ഥനക്കായി കുറെക്കാലത്തേക്കു മാറിനില്ക്കണമെങ്കില്‍ പോലും ഉഭയസമ്മതം ആവശ്യമാണു. ഏകപക്ഷീയമായ തീരുമാനമല്ല്. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...