Friday 1 December 2017

ധനവാനും ലാസറും ( ലൂക്ക.16:19 - 31 )

ധനവാന്‍ ശിക്ഷിക്കപെടാന്‍ എന്തു തെറ്റാണു ചെയ്തതു?

ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ദൈവരാജ്യം നിങ്ങളുടേതാണു "

ശീയോളും ഹാദേസും

ഹെബ്രയാ ഭാഷയില്‍ സീയോള്‍ എന്നും ഗ്രീക്കുഭാഷയില്‍ ഹാദേശ് എന്നും പറയുന്ന പാതാളം മരിച്ചവരുടെ സ്ങ്കേത സ്ഥലമായും അതിനു രണ്ടു തട്ടുകള്‍ ഉള്ളതായും കരുതപ്പെട്ടിരുന്നു. നരകമെന്നു വിളിക്കുന്ന അടിയിലെ തട്ടില്‍ കിടന്നാണു ദുഷ്ടന്മാര്‍ കഠിനപീഡക്ള്‍ സഹിക്കുന്നതു. അബ്രാഹാമിന്‍റെ മടിയെന്നോ ആശ്വാസത്തിന്‍റെ സ്ഥലമെന്നോ വിളിക്കാവുന്ന മുകളിലത്തെ തട്ടിലിരുന്നു നീതിമാന്മാര്‍ വിശ്രമിക്കുന്നു.

നിയമജ്ഞരുടെ വീക്ഷണത്തില്‍ ഗോത്രപിതാവായ അബ്രഹം തന്‍റെ മക്കള്‍ നരകത്തില്‍ പതിക്കാതെ സൂക്ഷിക്കുന്നു. ശിയോള്‍ എന്ന താല്ക്കാലിക സങ്കേതം രണ്ടാം വരവോടെ അവസാനിക്കും. ദുഷ്ടന്മാര്‍ നരകത്തിലേക്കും നീതിമാന്മാര്‍ ദൈവപക്കലേക്കും പോകും.

നമ്മള്‍ ചിന്തിച്ചുകൊണ്ടിരുന്ന വിഷയം ധനവാന്‍ എന്തുകൊണ്ടു ശിക്ഷിക്കപ്പെട്ടു?

അയാള്‍ ധനവാനാണെന്നു കാണിക്കാനാണു ചെമന്ന പട്ടും മ്രുദല വസ്ത്രവും ഇവിടെ എടുത്തു പറയുന്നതു കാരണം അത്രയും വിലയുള്ല വസ്ത്രം ധരിക്കാന്‍ ധനവാന്മാര്‍ക്കേ കഴിയൂ. അയാളുടെ പണം ചിലവാക്കി വസ്ത്രം ധരിച്ചതു ദൈവതിരുമുന്‍പാകെ തറ്റല്ലെല്ലോ ?
നല്ലഭക്ഷനം കഴിച്ചതും ഉല്ലസിക്കുന്നതും തെറ്റല്ലെല്ലോ ?

തന്‍റെ സഹോദരന്മാരെ ക്കുറിച്ചു ചിന്തയുള്ലവനായിരുന്നു. താന്‍ ദുരിതമനുഭവിക്കുമ്പോള്‍ പോലും അവര്‍ അവിടെ വന്നുചേരാതിരിക്കാന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.

നാറുന്ന, വ്രുണം നിറഞ്ഞമനുഷ്യന്‍ പടിവാതുക്കല്‍ കിടന്നിട്ടു അയാളോടു ഒരു ഉപദ്രവവും ചെയ്യുന്നില്ല.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ ആ ധനവാന്‍ നമ്മളെക്കാള്‍ മെച്ചമല്ലേ? എന്നിട്ടും അയാള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നമ്മള്‍ രക്ഷപെടുമോ?

മനുഷ്യന്‍ കാണുന്നതല്ല ദൈവം കാണുന്നതു.

ദൈവതിരുമുന്‍പാകെ അയാള്‍ ചെയ്തതെറ്റു എന്താണു ?

അയാളുടെ സമ്പത്തു ആ ദരിദ്രനുമായി പങ്കു വയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. തനിക്കു ലഭിച്ച സമ്പത്തു ദൈവത്തിന്രെ ദാനമാനെന്നും അതിന്രെ ഒരു ഭാഗം ഇല്ലാത്തവനുമയി പങ്കു വെയ്ക്കണമെന്നും ധനവാന്‍ മറന്നു.

ചുരുക്കത്തില്‍ ലാസറിനെതിരായി ധനവാന്‍ ഒരു പാപവും ചെയ്യുന്നില്ല. പക്ഷേ ചെയ്യേണ്ട നന്മചെയ്യാന്‍ അയാള്‍ക്കു കഴിയാതെ പോയി അതാണു ദൈവതിരുമുന്‍പാകെ ധനവാന്‍ ചെയ്തതെറ്റു. അതിനെയാണു കടങ്ങള്‍ എന്നു വിളിക്കുന്നതു ?

ഇതാണു രണ്ടാം വരവില്‍ യേശു ഓരോരുത്തരോടും ചോദിക്കുക. !

എനിക്കു വിശന്നു -----  ഭക്ഷിക്കാന്‍ തന്നു.

ദാഹിച്ചു  ....................  കുടിക്കാന്‍ തന്നു.

പരദേശിയായിരുന്നു ...............   എന്നെ സ്വീകരിച്ചു.

നഗ്നനായിരുന്നു ..............................  എന്നെ ഉടുപ്പിച്ചു.

രോഗിയായിരുന്നു. ............ എന്നെ സന്ദര്‍ ശിച്ചു.

കാരാഗ്രഹത്തിലായിരുന്നു .....   വന്നുകണ്ടു. 

ഇതു മാത്രമാണു യേശു അവസാനവിധിയില്‍ ചോദിക്കുക. ഇതാണു നമ്മുടെ കടമ.

നീതിന്നോ കുടിച്ചോ ഇതൊന്നുമല്ല പാപം നീചെയ്യേണ്ട നന്മപ്രവര്ത്തികള്‍ ചെയ്യാതെയിരിക്കുന്നതാണു ദൈവതിരുമുന്‍പില്‍ തിന്മ.

ധനവാനും ഇവിടെയാണു തെറ്റുപറ്റിയതു!

ചിന്തിക്കുക ഞാന്‍ രക്ഷപെടുമോ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...